Choose your language

11 March 2020

// // Subscribe YOUTUBE Channel

What humans need now is a little comfort


മനുഷ്യർക്ക്ഇന്ന് ഇപ്പോൾ വേണ്ടത് അൽപ്പം ആശ്വാസമാണ്.ലോകത്തിൽ ഇപ്പോൾ നോക്കിയാൽ അൽപ്പം ഭയമാണ്,നാളെ എന്ത് സംഭവിക്കും എന്ന ആശങ്കയാണ്.ഒരു ആശ്വാസം കിട്ടുന്ന വാക്കുകൾ അല്ലെങ്കിൽ പ്രവർത്തികൾ നമ്മൾക്ക് എവിടെ നിന്നും കിട്ടും എന്ന് നമ്മൾ അന്വേഷിക്കുന്ന സമയമാണ്.ചില ആളുകളുണ്ട്എനിക്ക് അവിടെ വേദന എടുക്കുന്നു ഇവിടെ വേദന എടുക്കുന്നു എനിക്ക് ഇപ്പോൾ തന്നെ ആശുപത്രിയിൽ പോകണം എന്നൊക്കെ ,എന്നിട്ടോ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണുന്നു ഡോക്ടറോട് ലക്ഷണങ്ങൾ പറയുമ്പോൾ മരുന്ന് എഴുതികൊടുക്കുന്നു,മരുന്ന് കഴിക്കാതെ തന്നെ രോഗം മാറുന്നു(ചില വ്യക്തികളുടെ കാര്യമാണ് പറഞ്ഞത് ഇവിടെ ഉദാഹരണം പറഞ്ഞ വ്യക്തിക്ക് ഡോക്ടറെ കണ്ടാൽ മതി എന്നുള്ളതാണ് രോഗലക്ഷണം അല്ലാതെ പ്രത്യേകം അസുഖം ഒന്നും തന്നെ ഇല്ല).മറ്റു ചില ആളുകളുണ്ട് വലിയ ആശുപത്രിയിൽ പോകണം എന്ന് വാശിപിടിക്കുന്നവർ(ഒരു പക്ഷെ ചെറിയ ആശുപത്രിയിൽ കൊടുത്ത മരുന്ന് തന്നെയായിരിക്കും അവിടെയും കൊടുക്കുക എങ്കിൽ പോലും മനസ്സിൽ വലിയ വിശ്വാസമാണ് വലിയ ആശുപതിയിൽ പോയാൽ രക്ഷപ്പെടും അല്ലെങ്കിൽ രക്ഷപ്പെടൊള്ളു എന്നൊക്കെ).
എനിക്ക് ഇപ്പോൾ കുത്തി കുത്തിയുള്ള ചുമയുണ്ട് ആരെങ്കിലും സാരമില്ല മാറിക്കൊള്ളും എന്നൊക്കെ പറയുകയാണ് എങ്കിൽ കേൾക്കാൻ രസം ഉണ്ടാകും എന്നല്ലാതെ എനിക്കുള്ള ചുമക്കു എന്തെങ്കിലും ആശ്വാസം കിട്ടുമോ?നമ്മൾ സ്വയം ചിന്തിക്കണം നമ്മളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് .ഒരു പക്ഷെ നീണ്ട നാളത്തെ ചികിത്സാ വേണ്ടിവരും അല്ലെങ്കിൽ വിശ്രമം വേണ്ടി വരും(ഏതു അസുഖം വന്നാലും).കുഞ്ഞുങ്ങൾ കരയുന്നതു നമ്മൾ കണ്ടിട്ടുണ്ട് ആരൊക്കെ കുഞ്ഞിനെ എടുത്താലും ഒരു പക്ഷെ കുഞ്ഞു കരച്ചിൽ നിറുത്തി എന്ന് വരില്ല കുഞ്ഞിന്റെ 'അമ്മ തന്നെ എടുക്കണം കുഞ്ഞിന്റെ കരച്ചിൽ മാറുവാൻ,കാരണം കുഞ്ഞിന് അറിയാം തന്റെ അമ്മയെ.നമ്മൾ ഭൂമിയിൽ ജനിച്ചു വീണത് മുതൽ ഇന്ന് വരെ ഒത്തിരി അധികം ആളുകൾ നമ്മൾക്ക് ചുറ്റിലും ആശ്വാസവാക്കുകളുമായി വന്നിട്ടുണ്ടാകാം ഒരു പക്ഷെ നിങ്ങളുടെ പ്രശ്നങ്ങൾ അതുകൊണ്ടൊന്നും തീർന്നുകാണുകയില്ലായിരിക്കാം പക്ഷെ നിങ്ങൾ നിങ്ങളെ തന്നെ വിശ്വസിച്ചാൽ ഒരു പക്ഷെ പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാൻ സാധിച്ചേക്കും.ഞാൻ കഴിഞ്ഞ ദിവസം ഒരു നോവൽ വായിച്ചു അതിൽ പറയുന്ന ഒരു കാര്യമുണ്ട് നമ്മൾ ജീവിക്കുമ്പോൾ(മരിച്ചു കഴിഞ്ഞാൽ സങ്കടം മാറുമോ എന്ന് അറിയില്ല) സങ്കടങ്ങൾ വരുമ്പോൾ അതുമാറുവാൻ നമ്മളെക്കാൾ സങ്കടപ്പെടുന്നവരുടെ കാര്യങ്ങൾ ആലോചിച്ചാൽ മതിയെന്ന്.അതെ നമ്മൾ എല്ലാവർക്കും സങ്കടങ്ങളുണ്ട്.ആരോടും പറയാൻ ആവാത്ത സങ്കടങ്ങൾ ഉള്ളവരുണ്ടാകാം.