Choose your language
4 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-115
വിജയം നമ്മളിലേക്ക് എത്തണമെങ്കിൽ നമ്മുടെ ഭാഗത്ത് നിന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
Read More
നമ്മൾക്ക് എപ്പോഴും വിജയിക്കാൻ കഴിയണമെന്നില്ല. പരാജയങ്ങളെ ശരിയായ വിധത്തിൽ നേരിട്ടാൽ മാത്രമാണ് വിജയം സാധ്യമാവുകയുള്ളു.
നമ്മൾക്ക് ഉണ്ടാവുന്ന ഓരോ പരാജയവും വലിയ തിരിച്ചറിവുകളാണ്. പരാജയങ്ങളിൽ നിരാശപ്പെട്ടിരിക്കാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തരശ്രമങ്ങളാണ് നമ്മളെ വിജയത്തിലെത്തിക്കുക.
പരാജയങ്ങളിൽ നമ്മളെ മറ്റുള്ളവർ കളിയാക്കിയെന്നും, ഒറ്റപ്പെടുത്തിയെന്നും വന്നേക്കാം.
നമ്മളുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്. അലസത പൂർണ്ണമായി ഉപേക്ഷിക്കാൻ നമ്മൾക്ക് കഴിയണം.
അലസതയെ കൂട്ടുപിടിച്ചാൽ നമ്മൾക്ക് നഷ്ടങ്ങളായിരിക്കും കൂടുതലായിട്ട് ഉണ്ടാവുക.ദുഃശ്ശിലങ്ങൾ ഉപേക്ഷിക്കണം.
പണം നമ്മളിലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മൾ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.
നമ്മൾക്കു ചെയ്യാനുള്ള കാര്യങ്ങൾ ഈ ലോകത്തിൽ നമ്മൾക്ക് മാത്രമാണ് ചെയ്യാൻ സാധിക്കുള്ളു.
ഏതൊരു വിജയിക്കും ഉണ്ടാവേണ്ടത് തളരാതെ പോരാടാനുള്ള മനസ്സാണ്, ശക്തമായ ആഗ്രഹങ്ങളാണ്.
നമ്മൾ, നമ്മളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും ലക്ഷ്യം നേടിയെടുക്കാൻ കഴിയുക.
നഷ്ടങ്ങളും, ദുഃഖങ്ങളും, പ്രതിസന്ധികളുമൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം അവിടെയെല്ലാം ക്ഷമയോടെ വിജയത്തിനുവേണ്ടി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
വിജയിക്കാൻ ശക്തമായി ആഗ്രഹിക്കുവാനും അതിനുവേണ്ടി പരിശ്രമിക്കുവാനും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-114
ഓരോ നാളുകളിലും നമ്മൾക്കുണ്ടാകുന്ന ആഗ്രഹങ്ങൾ വ്യത്യസ്തങ്ങളാണ്. ഇന്ന് നമ്മൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതെല്ലാം ഒരുപക്ഷെ ഇന്നലെകളിലെ ആഗ്രഹങ്ങളായിരുന്നു.
Read More
ആഗ്രഹങ്ങൾ എല്ലാം നമ്മൾക്ക് എല്ലായ്പോഴും നേടാൻ സാധിച്ചെന്നു വരില്ല. ഓരോ ആഗ്രഹങ്ങളും നേടണമെങ്കിൽ നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
നമ്മളുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനു പലപ്പോഴും തടസ്സമായിട്ടുള്ളത് നമ്മുടെ അലസതയാണ്, നിരാശ ചിന്തകളാണ്.
എന്തു കാര്യവും ആഗ്രഹിക്കാൻ ആർക്കും എളുപ്പം കഴിഞ്ഞേക്കാം, പക്ഷെ എങ്കിൽ പ്രവർത്തികമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടുക തന്നെ വേണം.
കഷ്ടപ്പെടാനുള്ള മനസ്സിലെങ്കിൽ ആഗ്രഹങ്ങൾ, ആഗ്രഹങ്ങൾ മാത്രമായി പോകും.
ചെറുപ്പത്തിൽ നമ്മൾ ആഗ്രഹിച്ചതല്ല, ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. ചെറുപ്പത്തിൽ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിയാത്തതിന്റെ വിഷമം പിൽകാലത്ത് ആ ആഗ്രഹം നിറവേറ്റുന്നതിൽ നമ്മളിൽ പലരെയും കൊണ്ടെത്തിച്ചിട്ടുണ്ട്.
നമ്മൾ ആഗ്രഹിച്ചതെല്ലാം നേടാൻ സാധ്യമല്ല എല്ലായ്പോഴും. നമ്മുടെ ഉള്ളിൽ ആഗ്രഹങ്ങൾ കടന്നുവരുമ്പോൾ അതെല്ലാം നല്ല ആഗ്രഹങ്ങൾ തന്നെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മോശം ആഗ്രഹങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഒഴിവാക്കുക.
നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസ്സമായിട്ടുള്ളത് പണമാണ്. പണം നേരായ മാർഗത്തിലൂടെ സമ്പാദിക്കാൻ കഴിയേണ്ടതുണ്ട്.
പണത്തിന്റെ കുറവുകൊണ്ട് സങ്കടപ്പെട്ടിരുന്നാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല.
ആഗ്രഹങ്ങൾ എത്ര മാത്രം നമ്മുടെയുള്ളിൽ ശ്കതമാണോ അത്ര മാത്രം നമ്മൾക്ക് ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിലേക്ക് പരിശ്രമിക്കാൻ കഴിയും.
മറ്റുള്ളവരുടെ താല്പര്യങ്ങൾക്കോ, ആവശ്യങ്ങൾക്കോ അനുസരിച്ചല്ല നമ്മൾ ഓരോന്നും ആഗ്രഹിക്കേണ്ടത്.
നമ്മുടെ പരിമിതികൾ മനസ്സിലാക്കിവേണം ഓരോ കാര്യവും ആഗ്രഹിക്കാൻ.
നമ്മളുടെ ആഗ്രഹങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല.
ഏതു ആഗ്രഹം ആണെങ്കിലും അതെല്ലാം നേടാൻ പണത്തിന്റെ ആവശ്യം വേണ്ടി വന്നേക്കാം.
ആഗ്രഹിക്കുന്നതെല്ലാം എല്ലായ്പോഴും ശരിയാവണമെന്നില്ല. തെറ്റായ ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കഴിയണം.
തെറ്റായ ആഗ്രഹങ്ങൾക്ക് പിന്നാലെ പോയാൽ സമയനഷ്ടവും, നിരാശയുമായിരിക്കും ഫലം.
നമ്മൾക്ക് എന്തെങ്കിലും ഭാവിയിൽ നേടണമെങ്കിൽ ഇപ്പോഴേ അതിനായി നല്ലതുപോലെ ആലോചിക്കാനും, പ്രവർത്തിക്കാനും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-113
ഏതൊരു നഷ്ടവും നമ്മൾക്ക് നൽകുക വളരെയേറെ ദുഃഖങ്ങളാണ്. ഓരോ നഷ്ടവും നമ്മൾക്ക് നൽകുന്ന പാഠങ്ങൾ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
Read More
നമ്മൾക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളിൽ പലതും നമ്മൾക്ക് പിന്നീടൊരിക്കലും വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
നഷ്ടങ്ങളെപറ്റി ചിന്തിച്ചുകൊണ്ട് തളർന്നിരിക്കാതെ നേട്ടങ്ങൾക്കുവേണ്ടി മുന്നേറാൻ കഴിയണം.
നമ്മുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് പലപ്പോഴും നഷ്ടങ്ങൾക്ക് കാരണമാവുക.
എല്ലാം നഷ്ടപ്പെട്ടവർക്ക് മുന്നോട്ടു നേട്ടങ്ങൾ നേടാൻ നമ്മുടെ ഭാഗത്തു നിന്നൊക്കെ വേണ്ട രീതിയിലുള്ള സഹകരണം ആവശ്യമാണ്.
ഇന്ന് നമ്മൾക്ക് എല്ലാം ഉണ്ടെന്ന് കരുതി അഹങ്കരിക്കാതിരിക്കുക. ഒരു നിമിഷം മതി വർഷങ്ങൾ കൊണ്ട് നേടിയതെല്ലാം നഷ്ടപ്പെടാൻ.
മറ്റുള്ളവരുടെ നഷ്ടത്തിൽ സന്തോഷിക്കരുത്. നമ്മൾക്കും നാളെകളിൽ നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.
നഷ്ടങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എല്ലാ നഷ്ടങ്ങളെയും തടയാൻ നമ്മൾക്ക് സാധിക്കില്ല.
നഷ്ടങ്ങൾ എപ്പോൾ ഉണ്ടാകുമെന്നു ആർക്കും തന്നെ മുൻകൂട്ടി പറയാൻ കഴിയില്ല.
പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പല നഷ്ടങ്ങളും ഓരോരുത്തർക്കും നേരിടേണ്ടി വരിക.
നഷ്ടങ്ങളും ലാഭങ്ങളും ജീവിതത്തിന്റെ ഭാഗങ്ങൾ തന്നെയാണ്.
നാളെകളിൽ നഷ്ടങ്ങൾ ഉണ്ടാവില്ലായെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
ഒന്ന് നഷ്ടപ്പെടുത്തിയാലാണ് മറ്റൊന്ന് നേടാൻ പലപ്പോഴും കഴിയുകയുള്ളു.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളുടെ വ്യാപ്തി അനുസരിച്ചു അതിന്റെ കുറവ് നികത്താൻ അതിന്റെതായ സമയം ആവശ്യമാണ്.
