Choose your language

6 March 2020

// // Subscribe YOUTUBE Channel

Read this if you want knowledge


അറിവ് വേണോ എങ്കിൽ ഇത് വായിക്കു.ശരിക്കും എന്താണ് അറിവ് ?അറിവ് ഉണ്ടാകണം എങ്കിൽ എന്തുവേണം ?അറിവ് ശരിക്കും ഉണ്ടായില്ലെങ്കിൽ ഉണ്ടാകാവുന്ന അവസ്ഥകൾ എന്തെല്ലാമാണ്?എല്ലാത്തിനും ഉത്തരം അറിയുവാൻ അറിവ് വേണം.ശരിയായ അറിവ് എവിടെ നിന്നും കിട്ടും?കിട്ടുന്ന അറിവ് ശരിയാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും?ഇന്ന് ലോകത്തിൽ അറിവുകൾക്ക് ഒരു കുറവും ഇല്ല.നമ്മിൽ പലർക്കും പലപ്പോഴും തെറ്റുകൾ കൂടുതൽ സംഭവിക്കുന്നത് അറിവുകൾ കൂടുതൽ ആയതുകൊണ്ടാണോ അല്ലയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്നലെ വരെ അറിവുള്ളവന് ഒരു നിമിഷം മതി എല്ലാ അറിവുകളും നഷ്ടപ്പെടാൻ.മനുഷ്യർക്ക്എല്ലാവർക്കും ഒരു പോലെ അറിവുകൾ ഉണ്ടാകണം എന്നില്ല.നാം കേൾക്കുന്ന കാണുന്ന അനുഭവിക്കുന്ന പല കാര്യങ്ങളിലൂടെ നമ്മൾ അറിവുകൾ നേടുന്നു എന്നത് ശരി തന്നെ.പക്ഷെ അതെല്ലാം നമ്മുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്നതാണോ അല്ലയോ എന്നതിലാണ് പ്രസക്തി.ഇന്ന് നമ്മളെക്കാൾ അറിവുകൾ ഉള്ളവരെ കാണുമ്പോൾ നമ്മിൽ പലരും പല തരത്തിൽ അഭിപ്രായം പറയുന്നത് കാണാം.ഒരു പക്ഷെ മറ്റുള്ളവർ പറയുന്നത് നമ്മൾക്ക് മനസ്സിലാകാതെ ആകുമ്പോൾ പറയും അവനൊരു മണ്ടനാണ്അല്ലെങ്കിൽ അവളൊരു മണ്ടിയാണ്(വിവരമില്ലാത്ത അവസ്ഥയാണ് കേട്ടോ പേരുകളിലൂടെ ഞാൻ പരാമർശിക്കുന്നത്).ഒരു കാര്യം പറയുമ്പോൾ അതിനു ഉത്തരങ്ങൾ പലതരത്തിൽ പറയുവാൻ സാധിക്കും.ഞാൻ കഴിഞ്ഞ ദിവസം ഒരു ചോദ്യം ചോദിച്ചിരുന്നു"നിങ്ങൾക്ക് എന്തെങ്കിലും പറയാതെ പറയുവാൻ പറ്റുമോ" എന്ന് പൊതുവിൽ ചോദ്യം കാണുമ്പോൾ ഭൂരിഭാഗം മനുഷ്യരും ചിന്തിക്കുന്ന കാര്യമുണ്ട് ചോദിക്കുന്നവൻ ഒരു മണ്ടനാണ് എന്നത്,പക്ഷെ ശരിക്കും ആലോചിച്ചു കഴിഞ്ഞാൽ അതിൽ നിന്നും പലതരത്തിലുള്ള ഉത്തരങ്ങൾ കിട്ടുവാൻ സാധിക്കുമെന്നതാണ് ശരിക്കും ശരി.നമ്മൾ പറയുന്ന കാര്യങ്ങൾ തന്നെ എല്ലാവർക്കും അതെ രീതിയിൽ മനസ്സിലായി കൊള്ളണം എന്നില്ലല്ലോ  അതുകൊണ്ടു പറയുന്നതാണ് ഇതൊക്കെ.അറിവുകൾ നേടാൻ സമയമായി എന്ന് നമ്മൾക്ക് തോന്നിത്തുടങ്ങേണ്ട സമയമായി.ഏതൊരു ചോദ്യത്തിനും ഒരു ഉത്തരമുണ്ട്(ശരിയല്ലെങ്കിൽ കൂടിയും-ഇപ്പോൾ പറയുന്ന ശരികൾ നാളെ തെറ്റായി മാറാം).നമ്മളുടെ ജീവിതത്തിൽ ഓരോ കാര്യങ്ങൾ എടുത്തു വിശകലനം ചെയ്തുനോക്കിയാൽ ഇന്ന് നമ്മൾ ജീവിക്കുന്നതിൽ പഴയകാര്യങ്ങളിൽ നമ്മുടെ തെറ്റുകൾക്ക് വളരെ അധികം പങ്കുണ്ട് എന്ന്
