Choose your language

16 March 2020

// // Subscribe YOUTUBE Channel

Do you know the pain of the mind?


മനസ്സിന്റെ നോവ് അറിഞ്ഞിട്ടുണ്ടോ?അതറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?നമ്മളുടെ മനസ്സിൽ ഒത്തിരി അധികം കാര്യങ്ങൾ നമ്മൾ ചിന്തിക്കുന്നുണ്ട്.അതിൽ ഒത്തിരി അധികം കാര്യങ്ങൾ നമ്മളെ വിഷമിപ്പിക്കുന്നതാകാം.എന്തിനാണ് മനസ്സിന്റെ നോവിനെ കുറിച്ച് ഇവിടെ പറഞ്ഞാലുള്ള പ്രസക്തി.ചോദ്യം പറയുന്നവനും ഉത്തരം പറയുന്നവനും തമ്മിൽ ഒത്തിരി അന്തരം ഉണ്ട്.
ചോദിക്കുന്നവന് എന്ത് വേണമെങ്കിലും ചോദിക്കാം കാരണം ചോദ്യങ്ങൾക്കു ഉത്തരങ്ങൾ നൽകേണ്ട ബാധ്യത അവർക്കില്ല(ചില വ്യക്തി പരമായ ചോദ്യങ്ങൾക്കു ഉത്തരം അവർക്കു നൽകാൻ ആവില്ലല്ലോ).കഴിഞ്ഞ ദിവസം ഒരു സിനിമകണ്ടു ഒത്തിരി ആളുകളോട് ഒരേ കാര്യം തന്നെ ആവർത്തിച്ച് പറഞ്ഞു പറഞ്ഞു മടുക്കുന്ന ഒരാളുടെ കഥ.അതെ നമ്മളുടെ ജീവിതത്തിൽ പല പ്രശനങ്ങളും നമ്മൾ ഉള്ളിൽ വച്ച് നടക്കാറുണ്ട്.നമ്മൾ സ്നേഹിക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവരോട് നമ്മുടെ പ്രശ്നങ്ങൾ പറയാറുമുണ്ട്(വിശ്വസ്തൻ,വിശ്വസ്ത ആണെങ്കിൽ).നമ്മളുടെ പല പ്രശ്നങ്ങളും പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ കുറയുന്നതിന് പകരം വേണമെങ്കിൽ കൂടാം.നമ്മൾ ചിന്തിക്കുക നമ്മളുടെ വേദനകൾ എത്രയാണ് എങ്കിലും അത് മറ്റുള്ളവരോട് പറഞ്ഞാല്ലൊന്നും വേദനകൾ കുറയില്ല പകരം നമ്മളുടെ മനസ്സിലേക്ക് കൂടുതൽ വേറെ കുറെ ചിന്തകൾ നൽകാൻ മാത്രമേ മറ്റുള്ളവർക്ക് കഴിയു അത് തന്നെയാണ് മരുന്നിന്റെ(നല്ല വാക്കുകളുടെ)  പ്രയോജനവും,പ്രയോഗവും എന്ന്.മനസ്സിന്റെ നോവിലേക്കു നിങ്ങളെ ഞാൻ
കൂട്ടിക്കൊണ്ടു പോവുകയാണ്.അവിടെ ചെല്ലുമ്പോൾ നിങ്ങൾ കാണുന്നത് എന്താണ് നിങ്ങളുടെ നാളുകളായുള്ള ദുഃഖം.മറ്റുള്ളവർ നമ്മളെ ശകാരിച്ചപ്പോഴും,അപമാനിച്ചപ്പോഴും ,വെറുത്തപ്പോഴും ,നമ്മളെ സ്നേഹിക്കാത്തപ്പോഴും,നമ്മളുമായുള്ള സകല വിധ ബന്ധങ്ങളും ഉപേക്ഷിച്ചപ്പോഴും എന്തിനേറെ പറയുന്നു ഒത്തിരി കാര്യങ്ങളുണ്ടാകാം നമ്മളുടെ മനസ്സിന്റെ ഓരോ കോണിലും മറക്കാൻ ആകാത്ത ഓർമ്മകൾ എല്ലാം കാണുവാൻ സാധിക്കും.ഇതെല്ലാം വളരെ എളുപ്പം മറക്കാൻ നമ്മൾക്ക് കഴിയില്ല കാരണം അത്രത്തോളം നമ്മളുടെ മനസ്സിലേക്ക് ആഴത്തിൽ പതിച്ചു പോയി.ഇനിയിപ്പോൾ വളരെ നിഷ്പ്രയാസം അതെല്ലാം ഓരോന്നായി മാറ്റിയെടുക്കണം എങ്കിൽ നമ്മളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ല നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടാകുമല്ലോ അതെല്ലാം ഓരോന്നായി ഓർക്കുക.പെട്ടെന്ന് ഓർക്കാൻ സാധിച്ചെന്നു വരില്ല അൽപ്പം സമയം ചിലവാക്കുക നമ്മുടെ മനസ്സിന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ഓർക്കാൻ കഴിഞ്ഞാൽ പിന്നെ പതിയെ പതിയെ എല്ലാം വേദനകളും പതിയെ പതിയെ നമ്മളെ വിട്ടുപോയിക്കൊള്ളും(പതിയെ പതിയെ എന്നത് നമ്മൾ വിചാരിച്ചാൽ വേഗത്തിൽ ആക്കാം).ഇനി വീണ്ടും പഴയ വിഷമങ്ങളിലേക്കു നമ്മുടെ ചിന്തകളെ കുട്ടിക്കൊണ്ടുപോകരുത്.വേദനപ്പിക്കുന്ന ചിന്തകൾ നമ്മളെ മടിയന്മാരാക്കും.ഒന്നും ചെയ്യാൻ വയ്യാത്തവരാക്കും.അങ്ങനെയായാൽ നാളെ നമ്മുടെ മനസ്സുകൾ ഇന്നലത്തേക്കാൾ കൂടുതലായി വേദനിക്കാൻ തുടങ്ങും.അപ്പോൾ പിന്നെ എങ്ങനെയാണു എല്ലാവരും കഴിഞ്ഞ കാലങ്ങളിലെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ മറക്കുകയല്ലേ നല്ല നാളെക്കായി.ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ നാളെ ഒരു പക്ഷെ എനിക്ക് വിഷമം ആകും.കാരണം ഒത്തിരി ആളുകൾ വിഷമത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് കഴിഞ്ഞതൊന്നും എളുപ്പം മറക്കാൻ പറ്റില്ല എന്ന്.ശരിയാണ് എളുപ്പം മറക്കാൻ കഴിയില്ല എന്ന സത്യം അംഗീകരിക്കുന്നു.പക്ഷെ വേണ്ടപ്പോൾ നമ്മൾക്ക് ഉപകാരം എന്ന് പറയാൻ വേദനകൾക്ക് ആവില്ല.മനസ്സിന്റെ നോവ് നോവായി തന്നെ അവശേഷിപ്പിക്കാതെ അതിനെ സന്തോഷമായി മാറ്റിയെടുക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you know what to do to reach your goal,it's not a big enough goal-Bob Proctor.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email