Choose your language

10 March 2020

// // Subscribe YOUTUBE Channel

When are there conflicts in life?


ജീവിതത്തിൽ പിണക്കങ്ങൾ ഉണ്ടാകുന്നതു എപ്പോഴാണ്?ഉത്തരം ഇണക്കങ്ങൾ ഇല്ലാത്തപ്പോൾ എന്നായിരിക്കും.വളരെ നാളുകളായി നമ്മുടെ മനസ്സുകളിൽ പലരോടും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാം.ചില ആളുകളുണ്ട് നിസ്സാര കാര്യം മതി അവർക്കു ഒന്ന് പിണങ്ങാൻ.ചെറുപ്പം മുതൽ ചില വാശികൾ സാധിച്ചു കിട്ടുമ്പോൾ വലുതാകുമ്പോളും അവരുടെ മനസ്സിൽ ഇങ്ങനെ പിണങ്ങി കഴിഞ്ഞാൽ കാര്യങ്ങൾ സാധിച്ചു കിട്ടും എന്ന തോന്നലുണ്ടാകാം ഒരു പക്ഷെ ഇങ്ങനെ പിണങ്ങാൻ കാരണം.
എത്രയോ ആളുകളാണ് നിസ്സാര കാര്യത്തിന്റെ പേരിൽ പിണങ്ങി കഴിയുന്നത്,എന്നിട്ടു എന്തെങ്കിലും നേട്ടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടോ?.കുറച്ചു നേരത്തേക്ക് പിണങ്ങുന്നതും കുറെ നാളുകളിലേക്ക് പിണങ്ങി കഴിയുന്നതും വളരെ അധികം വ്യത്യാസമാണ്(അത് പിന്നെ പ്രേതെകിച്ചു പറയാൻ ഇല്ലല്ലോ അല്ലെ). ഞാൻ ഇപ്പോഴും പല വ്യക്തികളോടും (ചുമ്മാ ഒരു രസത്തിനു )പിണങ്ങി നിൽക്കാറുണ്ട്(പിണങ്ങി നിൽക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഞാനും അറിയണ്ടേ എങ്കിൽ അല്ലെ അതിനെ കുറിച്ച് എഴുതാൻ കഴിയു).ഓരോ വ്യക്തികളുടെയും ജീവിതത്തിൽ കണ്ടുമുട്ടുന്ന ഒത്തിരി വ്യക്തികൾ ഉണ്ട് എല്ലാവർക്കും അവരവരുടേതായ കുറവുകളും പോരായ്മകളും ഉണ്ട് അത് തിരിച്ചറിയാൻ കഴിയാതെ പോകുന്നോ അന്ന് നമ്മുടെയൊക്കെ ജീവിതങ്ങളിൽ പിണക്കങ്ങൾ ഉണ്ടാകും.പിണക്കങ്ങൾ ഉണ്ടാകുന്നിടത്തു ഒരിക്കലും സ്നേഹം ഉണ്ടാകില്ല ,സന്തോഷം ഉണ്ടാകില്ല(എന്റെ അഭിപ്രായമാണ്).മനുഷ്യർക്ക്ഓരോ കാലഘട്ടത്തിലും ചിലപ്പോൾ ഓരോരോ അസുഖങ്ങൾ പിടിപ്പെടാം ചിലപ്പോൾ ഓർമ്മക്കുറവ് അല്ലെങ്കിൽ മാനസികമായ വെല്ലുവിളികളും അതുമായി ബന്ധപ്പെട്ട രോഗങ്ങളും.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആളെ ചികിൽസിക്കുക അല്ലാതെ അയാളെ കുറ്റപ്പെടുത്തി,പിണങ്ങി കഴിഞ്ഞതുകൊണ്ടു പരിഹാരം ആകില്ല .ഓരോ പ്രശ്നങ്ങൾക്കും എന്തെങ്കിലും കാരണം ഉണ്ടാകും.കാരണം കണ്ടെത്താൻ നമ്മൾ ശ്രമിക്കുക,തിരുത്തുവാൻ കഴിയുന്നതാണ് എങ്കിൽ തിരുത്തുക എങ്കിൽ എല്ലാ പിണക്കങ്ങളും ഇല്ലാതെ ആകും.ജീവിതം ആകുമ്പോൾ ചില പൊട്ടലും ചിറ്റലും ഉണ്ടാകും എന്നൊക്കെ കേട്ടിട്ടുണ്ട്.എല്ലാ മനുഷ്യരിലും കാണും എന്തെങ്കിലും പിണക്കങ്ങളും പോരായ്മാകളും അതെല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുമ്പോഴാണ് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.എന്നോട് പലരും പറയാറുണ്ട് അങ്ങനെ
ക്ഷമിക്കാനുള്ള കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഒരുമിച്ചു മുന്നോട്ടു പോകുന്നത് എന്ന് അല്ലെങ്കിൽ പിന്നെ ഞങ്ങൾ രണ്ടാളും രണ്ടു വഴിക്ക് ആയേനെ എന്ന്.മറ്റൊരു കൂട്ടരുണ്ട് ഒരിക്കലും ക്ഷമിക്കാൻ സാധിക്കാത്തവർ അവിടെ തെറ്റ് ചെയ്യുന്നവൻ ഒന്ന് ക്ഷമ ചോദിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ തെറ്റുപറ്റിപോയി എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ജീവിതം മുന്നോട്ടു പോയേനെ.നാളെ മനുഷ്യരായ നമ്മൾക്ക് എല്ലാവർക്കും തെറ്റ് പറ്റാം,തെറ്റ് തെറ്റാണ് എന്ന് ബോധ്യം വന്നാൽ തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം ,പൊറുക്കണം എന്ന് പറയാനുള്ള മനസ്സുണ്ടാകണം.ക്ഷമിക്കാൻ നിങ്ങൾക്ക് ഇപ്പോൾ കഴിഞ്ഞില്ല എങ്കിൽ അയാളുടെ അല്ലെങ്കിൽ അവളുടെ സ്ഥാനത്തു നിങ്ങൾ നാളെ വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക.തീരുമാനം നിങ്ങളുടെയാണ് ഇനിയുള്ള നാളുകൾ സന്തോഷത്തോടെ ജീവിക്കണമോ അതോ എന്റെ വാശികൾ അതിപ്പോൾ പിണക്കം ആകാം മറ്റെന്തെങ്കിലും ആകാം നമ്മൾ ഒരിക്കലും വിട്ടുകൊടുക്കില്ല ,തോറ്റുകൊടുക്കില്ല എന്ന മനോഭാവം ആണെങ്കിൽ പിന്നെ പിണക്കങ്ങൾ കുടുകയല്ലാതെ ഒരിക്കലും കുറയുകയില്ല.ജീവിതത്തിൽ എല്ലാ രോഗത്തിനും ഇതുവരെയായി മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നാൽ നമ്മുടെ മനസ്സിന്റെ ഒരു വിധം ബാധിക്കുന്ന രോഗങ്ങൾ അത് ഒരു പരിധി വരെ ഒഴിവാക്കാൻ മറ്റുള്ളവരോടുള്ള പിണക്കങ്ങൾ ഒഴിവാക്കിയാൽ സാധിക്കും. എല്ലാവരുടെയും ജീവിതങ്ങളിൽ നിന്ന് പിണക്കങ്ങൾ ഇല്ലാതെ ആകട്ടെ എന്ന് ആശംസിക്കുന്നു.SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. To be happy and not bored make sure you always have a personally important goal you are working towards.-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email