Choose your language

12 March 2020

// // Subscribe YOUTUBE Channel

Whenever you get angry


ദേഷ്യപ്പെടാറുണ്ടോ എപ്പോഴെങ്കിലും?ദേഷ്യം അതെന്താ സാധനം ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ  എന്നൊക്കെ പറയാൻ തോന്നുന്നുണ്ട് അല്ലെ ശരിക്കും .ദേഷ്യം ആവശ്യമാണോ അല്ലയോ എന്നതാണ് ഇന്ന് നമ്മൾ ചിന്തിക്കാൻ പോകുന്നത്(ദേഷ്യം വരും പലർക്കും ഇപ്പോൾ കാരണം ഇത്രയും നേരം വേറെ എന്തൊക്കയോ നല്ല കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നതാണ്).സാരമില്ല ദേഷ്യം വരുമ്പോൾ കണ്ണടച്ചാൽ മതി എന്നിട്ടു പറഞ്ഞാൽ മതി പോയിട്ട് പിന്നെ വരാൻ.
നമ്മിൽ പലർക്കും ദേഷ്യം ഒരു വല്ലാത്ത തലവേദനയാണ്.ജീവിതത്തിൽ എപ്പോഴെങ്കിലും ദേഷ്യം വരാത്തവരായി ആരും തന്നെ കാണില്ല.നമ്മുടെ ചിട്ടകൾ ആരെങ്കിലും തെറ്റിച്ചാൽ ,നമ്മൾ പറയുന്നത് ആരെങ്കിലും അനുസരിക്കാതിരുന്നാൽ,നമ്മളുടെ ഇഷ്ടത്തിന് ആരെങ്കിലും എതിര് പറഞ്ഞാൽ അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ടാകും ഓരോരുത്തർക്കും ദേഷ്യം വരാനായിട്ട്.ചെറുപ്പ കാലങ്ങളിൽ മനസ്സിനുണ്ടായ മുറിവുകൾ ഭാവിയിൽ നമ്മളെ വളരെ വലിയ ദേഷ്യക്കാരൻ ആക്കി മാറ്റിയേക്കാം ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം.ഞാൻ ദേഷ്യം വരുമ്പോൾ സാധാരണ രീതിയിൽ മിണ്ടാതെ ഇരിക്കുകയാണ് പതിവ്(അസാധാരണ രീതിയിൽ എന്തെങ്കിലും കാര്യമായി സംസാരിക്കാറാണ് പതിവ്).ഓരോ വ്യക്തികളെയും അനുസരിച്ചു ഇരിക്കും ദേഷ്യപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.ഉപകാരമില്ലാതെ  ഇന്നേ വരെ ആരോടും ഞാൻ ദേഷ്യപ്പെട്ടിട്ടില്ല എന്തിനാണ് വെറുതെ വായിലെ വെള്ളം വറ്റിക്കുന്നത്.ചില ആളുകളുണ്ട് ദേഷ്യം വന്നു കഴിഞ്ഞാൽ ഓരോ സാധനങ്ങൾ എടുത്തു പൊട്ടിക്കും എന്നിട്ടോ കുറെ നേരം കഴിയുമ്പോൾ ആയിരിക്കും അതിനെ കുറിച്ച് ബോധം ഉണ്ടാകുന്നത്.ദേഷ്യം എങ്ങനെയാണ് മനുഷ്യരിൽ ഉടലെടുക്കുന്നത് എന്ന് ആദ്യം അറിയണം.എങ്കിലേ അതിന്റെ വേര് നമ്മളിൽ നിന്നും എടുത്തുകളയാൻ സാധിക്കു(ദേഷ്യം അപ്പാടെ കളയാൻ സാധിക്കുമോ എന്ന് എനിക്കറിഞ്ഞു കൂടാ -ഒരു പക്ഷെ സ്വയം വിചാരിച്ചാൽ നടക്കുമായിരിക്കും).ചില ആളുകൾക്ക് ദേഷ്യം വന്നാൽ ഒന്നും പറയണ്ട കാര്യം ഇല്ല കണ്ണ് കാണുമ്പോൾ(നോട്ടം കാണുമ്പോൾ) തന്നെ കൂടെയുള്ളവർക്ക് മനസ്സിലാകും.പല ആളുകൾക്കും ദേഷ്യം വന്നാൽ പിന്നെ ഒന്നും പറയണ്ട അവർക്കു പിന്നെ അവരുടേതായ ലോകം മാത്രമേ കാണു അവർ