കഴിഞ്ഞ ദിവസം ഒരാളുടെ പോസ്റ്റ് കാണുവാൻ ഇടയായി വിരഹ വേദനകൾ അനുഭവിക്കുന്നവർ ഏക മകനായി അല്ലെങ്കിൽ ഏക മകളായി ജനിക്കുന്നവരുടെ അവസ്ഥ ആലോചിച്ചാൽ മതി എന്ന്.നമ്മൾക്ക് ഇന്ന് ആരോടും സംസാരിക്കാൻ പറ്റുന്നില്ല ഒന്നുകിൽ മറ്റുള്ളവർ നമ്മളെ മനസ്സിലാക്കുന്നില്ല എന്നതായിരിക്കാം കാരണം അല്ലെങ്കിൽ നമ്മളെ കളിയാക്കുമെന്നു വിചാരിച്ചിട്ടാകാം അല്ലെങ്കിൽ വെറുപ്പിച്ചത് കൊണ്ടാകാം.ഞാൻ കുറച്ചു നാളുകളായി കുറെ അധികം ആളുകളോട് ചാറ്റ്
ചെയ്യാറുണ്ട് അവരുടെ ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിക്കാറുണ്ട്. നമ്മൾ എത്രയൊക്കെ സംസാരിച്ചാലും എവിടെയെങ്കിലും എന്തെങ്കിലും ഒക്കെ വിഷമങ്ങൾ ഉണ്ടാകും മിക്കപ്പോഴും ,ഞാൻ ഒരു ദിവസം മാത്രമേ ചാറ്റ് ചെയ്യുകയുള്ളൂ എന്ന് പറയുമ്പോഴായിരിക്കും അതിൽ കൂടുതൽ ആളുകൾക്കും വിഷമങ്ങൾ ഉണ്ടാകുന്നത്.ഞാൻ ഒരു മനുഷ്യനാണ് എനിക്കുമുണ്ട് വിഷമങ്ങൾ അത് ആരും മനസ്സിലാക്കുന്നില്ല(കൂടുതൽ നേരം ചാറ്റ് ചെയ്താൽ കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോകില്ലേ) ആരും തൽക്കാലം എന്റെ വിഷമങ്ങൾ മനസ്സിലാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.കുറച്ചു നിമിഷങ്ങൾ മാത്രം നമ്മൾക്ക് ഭൂമിയിൽ ദൈവം അനുവദിച്ചിട്ടുള്ളു അതിനിടയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്.നമ്മൾ ഒരിക്കലും മറ്റൊരാൾ നമ്മളെ പരിഗണിച്ചില്ല അല്ലെങ്കിൽ കൂടുതലായി സ്നേഹിച്ചില്ല എന്നോർത്തു വിഷമിക്കേണ്ട കാര്യമില്ല എല്ലാം നമ്മൾക്കു പഠിക്കാൻ വേണ്ടിയാണ്,നാളെ നമ്മുടെ ജീവിതങ്ങളിൽ സന്തോഷങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ്.ഒത്തിരി അധികം പിണക്കങ്ങൾ ഉണ്ടാകുന്നതു സ്നേഹിക്കുന്നവർ തമ്മിലാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്(ഇനിയിപ്പോൾ പിണക്കം ഇല്ല എന്ന് പറഞ്ഞു ആരുടെയും കരണകുറ്റി നോക്കി തല്ലാൻ ഒന്നും പോയേക്കരുത് കേട്ടോ).എല്ലാവരെയും ഒരു പക്ഷെ ആശ്വാസ വാക്കുകൾ കൊണ്ട് നമ്മൾക്ക് സ്നേഹിക്കാൻ അല്ലെങ്കിൽ ആശ്വസിപ്പിക്കാൻ കഴിയണം എന്നില്ല എന്ന് പറയാൻ വേണ്ടിയാണു ഞാൻ ഇവിടെ ചാറ്റ് ചെയ്യുന്ന കാര്യം പറഞ്ഞത്.നമ്മൾക്ക് ഒരു പരിധിയുണ്ട് ചാറ്റ് ചെയ്യുമ്പോൾ പലപ്പോഴും അപ്പുറത്തുള്ള ആളുകളുടെ വികാരങ്ങൾ അല്ലെങ്കിൽ വേദനകൾ നമ്മൾക്ക് ഒരു പക്ഷെ അവർ പറയുന്ന വാക്കിൽ കുടി മനസ്സിലാകണം എന്നില്ല.ഭൂമിയിൽ ജീവൻ ഉണ്ട് നമ്മൾക്ക് -കാരണം ശുദ്ധമായ വായു ഉണ്ടെന്നുള്ള ഒരു ആശ്വാസത്തിൽ,അതുപോലെ നാളെയും ജീവിതമുണ്ട് എന്ന ആശ്വാസത്തിൽ ഇന്നിന്റെ ദുഃഖങ്ങൾ മറന്നു ജീവിക്കാൻ നമ്മൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.         



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A goal without a deadline is nothing more than a dream or wish.-Jerry Bruckner

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email