Choose your language
27 August 2025
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-30
നമ്മൾ ഓരോരുത്തർക്കും നാളെകളിൽ എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെപ്പറ്റി നല്ലതുപോലെ ധാരണയുണ്ടാവണം. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കാൻ കഴിയണം.
Read More
നമ്മൾ എത്രമാത്രം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് കിട്ടുന്ന പ്രതിഫലങ്ങൾ.
മുന്നിൽ വ്യക്തമായ ലക്ഷ്യം കണ്ടെത്തിയാൽ മാത്രമേ, ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാൻ കഴിയുകയുള്ളു.
ലക്ഷ്യം ഇല്ലാതെ യാത്ര ചെയ്താൽ നമ്മൾക്ക് എവിടെയും എത്തിച്ചേരാൻ കഴിഞ്ഞെന്നുവരില്ലല്ലോ.
നെഗറ്റീവ് വാക്കുകളും, നിരുത്സാഹപ്പെടുത്തലുകളും നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴായി പലരിൽ നിന്നും കേൾക്കേണ്ടി വന്നേക്കാം, അതിലൊന്നും തളർന്നിരിക്കാതെ ഉണർവോടെ പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നമ്മൾ എത്രമാത്രം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾ ഓരോരുത്തർക്കും വിജയിക്കാനുള്ള സാധ്യത തുറന്നു കിട്ടുക.
തൊട്ടടുത്ത നിമിഷം എങ്ങനെ ആയിരിക്കുമെന്ന് നമ്മൾ ആർക്കും തന്നെ കൃത്യമായി പറയാൻ കഴിഞ്ഞെന്നു വരില്ല. നാളെകളിൽ ഉയർച്ച നേടാൻ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾ ഏവർക്കും സാധിക്കണം.
നമ്മുടെയൊക്കെ ജീവിതത്തിൽ സന്തോഷം നിറയാൻ, സമാധാനം കണ്ടെത്താൻ നേട്ടങ്ങൾ നേടേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്.
മുന്നോട്ടുള്ള യാത്രയിൽ ഒത്തിരിയേറെ പ്രതിസന്ധികളും,പരാജയങ്ങളും, നഷ്ടങ്ങളും, ദുഃഖദുരിതങ്ങളുമെല്ലാം ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം തളരാതെ പൊരുതാൻ, വിജയം നേടിയെടുക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.
ഇന്നിന്റെ സമയത്തെ പൂർണ്ണമായി പ്രയോജനപ്പെടുത്തികൊണ്ട് മുന്നേറാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-29
എല്ലാ മനുഷ്യരും അവരവരുടേതായ രീതിയിൽ ഉയർച്ച നേടാൻ ആഗ്രഹിക്കുന്നവരാണ്. നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നമ്മൾ ഓരോരുത്തർക്കും ഉയർച്ചകൾ കൈവരിക്കാൻ കഴിയുകയുള്ളു.
Read More
പരാജയങ്ങളും, പ്രതിസന്ധികളും, നഷ്ടങ്ങളുമെല്ലാം നമ്മൾക്ക് മുൻപിൽ കടന്നുവന്നേക്കാം, അപ്പോഴെല്ലാം അതിനെയെല്ലാം നേരിടാനുള്ള കരുത്ത് നമ്മൾ ആർജിക്കണം.
നമ്മൾ എത്രമാത്രം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു ആയിരിക്കും നമ്മൾക്ക് ലഭിക്കുന്ന ഫലങ്ങളും.
കഷ്ടപ്പെടുന്നതിൽ നിന്നും പിൻവാങ്ങുന്തോറും നമ്മൾക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ വലുതായിരിക്കും.
നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റുകൾ തിരുത്താൻ തയ്യാറാവണം. പുതിയ കാര്യങ്ങൾ പഠിക്കണം. നല്ലതുപോലെ നേട്ടങ്ങൾക്കായി പരിശ്രമിക്കണം.
മറ്റുള്ളവരിൽ നിന്നും ഒരുപക്ഷെ മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായെന്നു വരാം, മറ്റുള്ളവർ നമ്മളെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് വരാം,കളിയാക്കിയെന്ന് വരാം അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.
ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾ ഓരോരുത്തരും വിജയിക്കുമെന്ന ശുഭ പ്രതീക്ഷയോടെ വിലപ്പെട്ട സമയം പാഴാക്കാതെ പ്രവർത്തിക്കുക.
നമ്മൾ എത്ര മോശപ്പെട്ട സാഹചര്യത്തിലാണെങ്കിൽ കൂടിയും നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് ഉയർച്ചകൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
നമ്മൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും വളരെ വിലപ്പെട്ടതാണ്. നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടായാൽ മാത്രമാണ് മുന്നോട്ടു ഉയർച്ച നേടാൻ കഴിയുകയുള്ളു.
നമ്മൾ ഓരോരുത്തർക്കും ജീവിതനിലവാരം ഉയർത്തി മുന്നോട്ടു പോകുവാൻ ഇനിയുള്ള കാലം സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-28
നമ്മുടെ ഓരോ പ്രവർത്തികളും നല്ലതാണെങ്കിൽ മാത്രമേ അതിലുടെ നമ്മൾക്കായാലും,മറ്റുള്ളവർക്കായാലും എന്തെങ്കിലും തരത്തിൽ പ്രയോജനം കിട്ടുകയുള്ളു. നമ്മൾ ചെയ്യുന്ന ഓരോ മോശപ്പെട്ട പ്രവർത്തികളും നാളെകളിൽ നമ്മൾക്ക് തന്നെ വളരെയേറെ ദോഷത്തിന് കാരണമായേക്കാം.
Read More
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും വളരെയേറെ ശ്രദ്ധയോടെയാകണം, ഇല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരുപക്ഷെ സങ്കടത്തിന്, നഷ്ടങ്ങൾക്ക് കാരണമായേക്കാം.
നമ്മുടെ ജീവിതത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള പ്രവർത്തികൾ നല്ലതായിരിക്കണം.
തെറ്റായ പ്രവർത്തികൾ വഴി നേടുന്നതിനൊന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല. ഇന്നിന്റെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്താതെ നല്ലതുപോലെ ഉപയോഗപ്പെടുത്തിയാൽ മാത്രമേ നാളെകളിൽ നമ്മൾ ആർക്കും തന്നെ അതിലുടെ പ്രയോജനം ലഭിക്കുകയുള്ളു.
നാളെകളിൽ ഉയർച്ച നേടിയെടുക്കാൻ ഇന്നിന്റെ സമയങ്ങൾ പാഴാക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
നമ്മൾ സന്തോഷിക്കുന്നതിനോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർക്കും സന്തോഷം പകർന്നു നൽകാൻ കഴിയണം.
നമ്മുടെ ഭാഗത്തുനിന്നും തെറ്റായ പ്രവർത്തികൾ ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അതിന്റെതായ അനന്തരഫലങ്ങളുണ്ട്.
ഇന്ന് നമ്മൾ, നമ്മൾക്ക് ലഭിച്ച സമയത്തെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താൻ കഴിയുമോ, അതിനെല്ലാമുള്ള വഴികൾ കണ്ടെത്തികൊണ്ടിരിക്കുക.
നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയിക്കണമെന്നില്ല. നമ്മൾ നിരന്തരം നല്ലതുപോലെ തെറ്റുകൾ തിരുത്തി മുന്നേറേണ്ടതുണ്ട്.
തെറ്റായ വഴികൾ ഉപേക്ഷിക്കാൻ തയ്യാറാവുക. തെറ്റായ വഴികൾ നമ്മൾക്ക് മുന്നിൽ ഒത്തിരിയുണ്ടായേക്കാം, ആ വഴിയിലൂടെ സഞ്ചരിക്കാതിരിക്കാൻ നമ്മളാണ് തീരുമാനം എടുക്കേണ്ടത്.
തെറ്റിന്റെ വഴിയിലൂടെ സഞ്ചരിച്ചാൽ നമ്മൾക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ എത്രയാണെന്ന് ഒരുപക്ഷെ കൃത്യമായി പറയാൻ കഴിഞ്ഞെന്ന് വരില്ല.