സമ്പാദ്യം, ആരോഗ്യം, ജോലി, ബിസിനസ്, ബന്ധങ്ങൾ തുടങ്ങി ഒത്തിരിയേറെ കാര്യങ്ങളിൽ നമ്മൾക്ക് നഷ്ടങ്ങൾ ഓരോ നിമിഷവും ഉണ്ടായേക്കാം.
മുന്നോട്ടുള്ള നഷ്ടങ്ങളെ വേണ്ട വിധത്തിൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-112
നമ്മളിലുള്ള ഭയങ്ങളാണ് മുന്നോട്ടു പല കാര്യങ്ങളും ചെയ്യുന്നതിൽ നിന്നും നമ്മളെയൊക്കെ പിന്തിരിപ്പിക്കുന്നത്.
Read More
പല തരത്തിലുള്ള ഭയങ്ങൾ നമ്മൾക്ക് പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്.
ഓരോ ഭയത്തിന്റെ പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും, അവയെ വേണ്ട വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
പരാജയങ്ങളെ ഉൾകൊള്ളാൻ പഠിക്കണം. പരാജയപ്പെട്ടുവെന്ന് കരുതി നിരാശപ്പെട്ടിരുന്നാൽ ഭാവിയിൽ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്നു വരില്ല.
ഓരോ പരാജയത്തിൽ നിന്നും തിരിച്ചറിവുകൾ നേടികൊണ്ട്, ആവശ്യമായ തിരുത്തലുകൾ വരുത്തികൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്.
നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരാജയഭയം അകറ്റിയെ മതിയാവുള്ളൂ.
പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ല, നമ്മൾ എത്രത്തോളം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ ഉണ്ടാവുക.
നമ്മുടെ പരിശ്രമങ്ങൾ ഒരുപക്ഷെ പരാജയപ്പെട്ടുവെന്ന് വരാം എങ്കിൽ പോലും തളരാതെ മുന്നേറാൻ കഴിയണം.
ഇന്നലെകളിൽ നമ്മൾ നേരിട്ട പരാജയത്തിൽ നിന്നും മനസ്സിലാക്കിയ തിരിച്ചറിവുകളാണ് പിന്നീട് നമ്മൾക്ക് നേട്ടങ്ങൾ നേടുന്നതിനു സഹായിച്ചിട്ടുള്ളത്.
നമ്മുടെ ഭാഗത്ത് നിന്നും എത്രത്തോളം പരിശ്രമമുണ്ടോ അത്രത്തോളമായിരിക്കും നമ്മൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ.
ഒന്നും ചെയ്യാതിരുന്നാൽ നേട്ടങ്ങൾ ഒന്നും തന്നെ സ്വന്തമാക്കാൻ കഴിയില്ല.
പരാജയഭയങ്ങളെ വേണ്ടതുപോലെ കൈകാര്യം ചെയ്യാൻ സാധിക്കണം.
നമ്മൾക്ക് ചുറ്റിലും ഭയം ഉളവാക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്, അതൊന്നും തന്നെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നവയല്ല.
ചില ആളുകൾക്കു ഉള്ള ഭയം ആയിരിക്കില്ല, മറ്റു ചില ആളുകൾക്ക് ഉണ്ടാവുക.
പരാജയഭയം കൊണ്ട് തളരാൻ സ്വന്തം ശരീരത്തെയും മനസ്സിനെയും അനുവദിക്കാതിരിക്കുക.
നമ്മളിലുള്ള ഭയത്തെ ഒരു കാരണവശാലും വളരാൻ അനുവദിച്ചുകൂടാ. ഭയം വളർന്നു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയാതെ നിരാശയിൽ ഒരുപക്ഷെ കഴിയേണ്ടി വന്നേക്കാം.
ഭയം ഒരു പരിധിവിട്ടുകഴിഞ്ഞാൽ ഒത്തിരി ദോഷം വരുത്തിവെച്ചേക്കാം.
ഭയത്തെ ശരിയായ വിധത്തിൽ ഒഴിവാക്കികൊണ്ട് മുന്നേറാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-111
നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കാത്തവരായിട്ട് ആരും തന്നെയില്ല. നേട്ടങ്ങൾ സ്വന്തമാക്കാൻ നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.
Read More
പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാറില്ല.
ഓരോ നേട്ടവും സ്വന്തമാക്കുന്നതിന് അതിന്റെതായ സമയം ആവശ്യമാണ്.
ഒത്തിരിയേറെ കളിയാക്കലുകളും, അപമാനങ്ങളും, പ്രതിസന്ധികളും, പരാജയങ്ങളും, നഷ്ടങ്ങളും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, എങ്കിൽ പോലും തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾക്ക് കഴിയണം.
