Choose your language

4 March 2020

// // Subscribe YOUTUBE Channel

Do you know what is difficult?


വിഷമം എന്താണ് എന്നറിയാമോ നിങ്ങൾക്ക്?ഇല്ല അറിയില്ല ഒന്ന് പറഞ്ഞു തരാമോ എന്നായിരിക്കും നിങ്ങളിൽ പലരും എന്നോട് ചോദിക്കുന്നത്? ഉത്തരം ഇത് മുഴുവൻ വായിച്ചു കഴിഞ്ഞാൽ കിട്ടും അപ്പോൾ എങ്ങനെയാണ് കുറച്ചു വിഷമിക്കാൻ തയ്യാർ അല്ലെ?എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ചാൽ ഒരു രസത്തിനുവേണ്ടിയാണ് എന്ന് ആരും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.പറഞ്ഞാലും എനിക്ക് വിഷമം ഇല്ല ഇങ്ങനെ കേട്ടാൽ ഒന്നും നമ്മുടെ വിഷമം വിഷമം അല്ലാണ്ട് ആകില്ലല്ലോ.
പ്രിയമുള്ളവരേ മനുഷ്യർക്ക്എല്ലാവർക്കും വിഷമം ഉണ്ടാകും ഉണ്ടാകണം എങ്കിലേ നാളെ നമ്മളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ.ഒരു പല്ലു മുളച്ചു വരുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ലേ?ജീവിതത്തിൽ വേദനകൾ നല്ലതാണോ എന്ന് ചോദിച്ചാൽ എല്ലാവർക്കും ആഗ്രഹം വേദനകൾ ഇല്ലാതെ എങ്ങനെ ജീവിക്കാൻ കഴിയുമെന്നാണ്.നഷ്ടപ്പെട്ട കാര്യങ്ങൾ ഓർത്തു ഓർത്തുകൊണ്ടിരുന്നാൽ മനസ്സിൽ വിഷമങ്ങൾ കുടി കുടി വരും.കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന വാർത്തയുണ്ട് ഒരാളുടെ കയ്യും കാലും നഷ്ടപ്പെട്ടുപോയി അവർ അനുഭവിക്കുന്ന വേദന നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ പക്ഷെ ഇന്ന് അവർ ജീവിക്കുന്നത് ഒത്തിരിയധികം പ്രതീക്ഷകളോടെയാണ് .നഷ്ടപ്പെട്ട കൈക്കും കാലിനും പകരം മറ്റൊരു കൈയും കാലും വച്ച് പിടിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയുണ്ട് അവർക്ക് .ജീവിതത്തിൽ നമ്മളിൽ നിന്നും അകന്നു പോകുന്നത് എന്താണോ അതായിരിക്കും നമ്മൾക്ക്  ഏറ്റവും കൂടുതൽ വിഷമം നൽകുന്നത് .അതൊരു പക്ഷെ പണം ആകാം സൗന്ദര്യം ആകാം കഴിവാകാം  സ്നേഹം ആകാം പ്രണയം ആകാം ഫ്രണ്ട്ഷിപ്പ് ആകാം മറ്റു പലതും ആകാം .ജീവിതത്തിൽ പല കാര്യങ്ങളും നമ്മൾ പഠിക്കുന്നത് അനുഭവത്തിലൂടെയാണ്.ഒത്തിരി അധികം സുഹൃത്തുക്കൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ എന്നോട് ഷെയർ ചെയ്യാറുണ്ട് അതിൽ അവരെ അധികം വിഷമിപ്പിച്ചിട്ടുള്ളത് പ്രണയം എന്നതാണ്.പ്രണയം ഒരാൾക്ക്എപ്പോൾ വേണമെങ്കിലും തോന്നാം പ്രണയിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ .പക്ഷെ നമ്മുടെ പല പ്രണയങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിജയം നേടണം എന്നില്ല.ജീവിതത്തിൽ പരീക്ഷകളിൽ തോൽവികൾ ഏറ്റുവാങ്ങാറില്ലേ നമ്മളിൽ പലരും എന്നിട്ടു നമ്മൾ തളർന്നു ഇരിക്കാറുണ്ടോ വീണ്ടും വീണ്ടും തോൽക്കാൻ വേണ്ടിയല്ലെങ്കിലും പരീക്ഷ എഴുതാൻ ശ്രമിക്കാറില്ലേ(ശരിയായി പഠിക്കുന്നവർ