നാളിതുവരെയായി നേടിയതെല്ലാം നഷ്ടപ്പെടാൻ നിമിഷനേരം മതി. നേരായവഴിയിലൂടെ മാത്രം സഞ്ചരിക്കാനും, നേട്ടങ്ങൾ സ്വന്തമാക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-27
നമ്മൾ ഓരോരുത്തരും ഇന്നിവിടെ വരെ എത്തിയതിനു പിന്നിൽ ഒത്തിരി മനുഷ്യരുടെ സഹായങ്ങൾ ലഭിച്ചതുകൊണ്ടാണ്. ഏതൊരു മനുഷ്യനും മുന്നോട്ടു പോകുവാൻ പരസ്പരം സഹായങ്ങൾ ലഭിച്ചേ തിരുള്ളൂ.
Read More
നമ്മൾക്ക് സഹായം കിട്ടുന്നതുപോലെ തിരിച്ചും നമ്മളെകൊണ്ട് പറ്റുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാവേണ്ടതുണ്ട്.
ഓരോ സഹായങ്ങളും വളരെയേറെ വിലപ്പെട്ടതാണ്. ഓരോ മനുഷ്യരുടെയും ജീവിതത്തിൽ വളരെയേറെ മാറ്റങ്ങളാണ് ഓരോ സഹായം കിട്ടുന്നതിലൂടെ സംഭവിക്കുന്നത്.
സഹായത്തിനു അർഹതയുള്ളവരെ മാത്രം സഹായിക്കുക. ആപത്തുഘട്ടങ്ങളിൽ മറ്റുള്ളവരെ നമ്മളാൽ കഴിയുന്നവിധം സഹായിക്കുക.
നമ്മളെ പലപ്പോഴും സഹായിക്കുക ഒരുപക്ഷെ നമ്മൾക്ക് പരിചയം ഇല്ലാത്തവരായിരിക്കും.
നമ്മൾ ഓരോരുത്തർക്കും വലിയൊരു ഉത്തരവാദിത്തമുണ്ട്, ചുറ്റുമുള്ളവരെ കഴിവിനനുസരിച്ചു സഹായിക്കുവാൻ.
ഓരോ സഹായവും കിട്ടേണ്ട സമയത്തു കിട്ടിയെങ്കിൽ മാത്രമേ അതുകൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ.
സഹായിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മറ്റുള്ളവരെ സഹായിക്കുക.
മറ്റുള്ളവരെ സഹായിക്കുന്നതിനുമുൻപ് വ്യക്തമായി അന്വേഷിക്കുക ആ വ്യക്തിക്ക് സഹായം ആവശ്യമാണോയെന്ന്. ഇന്നിപ്പോൾ പല സഹായങ്ങളും കിട്ടേണ്ടവരിലേക്ക് കിട്ടാതെ പോകുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാവരുത് നമ്മൾ ഓരോരുത്തരെയും സഹായിക്കേണ്ടത്.
സമൂഹത്തിന്റെ വളർച്ചക്ക് പരസ്പരം സഹായം കൂടിയേ തിരുള്ളൂ. മറ്റുള്ളവർ നമ്മളെ സഹായിച്ചാലും ഇല്ലെങ്കിലും നമ്മൾക്ക് പറ്റുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാം.
നമ്മൾ ഓരോരുത്തർക്കും മറ്റുള്ളവരെ സഹായിക്കുന്നതിൽ പരിമിതികൾ ഒത്തിരി ഉണ്ടായേക്കാം. പരിമിതികളിൽ നിന്നുകൊണ്ട് സഹായിക്കാൻ പറ്റുന്നതുപോലെ സഹായിക്കാൻ മുന്നിട്ടിറങ്ങുക.
ചില സാഹചര്യത്തിലൊക്കെ സഹായിച്ചവരെ മറക്കുന്നവരും, സഹായിക്കേണ്ട സാഹചര്യത്തിൽ സഹായിക്കാനുള്ള കഴിവുണ്ടായിട്ടും തിരികെ സഹായിക്കാത്തവരും ഉണ്ടായേക്കാം.
ചിലരുടെയൊക്കെ ജീവിതത്തിൽ മറ്റുള്ളവരെ സഹായിച്ചത് വളരെയേറെ ദുഃഖത്തിനും, ബന്ധങ്ങൾ അകലുന്നതിനും ഒരുപക്ഷെ കാരണമായിട്ടുണ്ടാവാം.