നേട്ടങ്ങൾ എല്ലായ്പോഴും എളുപ്പം സാധ്യമാവണമെന്നില്ല.
നമ്മൾക്ക് ലഭിച്ച നേട്ടങ്ങൾ മുന്നോട്ട് കൂടുതൽ ആത്മവിശ്വാസം നൽകട്ടെ.
നേട്ടങ്ങൾ നേടാനുള്ള ആഗ്രഹം നമ്മളിൽ വളരെയേറെ ശക്തമായാൽ മാത്രമാണ് നമ്മൾ ഓരോരുത്തരും നല്ലതുപോലെ നേട്ടങ്ങൾക്കായി പരിശ്രമിക്കുകയുള്ളു.
ആദ്യചുവട് വെക്കുക എന്നതാണ് ഏതു നേട്ടത്തിന് വേണ്ടിയായാലും ആദ്യം ചെയ്യേണ്ടത്.
പരാജയങ്ങളെ നേരിടേണ്ടി വന്നാൽ പോലും തളരാതെ മുന്നേറാൻ കഴിയണം.
നമ്മൾക്ക് ലഭിക്കുന്ന ഓരോ നേട്ടവും നമ്മൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്.
നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരും നേട്ടങ്ങൾ സ്വന്തമാക്കിയത് നല്ലതുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണെന്ന് മനസിലാക്കുക.
തെറ്റായ മാർഗത്തിലൂടെ നേടുന്ന നേട്ടങ്ങൾക്കൊന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല.
നമ്മൾക്ക് കിട്ടിയ ഓരോ നേട്ടങ്ങളും, മുന്നോട്ടു കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനു കരുത്തു നൽകാൻ വളരെയേറെ സഹായിക്കും.
ഇപ്പോൾ ലഭിച്ച നേട്ടങ്ങളിൽ മതിമറക്കാതെ, മുന്നോട്ട് ഒത്തിരിയേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ പരിശ്രമിക്കേണ്ടതുണ്ട്.
കാലത്തിനു അനുസരിച്ചു നമ്മൾ ഓരോരുത്തർക്കും മുന്നേറാൻ നേട്ടങ്ങൾ സ്വന്തമാക്കിയേ കഴിയുള്ളു.
നമ്മൾ നേടുന്ന നേട്ടങ്ങൾ ഓരോന്നും നമ്മൾക്ക് മാത്രമല്ല, നമ്മൾക്കു ചുറ്റിലുമുള്ളവർക്ക് കൂടി പ്രചോദനം നൽകിയേക്കാം.
നമ്മൾ നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ മറ്റുള്ളവർക്ക് നേടാൻ കഴിഞ്ഞെന്ന് വരില്ല, അതുപോലെ മറ്റുള്ളവർ നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ നമ്മൾക്കും നേടാൻ കഴിഞ്ഞെന്ന് വരില്ല.
നമ്മുടെ പരിമിതികളും, കഴിവുകളും മനസ്സിലാക്കിയിട്ട് വേണം ഓരോ നേട്ടത്തിനുവേണ്ടി പരിശ്രമിക്കാനായിട്ട്.
നമ്മുടെ ചെറിയ നേട്ടങ്ങളിൽ പോലും മനസ്സു നിറഞ്ഞു ആഹ്ലാദിക്കാൻ കഴിയണം.
നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, താരതമ്യം ചെയ്യുന്നതുവഴി ഒരുപക്ഷെ നമ്മൾക്ക് നിരാശകൾ നൽകിയേക്കാം.
നേട്ടങ്ങൾക്കായി പരിശ്രമിക്കുമ്പോൾ നമ്മളിലേക്ക് പലതരത്തിലുള്ള നെഗറ്റീവ് ചിന്തകൾ കടന്നുവന്നേക്കാം അതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാവേണ്ടതുണ്ട്.
ഇനിയുള്ള കാലം നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടാൻ ഒരുങ്ങാം.
അലസതയെ ഉപേക്ഷിക്കാൻ തയ്യാറാകാം, തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാം.
ഭാവിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ശക്തമായ ആഗ്രഹങ്ങൾ ഉണ്ടാവട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-110
നമ്മളിൽ പലർക്കും പല തരത്തിലുള്ള തടസ്സങ്ങളെയും ദിവസേന നേരിടേണ്ടി വരാറുണ്ട്.
Read More
ഓരോ തടസ്സങ്ങളും നമ്മൾക്ക് വളരെയേറെ വേദനകൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകാറുള്ളത്.
തടസ്സങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
ഓരോ തടസ്സവും മാറാൻ, ഓരോ തടസ്സവും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.
ഏതു തടസ്സവും നമ്മളിൽ നിന്നും അകലാൻ നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.