ജയിക്കും എന്ന് ഉറപ്പോടെ). ഇന്നലെകളിൽ ഒത്തിരി വേദനകൾ നമ്മൾക്ക് ചുറ്റിലുമുള്ളവർ തന്നിട്ടുണ്ടാകും അതെല്ലാം നമ്മുടെ ജീവിതത്തിൽ ഒരു പാഠം ആയിട്ടു കരുതുക.പണ്ട് ആരോ പറഞ്ഞത് ഓർക്കുന്നു എനിക്ക് നേരെ എറിയുന്ന ഓരോ കല്ലുകളും ഞാൻ അടുക്കി വച്ച് ഒടുവിൽ ഞാൻ കൊട്ടാരം പണിയുമെന്ന്.അതെ നമ്മൾക്കും പണിയാം ഒരു കൊട്ടാരം നമ്മുടെ വീഴ്ചകൾ(അറിഞ്ഞുകൊണ്ടല്ലാതെ ചെയ്യുന്ന തെറ്റുകൾ ) അതിനു നമ്മളെ സഹായിക്കട്ടെ.ഇനി ഒരിക്കലും വിഷമിക്കരുത് എന്ന് പറയാൻ ഞാൻ ആളല്ല കാരണം എനിക്ക് എന്നോട് മാത്രമേ അങ്ങനെ പറയാൻ കഴിയു.ജീവിതം ഒരു സമ്മാനം ആണ് അത് ഒത്തിരി നാളുകൾക്കു ശേഷം നഷ്ടപ്പെടുന്നതാണ്.ഇന്ന് നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സമയം പോലും ഇപ്പോൾ നിങ്ങൾക്ക് മാത്രം ഉള്ളതാണ് അടുത്ത നിമിഷത്തിൽ അതും നഷ്ടപ്പെടും ഒന്നും വീണ്ടുമെടുക്കാൻ കഴിയില്ല എത്ര പരിശ്രമിച്ചാലും.നമ്മുടെ എല്ലാ വിഷമങ്ങളും കാണുന്ന ഒരാളുണ്ട് (ദൈവം) നമ്മളെ ആശ്വസിപ്പിക്കാനും അപ്പോൾ ഒരാളുണ്ടാകും(ദൈവം).ഒത്തിരി വിഷമങ്ങൾ കേട്ട് കേട്ട് കഴിയുമ്പോൾ നമ്മളുടെ ഒന്നും വിഷമം പിന്നെ വിഷമം ആകില്ല.ജീവിതം നൽകുന്ന വിഷമങ്ങൾ മറക്കാൻ നമ്മൾക്ക് പരിശ്രമിക്കാം നല്ലൊരു നാളെ സന്തോഷം സമ്മാനിക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.ഇനി അപ്പോൾ വിഷമം എന്താണ് എന്ന് മറന്നുപോയവരുണ്ടെങ്കിൽ പിന്നെ ഓർക്കാൻ ആഗ്രഹിക്കണ്ട.ഇതിപ്പോൾ നിങ്ങൾ വായിച്ചു കഴിഞ്ഞു ഇതിനിടയിൽ നിങ്ങളുടെ മനസ്സിലേക്ക് നിങ്ങളുടെ ജീവിതത്തിലെ എല്ലാവിഷമങ്ങളും ഞാൻ പുറത്തെടുത്തു ഇനി അപ്പോൾ വീണ്ടും അതിനെ ഓർത്തു വിഷമിക്കേണ്ട കാര്യം ഇല്ല.എല്ലാ വിഷമങ്ങളും പോയി.അല്ലെങ്കിൽ തന്നെ നമ്മൾക്ക് ആരും വിഷമം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു നടന്നാൽ സമ്മാനം ഒന്നും തരാൻ പോകുന്നില്ലല്ലോ.ഇന്ന് ലോകം കാത്തിരിക്കുന്നത് നിങ്ങളെ ഓരോരുത്തരെയുമാണ് നാളെ ഒരു പക്ഷെ ലോകത്തിൽ അറിയപ്പെടുന്ന(കഴിവുകളാൽ)വ്യക്തിയായി മാറുവാൻ ഉള്ള ആളായിരിക്കും നിങ്ങൾ. നിമിഷം സന്തോഷം കിട്ടാൻ വേണ്ടി പ്രവർത്തിക്കുക നാളെ എന്തായാലും അതിനു ഫലം ലഭിക്കാതിരിക്കില്ല എന്ന് ആശംസിച്ചുകൊണ്ട് നിറുത്തുന്നു.   



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. There's no such thing as failure-just waiting for success.-John Osborne.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email