Choose your language

14 March 2020

// // Subscribe YOUTUBE Channel

Are there no humans without progress


ഇന്നിപ്പോൾ പുരോഗതി ഇല്ലാത്ത മനുഷ്യരുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടില്ല കാരണം എല്ലാ മനുഷ്യർക്കും ഓരോ ദിവസം കഴിയുന്തോറും പുരോഗതി ഉണ്ട്(വയസ്സിലെങ്കിലും).നമ്മൾ സാധാരണ രീതിയിൽ പുരോഗതിയെ കുറിച്ച് പറയുമ്പോൾ ഒരു പക്ഷെ അവരുടെ കഴിവുകളെ കുറിച്ചും അല്ലെങ്കിൽ അവരുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചും ആയിരിക്കും ആലോചിക്കുക.
എന്നോട് പലരും പറയാറുണ്ട് നിനക്ക് ഒരു പുരോഗതിയും ഇല്ലല്ലോ(പണ്ടത്തെ ആളിൽ നിന്നും ഒരു മാറ്റവും കാണുന്നില്ല) എന്ന്, എന്നോട് വേറെ പലരും പറയാറുണ്ട് നീ ഒരു പാട് പുരോഗമിച്ചു പോയല്ലോ എന്ന്. നമ്മുടെ പുരോഗതി നമ്മൾക്ക് അല്ലെ അറിയൂ.എനിക്ക് പുരോഗതി ഉണ്ടെങ്കിൽ പിന്നെ ആർക്കാണ് പിന്നെ പുരോഗതി ഉണ്ടാകാതെ ഇരിക്കുക.നമ്മൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുവല്ലേ എന്തെല്ലാം ഇനി വരാനിരിക്കുന്നു എന്ന് കാണാൻ പോകുന്നതേ ഉള്ളു ഒരു പക്ഷെ ദുരന്തം ആകാം അല്ലെങ്കിൽ സൗഭാഗ്യം ആകാം.നമ്മൾ എപ്പോഴൊക്കെ പുരോഗതി പ്രാപിച്ചു എന്ന് പറഞ്ഞാൽ പോലും നമ്മളിൽ പലർക്കും എന്തെങ്കിലും പോരായ്മകൾ ഉണ്ടാകും.പുരോഗതി എന്ന് പറയുമ്പോൾ എല്ലാ കാര്യത്തിലും വേണം.നമ്മൾ, നമ്മൾക്ക് വേണ്ടപ്പെട്ട ഒരാളെ മനസ്സിലാക്കാൻ ശ്രമിക്കണം ഇന്നിപ്പോൾ അതിനു സാധിച്ചെന്നു വരില്ല,എന്നാൽ തുടരെ തുടരെ പരിശ്രമിച്ചാൽ ഒരു പക്ഷെ നമ്മളുടെ ശ്രമങ്ങൾ വിജയിക്കാം.ഇന്ന് കാണുന്ന എല്ലാ മനുഷ്യരിലും അവരുടെ കഴിവുകൾ വളരുന്നത് ഇന്നലെകളിൽ നിന്നും എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുമ്പോഴാണ്.നമ്മൾ ജനിച്ചു വീണപ്പോഴേ കഴിവുള്ളവരായിരുന്നില്ല.കാലങ്ങൾ കഴിഞ്ഞു നമ്മൾ നമ്മളുടെ കഴിവുകൾ മനസ്സിലാക്കി അതിനുവേണ്ടി കുറെയധികം ശ്രമങ്ങൾ നടത്തി അങ്ങനെ ഒടുവിൽ നമ്മൾ ഒരു തരത്തിൽ നമ്മുടെ കഴിവിൽ പുരോഗതി പ്രാപിച്ചു എന്ന് പറയാൻ പാകത്തിന് ആയി.ഇവിടെ നമ്മൾ ശ്രമിച്ചില്ല എങ്കിൽ നമ്മളിൽ ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ല.നമ്മൾ സൈക്കിൾ ചവിട്ടി പഠിച്ചപ്പോൾ ഉരുണ്ടു വീണിട്ടില്ലേ സൈക്കിളിൽ നിന്നും.എന്തെങ്കിലും വീഴ്ചകൾ പറ്റിയപ്പോളും നമ്മുടെ മനസ്സിൽ അടങ്ങാത്ത ഒരു ആഗ്രഹം ഉണ്ടായിരുന്നു എങ്ങനെ എങ്കിലും സൈക്കിൾ ചവിട്ടാൻ പഠിക്കണം എന്നൊക്കെ അതിന്റെ ഫലം എന്നോണം നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചു അതുമൂലം ബൈക്ക് ഓടിക്കാൻ പഠിച്ചു അങ്ങനെ ഓരോ കാര്യങ്ങളും ചെയ്യാൻ പഠിച്ചു.ഇങ്ങനെയൊക്കെ തന്നെയാണ് പുരോഗതി ഉണ്ടാകുന്നതു.അത് ഒരിക്കലും സ്വയം ഉണ്ടാകുന്നതല്ല നമ്മളുടെ പരിശ്രമം അതിനു വേണ്ടിവരും.ഇവിടെ ഒത്തിരി ആളുകൾ നമ്മളോട് പറയുമായിരിക്കും നമ്മൾക്ക് കഴിവില്ല,നമ്മൾ വിചാരിച്ചാൽ നേടാൻ സാധിക്കില്ല എന്നൊക്കെ അവിടെ നമ്മൾ ഒരിക്കലും തളരരുത് ഒരു വീഴ്ച്ചകളും തളരാനോ തളർത്താനോ ഉള്ളതല്ല നാളെ നമ്മളെ മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ളതാണ്.നമ്മിൽ പലരും നിസ്സാര കാര്യങ്ങൾക്കു തളരുന്നവരാണ്.നമ്മളുടെ ചുറ്റിലും കണ്ണോടിച്ചു കഴിഞ്ഞാൽ നമ്മളെക്കാൾ സങ്കടപ്പെടുന്ന ആളുകളെ കാണാൻ കഴിയില്ലേ അവരൊക്കെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കു വേണ്ടി അക്ഷിണം പ്രവർത്തിക്കുന്നില്ലേ.നമ്മൾക്കും പരിശ്രമിക്കാം നല്ലൊരു പുരോഗതിക്കായി.എല്ലാവർക്കും പുരോഗതി നല്ല ജീവിതത്തിനായി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Life takes on meaning when you become motivated,set goals and charge after them in an unstoppable manner.-Les Brown.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email