നമ്മുടെ മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ ഒഴിവാക്കേണ്ടതും, ഒഴിവാക്കാൻ പാടില്ലാത്തതുമായ ഒത്തിരിയേറെ കാര്യങ്ങളുണ്ട്.
Read More
നമ്മൾ എത്ര ശ്രമിച്ചാലും ചിലതെല്ലാം ഒഴിവാക്കാൻ ഒരുപക്ഷെ എളുപ്പം സാധിച്ചെന്ന് വരില്ല.
മുന്നോട്ടു വളർച്ച നേടാൻ ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടെയൊക്കെ ചുറ്റിലും ഉണ്ടാവാം.
നമ്മുടെ മുൻപിൽ ഒത്തിരി നല്ല കാര്യങ്ങളും, അതോടൊപ്പം മോശം കാര്യങ്ങളും കടന്നുവന്നേക്കാം. മോശം കാര്യങ്ങളെ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ ഒഴിവാക്കുമ്പോൾ നമ്മൾക്കു ഉണ്ടാകുന്ന വേദന വളരെ വലുതാണ്.
നമ്മുടെ വേണ്ടപ്പെട്ടവർ അവരുടേതായ കഷ്ടപ്പാടുകൾക്കിടയിലും നമ്മളെ ഒഴിവാക്കാതെ ചേർത്തു നിർത്തിയതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുള്ളത്.
നമ്മൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ, നമ്മളെകൊണ്ട് മറ്റുള്ളവർക്ക് ഇനി യാതൊരു പ്രയോജനവുമില്ലായെന്ന് തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഒരുപക്ഷെ നമ്മളെ പലരും പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാക്കിയേക്കാം.
എന്തിലും വിജയം നേടാൻ എളുപ്പവഴികളില്ല, വിജയം നേടിയെടുക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.
നമ്മളിലെ കുറവുകൾ കണ്ടെത്തി, തിരുത്തി കൊണ്ട് മുന്നോട്ടു വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
ഏതൊരു കാര്യവും വളരെയേറെ ശ്രദ്ധയോടെ വേണം ഒഴിവാക്കണോ, ഒഴിവാക്കേണ്ടത് അല്ലയോയെന്ന് തീരുമാനമെടുക്കാൻ.
നമ്മുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങളുണ്ട്. തെറ്റായ ശീലങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ആരോഗ്യം നല്ലതുപോലെ സംരക്ഷിക്കാൻ കഴിയുകയുള്ളു.
നാളുകളായിട്ട് നമ്മളിലുള്ള മോശം ശീലങ്ങളെ വളരെ പെട്ടെന്നൊന്നും തന്നെ ഒഴിവാക്കാൻ കഴിയണമെന്നില്ല.നമ്മുടെ ഭാഗത്തു നിന്നും നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്. മോശം ശീലങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തെ കാര്യമായി സ്വാധിനിച്ചേക്കാം.മോശം ശീലങ്ങളെ നമ്മളിൽ നിന്നും അകറ്റാനായി നല്ലതുപോലെ പരിശ്രമിക്കുക.
തെറ്റായ ശീലങ്ങൾ വഴിയായി ഒത്തിരിയേറെ ബുദ്ധിമുട്ടുകളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ ശീലങ്ങളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തുടക്കത്തിൽ തന്നെ തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്നിപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നു.
മുന്നോട്ടുള്ള നാളുകളിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കാനും,ഒഴിവാക്കാൻ പാടില്ലാത്തത് ഒഴിവാക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.