Choose your language

25 March 2020

// // Subscribe YOUTUBE Channel

Whether you need reserves or not


കരുതൽ വേണോ വേണ്ടയോ എന്നത് ഓരോ വ്യക്തികളുടെയും തീരുമാനങ്ങളാണ്.എന്തിനാണ് കരുതേണ്ടത്,കരുതിയാൽ കിട്ടുന്ന ഗുണങ്ങൾ എന്താണ്,ദോഷങ്ങൾ എന്താണ്?ഓരോ കരുതലിനും ഒരു ലക്ഷ്യമുണ്ട്.ഓരോ ലക്ഷ്യവും പൂർത്തിയാക്കാൻ നമ്മളുടെ ഭാഗത്തുനിന്നും കരുതലുകൾ ഉണ്ടാകണം.ഞാൻ കരുതുന്നതുപോലെ ഒരിക്കലും നിങ്ങൾക്കും ,നിങ്ങൾ കരുതുന്നതുപോലെ മറ്റുള്ളവർക്കും കരുതാൻ ഒരു പക്ഷെ സാധിച്ചെന്നു വരില്ല.എല്ലാ വ്യക്തികൾക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട് അതിനനുസരിച്ചു കരുതലുകളും.
പലപ്പോഴും നമ്മിൽ പലരും കരുതുന്ന പല കാര്യങ്ങളും തെറ്റാകാറുണ്ട് അതുപോലെ തെറ്റാണു എന്ന് കരുതിയ പല കാര്യങ്ങളും ശരിയുമാകാറുണ്ട്.നമ്മുടെ ശരികളും തെറ്റുകളും നിർണ്ണയിക്കുന്നതിൽ കരുതലുകൾക്കു വലിയ സ്ഥാനമുണ്ട്.ഞാൻ മനസ്സിൽ പറയുവാൻ കരുതിയ കാര്യങ്ങളാണ് ഇവിടെ എഴുതിയത് ,പക്ഷെ നിങ്ങൾ കേൾക്കാൻ കരുതിയ പല കാര്യങ്ങളും ഇവിടെ കണ്ടെന്നു വരില്ല.നമുക്ക് എന്തും കരുതാം അതെല്ലാം നടക്കും എന്ന് ഉറപ്പു പറയുവാൻ കഴിയില്ലല്ലോ.ഓരോ കരുതലുകളും ഒരു കാലം കഴിഞ്ഞാൽ നമ്മളിൽ നിന്നും അകന്നു പോകും. ഇന്നലെവരെ നമ്മുടെ വേണ്ടപ്പെട്ടവർ ആയിരുന്നവർ ഇന്ന് ഒരു പക്ഷെ നമ്മുടെ വേണ്ടപ്പെട്ടവർ അല്ലാതെ ആകാം.ഇന്നെല വരെ വേണ്ടപ്പെട്ടവർ അല്ലാത്ത പലരും ഇന്ന് നമുക്ക് വേണ്ടപ്പെട്ടവരാകാം.പറഞ്ഞു വരുന്നത് കരുതലുകൾ നമ്മൾ മുൻക്കൂട്ടി കരുതുന്നതുപോലെ നടക്കണം എന്ന് നിർബന്ധമില്ല അതുപോലെ മുൻകൂട്ടി കരുതാത്ത പലതും നടന്നെന്നും വരാം.ചില രോഗങ്ങൾ വരുമ്പോൾ നമ്മൾ സാധാരണ എടുക്കാറുള്ളത് കരുതലുകൾ മാത്രം, എന്നാൽ ഈ  കരുതലുകൾ മാത്രം എടുത്താൽ
മതിയോ മുൻകരുതലുകളും എടുക്കേണ്ടതില്ലേ ,നാളെയും രോഗം വീണ്ടും വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇല്ലേ.ഓരോ കാര്യവും ചെയ്യുമ്പോൾ കാര്യത്തിൽ നമ്മൾക്ക് കരുതലുകൾ ഉള്ളതുകൊണ്ടാണ് നമ്മൾ ചെയ്യാൻ ശ്രമിക്കുന്നത്.എത്രമാത്രം കരുതലുകൾ നമ്മുടെ ഭാഗത്തു നിന്നുണ്ടോ അത്രമാത്രം കാര്യങ്ങ ളിൽ മാത്രമാണ്  കരുതലുകളെകുറിച്ച് നമ്മൾക്കിപ്പോൾ മനസ്സിലാകൂ.തെറ്റായും ശരിയായും കരുതാനുള്ള എല്ലാ വഴികളും നമ്മളുടെ ഓരോരുത്തരുടെയും മുന്നിലുണ്ട്.നമ്മുടെ കരുതലുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ഒത്തിരി അധികം ബുദ്ധിമുട്ടുണ്ടാകും ചില സന്ദർഭങ്ങളിൽ (നമ്മൾ കരുതുന്നത് എല്ലാവർക്കും സ്വീകാര്യം ആകണം എന്നില്ലല്ലോ).ഇന്ന് നമ്മളെക്കുറിച്ചുള്ള നമ്മുടെ കരുതലുകളിലാണ് നാളെ നമ്മുടെ ഓരോരുത്തരുടെയും ഭാവി.നമ്മളെക്കുറിച്ചുള്ള നമ്മുടെ കരുതലുകൾ നല്ലതാകട്ടെ അതിനെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success means doing the best we can with what we have.-Zig Ziglar.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email