ഇന്നലെകളിൽ പലർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായ തടസ്സങ്ങൾ ഓരോന്നും അവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി മാറ്റിയെടുക്കാൻ സാധിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ പല കാര്യത്തിലും അവരെല്ലാം നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.
തടസ്സങ്ങൾക്ക് മുന്നിൽ തളർന്നിരുന്നാൽ ആർക്കായാലും എവിടെയും എത്താൻ കഴിയില്ല.
തടസ്സങ്ങൾ നമ്മൾക്ക് മുൻപിൽ വരുമ്പോൾ മാത്രമാണ് നമ്മൾക്ക് പുതിയ വഴികൾ കണ്ടെത്തേണ്ടതായിട്ട് വരിക.
മുന്നിൽ തടസ്സങ്ങൾ എപ്പോൾ കടന്നുവരുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല.
ആർക്കും എപ്പോൾ വേണമെങ്കിലും തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഇന്നലെകളിലെ തടസ്സങ്ങൾ ആയിരിക്കില്ല ഇന്നിപ്പോൾ നമ്മൾക്ക് നേരിടേണ്ടി വരിക, ഓരോ ദിവസവും അതിന്റെതായ തടസ്സങ്ങളെയാണ് അഭിമുഖികരിക്കേണ്ടി വരിക.
ഏതൊരു തടസ്സവും അതു നേരിടുന്ന വ്യക്തിക്ക് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
ഏതൊരു തടസ്സവും മാറുന്നതിനു നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മളിൽ നിന്നും തടസ്സങ്ങൾ അകലുമെന്നുള്ള പ്രതിക്ഷ നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങൾക്കുള്ള കാരണങ്ങളെ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-109
ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മൾക്ക് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാറില്ല. ആരോഗ്യം നമ്മൾക്ക് നഷ്ടപ്പെടുമ്പോഴായിരിക്കും പലപ്പോഴും ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുക.
Read More
ഓരോ കാലഘട്ടത്തിലും പ്രകൃതി നമ്മളിൽ ഒത്തിരിയേറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ അന്തരീക്ഷം മലിനമായാൽ പല തരത്തിലുള്ള അസുഖങ്ങളും നമ്മൾക്ക് വളരെ പെട്ടെന്ന് തന്നെ ബാധിച്ചേക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണം മോശമെങ്കിൽ അതും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
പണം ആവശ്യത്തിനില്ലെങ്കിൽ അതിന്റെ പേരിൽ ഒത്തിരി അസ്വസ്ഥത നമ്മൾക്കു ഒരുപക്ഷെ ഉണ്ടായെന്നു വരാം, നമ്മുടെ ആരോഗ്യത്തെ മോശമായി സ്വാധിനിച്ചെന്നു വരാം.
തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ നമ്മൾക്ക് കഴിയണം. നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്നും വേണ്ടത്ര അകലം പാലിക്കണം.
ആരോഗ്യം എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ച് പഠിക്കണം.
വ്യായാമം ശീലമാക്കണം. ആരോഗ്യപരമായ ഭക്ഷണം ശീലമാക്കണം. വെള്ളം കൃത്യമായി കുടിക്കണം.
നമ്മുടെ ശരിരപ്രകൃതിയെപറ്റി നല്ലതുപോലെ മനസ്സിലാക്കണം. നമ്മളുടെ ശരിരപ്രകൃതിക്ക് ഇണങ്ങുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
തെറ്റായ വഴിയിലൂടെയുള്ള നിമിഷസുഖങ്ങൾക്ക് വേണ്ടി സ്വന്തം ശരീരത്തെ നശിപ്പിക്കാതിരിക്കുക.
സ്വന്തം ശരീരത്തെ സ്നേഹിക്കാൻ കഴിയണം.ആരോഗ്യം കാത്തു സൂക്ഷിക്കാൻ വേണ്ട കാര്യങ്ങൾക്കായി കൂടുതൽ ശ്രദ്ധ നൽകുക.
സ്വന്തം ആരോഗ്യം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവരവർക്കാണ്. മറ്റുള്ളവരുടെ വാക്കുകൾ കേട്ടുകൊണ്ട് സ്വന്തം ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു കാരണവശാലും ഏർപ്പെടാതിരിക്കുക.
ആരോഗ്യം നഷ്ടപ്പെട്ടാൽ അതിന്റെ വേദനകൾ അവരവർ തന്നെയാണ് അനുഭവിക്കേണ്ടി വരിക.
ആരോഗ്യം സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾക്കായി കൂടുതൽ ശ്രദ്ധ ചെലുത്താൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-108
വെറുപ്പ് നമ്മുടെയൊക്കെ ഉള്ളിൽ ആരോടെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ മനസ്സിനെ വളരെയേറെ അസ്വസ്ഥതപ്പെടുത്തും.
