Choose your language

1 January 2026

// // Our Youtube channel

Happy new year 2026




പ്രിയമുള്ളവരേ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു. ഒത്തിരിയേറെ നഷ്ടങ്ങളും, സങ്കടങ്ങളും, കഷ്ടപ്പാടുകളും, ദുരിതങ്ങളും നമ്മളിൽ പലർക്കും നാളിതുവരെയായി നേരിടേണ്ടി വന്നിട്ടുണ്ടാവാം. ഓരോ പുതിയ വർഷവും നമ്മൾക്ക് പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള സമയമാണ്. 

ഇന്നെലകളിൽ നമ്മളുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള വിഴ്ചകൾ മനസ്സിലാക്കി തിരുത്തി മുന്നേറാൻ, തെറ്റായ ശീലങ്ങൾ അകറ്റുവാൻ, സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുവാൻ ഇനിയുള്ള നാളുകളിൽ നമ്മൾക്ക് സാധിക്കണം.

നമ്മളുടെ പ്രതീക്ഷകൾ സാധ്യമാകണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. നമ്മളിലെ കുറവുകളെ മനസ്സിലാക്കി, കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തികൊണ്ട്, വിജയത്തിനുവേണ്ടി അക്ഷിണം പ്രവർത്തിക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More