Choose your language

19 March 2020

// // Subscribe YOUTUBE Channel

Things that cannot be avoided


ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങൾ എന്തെങ്കിലും ജീവിതത്തിൽ ഉണ്ടാകാതെ ഇരിക്കുമോ?ഒരു നേരം വേണമെങ്കിൽ ഭക്ഷണം ഒഴിവാക്കാൻ നമ്മൾക്ക് സാധിക്കും അതുപോലെ ചിലകാര്യങ്ങൾ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കാൻ നമ്മൾക്ക് സാധിച്ചേക്കും.ജീവിതത്തിൽ പലകാര്യങ്ങളും ഒഴിവാക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായി ഉണ്ടെന്നതാണ് സത്യം.ഞാൻ ഒഴിവാക്കാൻ പറഞ്ഞാൽ നിങ്ങളിൽ എത്ര പേര് ഒഴിവാക്കും അതിപ്പോൾ എന്താണ് ഒഴിവാക്കാൻ ഞാൻ നിങ്ങളോടു പറയുന്നത് പോലെയിരിക്കും.ഒരു പക്ഷെ ഞാൻ പറയുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ നിങ്ങൾക്ക് ഒഴിവാക്കിയതിനേക്കാൾ മെച്ചമുള്ള എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പു വേണം, എങ്കിലാണ് ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളിൽ പലരും ഒഴിവാക്കുകയുള്ളു ,ശരിയല്ലേ.
ജോലിയിൽ ആയിരിക്കുമ്പോൾ ചിലപ്പോൾ ആരെങ്കിലും
പറയും മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന്,നമ്മളിൽ പലരും എന്നാലും മൊബൈൽ ഫോൺ ഉപയോഗിക്കും എന്നിട്ടോ ജോലി നഷ്ടപ്പെട്ടുകഴിയുമ്പോൾ ചിന്തിക്കും അന്നേരം കേട്ടാൽ മതിയായിരുന്നു എന്ന്.അതെ നമ്മുടെ ചുറ്റിലും ഒത്തിരികാര്യങ്ങൾ നമ്മൾക്ക് വേണ്ടാത്തത് ഉണ്ടാകും,അല്ലെങ്കിൽ ഒഴിവാക്കേണ്ടതായി ഉണ്ടാകും മുന്നോട്ടു പോകുമ്പോൾ.വേണ്ട സമയത്തു വേണ്ടത് പോലെ ഒഴിവാക്കിയില്ലെങ്കിൽ അതെല്ലാം പിന്നെ മുന്നോട്ടു നിങ്ങളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരിക്കും അല്ലെങ്കിൽ എന്തെല്ലാം പ്രശനങ്ങള് അതുമൂലം വന്നുചേർന്നാലും മനസ്സിലാക്കാനും പൊരുത്തപ്പെടാനും കഴിയണം.ഒത്തിരി അധികം ആളുകൾ നമ്മുടെ ചുറ്റിലും ജോലിയില്ലാതെ അലയുന്നുണ്ട്,അവർക്കെല്ലാം ജോലി കിട്ടാൻ വേണമെങ്കിൽ ഒത്തിരി കഷ്ടപ്പെടേണ്ടി വരും ആരും കഷ്ടപ്പെടാൻ തയ്യാറല്ല അതുകൊണ്ടു ജോലി ചെയ്യാൻ തയ്യാറുമല്ല.ഒത്തിരി നാളുകൾ കഴിയുമ്പോൾ,അനുഭവങ്ങൾ നമ്മളെ ഓരോന്നായി പഠിപ്പിക്കാൻ തുടങ്ങും (അന്ന് നമ്മൾ കുറച്ചെങ്കിലും കഷ്ടപ്പെട്ടിരുന്നു എങ്കിൽ ഇന്ന് നമ്മൾക്ക് ജോലി ഇല്ലാത്ത അവസ്ഥ വരില്ലായിരുന്നു എന്ന്).നമ്മളുടെ ഓരോ നിമിഷത്തിനും വിലയുണ്ട് അത് തിരിച്ചറിയുന്നത് ഭാവിയിൽ നമ്മളുടെ ജീവിതത്തിൽ നിന്നും പല കാര്യങ്ങളും ഒഴിഞ്ഞു പോകുമ്പോഴായിരിക്കും.എന്തിനെയും ഒഴിവാക്കാൻ നൂറു നൂറു ന്യായികരണങ്ങൾ നമ്മൾക്ക് പറയാനായി ഉണ്ടാകും എന്നാൽ നമ്മൾക്ക് നഷ്ടങ്ങൾ സംഭവിച്ചുകഴിയുമ്പോൾ പറയുന്ന ന്യായികരണങ്ങൾ ഒന്നും തന്നെ നമ്മളെ ആശ്വസിപ്പിക്കില്ല.ഇന്ന് നമ്മൾക്ക് തീരുമാനിക്കാം നാളെ നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങൾ നിറയണം എങ്കിൽ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്ന്.ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും ഒഴിവായി പോകുന്നത് നമ്മൾക്ക് കാണേണ്ടിവരും.എല്ലാവർക്കും ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ ഒഴിവാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Man is a goal seeking animal.His life only has meaning if he is reaching out and striving for his goals.-Aristotle.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email