Read More
മറ്റുള്ളവർ നമ്മളോട് ചെയ്ത ദ്രോഹങ്ങൾ നമ്മളിൽ അവരോടു വെറുപ്പ് സൃഷ്ടിച്ചേക്കാം.
വർഷം എത്ര കഴിഞ്ഞാലും പലർക്കും ഉള്ളിലുള്ള വെറുപ്പ് ഒഴിവാക്കാൻ സാധിക്കാറില്ല.
നമ്മളുടെ സന്തോഷം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന കാരണം നമ്മൾ വെറുപ്പ് സൂക്ഷിക്കുന്നതുകൊണ്ടാണ്.
ഈ ലോകത്തിൽ നമ്മൾ ഓരോരുത്തർക്കും ഇഷ്ടം ഉള്ളതും കാണും, ഇഷ്ടമില്ലാത്തതും കാണും.
നമ്മൾക്ക് ഇഷ്ടമില്ലാത്തതിനെ നമ്മൾ ആർക്കും തന്നെ ഇഷ്ടത്തോടെ സ്വീകരിക്കാൻ കഴിയില്ലല്ലോ.
ചിലർക്ക് ചില ഭക്ഷണങ്ങളോട് വെറുപ്പ് തോന്നാം, അത്തരം ഭക്ഷണം അവർക്ക് ആസ്വദിച്ചു കഴിക്കാൻ കഴിയില്ല. അവർക്ക് ആ ഭക്ഷണം എന്നെങ്കിലും കഴിച്ചപ്പോൾ മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടാവാം, അതാവാം അവർക്ക് പിൽകാലത്ത് ആ ഭക്ഷണത്തെ വെറുക്കാൻ കാരണമായിട്ടുണ്ടാവുക.
കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ വെറുപ്പിനെ ഒരു പരിധി വരെയെങ്കിലും അകറ്റാൻ കഴിയുള്ളു.
നമ്മളുടെ ശരീരത്തിന് ദോഷകരമായവ ഉപേക്ഷിക്കാൻ നമ്മൾക്ക് ആ വസ്തുക്കളോട് വെറുപ്പ് ഉണ്ടാവേണ്ടി വന്നേക്കാം.
നമ്മൾ എടുക്കുന്ന തീരുമാനം എപ്പോഴും നല്ലതായിരിക്കണം. വെറുപ്പ് ആരോടും വെച്ചു പുലർത്താതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
വെറുപ്പ് ഉള്ളിടത്തോളം നമ്മളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയേറെ ദോഷകരമായി ബാധിച്ചേക്കാം.
വെറുപ്പിനെ അകറ്റാൻ നമ്മളിൽ ക്ഷമ ഉണ്ടാവണം.മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന ദ്രോഹങ്ങൾ ഒരുപക്ഷെ അവരുടെ നിസ്സഹായവസ്ഥ കൊണ്ടോ,അന്നേരത്തെ സാഹചര്യങ്ങൾ കൊണ്ടോ, അറിവില്ലായ്മകൊണ്ടൊക്കെ ആവാം.
നമ്മളെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ കഴിയുക എല്ലായ്പോഴും അത്ര എളുപ്പമല്ല.നമ്മുടെ ഭാഗത്ത് നിന്നും നിരന്തരമായ ശ്രമങ്ങൾ വഴി നമ്മുടെ ഉള്ളിൽ നിന്നും വെറുപ്പിനെ അകറ്റാൻ കഴിയണം.
വെറുപ്പ് അകറ്റി കഴിഞ്ഞാൽ മാത്രമേ സ്നേഹം നൽകാൻ കഴിയു.
പലരുടെയും പിടിവാശിയാണ് ഇന്നിപ്പോൾ മോശപ്പെട്ട അവസ്ഥകളിൽ അവരവർക്ക് കഴിയേണ്ടി വരുന്നതിനു കാരണം.
വെറുപ്പുകൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ വളരെയേറെയാണ്.
മറ്റുള്ളവരുടെ വളർച്ചയിലും, നേട്ടത്തിലും നമ്മൾ അവരെ വെറുക്കുന്നത് നമ്മുടെ വൈകാരിക പക്വത ഇല്ലായ്മയാണ് കാണിക്കുന്നത്.
ഒരാളെ വെറുക്കാൻ വളരെ എളുപ്പം കഴിഞ്ഞേക്കാം. സ്നേഹിക്കാനും, ക്ഷമിക്കാനും അതിന്റെതായ ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്.
സത്യാവസ്ഥ മനസ്സിലാക്കാതെ മറ്റുള്ളവരെ വെറുക്കുന്നവരുണ്ട് നമ്മളുടെ ചുറ്റിലും. സത്യം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ മറ്റുള്ളവർ പറയുന്നതുമാത്രം വിശ്വസിച്ചുകൊണ്ട് വെറുക്കുന്നവരും ഉണ്ടായേക്കാം.