മറ്റുള്ളവരെ നാം സഹായിക്കേണ്ടത് തിരികെ ഒന്നും പ്രതീക്ഷിച്ചുകൊണ്ടാവരുത്.
മറ്റുള്ളവരെ സഹായിക്കേണ്ടത് അവരുടെ ഉയർച്ചക്ക് വേണ്ടിയാവണം. ഒരിക്കലും മറ്റുള്ളവരെ താഴ്ചയിലേക്ക് കൊണ്ടുപോകാനായി സഹായിക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-26
കഴിഞ്ഞ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ നമ്മൾക്കുവേണ്ടി ചെയ്തുതന്ന നല്ല പ്രവർത്തികളുടെ അനന്തരഫലങ്ങളാണ് നമ്മളിൽ പലർക്കും കിട്ടിയിട്ടുള്ള സ്വാതന്ത്ര്യവും, സുഖസൗകര്യങ്ങളും.
Read More
നമ്മുടെ പൂർവികർ നമ്മൾക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ തയ്യാറായില്ലായെങ്കിൽ ഒരുപക്ഷെ നമ്മളിൽ പലർക്കും ഇന്നിപ്പോൾ സന്തോഷത്തോടെ, സമാധാനത്തോടെ കഴിയാൻ സാധിക്കുമായിരുന്നില്ല.
വരും തലമുറക്കായി നമ്മുടെ ഭാഗത്തുനിന്നും നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്.
ഇന്നലെകളിൽ ജീവിച്ചിരുന്നവർ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ വളരെയേറെ ശ്രദ്ധ നൽകിയതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മളിൽ പലർക്കും അതിന്റെ ഫലമായി ഒത്തിരിയേറെ പ്രയോജനങ്ങൾ ഉണ്ടായിട്ടുള്ളത്.
നമ്മുടെ ഓരോരുത്തരുടെയും വിലപ്പെട്ട സമയം നല്ല കാര്യങ്ങൾക്കായി ചിലവഴിക്കാൻ ഇനിയുള്ള നാളുകളിൽ വളരെയേറെ ശ്രദ്ധിക്കുക.
ഇനിയുള്ള നാളുകളിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിച്ചെങ്കിൽ മാത്രമാണ് വേണ്ടതുപോലെ വിജയിക്കാനും, വളർച്ച കൈവരിക്കാനും ഒരുപക്ഷെ സാധിക്കുകയുള്ളു.
തെറ്റായ കാര്യങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, നല്ല കാര്യങ്ങൾക്ക് മാത്രം വേണ്ട രീതിയിൽ പരിഗണന നൽകികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-25
ഓരോ കാലത്തിനനുസരിച്ചും അതിന്റെതായ മാറ്റങ്ങൾ നമ്മുടെയൊക്കെ ചുറ്റുപാടിൽ സംഭവിക്കുന്നുണ്ട്. കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.
Read More
നല്ല മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്. നമ്മൾ എത്രമാത്രം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും പരിശ്രമത്തിന്റെ ഫലമായി നേട്ടങ്ങൾ നമ്മൾക്ക് സ്വന്തമാക്കാൻ സാധിക്കുക.
നമ്മൾ ഓരോരുത്തർക്കും നമ്മുടെ ചുറ്റിലുമുള്ള നല്ല മാറ്റങ്ങൾ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്. മുന്നോട്ടുള്ള നാളുകളിൽ നമ്മുടെ ചുറ്റിലുമുള്ള തെറ്റായ മാറ്റങ്ങളെ ഉപേക്ഷിക്കാനും, വേണ്ടതുപോലെ അകറ്റി നിർത്താനും നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നമ്മുടെ മുന്നോട്ടുള്ള യാത്ര നേരായ വഴിക്കായിരിക്കണം എങ്കിൽ മാത്രമേ വളർച്ച കൈവരിക്കാൻ കഴിയുകയുള്ളു. തെറ്റിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ ഇടവരരുത്.
