Choose your language

7 March 2020

// // Subscribe YOUTUBE Channel

What are you waiting for?


എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?ആർക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്?നമ്മിൽ പലരും പലതും പ്രതിക്ഷിച്ചുകൊണ്ടാണ് കാത്തിരിക്കുന്നത്.ഒടുവിൽ കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് അറിയുമ്പോൾ നമ്മിൽ പലരും നിരാശയിലാകും.എങ്കിൽ പിന്നെ കാത്തിരിക്കാതെ ഇരുന്നാൽ പോരെ എന്ന് നിങ്ങളിൽ പലരും ചോദിച്ചേക്കാം.ഇനി ഏങ്ങാനും ബിരിയാണി കൊടുത്താലോ അല്ലേ.
കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞു ബന്ധങ്ങൾക്ക്കൊടുക്കുന്ന പ്രാധാനം അതുപോലെ തിരിച്ചുകിട്ടുമെന്നു വിചാരിക്കുന്നത് വെറുതെയാണ് എന്ന്.ഒരു പക്ഷെ ശരിയായിരിക്കാം അല്ലെങ്കിൽ തെറ്റായിരിക്കാം അതെല്ലാം ഓരോരുത്തരുടെയും ജീവിത സാഹചര്യം പോലെയിരിക്കുന്നതാണ്.ഞാൻ ബന്ധങ്ങൾക്ക്ഒന്നിനും പ്രാധാന്യം കൊടുക്കാറില്ല ഞാൻ എനിക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കാറുള്ളത്(ഇപ്പോഴത്തെ കാര്യമാണ് പറയുന്നത്,എന്തിനാണ് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്-സഹായം ആവശ്യമുള്ളപ്പോൾ മാത്രം സഹായിക്കുക).പ്രതീക്ഷ എന്തിനാണ് എന്ന് ചോദിച്ചാൽ അത് നല്ലതിനായിരിക്കും എല്ലാവർക്കും എന്നാണ് ഉത്തരം ലഭിക്കുക പക്ഷെ നമ്മിൽ പലർക്കും പ്രതിക്ഷിക്കുന്നതുപോലെ ഉത്തരം ലഭിക്കണം എന്നില്ല.ഞാൻ ഇവിടെ എന്തെങ്കിലും എഴുതുന്നു എങ്കിൽ എനിക്ക് ഒരു പ്രതീക്ഷ ഉള്ളതുകൊണ്ടാണ്.പ്രതീക്ഷകൾ ഒരിക്കലും ഇല്ലാതെ ആകുന്നില്ല.ഒരു പ്രതീക്ഷ നഷ്ടപ്പെട്ടാൽ അടുത്ത പ്രതീക്ഷ വരും.നമ്മൾ കാത്തിരിക്കുന്നത് പല കാര്യങ്ങൾക്കുമാണ്.ഒരു ബസ് കിട്ടിയില്ലെങ്കിൽ പിന്നാലെ അടുത്ത ബസ് വരും എന്ന ഒരു പ്രതീക്ഷ നമ്മൾക്കുണ്ട്.ഒരാളും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അല്ലെ ഇപ്പോൾ നമ്മളുടെയൊക്കെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്,ഇനി നടക്കാൻ പോകുന്നത്.ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല പ്രതീക്ഷയെകുറിച്ച് എഴുതണം എന്ന്.പക്ഷെ ഇന്ന് എന്റെ മനസ്സിൽ പ്രതീക്ഷകൾ ഒത്തിരി ഉള്ളതുകൊണ്ട്  എഴുതാനായി ഇപ്പോൾ തന്നെ തയ്യാറായി.ഇനി കാത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഓർക്കുക നമ്മുടെ പ്രതീക്ഷകൾ സഫലമാകുമെന്നു.
എല്ലാരും പറയും കാത്തിരിക്കൂ പ്രതീക്ഷയോടെ കാത്തിരിക്കൂ എന്ന്.ജീവിതത്തിൽ ഇനി ഒന്നും പ്രതീക്ഷിക്കാൻ ബാക്കി ഇല്ലാത്തവർ ഒത്തിരി പേരുണ്ട് നമ്മുടെ ചുറ്റിലും അവർക്കും ദൈവം എന്തെങ്കിലും പ്രതീക്ഷകൾ ബാക്കി വച്ചിട്ടുണ്ടാകും.കഴിഞ്ഞ ദിവസം ഒരു കണ്ണ് കാണാത്ത സ്ത്രീയുടെ കയ്യിൽ നിന്നും ലോട്ടറി ടിക്കറ്റ് ഏതൊരുത്തൻ മോഷ്ടിച്ചുകൊണ്ടുപോയി ഒത്തിരി സങ്കടത്തോടെ ചേച്ചിയുടെ കണ്ണീർ സോഷ്യൽ മീഡിയയിലൂടെ ഒത്തിരി ആളുകൾ അറിഞ്ഞു പലരും സഹായിക്കാൻ തയ്യാറായി.ഒരു പക്ഷെ ചേച്ചി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല എന്നെ സഹായിക്കാൻ ഒത്തിരി അധികം ആളുകൾ ഉണ്ടാകുമെന്ന്.എന്തായാലും ചേച്ചിയുടെ കണ്ണുനീർ മറ്റുള്ള മനുഷ്യരുടെ മനസ്സുകളെ അലിയിപ്പിച്ചു.നമ്മൾ പലപ്പോഴും നിരാശയിൽ കഴിയുന്നവരായിരിക്കും ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ ബാക്കിയായിട്ടുണ്ടാകും എങ്കിൽ പോലും ഇതുപോലെ ആരെയെങ്കിലും സഹായിക്കാൻ തയ്യാറായാൽ ഒരാളെ എങ്കിലും പ്രത്യാശ കൊടുക്കാൻ സാധിച്ചാൽ നമ്മുടെയൊക്കെ ജീവിതത്തിനു അർത്ഥം ഉണ്ടാകും .നാളെ  നമ്മുടെയും ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെടുമ്പോഴും സഹായിക്കാൻ ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ടാകും.നാളുകൾ കഴിയുമ്പോൾ എനിക്ക് ഓർത്തിരിക്കാൻ അൽപ്പം പ്രത്യാശ വേണമെങ്കിൽ ഇപ്പോൾ ഞാൻ പ്രത്യാശിക്കണം.ഇന്ന് പ്രത്യാശിക്കാത്തവനു നാളെ എന്തെങ്കിലും പ്രത്യാശിക്കാൻ കഴിയുമോ.ഇന്ന് പ്രത്യാശിക്കാൻ തുടങ്ങിക്കൊള്ളൂ ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾക്കു തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. It doesn't matter where you are coming from.All that matters is where you are going-Brian Tracy.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email