Choose your language

26 March 2020

// // Subscribe YOUTUBE Channel

Disclosures are good or bad


വെളിപ്പെടുത്തലുകൾ നല്ലതാണോ മോശമാണോ?വെളിപ്പെടുത്തലുകൾ നടത്തിയാൽ എന്തെങ്കിലും ഗുണം കിട്ടുമോ അതോ ദോഷങ്ങൾ ആണോ സംഭവിക്കുക.പലപ്പോഴും പല വെളിപ്പെടുത്തലുകൾ നമ്മൾ നടത്താറുണ്ട് അതും നമ്മൾക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ മാത്രം.പലപ്പോഴും പിന്നീട് നമ്മുടെ ജീവിതത്തിൽ വെളിപ്പെടുത്തലുകൾ ദോഷങ്ങളായി തീർന്നിട്ടുണ്ടാകാം (ചിലപ്പോൾ).
നമ്മൾ എന്തിനുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് മറ്റുള്ളവർ അറിയേണ്ടതുണ്ടോ?മറ്റുള്ളവർ നമ്മുടെ കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ടോ?ജീവിതത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ വെളിപ്പെടുത്തലുകൾക്ക് എന്തെങ്കിലും പങ്കുണ്ടോ?ഞാൻ നിങ്ങളോടു പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മളിൽ പലരും പലകാര്യങ്ങളും ചിന്തിക്കാൻ തുടങ്ങി കാണും ഇപ്പോൾ മുതൽ വെളിപ്പെടുത്തലുകൾക്ക് പ്രസക്തിയുണ്ടോ എന്ന കാര്യത്തിൽ. എന്തിനാണ് നമ്മുടെ മനസ്സ് വെളിപ്പെടുത്തലുകളെക്കുറിച്ചു പറയുന്നത്, നമ്മൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ മനസ്സിൽ തന്നെ ഇരുന്നാൽ മതിയോ അതോ വിഷമം മറ്റുള്ളവർക്കും പങ്കിട്ടു കൊടുത്തു നമ്മൾ ആശ്വാസം നേടണമോ.എനിക്ക് ഒരു രോഗം വന്നാൽ ഞാൻ നേരെ പോകുന്നത് ഹോസ്പിറ്റലിലേക്കാണ് (പോകാൻ പറ്റുന്ന സാഹചര്യം ആണെങ്കിൽ ) അവിടെ ചെന്ന് രോഗത്തിനുള്ള മരുന്ന് വാങ്ങിക്കും കാരണം എനിക്കറിയാം ഞാൻ ഇത്(രോഗം) വച്ച് കൊണ്ടിരുന്നാൽ രോഗം തന്നെ മാറില്ല എന്ന് മാത്രമല്ല ആരോഗ്യം മോശമാകുമെന്നും. നമ്മുടെ ജീവിതങ്ങളിൽ നമ്മളുടെ എല്ലാ ബുദ്ധിമുട്ടുകളും നാം ആരോടെങ്കിലും പങ്കുവക്കാറുണ്ട്,മിക്ക ആളുകൾക്കും പങ്കുവെക്കുവാൻ ആളുകൾ ഉണ്ടാകണം എന്നില്ല അവർക്കു പോലും ഇന്ന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് മനസ്സ് തുറന്നു സംസാരിക്കാൻ.എന്തിനാണ് നമ്മൾ വെളിപ്പെടുത്തലുകൾ ഇവിടെ കൂടുതലായി പറയുന്നത് എന്നറിയാമോ ? നമ്മൾക്ക് വെളിപ്പെട്ടു എന്തെങ്കിലും കാര്യം കിട്ടിയാൽ അതിന്റെ ഗൗരവം മനസ്സിലാകണം ഇല്ലെങ്കിൽ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നവർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ തയ്യാറാകണം.ഇവിടെ നല്ല ചൂടാണ് എന്ന് നിങ്ങളോടു പറഞ്ഞാൽ നിങ്ങൾക്ക് ഒരു പക്ഷെ അതിന്റെ ബുദ്ധിമുട്ടു മനസ്സിലാകണം എന്നില്ല കാരണം നിങ്ങൾക്ക് ഇവിടെയുള്ള ചുടു അനുഭവിക്കാൻ പറ്റുന്നില്ല എന്നത് തന്നെ.ഞാൻ ആരാണ് എന്നും എന്താണ് പറയുന്നത് എന്നും നിങ്ങൾക്ക് ഇപ്പോൾ അറിയാം  ഇവിടെ നിങ്ങൾക്ക് മുന്നിൽ ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നത് എനിക്ക് ഉള്ള അനുഭവങ്ങൾ ആയിരിക്കില്ല നിങ്ങൾക്ക് ഓരോരുത്തർക്കും ഉള്ളത് എന്ന് പറയാൻ വേണ്ടിയല്ല, നിങ്ങൾക്ക് പല കാര്യങ്ങളും മറ്റുള്ളവരോട് പങ്കുവെക്കുവാൻ ഉണ്ടാകും.പലരും ഇന്ന് അവരവരുടെ പ്രയാസങ്ങളും വിഷമങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാൻ
തയ്യാറായി മുന്നോട്ടു വരുന്നുണ്ട്.സമൂഹത്തിന്റെ നന്മ മാത്രം കാണുന്ന ആളുകൾ ഉണ്ട്.ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുന്ന ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ടാകാം.അതെല്ലാം അറിയാൻ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെ അറിയുവാൻ സാധിക്കുന്നു എന്നുള്ളത്(കുറച്ചു എങ്കിലും) വളരെ നല്ല കാര്യമാണ്.വെളിപ്പെടുത്തലുകൾ ഉണ്ടെങ്കിൽ മാത്രമാണ് നമ്മൾക്ക് ഇനിയുള്ള നാളുകളിൽ മുന്നോട്ടു പോകുവാൻ സാധിക്കു,എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ അതെല്ലാം മറച്ചു വെച്ച് ജീവിച്ചാൽ നമ്മൾക്കും അതുമൂലം മറ്റുള്ളവർക്കും ഒരു പക്ഷെ നാളെകളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.തെറ്റാണോ ശരിയാണോ നമ്മൾ ചെയ്യുന്നത് എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക എന്തെങ്കിലും ഉത്തരം കിട്ടാതിരിക്കില്ല.എല്ലാവർക്കും മറ്റുള്ളവരോട് നല്ല നല്ല കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Failure is success if we learn from it.-Malcolm Forbes.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email