Choose your language

24 March 2020

// // Subscribe YOUTUBE Channel

Why compliments?


അനുമോദനങ്ങൾ എന്തിനാണ്?നമ്മൾ പലപ്പോഴും മറ്റുള്ളവരെ അല്ലെങ്കിൽ സ്വയം അനുമോദിക്കാൻ  മറന്നു പോകാറുണ്ട്.നമ്മൾ അനുമോദിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കാനുണ്ടോ ?കഴിഞ്ഞ ദിവസം തന്റെ പ്രവർത്തന മേഖലയിൽ ഒത്തിരി അധികം കഷ്ടപ്പെട്ട ഡോക്ടറുടെ വാർത്ത കണ്ടു,അവസാന ശ്വാസം വരെ രോഗികളോടൊപ്പം അവർക്കു വേണ്ടി  സമയം ചിലവഴിച്ചു സ്വന്തം ജീവൻ പണയം വച്ച് കൊണ്ട് അവസാനം ഡോക്ടർക്ക് മരണം സംഭവിച്ചു.തന്റെ ജീവനേക്കാൾ വലുതായി രോഗികൾക്ക് വേണ്ടി ജീവൻ സമർപ്പിച്ച ഡോക്ടറേ കുറിച്ച് കേൾക്കുമ്പോൾ ഏതു മനുഷ്യനും ഡോക്ടറെ അനുമോദിക്കാനും ഡോക്ടറെ ഓർത്തു സങ്കടപ്പെടാതെ ഇരിക്കാനും കഴിയില്ല.
ആരുടെയും അനുമോദനങ്ങൾ ഏറ്റുവാങ്ങുവാൻ വേണ്ടിയല്ല ഡോക്ടർ അങ്ങനെ പ്രവർത്തിച്ചത് മറിച്ചു തന്നെ കൊണ്ട് ആവുന്നതത്രയും ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്.നമ്മിൽ പലരും ഇപ്പോഴും മറ്റുള്ളവരെ കുറ്റം പറയാനും പഴി ചാരാനും ശ്രമിക്കുമ്പോൾ നമ്മളിലുള്ള നല്ല നല്ല കഴിവുകൾ അല്ലെ നഷ്ടപ്പെടുന്നത്.ചെറിയ കാര്യം ചെയ്താൽ പോലും നമ്മളിൽ പലർക്കും മറ്റുള്ളവരെ അനുമോദിക്കാൻ തീരെ താൽപ്പര്യം ഇല്ല(താൽപ്പര്യം ഉള്ളവരും ഉണ്ടാകാം).അനുമോദനങ്ങൾക്കു ഒരു പോസിറ്റീവ് എനെർജിയുണ്ട്.നമ്മളെ ഒരാൾ പ്രോത്സാഹിപ്പിക്കാനുണ്ടെങ്കിൽ  നമ്മൾ കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കില്ലേ.നമ്മളാൽ  കഴിയുന്ന നല്ല കാര്യങ്ങൾ ചെയുമ്പോൾ സ്വാഭാവികമായും നമ്മളെ അനുമോദിക്കാൻ ആളുകൾ ഉണ്ടാകും(ഒരു പക്ഷെ മരണശേഷം ആകാം നമ്മളെ അനുമോദിക്കുന്നത്).പലരും പറയുന്നത് കേട്ടിട്ടുണ്ട് വരാനുള്ളത് വഴിയിൽ തങ്ങി നിൽക്കില്ല എന്നൊക്കെ(അപകടങ്ങൾ,മരണങ്ങൾ എന്തും നമ്മൾക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം).ഓരോരുത്തരും ഇന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ഒരു ആപത്തും സംഭവിക്കല്ലേ എന്നാണ്,കാരണം കഴിഞ്ഞ കാലങ്ങളിൽ ഉള്ള പോലെയുള്ള അന്തരീക്ഷം അല്ല ഇപ്പോഴുള്ളത് ഇന്ന് മറ്റുള്ളവരോട് സംസാരിക്കാൻ തന്നെ ഉള്ളിന്റെ ഉള്ളിൽ ഭയം വന്നു തുടങ്ങി,മനുഷ്യർ തമ്മിലുള്ള കൂടികാഴ്ചകൾ കുറഞ്ഞു.അതെ ഇനിയുള്ള നാളുകളിൽ ഇനിയിപ്പോൾ ആർക്കും പരസ്പരം കാണാൻ കഴിഞ്ഞെന്നു വരില്ല(കുറച്ചു നാളുകളിലേക്ക്),അപ്പോഴെല്ലാം നമ്മൾ ആഗ്രഹിക്കും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ അല്ലെങ്കിൽ ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്.അതെ കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നതുപോലെയാണ്(കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമ്പോൾ,കണ്ണിൽ മുഴുവൻ ഇരുട്ടാകുമ്പോൾ ആയിരിക്കും നമ്മൾക്ക് കിട്ടിയ അനുഗ്രഹമായിരുന്നു കണ്ണിന് ലഭിച്ച കാഴ് എന്ന്
