Choose your language

2 March 2020

// // Subscribe YOUTUBE Channel

Just in case


വെറുതെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എന്താണ് തോന്നിയത് അല്ലെങ്കിൽ എന്താണ് തോന്നേണ്ടത് എന്നായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുക.മറ്റൊന്നും അല്ല വെറുതെ എന്ന വാക്ക് തന്നെ.നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് വെറുതെ എന്നത്.പലരും പറയാറുണ്ട് ഇവൻ പറയാൻ പോകുന്നതും പറയുന്നതും പറഞ്ഞു കഴിഞ്ഞതും വെറുതെയാണ് എന്ന്.ശരിക്കും നിങ്ങൾക്കറിയാമോ എപ്പോഴാണ് വെറുതെ എന്ന വാക്കിന് പ്രസക്തി കിട്ടുക എന്നത്.ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടു "പറയാതെ എന്തെങ്കിലും കാര്യങ്ങൾ പറയാൻ സാധിക്കുമോ എന്ന്" പലരും പറഞ്ഞു പറ്റുമെന്ന് ,കൂടുതൽ കാര്യങ്ങൾ അവരോടു ചോദിച്ചതിൽ നിന്നും പറയാതെ തന്നെ ഒത്തിരി കാര്യങ്ങൾ എനിക്ക് മനസ്സിലായി,ഞാൻ പറയാതെ തന്നെ അവർക്കു എന്നെ കുറിച്ച് ഏകദേശ ധാരണ കിട്ടി.എന്തിനാണ് ഞാൻ ഇപ്പോൾ ഇതൊക്കെ ഇവിടെ വെറുതെ പറയുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ അല്ലെ അത് വെറുതെ ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളു.നമ്മളിൽ പലരും പലരെയും കുറിച്ച് വെറുതെ കുറെയധികം കാര്യങ്ങൾ ചിന്തിക്കും
അതിൽ എത്ര മാത്രം ശരിയുണ്ട് അല്ലെങ്കിൽ സത്യം ഉണ്ട് എന്ന് നമ്മളിൽ പലരും അന്വേഷിക്കാൻ പോകാറില്ല.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒത്തിരി അധികം കാര്യങ്ങൾ നല്ലതും മോശമായതും നടക്കുന്നുണ്ട്.പലരും പല കാര്യങ്ങളും തമാശക്ക് ചെയ്യുന്നതായിരിക്കും പക്ഷെ അതിന്റെ വേദന അനുഭവിക്കുന്നത് നിരപരാധികളായ പലരും ആയിരിക്കും.സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാം അതുകൊണ്ടാണല്ലോ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകളെ വിമർശിക്കുന്നത്.ഇന്ന് ഒരു വ്യക്തിയെ പൊക്കിപിടിക്കാനും താഴ്ത്തി കെട്ടാനും നമ്മൾ പറയുന്ന ഓരോ വാക്കുകൾ കൊണ്ട് സാധിക്കും.മനുഷ്യർ തമ്മിൽ ഇങ്ങനെ തുടങ്ങിയാൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും.നമ്മൾ മറ്റുള്ളവരെ വിമർശിക്കുമ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും വാസ്തവം ഉണ്ടായിരിക്കണം എന്തെങ്കിലും തെളിവ് വേണം,ഇല്ല എന്നുണ്ടെങ്കിൽ പറയുന്ന വ്യക്തിക്കു നാളെ ഇതേ (വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട) സാഹചര്യം വന്നു ചേർന്നാൽ എന്ത് ചെയ്യുമെന്ന് കുടി ചിന്തിക്കുക.ജീവിതത്തിൽ നമ്മൾ ഇന്ന് വെറുതെ എന്ന് ചെയ്യുന്ന പല കാര്യങ്ങളും നാളുകൾ കഴിയുമ്പോൾ വെറുതെ ആകില്ല എന്തെങ്കിലും ഫലം ഉണ്ടാകും(നല്ലതാകാം അല്ലെങ്കിൽ മോശമാകാം).ഞാൻ എന്തിനാണ് വെറുതെ ഇത്രയും കാര്യങ്ങൾ പറയുന്നത് എന്ന് ചോദിച്ചാൽ ഇത് വരെയായി ഒന്നും തന്നെ ഞാൻ വെറുതെ പറയാത്തത് കൊണ്ട് മാത്രമാണ്.ഇന്നെങ്കിലും ആരെങ്കിലും ഇതൊക്കെ ഒന്ന് വെറുതെ വായിച്ചാലോ എന്ന് കരുതിയാണ് വെറുതെ എന്ന വാക്കിനെ വളരെ വെറുതെയായി ഞാൻ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്.ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് ഞാൻ പറഞ്ഞത് വെറുതെയാണോ അതോ വെറുതെ അല്ലാതെയാണോ എന്നത്.എന്തായാലും ഒരു കാര്യം ഉറപ്പാണ് എല്ലാവർക്കും കാണും ഒരു സമയം വെറുതെ ഇരിക്കാനും വെറുതെ പറയാനും.ഇനി മുതൽ അപ്പോൾ എല്ലാവർക്കും വെറുതെ അല്ലാതെ കാര്യങ്ങൾ പറയുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Too many of us are not living our dreams because we are living our fears.-Les Brown.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email