ഇന്നലെകളെക്കാൾ ഒത്തിരിയേറെ മാറ്റങ്ങളാണ് ഇന്നിപ്പോൾ നമ്മുടെയൊക്കെ കൺമുൻപിൽ ഉണ്ടാവുന്നത്.
മോശമായ മാറ്റങ്ങളെ അകറ്റിനിർത്താനും, വേണ്ട വിധത്തിൽ പ്രതിരോധിക്കാനും നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഇന്നിന്റെ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലായെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ ഉയർച്ചകൾ നേടാൻ ഒരുപക്ഷെ സാധിച്ചെന്നുവരില്ല.
വളർച്ച കൈവരിക്കാൻ നമ്മൾ ഓരോരുത്തരും ഇനിയുള്ള നാളുകളിൽ നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
കാലത്തിനനുസരിച്ചു വിജയിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ ഒരുപക്ഷെ വ്യത്യസ്തമായിരുന്നിരിക്കാം.വിജയിക്കാൻ കാലത്തിനു അനുസരിച്ചുള്ള പ്രവർത്തികൾ സ്വീകരിക്കുക.
പരാജയങ്ങളെ നേരിടാൻ, കൂടുതൽ കരുത്തോടെ തെറ്റുകൾ തിരുത്തി മുന്നേറാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-24
മുന്നോട്ടു നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം എങ്കിൽ മാത്രമേ നമ്മളും, നമ്മുടെ ചുറ്റുപാടും വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു.
Read More
ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ നമ്മൾ ഓരോരുത്തരും അന്വേഷിച്ചു കണ്ടെത്തണം. നമ്മുടെ ചുറ്റുപാടിൽ ഒത്തിരിയേറെ നല്ല മനുഷ്യർ, നല്ല കാര്യങ്ങൾ അവരവരുടേതായ പരിമിതികളിൽ നിന്നും കഴിവിന്റെ പരമാവധി ചെയ്യുന്നതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മളിൽ പലർക്കും പല കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഒരുപക്ഷെ സാധിക്കുന്നത്.
ഏതൊരു കാര്യത്തിനായാലും മുന്നിട്ടിറങ്ങുമ്പോഴാണ് ആ കാര്യം നേടിയെടുക്കാൻ എത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് ഒരുപക്ഷെ തിരിച്ചറിയാൻ കഴിയുക.
ചുറ്റിലുമുള്ള തെറ്റായ കാര്യങ്ങളെ ഉപേക്ഷിക്കാൻ നമ്മൾക്ക് കഴിയണം. തെറ്റായ കാര്യങ്ങൾക്ക് പിന്നാലെ പോയാൽ നമ്മുടെയൊക്കെ വിലപ്പെട്ട സമയമായിരിക്കും നഷ്ടപ്പെടുക.
ചുറ്റിലുമുള്ള നല്ല കാര്യങ്ങളെ പിന്തുടരാൻ ശ്രദ്ധിക്കുക. നല്ല കാര്യങ്ങളെ കൂടെ കൂട്ടിയാൽ മാത്രമാണ് മുന്നേറാൻ നമ്മൾക്ക് സാധിക്കുകയുള്ളു.
ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുക. നാളെകളിൽ നമ്മുടെ ചുറ്റുപാടിൽ നല്ല കാര്യങ്ങൾ കൊണ്ടുവരാൻ, ചുറ്റുപാടിലുമുള്ള നല്ല കാര്യങ്ങൾ എന്തെല്ലാമാണെന്ന് വളരെയേറെ പരിശ്രമത്തോടെ കണ്ടെത്താൻ ശ്രമിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-23
കുറ്റങ്ങളും കുറവുകളും ആരിലും കണ്ടേക്കാം. കുറ്റങ്ങൾ മാത്രം ഒരു വ്യക്തിയെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ ആ വ്യക്തിക്കുണ്ടാവുന്ന വേദന എത്രത്തോളമായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ കഴിഞ്ഞെന്നു വരില്ല.