വെറുപ്പ് മൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും നികത്താൻ കഴിയണമെന്നില്ല.
നമ്മുടെ ഭാഗത്തുനിന്നുമുള്ള പ്രവർത്തികൾ മറ്റുള്ളവരെ വെറുപ്പിക്കുന്ന തരത്തിലാവരുത്.
ജീവിതം കൂടുതൽ ആസ്വദിക്കാൻ നമ്മൾക്ക് ദോഷകരമാകുന്ന വെറുപ്പിനെ അകറ്റി നിർത്താൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-107
നമ്മുടെ ചുറ്റിലും ധാരാളം ശരികൾ കണ്ടെത്താൻ സാധിക്കും.
Read More
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓരോന്നും ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്, എങ്കിൽ മാത്രമേ മുന്നോട്ടു വളർച്ച നേടാൻ കഴിയുള്ളു.
നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള വിഴ്ചകൾ ഓരോന്നും ശരിയായ വിധത്തിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്.
ശരികൾ ചെയ്യാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. ഒരാൾ ചെയ്യുന്ന ശരികൾ മറ്റൊരാൾക്ക് എല്ലായ്പോഴും ശരിയായികൊള്ളണമെന്നില്ല.
നിയമം അനുസരിക്കാനുള്ളതാണ്, നിയമങ്ങൾ അനുസരിക്കാത്തത് തെറ്റാണ്. ഇന്നലെകളിലെ ശരികൾ കാലത്തിന്റെ സഞ്ചാരത്തിൽ ഇന്നിപ്പോൾ തെറ്റുകളായി മാറിയിട്ടുണ്ടാവാം.ഇന്നിന്റെ തെറ്റുകൾ കാലത്തിന്റെ സഞ്ചാരത്തിൽ നാളെകളിൽ ശരികളായി മാറിയേക്കാം.
നമ്മൾ എല്ലാവരും പറയുന്നതും ചെയ്യുന്നതും എപ്പോഴും ശരിയാകണമെന്നില്ല.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശരിയാണെന്നു ഒരുപക്ഷെ കാലങ്ങൾ ഏറെ വേണ്ടി വന്നേക്കാം മറ്റുള്ളവർക്ക് മനസ്സിലാകാൻ.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നു ഒരുപക്ഷെ കാലങ്ങൾ ഏറെ വേണ്ടി വന്നേക്കാം നമ്മൾക്ക് തന്നെ മനസ്സിലാകാൻ.
നമ്മുടെ കണ്മുന്നിൽ തെറ്റുകൾ ചെയ്യുന്നവർക്ക് വലിയ വളർച്ചയും, ശരികൾ ചെയ്യുന്നവർക്ക് വളർച്ച ഒട്ടും തന്നെ ഇല്ലാത്ത അവസ്ഥയൊക്കെ ഒരുപക്ഷെ ഉണ്ടായെന്നു വരാം.
തെറ്റുകൾ വഴി നേടുന്ന വളർച്ചയൊക്കെ അധികം നാൾ നിലനിർത്താൻ ആർക്കും കഴിയില്ല.
തെറ്റുകൾ വഴി മറ്റുള്ളവർ നേടുന്ന നേട്ടങ്ങൾ നമ്മൾക്ക് ഒരുപക്ഷെ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചെന്ന് വന്നേക്കാം.
തെറ്റുകൾ വഴി നേടുന്ന നേട്ടങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ഒരുപക്ഷെ ഇല്ലാതായേക്കാം.
എത്ര ശ്രമിച്ചാലും ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് പൂർണ്ണതയിൽ ശരിയാവണമെന്നില്ല.
ശരികൾ കണ്ടെത്താൻ ആരുടെ ഭാഗത്ത് നിന്നായാലും അതിന്റെതായ ശ്രമങ്ങൾ ആവശ്യമാണ്.
തെറ്റുകൾ ഒരുനാൾ കണ്ടെത്തും, അന്നായിരിക്കും തെറ്റ് ചെയ്ത വ്യക്തി അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുക.
മറ്റൊരാൾ ചെയ്യുന്ന തെറ്റുകൾ കണ്ടുകൊണ്ട് ഒരുകാരണവശാലും അവരെ അനുകരിക്കാതിരിക്കുക.
എപ്പോഴും ശരികൾക്ക് പിന്നാലെ സഞ്ചരിക്കാൻ ശ്രമിക്കുക. നമ്മുടെയൊക്കെ സഞ്ചാരം ശരിയായ ദിശയിൽ അല്ലെങ്കിൽ നമ്മൾക്ക് ഒരിക്കലും നല്ല ലക്ഷ്യം നേടാൻ കഴിഞ്ഞെന്നു വരില്ല.
