Choose your language
2 November 2023
SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)28-SARATH S
നമസ്കാരം , എന്റെ പേര് ശരത്ത്.എസ് . എന്റെ സ്ഥലം തിരുവനന്തപുരം വെള്ളനാട് ആണ് .
അഞ്ച് വർഷമായി ഞാൻ ചിത്ര കലാ മേഖലയിൽ പ്രവർത്തിച്ചു വരുന്നു .
ഞാൻ ചിത്ര കല തുടങ്ങുന്നതിനു മുൻപ് ഇലക്ട്രിക്ക് വർക്ക് , പെയിന്റിംഗ് , പിന്നെ നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു . എന്നാൽ ഞാൻ ആ ജോലികളിൽ തൃപ്തൻ അല്ലായിരുന്നു .
എന്റെ പാഷൻ Art ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ അതിലേക്ക് തിരിഞ്ഞു .
ഇന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ എന്റെ പാഷൻ ആയ ചിത്രകലയിലൂടെ വലിയൊരു നേട്ടം തന്നെയാണ് എനിക്ക് കൈവരിക്കാൻ കഴിഞ്ഞത്.
ഞാൻ കൂടുതലും കസ്റ്റമർനു ആവശ്യപ്രകാരമുള്ള ചിത്രങ്ങൾ ആണ് വരച്ചു നൽകുന്നത്.
ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ വർക്കുകൾ ചെയ്ത് കൊടുക്കാറുണ്ട് . അതിലുപരി ഞാൻ വരച്ച ചിത്രങ്ങളുടെ കളക്ഷൻ വിൽക്കാറുമുണ്ട് .
ഓൺലൈൻ ആർട്ട് കോമ്പറ്റിഷനും പങ്കെടുക്കാറുണ്ട്.
ചുമർ ഛായാ ചിത്രങ്ങളും വരയ്ക്കുവാൻ പോകാറുണ്ട് .
പെൻസിൽ പോട്രെറ്റ് , ചുമർചിത്രങ്ങൾ , പെയിന്റിംഗ് , കളർ പെൻസിൽ ഡ്രോയിങ് , ചാർക്കോൾ ഡ്രോയിങ് , പേസ്റ്റൽ ഡ്രോയിങ്, വാട്ടർ കളർ ചിത്രങ്ങൾ ഈ വിഭാഗങ്ങളാണ് ഞാൻ പ്രധാനമായും ചെയ്യുന്നത്.
ഞാൻ എന്റെ പ്രൊഫഷണൽ മേഖലയിൽ അഭിമാനിക്കുന്നു.
ആരുടേയും പ്രചോദനം ഇല്ലാതെയാണ് ഞാൻ ഇത് ആരംഭിച്ചത്.
എന്നാൽ ഇന്ന് എന്നെ സപ്പോർട്ട് ചെയ്യാൻ ചിത്രകല ഇഷ്‌ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്, അതിൽ ഞാൻ സന്തോഷിക്കുന്നു .
എനിക്ക് കിട്ടുന്ന ഓരോ സപ്പോർട്ടും എനിക്ക് കിട്ടുന്ന അംഗീകാരങ്ങൾ ആണ്.
ഒരു artist എന്ന നിലയിൽ എനിക്കു യുവ തലമുറയോട് പറയാൻ ഉള്ളത് എന്തെന്നാൽ,
നിങ്ങൾക്ക് ഒരു പാഷൻ ഉണ്ടെങ്കിൽ അതിനെ മുറുകെ പിടിക്കുക നമ്മൾ ആരുടെയും ഇഷ്ടങ്ങൾക്ക് ജീവിക്കേണ്ടത് ഇല്ല നമ്മൾ നമ്മുടെ പാഷനെ മുന്നോട്ട് കൊണ്ട് പോയി അതിൽ സക്സസ്സ് ആകാൻ ശ്രെമിക്കുക.
നമ്മുടെ സമൂഹത്തിൽ ആർട്ടിനെ ഇഷ്ടം പെടുന്നവരും ഇഷ്ടം പെടാത്തവരും ഉണ്ട്
നമ്മുടെ കഴിവിനെയും നമ്മുടെ അധ്വാനത്തെയും അംഗീകരിക്കുന്നവർ ഒത്തിരി പേര് ഉണ്ട്.
നിങ്ങൾക്ക് നിങ്ങളുടെ പാഷനിലൂടെ മുന്നോട്ട് പോകാൻ ആണ് താല്പര്യം എങ്കിൽ അതിൽ ഉറച്ചു നിൽക്കുക നമ്മളെ സമൂഹത്തിൽ താഴ്ത്താൻ ഒത്തിരി പേര് നമുക്ക് ചുറ്റും ഉണ്ടാകും ഒരു പക്ഷെ നമുക്ക് ഒപ്പം ഉള്ളവർ പോലും നമ്മളെ താഴ്ത്താൻ ശ്രെമിച്ചു എന്ന് വരാം.
നമ്മൾ പരിശ്രമിക്കുമ്പോൾ അതിനിടയിൽ നമ്മൾക്ക് ഒരുപാട് കഷ്ടപാടുകളും മോശം അനുഭവങ്ങളുമെല്ലാം ഉണ്ടായെന്നു വന്നേക്കാം,പക്ഷെ അതൊന്നും വക വയ്ക്കാതെ നമ്മൾ നമ്മുടെ പാഷനെ മുറുകെ പിടിച്ചു അതിലൂടെ മുന്നോട്ട് പോകാൻ നന്നായി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.
ഇന്നല്ലെങ്കിൽ നാളെ നമ്മൾ സക്സസ്സ് ആകും അന്ന് നമ്മളെ താഴ്ത്തിയവരും അംഗീകരിക്കാത്തവർ പോലും നമ്മുടെ വിജയം കാണുമ്പോൾ അഭിനന്ദിക്കും.
Whats app & contact : 8156877436
0 comments:
Post a Comment
പ്രിയമുള്ളവരേ നാളിതുവരെയായി നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ഒത്തിരി നന്ദി പറയുന്നു.
കേരളത്തിൽ വീട്, സ്ഥലങ്ങൾ, ബിൽഡിംഗ്, സ്ഥാപനങ്ങൾ മുതലായവ ഉടനെ വിൽക്കാനും, വാങ്ങാനും, വാടകക്ക് അല്ലെങ്കിൽ പണയത്തിന് നൽകാനും താല്പര്യം ഉള്ളവർ വിശദവിവരങ്ങൾ താഴെ അഭിപ്രായം ആയിട്ട് രേഖപ്പെടുത്താമോ. ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ.
Real estate Advertisement
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
സ്നേഹസ്പര്ശനമായി കണ്മുൻപിൽ എന്ന എന്റെ ആദ്യ മോട്ടിവേഷൻ ബുക്കിന്റെ ഇംഗ്ലീഷ് പതിപ്പ് free reading link ചുവടെ നൽകിയിട്ടുണ്ട് .പറ്റുന്നവർ വായിച്ചു നോക്കിയിട്ടു തെറ്റുകൾ പറഞ്ഞു തരണേ.ഗൂഗിൾ TRANSLATOR വഴിയാണ് പരിഭാഷ പെടുത്തിയത് അതുകൊണ്ട് ധാരാളം തെറ്റുകൾ കടന്നുവന്നേക്കാം.
Google Books Read now absolutely free.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
Our Motivation Books Buy Now.