കാണാൻ കഴിയും.ഇത്രയും നേരം ഞാൻ നിങ്ങളുമായി പങ്കുവച്ചത് എന്റെ അറിവുകളാണ് ഞാൻ അനുഭവിച്ചറിഞ്ഞ അറിവുകൾ അതിൽ പലതും മണ്ടത്തരങ്ങളാകാം തെറ്റുകുറ്റങ്ങളാകാം എല്ലാം എനിക്ക് നേടി തന്നത് പുത്തൻ അറിവുകളാണ്.പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് അറിവുകൾ ശരിയായ സമയത്തു എന്ത് കൊണ്ട് നമ്മൾക്ക് കിട്ടുന്നില്ല എന്നതാണ്.ഒരാൾ ഒരു അറിവ് പറഞ്ഞു തരുമ്പോൾ അതിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് അന്വേഷിക്കണം തെറ്റുണ്ടെങ്കിൽ തിരുത്തി കൊടുക്കണം ഇല്ലെങ്കിൽ പറയുന്ന വ്യക്തി തെറ്റുകൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും സ്വന്തം അനുഭവം വരുന്നതുവരെ.നമ്മൾക്ക് ഇന്ന് വരെ നേടാൻ കഴിഞ്ഞിരിക്കുന്ന അറിവുകൾ മനുഷ്യ നന്മക്കായി ഉപയോഗിക്കുക.എനിക്ക് ഒത്തിരി അറിവുണ്ട് നിനക്ക് അറിവില്ലാതെ ഇരിക്കുന്നതാണ് നല്ലതു എന്ന മനോഭാവം നമ്മൾ വച്ചുപുലർത്തിയാൽ നാളെ നമ്മൾക്ക് തന്നെയാണ് അതിന്റെതായ ദോഷവശങ്ങൾ ഉണ്ടാവുക.നമ്മുടെ മാതാപിതാക്കൾക്ക്ഭക്ഷണം ഉണ്ടാക്കുന്നതിൽ നല്ല കൈപ്പുണ്യം ഉണ്ടെങ്കിൽ മക്കൾക്ക് പറഞ്ഞു കൊടുക്കണം കാരണം അതുമൂലം അവരുടെ (മക്കളുടെ) ഭാവി ജീവിതത്തിൽ ഉപകാരപ്പെടും,അതല്ല അഹങ്കാരത്തോടെ ചിന്തിച്ചുകഴിഞ്ഞാൽ എന്റെ(മാതാപിതാക്കളുടെ) മാത്രം കഴിവുകൊണ്ട് നേടിയെടുത്തത് മക്കൾക്കായാലും ആർക്കായാലും പറഞ്ഞു കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ അതിന്റെ ഗുണങ്ങൾ ആർക്കും ഭാവിയിൽ ഉണ്ടായെന്നു വരില്ല.നിങ്ങൾക്ക് കിട്ടിയ അറിവുകൾ പങ്കുവെക്കാനുള്ള മനസ്സ് കാണിക്കുക(മറ്റുള്ളവർക്ക് വേദനകൾ സമ്മാനിക്കുന്നത് ആവരുത് നിങ്ങൾ നൽകുന്ന അറിവുകൾ).നാളെ (ഇപ്പോഴായാലും കുഴപ്പമില്ല കേട്ടോ) എല്ലാവർക്കും അറിവുകൾ നേടുവാനും തിരിച്ചറിവുകൾ ഉണ്ടാകാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I'm a great believer in luck,and I find the harder I work, the more I have of it.-Thomas Jefferson.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email