Choose your language

22 March 2020

// // Subscribe YOUTUBE Channel

Is there anyone who has not experienced hardship in life


ജീവിതത്തിൽ പ്രയാസം അനുഭവിക്കാത്തവർ ആരെങ്കിലും ഉണ്ടോ?ഇല്ലെങ്കിൽ പ്രയാസം എന്ന വാക്ക് കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടോ?എന്ത് പ്രയാസമാണ് എന്ന് കുടി കേൾക്കണം എന്നിട്ടു വേണം ഇതൊക്കെ പ്രയാസം തന്നെയാണോ എന്ന് കരുതാൻ അല്ലെ(ഒരാൾക്ക് പ്രയാസം ഉള്ള കാര്യം മറ്റൊരാൾക്ക് പ്രയാസം നൽകണം എന്നില്ല).ഇതിപ്പോൾ വായിക്കുമ്പോൾ പലരും പ്രയാസപ്പെടുന്നത് കാണാൻ സാധിക്കും.കാരണം ഉള്ളിന്റെ ഉള്ളിൽ പ്രയാസം എന്ന വാക്കിനെ നമ്മൾ വെറുത്തുപോയതുകൊണ്ടാണ്
എല്ലാ മനുഷ്യർക്കും ദൈവം നൽകിയിട്ടുള്ള ദാനമാണ് പ്രയാസം(ഇതൊക്കെ നിന്നോട് ആരാണ് പറഞ്ഞു തന്നത് എന്നായിരിക്കും ഇപ്പോൾ പലരും ആലോചിക്കുക-തൽക്കാലം സങ്കല്പിച്ചാൽ മതി-ജീവിതം ദാനം ആണെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്നതെല്ലാം ദാനങ്ങൾ അല്ലേ ).പ്രയാസം നമ്മൾ ആയിട്ടു ഉണ്ടാക്കുന്നതല്ലേ(ചിലതു എങ്കിലും),നമ്മൾക്ക് പ്രയാസം വേണ്ട എന്ന് തോന്നിയാൽ പ്രയാസം പ്രയാസത്തിന്റെ വഴിക്കു പോകും(ചിലതു എങ്കിലും).ഞാനൊക്കെ പ്രയാസപ്പെട്ടിരിക്കുമ്പോൾ എനിക്ക് ചായ തരാൻ പോലും ആരും കാണില്ല,പിന്നെ ഞാൻ എന്ത് ചെയ്യുമെന്നോ നേരെ കുടിവെള്ളം കിട്ടുന്നിടത്തുപോയി  വെള്ളം കുടിക്കും(ഉദാഹരണം പറഞ്ഞതാണ് പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള പരിഹാരവും നമ്മൾ തന്നെ കണ്ടെത്തണം ഒരു പക്ഷെ പ്രാർത്ഥനകൾ ആവാം അല്ലെങ്കിൽ എന്തെങ്കിലും പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങൾ ആകാം).നമ്മളാണ് പ്രയാസങ്ങളെ നിയന്ത്രിക്കാൻ പഠിക്കേണ്ടവർ.ഓരോ മനുഷ്യരും
ഇന്ന് ഒരു തരത്തിൽ അല്ലെങ്കിൽ വേറെ ഏതെങ്കിലും തരത്തിൽ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്.ആർക്കും ആരെയും അവസരത്തിൽ ഒരു പോലെ ആശ്വസിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.ഒരു കാര്യം ഉറപ്പാണ് നമ്മുടെ ജീവിതത്തിലേക്ക് ഒരു പ്രതീക്ഷകൾ നൽകും പ്രയാസങ്ങളെയൊക്കെ അതിജീവിച്ചു കഴിയുമ്പോൾ.പലരും ഇന്ന് വളരെ അധികം വിഷമത്തിലാണ് എന്നറിയാം.ഇനിയുള്ള നാളുകൾ എങ്ങനെ മുന്നോട്ടു പോകും എന്ന് പോലും ആർക്കും ഒരു എത്തും പിടിയും കിട്ടണം എന്നില്ല.നമ്മുടെ ചുറ്റിലുമുള്ള എത്രയോ ആളുകൾ വളരെ അധികം നിരാശയിലും പ്രയാസത്തിലും കഴിയുന്നു,നാളെ നമ്മൾക്കായിരിക്കാം ഒരു അവസ്ഥ വന്നു ചേരുക.ഇനിയിപ്പോൾ എന്താണ് പരിഹാരം പ്രയാസം വന്നു കഴിഞ്ഞാൽ.ലോകം ഇന്ന് പ്രയാസങ്ങളെ തരണം ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഞാൻ കഴിഞ്ഞ ദിവസം ഒരു ടോക്ക് കേൾക്കാൻ ഇടയായി അതിൽ പറയുന്നത് കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട ഇനിയുള്ള ജീവിതം നല്ല പോലെ ജീവിക്കാൻ ശ്രമിക്കാൻ.പലർക്കും പല വിഷയങ്ങൾ ഓർക്കുമ്പോളായിരിക്കും വിഷമങ്ങൾ വരിക ഒരു കൂട്ടർക്ക് പരീക്ഷ പാസ്സാവാത്തതിനാണെങ്കിൽ മറ്റൊരു കൂട്ടർക്ക് ജോലി കിട്ടാത്തതിൽ ആയിരിക്കും.അങ്ങനെ ഓരോ ഓരോ കാരണങ്ങൾ ജീവിതത്തിൽ മാറി കൊണ്ടിരിക്കും ഓരോ അവസരത്തിലും.ജീവിതം മുന്നോട്ടു പോകുംതോറും എന്തെല്ലാം മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആരും ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും വലിയ ദുരന്തങ്ങൾ ജീവിതത്തിലേക്ക് വരുമെന്ന്(എന്തെങ്കിലും ദുരന്തങ്ങൾ ഇത് വരെയുള്ള ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ).നമ്മൾ പ്രതീക്ഷിക്കാതെ വരുന്നതാണ് ഓരോ ദുരന്തങ്ങളും ഒപ്പം പ്രയാസങ്ങളും.നമ്മൾ പ്രതീക്ഷിച്ചാൽ വരുന്നതാണ് ഓരോ സന്തോഷവും ഒപ്പം സമാധാനവും.ജീവിതത്തിൽ സമാധാനം വേണമെങ്കിൽ നമ്മൾ കാത്തിരിക്കണം അതിനുവേണ്ടി പരിശ്രമിക്കണം.നാളെ നമ്മുടെ ജീവിതത്തിലേക്ക് സമാധാനം കടന്നു വരട്ടെ അതിനുവേണ്ടി ഇന്ന് മുതൽ പരിശ്രമിക്കാൻ നമ്മൾക്കെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു(പ്രയാസങ്ങളെ നിഷ്പ്രയാസമായി മാറ്റാൻ മനുഷ്യ മനസ്സുകൾക്ക് മാത്രമാണ് കഴിയുകയുള്ളു).


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is often the result of taking a misstep in the right direction-Zig Ziglar.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email