മനസ്സിലാകുകയുള്ളു). നമ്മളുടെ ഓരോ നല്ല പ്രവർത്തികളും ചെയ്യുമ്പോൾ നമ്മൾക്ക് കിട്ടാതെ പോകുന്ന റിസൾട്ടും(പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങൾ വരുമ്പോൾ നമ്മൾക്ക് മുൻപ് ചെയ്ത പ്രവർത്തനങ്ങളിൽ നിന്നും കിട്ടുന്ന റിസൾട്ടും).ഭക്ഷണത്തിന്റെ വില അറിയണം എങ്കിൽ ദാരിദ്യം എന്താണ് എന്നറിയണം എന്ന് പറയുന്നതുപോലെയാണ് ഓരോ പ്രവർത്തനങ്ങൾക്കും റിസൾട്ട് വരണമെങ്കിൽ സാഹചര്യങ്ങൾ അനുകൂലമാകണം.അർഹത ഉണ്ടെങ്കിൽ മാത്രമേ അനുമോദനങ്ങൾക്കു പ്രസക്തിയുള്ളൂ.കഴിഞ്ഞ ദിവസം ഒരു കഥ വായിച്ചു അച്ഛന്റെ പാചകം കല്യാണ പരിപാടി യിൽ വെച്ച് തെറ്റിയപ്പോൾ മകൻ പുറമെയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം ഏർപ്പാടാക്കി കല്യാണ പരിപാടി നല്ല രീതിയിൽ നടത്തി പക്ഷെ ഭക്ഷണം കഴിച്ച ആളുകളിൽ നിന്നും ലഭിച്ച നല്ല വാക്കുകൾ അദ്ദേഹത്തിൽ സൃഷ്ടിച്ചത് കൂടുതൽ കൂടുതൽ വേദനകളാണ്,കാരണം ഒന്നേയുള്ളു അർഹത ഇല്ലാത്തതു കൊണ്ട് മാത്രം.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ആരെന്നു അറിയാതെ പോലും  പല വ്യക്തികളെയും അനുമോദിക്കാൻ വരുന്നുണ്ട്,അതുപോലെ അവഹേളിക്കാനും പരിഹസിക്കാനും കളിയാക്കാനും.ഓരോ മനുഷ്യർക്കും അർഹത ഉണ്ടെങ്കിലേ ഏതു അനുമോദനങ്ങളും ഫലം ചെയ്യുകയുള്ളൂ.കഴിഞ്ഞ ദിവസം ഒരു മനുഷ്യൻ പ്രവാസിയാണ് അദ്ദേഹത്തിന്റെ വിഷമം സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയുണ്ടായി,ഇല്ലാത്ത കാര്യങ്ങൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക-എന്തെങ്കിലും സത്യമായ കാര്യമായിരുന്നു എങ്കിൽ അദ്ദേഹത്തിന് സന്തോഷം ഉണ്ടായേനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് നടക്കാനാണ് ഒരു വിധം ആളുകൾക്കും താൽപ്പര്യം (എല്ലാവർക്കും അല്ല),ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ കുറ്റം ആരോപിക്കുന്ന വ്യക്തിയിൽ ഉണ്ടാകുന്ന മാനസിക സംഘർഷം ഒരു രസത്തിനു പറയുന്ന ചുറ്റിലുമുള്ള ആളുകൾക്ക്മനസ്സിലായി എന്ന് വരില്ല.ഏതു കാര്യം എടുത്താലും ഒരു പക്ഷെ നല്ല പ്രവർത്തിയായിരിക്കും ചെയ്തത് അത് രണ്ടു രീതിയിൽ എടുക്കാൻ സാധിക്കും.കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ഹോട്ടൽ ഇല്ലാതിരുന്നിട്ടു വിഷമിച്ചുകൊണ്ടു നിന്ന രണ്ടു വ്യക്തികൾക്ക് സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കുന്നത് കാണിച്ചു കൊണ്ട് ഒരു വാർത്ത വന്നു,അതിൽ നിന്നും നല്ല അഭിപ്രായങ്ങൾ പറയാൻ കഴിയണം അതിനു പകരം വളരെ മോശമായ രീതിയിൽ പറയുന്ന ആളുകളെയും കാണാൻ കഴിയും,പണ്ടുള്ളവർ പറയും മറ്റുള്ളവരെ സഹായിക്കുവാണേൽ ആരോടും പറഞ്ഞു കൊണ്ട് നടക്കരുത് എന്ന്(ഇന്നിപ്പോൾ ഒരാൾ സഹായം ചോദിച്ചാൽ  ഏതൊക്കെ രീതിയിലാണ് മറുപടി വരുന്നത് എന്ന് മാത്രം പറയാൻ കഴിയില്ല-ഒരാളെ സഹായിക്കുന്നത് മറ്റുള്ളവർ അറിഞ്ഞാൽ പിന്നെ അത് ചോദിക്കലായി,സഹായം അഭ്യർത്ഥിക്കലായി, സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പോലും അർഹതയുള്ളവരിലേക്കു സഹായിക്കാൻ സാധിക്കുന്നില്ല ചില സന്ദർഭങ്ങളിൽ).മറ്റുള്ളവർ ചെയ്യുന്ന  നല്ല കാര്യങ്ങൾക്കു അനുമോദനങ്ങൾ നൽകുവാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.   SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Satisfaction does not come with achievement,but with effort.Full effort is full victory.-Mohandas Gandhi.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email