Choose your language

9 March 2020

// // Subscribe YOUTUBE Channel

If there is no need to know


അറിയേണ്ട കാര്യം ഇല്ലേ എന്ന് ചോദിച്ചാൽ എന്ത് കാര്യമാണ് പറയുന്നത് എന്ന് അറിയണം എന്നിട്ടു വേണം തീരുമാനിക്കാൻ അറിയേണ്ട കാര്യം ഉണ്ടോ ഇല്ലയോ എന്ന്.അതെ ഇന്ന് പലരും ഇതുവരെയും അറിയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അറിയാൻ ശ്രമിക്കുന്നത് കാരണം ഓരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിലുള്ള ഭയമാണ്.നമ്മുടെ അന്തരീക്ഷത്തിൽ എന്തെല്ലാമാണ് ഉള്ളത് എന്ന് നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ സാധിക്കുന്നുണ്ടോ?
നമ്മളുടെ കണ്ണുകളിൽപ്പെടാത്ത എത്രയോ വസ്തുക്കൾ നമ്മുടെ ചുറ്റിലുമുണ്ട്.നമ്മൾ ഒരിക്കൽ പോലും അതൊന്നും ഇതുവരെയായി ശ്രദ്ധിച്ചിട്ടില്ല.എന്തിനേറെ പറയുന്നു നമ്മൾ കുടിക്കുന്ന വെള്ളത്തിൽ എത്രമാത്രം അണുക്കൾ ഉണ്ടെന്നു നമ്മൾ ശ്രദ്ധിക്കാറുണ്ടോ?ഇന്ന് പലരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഭയപ്പെടുന്നു ഒരുമിച്ചിരുന്നു യാത്ര ചെയ്യാൻ ഭയപ്പെടുന്നു(പിന്നെ ഭയപ്പെടാതെ എന്ത് ചെയ്യണം എന്ന് കുടി പറഞ്ഞു തരു എന്നായിരിക്കും നമ്മളിൽ പലരും എന്നോട് ഇപ്പോൾ ചോദിക്കുന്നത്-അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ നമ്മൾ ഇപ്പോഴാണ് അറിയാൻ ശ്രമിക്കുന്നത്).ഒത്തിരി കാര്യങ്ങൾ അറിയാൻ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിൽ ഇനിയുള്ള നാളുകളിൽ കൂടുതൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.ആരോഗ്യം ഇന്ന് നമ്മൾക്ക് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മൾ നല്ല അന്തരീക്ഷത്തിലാണ് ജീവിക്കുന്നത് എന്നതാണ്.നാളുകൾ കഴിയുമ്പോൾ അന്തരീക്ഷം വളരെ അധികം മോശമാകാം  അപ്പോഴും നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കണം എങ്കിൽ നമ്മൾ നമ്മുടെ ശരീരത്തെ വളരെ അധികം ശ്രദ്ധയോടെ നോക്കണം.നമ്മുടെ മനസ്സിൽ ഒരു ധാരണ ഉണ്ടാകണം,മുൻകരുതലുകൾ
ഉണ്ടാകണം,തയ്യാറെടുപ്പുകൾ ഉണ്ടാകണം. പനി വരാതെ എങ്ങനെ നോക്കാം പനി വന്നാൽ എന്ത് ചെയ്യണം അല്ലെങ്കിൽ ഓരോ രോഗലക്ഷണങ്ങൾ വന്നാൽ എന്ത് ചെയ്യണം എന്ന് തുടങ്ങി ഒത്തിരി കാര്യങ്ങളിൽ നമ്മൾ അറിവുള്ളവരായിരിക്കണം.നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മതി നമ്മുടെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ.നല്ല നാളെ വരുമെന്ന് പ്രതീക്ഷിക്കാൻ ഇന്നേ നമ്മൾ അറിവുള്ളവരായിരിക്കുക ,മുൻകരുതലുകൾ എടുക്കുക.ഒരു പക്ഷെ മറ്റുള്ളവർ പറയുന്നത് പലതും നമ്മിൽ പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല എങ്കിൽ പോലും നല്ലൊരു ജീവിതത്തിനായി നമ്മുടെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വരുമ്പോൾ നമ്മുടെയൊക്കെ മനസ്സുകളിൽ സങ്കടങ്ങൾ കുടുകയല്ലാതെ കുറയുന്നില്ല ഇനി ആശങ്ക എന്ന് കുറയുമെന്ന് അറിയുകയുമില്ല.നമ്മൾ വിചാരിച്ചാൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കും.കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ വരെ നമ്മളിൽ നിന്നും അകന്നു പോയിട്ടുണ്ട് അപ്പോൾ നമ്മൾ തന്നെ മനസ്സിന് കരുത്തു പകരുക.ഒരു പക്ഷെ സാമൂഹിക ബന്ധങ്ങളിൽ കുറച്ചു നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കാം,കുറച്ചു നാളുകൾ വേണ്ടപ്പെട്ടവരെ കാണാൻ കഴിഞ്ഞെന്നു വരില്ല അതെല്ലാം നല്ലതിനായി മാത്രം കരുതുക.കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു സ്വന്തം പിതാവിന്റെ മരണത്തിനുശേഷം പിതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാതെ  വിഷമിക്കുന്ന ഒരു സഹോദരന്റെ അവസ്ഥ.ജീവിതത്തിന്റെ ഓരോ അവസ്ഥകളാണ് ഞാൻ ഇപ്പോൾ ഇവിടെ എഴുതിയത് നാളെ അതുപോലെ നമ്മളിൽ പലർക്കും വരാം.എല്ലാ സങ്കടങ്ങളും ഒരു നാൾ അവസാനിക്കും.ജീവിതം ഒരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്.ഇനിയെങ്കിലും അറിഞ്ഞുകൊണ്ട് ജീവിക്കുക ,ജീവിച്ചിരിക്കുന്നുണ്ട് എന്ന് നമ്മളിൽ പലരും(മറ്റുള്ളവർ) അറിയുന്നത് തന്നെ നമ്മളുടെ(മറ്റുള്ളവരുടെ) ഓരോ പ്രവർത്തികളിലൂടെയാണ്.നമ്മുടെ ലക്ഷ്യങ്ങൾ നമ്മൾ പൂർത്തീകരിക്കാൻ ശ്രമിക്കുക.ആയുസ്സു ഉള്ള കാലം മറ്റുള്ളവർക്ക് നന്മ ചെയ്യുക.എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Your current situation in life is the result of your current goals or lack of goals.If you want to change your circumstances,change your goals.-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email