Read More
ആരുടെ ഭാഗത്തുനിന്നുള്ള കുറ്റങ്ങൾ ആയാൽ തന്നെയും എല്ലാം തന്നെ പൂർണ്ണമായി കണ്ടെത്താൻ ഒരുപക്ഷെ എളുപ്പം കഴിയണമെന്നില്ല, ഓരോ കുറ്റങ്ങളും വ്യക്തമായ തെളിവുകളോടെ കണ്ടെത്താൻ അതിന്റെതായ സമയം ആവശ്യമാണ്. നമ്മുടെ ചുറ്റിലും എത്രയധികം നിരപരാധികളാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ നാളിതുവരെയായി ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിച്ചവരുടെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞിട്ടുള്ളത് ഒത്തിരി കാലങ്ങൾ കൊണ്ടാണ്, അതുവരെ അവർ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് എത്രത്തോളമായിരുന്നിരിക്കാം.
നമ്മുടെ ചുറ്റിലും നല്ലതുകണ്ടാൽ നല്ലതെന്ന് പറയാനും, കഴിവിനനുസരിച്ചു പ്രോത്സാഹിപ്പിക്കാനും നമ്മൾക്ക് കഴിയണം.
നല്ല കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കണം. സ്വന്തം കുറ്റങ്ങൾ മറച്ചുവെക്കാൻ മറ്റുള്ളവരെ അനാവശ്യമായി കുറ്റപ്പെടുത്തുന്നവരുമുണ്ടായേക്കാം.
നമ്മളിലെ കുറ്റങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
കുറ്റങ്ങൾ ചെയ്യുന്നത് പരമാവധി ഒഴിവാക്കാനും നേർവഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് വിജയം നേടിയെടുക്കാനും നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-22
ഏതൊരാളുടെയും ആഗ്രഹമാണ് നേട്ടങ്ങൾ സ്വന്തമാക്കുകയെന്നത്. നേട്ടങ്ങൾ സ്വന്തമാക്കാൻ ശരിയായ വഴികൾ തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.
Read More
നമ്മുടെ മുൻപിലുടെ ഒത്തിരിയേറെ വഴികൾ കടന്നുപോകുന്നുണ്ട്, അതിൽ നിന്നും ശരിയായ വഴികൾ കണ്ടെത്തി മുന്നേറിയാൽ മാത്രമാണ് വിജയം നേടാൻ കഴിയുകയുള്ളു.
നമ്മളിലെ കഴിവുകളെയും, കുറവുകളെയും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്.കഴിവുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.
നമ്മുടെ ഇന്നലെകളിൽ ഒത്തിരിയേറെ പരാജയങ്ങളെയും, പ്രതിസന്ധികളെയും അഭിമുഖികരിക്കേണ്ടി വന്നേക്കാം, എന്നാൽ പോലും അതിലൊന്നും തളർന്നിരിക്കാതെ, നിരാശപ്പെട്ടിരിക്കാതെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-21
നമ്മൾക്ക് എന്തെങ്കിലും വേണമെങ്കിൽ അതെല്ലാം നമ്മൾ തന്നെ കണ്ടെത്തണം, അല്ലാതെ ആരും തന്നെ നമ്മൾക്ക് കൊണ്ടുവന്നു തരില്ല.
Read More
വിജയം നേടാൻ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. നമ്മൾ വിജയിക്കാൻ നമ്മൾ അല്ലാതെ മറ്റാരും വിചാരിച്ചിട്ട് കാര്യമില്ലല്ലോ.
പണം ഉണ്ടായതുകൊണ്ട് മാത്രം വിജയം സ്വന്തമാക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ. ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെപറ്റി വ്യക്തമായ പദ്ധതി തയ്യാറാക്കാനും അതിനായി ക്ഷമയോടെ പരിശ്രമിക്കാനും സാധിക്കണം.
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഭാവിയിൽ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ ഒരുക്കമാകുക.
പരാജയങ്ങളിൽ തളർന്നിരിക്കാതെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
വിജയത്തിനായി അവരവർ തന്നെ പരിശ്രമിക്കണമെന്നും ആരും തന്നെ നമ്മൾക്ക് മുന്നിൽ ഒന്നും കൊണ്ടുവന്നു തരില്ലായെന്നുള്ള ഉത്തമബോധ്യം ഉണ്ടാവട്ടെ.
നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക, അങ്ങനെയെങ്കിൽ ഒരുനാൾ നമ്മൾക്കും വിജയങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.