Choose your language

13 March 2020

// // Subscribe YOUTUBE Channel

Have taken any precautions


മുൻകരുതലുകൾ എന്തെങ്കിലും എടുത്തിട്ടുണ്ടോ ഇതുവരെയായി?എന്താണ് മുൻകരുതലുകൾ ,എന്താണ് കരുതലുകൾ.നമ്മൾക്ക് നാളെ എന്ത് ജോലി ചെയ്താണ് ജീവിക്കേണ്ടത്? എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടത്? ജീവിക്കാൻ അത്യാവശ്യം വേണ്ടത് എന്താണ്?അങ്ങനെ ഓരോ ഓരോ ചോദ്യങ്ങൾ ജീവിതത്തിൽ ചോദിച്ചു കഴിഞ്ഞാൽ നാളെകുറിച്ചുള്ള കാര്യങ്ങൾ നമ്മൾക്ക് മുൻകൂട്ടി കരുതാൻ സാധിക്കും.ഇന്ന് ഇപ്പോൾ എല്ലാവരും കുറെയൊക്കെ മുൻകരുതലുകൾ എടുക്കുവാൻ ആരംഭിച്ചിട്ടുണ്ട്.കാരണം ഇപ്പോഴെങ്കിലും മുൻകരുതലുകൾ എടുത്തില്ല എങ്കിൽ നാളെകൾ നമ്മൾക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടേക്കാം.
പല കാര്യങ്ങളും നമ്മളെ ബാധിക്കുന്നതല്ല എന്ന് വിചാരിച്ചു നമ്മിൽ പലരും മുൻകരുതലുകൾ എടുക്കാറില്ല.പല രോഗങ്ങളും നമ്മളായിട്ട് തന്നെയാണ് കൊണ്ടുവരുന്നത്.നമ്മുടെ ചുറ്റിലും ഒത്തിരിയധികം രോഗികളുണ്ട് അവരെയെല്ലാം ചികിൽസിക്കുന്ന ഡോക്ടർമാർ പലതരത്തിലുള്ള മുൻകരുതലുകൾ എടുക്കാറുണ്ട് കാരണം അവർക്കറിയാം ഒരു രോഗം ശരീരത്തിൽ ബാധിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.നമ്മൾ വളരെ നിസ്സാരമായി കരുതുന്ന പലതും നാളെ നമ്മുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.എന്തിനാണ് ഇവിടെ മുൻകരുതലുകളെകുറിച്ച് പറഞ്ഞത് എന്നറിയാമോ നാളെകളിൽ നമ്മളിൽ പലർക്കും ഒരു പക്ഷെ ജീവൻ ഉണ്ടാകണം എന്നില്ല.ഇന്നിപ്പോൾ സമയം വൈകിയിട്ടില്ല നമ്മളാൽ
കഴിയുന്ന കാര്യങ്ങൾ ചെയ്യുക നാളെ നല്ലൊരു ജീവിതം ഉണ്ടാകുവാൻ ഇന്നേ കരുതുക അതിപ്പോൾ എന്ത് കാര്യത്തിൽ ആയാലും.ഒരു പക്ഷെ നമ്മൾ ഇന്നലെകളിൽ ഒരിക്കൽ പോലും ഇന്ന് ഒരു ദിവസത്തെ കുറിച്ച് ചിന്തിച്ചുകാണില്ല.ദൈവം ഭൂമിയിൽ നമ്മൾക്ക് അനുവദിച്ചിരിക്കുന്നിടത്തോളം കാലം നമ്മൾ ജീവിക്കും എന്നൊക്കെ പറയുമായിരിക്കും പക്ഷെ നമ്മളുടെ ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിന്റെ താളം തെറ്റുവാൻ.രാത്രിയിൽ കറണ്ട് പോയാൽ വെട്ടത്തിനായി തിരി കരുതാറില്ലേ അതുപോലെ നമ്മുടെ ആവശ്യങ്ങൾ എന്തെല്ലാം എന്ന് അറിയുക അതിനുവേണ്ടി കരുതലോടെ പ്രവർത്തിക്കുക.ഇന്ന് ഇപ്പോൾ മുൻകരുതലുകൾ എടുക്കേണ്ടത് ഇല്ല എന്നെല്ലാം തോന്നിയേക്കാം,നാളെ തോന്നൽ മാറിയേക്കാം മുൻകരുതലുകൾ എടുക്കാത്തതിന്റെ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ.പണ്ടുള്ളവർ പറയാറില്ലേ പാവക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും എന്ന്.ചില നല്ല കാര്യങ്ങൾ അങ്ങനെയാണ് ആദ്യം ബോധ്യം വരാൻ അല്ലെങ്കിൽ മനസ്സിലാക്കി എടുക്കാൻ കുറച്ചു താമസം വരും പിന്നെ അതൊക്കെ ഒരു ശീലം ആക്കി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്.മുൻകരുതലുകൾ സ്വയം എടുക്കാൻ മടി കാണിക്കേണ്ട നാളെ ഒരു പക്ഷെ മടി വിചാരിച്ചാലും (മടി മാറിയാലും) കാര്യം ഉണ്ടായി എന്ന് വരില്ല.എല്ലാവർക്കും മുൻകരുതലുകൾ എടുക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Review your goals twice every day in order to be focused on achieving them.-Les Brown.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email