ചെയ്യുന്നതെല്ലാം മാത്രമായിരിക്കും ശരികൾ.വേറെ ഒരു കൂട്ടരുണ്ട് സ്വന്തം തെറ്റുകൾ മറച്ചുവെക്കാൻ വെറുതെ മറ്റുള്ളവരോട് നിസ്സാര കാരണങ്ങൾ പറഞ്ഞു ദേഷ്യം ഉണ്ടാക്കും.സ്വന്തം ജോലിയിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായാൽ അത് മറ്റുള്ളവരുടെ തലയിൽ വക്കും(തോളിൽ വെക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന് തൽക്കാലം കരുതുക -ഒരു തമാശ വേണം ദേഷ്യത്തെ കുറിച്ച് ഇവിടെ കുറച്ചു കാര്യങ്ങൾ പറഞ്ഞു വരുമ്പോൾ അല്ലെങ്കിൽ നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യം തോന്നും).ദേഷ്യം വന്നാൽ പിന്നെ എന്ത് ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞു തരുവാൻ എനിക്ക് കഴിയില്ല കാരണം നിങ്ങൾ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്നറിയില്ലല്ലോ.നടക്കാത്ത കാര്യങ്ങൾക്കു ദേഷ്യപ്പെട്ടിട്ടു എന്തെങ്കിലും ഫലം ഉണ്ടോ.പണ്ടെങ്ങോ ആരോ പറഞ്ഞത് ഓർക്കുന്നു ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ സംഭവിക്കണം എങ്കിൽ കാക്ക(ഒരു പക്ഷി) മലർന്നു പറക്കണം  എന്ന്,ചുരുക്കി പറഞ്ഞാൽ നടക്കാത്ത കാര്യങ്ങൾ സംഭവിക്കില്ല എന്ന് തന്നെ ചുരുക്കം(ഒരുപക്ഷെ).ദേഷ്യം മാറാൻ ഇത് വരെയായി എന്തെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ?മരുന്ന് കണ്ടുപിടിക്കാൻ ആദ്യം വേണ്ടത് കാരണം കണ്ടെത്തുക എന്നതാണ് കാരണത്തെ പരിഹരിക്കാൻ സാധിച്ചാൽ പിന്നെ ദേഷ്യം നിലനിൽക്കില്ല.ദേഷ്യം ജീവിതത്തിൽ നല്ല കാര്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുക ആവശ്യമില്ലാതെ ദേഷ്യപ്പെടാതിരിക്കുക.ഒത്തിരി ദേഷ്യങ്ങൾ ജീവിതത്തിൽ കൂടെ കൂടെ ഉണ്ടെങ്കിൽ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക ഒരു പക്ഷെ ഇപ്പോൾ നമ്മൾക്ക് നിയന്ത്രിക്കാൻ സാധിച്ചേക്കും ഒത്തിരി നാളുകൾ കഴിഞ്ഞാൽ ഒരു പക്ഷെ നമ്മളെകൊണ്ട് നിയന്ത്രിക്കാൻ സാധിച്ചെന്നു വരില്ല.എല്ലാവർക്കും ഇനിയുള്ള നാളുകളിൽ ദേഷ്യം ആവശ്യത്തിൽ കൂടുതൽ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Your vision must inspire you to take action to achieve it.-Tony Robbins.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email