324.ശ്രമിച്ചേ പറ്റു.
Choose your language
20 November 2023
DAILY MOTIVATION WORDS
നമ്മൾ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ
അതിനുകാരണം നേട്ടത്തിനുവേണ്ടി നമ്മൾ ഓരോരുത്തരും ആന്മാർഥമായി പരിശ്രമിച്ചതുകൊണ്ടാണ്. നമ്മൾക്ക് വേണ്ട കാര്യം നമ്മൾ തന്നെ ശ്രമിക്കാൻ തയ്യാറാകണം.
നമ്മളുടെ നേട്ടങ്ങൾ, നമ്മൾക്ക് നേടണമെങ്കിൽ പരിശ്രമത്തിന്റെ കാര്യത്തിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്. നമ്മൾ ഓരോ കാര്യവും മുന്നോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ പല തവണ പരാജയപ്പെടേണ്ടി വന്നേക്കാം, എങ്കിലും സാരമില്ല ശ്രമിച്ചുകൊണ്ടേയിരിക്കുക. മടികൂടാതെ പരിശ്രമി ക്കാൻ തയ്യാറാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് വിജയം നേടിയെടുക്കാൻ കഴിയുക തന്നെ ചെയ്യും.
ശ്രമിച്ചുനോക്കാതെ ആർക്കും ഒന്നിലും വിജയിക്കാൻ കഴിയില്ലല്ലോ. ഓരോ തവണ ശ്രമിക്കുക ഒരുപക്ഷെ പരാജയം ഉണ്ടായേക്കാം തളരാതെ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.
ശ്രമിക്കുന്നതിന്റെ എണ്ണം വർദ്ധിക്കുന്തോറും വിജയിക്കാനുള്ള സാധ്യത കൂടി വരും. നമ്മളുടെ കൂടെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഒരുപക്ഷെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഒന്നും ഇല്ലായ്മയിൽ നിന്നാണ്.അവർ തങ്ങൾക്ക് കിട്ടിയ സമയം വെറുതെ നഷ്ടപ്പെടുത്തികളയാതെ കഷ്ടപ്പെടാൻ തീരുമാനിച്ചു.മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ, ഉയർച്ചകൾ നേടാൻ, നമ്മൾ ഏവർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ നാളിതുവരെയായി നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ഒത്തിരി നന്ദി പറയുന്നു.
കേരളത്തിൽ വീട്, സ്ഥലങ്ങൾ, ബിൽഡിംഗ്, സ്ഥാപനങ്ങൾ മുതലായവ ഉടനെ വിൽക്കാനും, വാങ്ങാനും, വാടകക്ക് അല്ലെങ്കിൽ പണയത്തിന് നൽകാനും താല്പര്യം ഉള്ളവർ വിശദവിവരങ്ങൾ താഴെ അഭിപ്രായം ആയിട്ട് രേഖപ്പെടുത്താമോ. ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ.
Real estate Advertisement
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
സ്നേഹസ്പര്ശനമായി കണ്മുൻപിൽ എന്ന എന്റെ ആദ്യ മോട്ടിവേഷൻ ബുക്കിന്റെ ഇംഗ്ലീഷ് പതിപ്പ് free reading link ചുവടെ നൽകിയിട്ടുണ്ട് .പറ്റുന്നവർ വായിച്ചു നോക്കിയിട്ടു തെറ്റുകൾ പറഞ്ഞു തരണേ.ഗൂഗിൾ TRANSLATOR വഴിയാണ് പരിഭാഷ പെടുത്തിയത് അതുകൊണ്ട് ധാരാളം തെറ്റുകൾ കടന്നുവന്നേക്കാം.
Google Books Read now absolutely free.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
Our Motivation Books Buy Now.