തെറ്റുകൾ ഒഴിവാക്കാൻ നമ്മൾക്ക് കഴിയണം.തെറ്റുകൾ തിരുത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ശരികൾ കണ്ടെത്താൻ കഴിയുള്ളു.
ഒത്തിരിയേറെ മനുഷ്യർ ശരികൾ ചെയ്തതുകൊണ്ടാണ്, നമ്മളിൽ പലർക്കും ഇന്നിപ്പോൾ സുഖസൗകര്യത്തിലും, സന്തോഷത്തിലും, സമാധാനത്തിലും കഴിയാൻ സാധിക്കുന്നത്.
ശരികൾക്ക് പിന്നാലെ സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-106
തെറ്റുകൾ നമ്മുടെ ഭാഗത്ത് നിന്നും പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മൾ ഇന്നലെകളിൽ ചെയ്ത തെറ്റിന്റെ ഫലങ്ങളാണ് ഇന്നിപ്പോൾ ഒരുപക്ഷേ അനുഭവിക്കുന്നത്.
Read More
ഇന്നിപ്പോൾ നമ്മൾ ചെയ്യുന്നതിൽ പലതും തെറ്റുകൾ ആവാം, ഒരുപക്ഷെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടാവാത്തതാവാം, അതല്ലെങ്കിൽ തെറ്റിൽ നിന്നും മോചനം എളുപ്പം സാധ്യമല്ലാത്താതാവാം തെറ്റുകളിൽ തന്നെ തുടരുന്നതിനു കാരണമായിട്ടുണ്ടാവുക.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ആവശ്യമാണ്. തെറ്റുകൾ ചെയ്യുക വഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും, സമാധാനവും, വിലപ്പെട്ട സമയവും നഷ്ടപ്പെട്ടേക്കാം.
തെറ്റും ശരിയും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
ഒരാൾ ചെയ്യുന്ന തെറ്റിന്റെ ദുഷ്യഫലം അനുഭവിക്കുക മറ്റു പലരുമായിരിക്കും.
തെറ്റുകളിൽ അടിമപ്പെട്ടാൽ എല്ലായ്പോഴും എളുപ്പം മോചനം സാധ്യമാവണമെന്നില്ല.
തെറ്റുകൊണ്ട് ഉണ്ടാവുന്ന അനന്തരഫലങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമ്മളിൽ പലർക്കും തെറ്റിൽ നിന്നും മോചനം നേടാൻ ഒരുപക്ഷെ കഴിഞ്ഞിരുന്നേനെ.
സ്വന്തം ശരീരത്തോട് ചെയ്യുന്ന തെറ്റിന്റെ ഫലം സ്വന്തം ശരീരത്തിൽ തന്നെ പ്രതിഫലിക്കും, അതിലുടെ ഉണ്ടാകുന്ന വേദന എത്രത്തോളമാണെങ്കിലും മറ്റാർക്കും ആ വേദനകളെ ഏറ്റെടുക്കാൻ കഴിയില്ല.
തെറ്റ് വഴി എത്ര നേടിയാലും അതൊന്നും സ്ഥിരമല്ല.
ആരൊക്കെ തെറ്റുകൾ എത്ര നാൾ മറച്ചു വെച്ചാലും ഒരുനാൾ വെളിപ്പെടുക തന്നെ ചെയ്യും.
തെറ്റുകൾ വരുത്തുന്നത് ആർക്കും നല്ലതല്ല.
തെറ്റുകളെ വേണ്ട വിധത്തിൽ നേരിട്ടാൽ മാത്രമേ ശരികളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.
തെറ്റിൽ നിന്നും പിന്തിരിയാൻ അവരവർ തന്നെ വിചാരിക്കണം.
പലരും നമ്മളെ തെറ്റിലേക്ക് നയിച്ചേക്കാം, അവിടെയെല്ലാം തെറ്റുകളെ അകറ്റി നിർത്താൻ നമ്മൾക്ക് സാധിക്കണം.
ചെറിയ തെറ്റുകളിൽ നിന്നും തുടങ്ങിയാണ് പലരും പിൽകാലത്ത് വലിയ തെറ്റുകളിലേക്ക് സഞ്ചരിക്കുന്നത്.
എത്ര വലിയ തെറ്റ് ചെയ്താൽ പോലും അതിലൊന്നും യാതൊരുവിധത്തിലുള്ള കുറ്റബോധം ഇല്ലാത്തവരും നമ്മൾക്കു ചുറ്റിലും കണ്ടേക്കാം.
പണത്തിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരുടെ സുഖസൗകര്യത്തിനോ, സമയത്തിനോ വേണ്ട പരിഗണന നൽകാതിരുന്നേക്കാം.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അതിനെയൊക്കെ സ്വയം ന്യായികരിക്കുന്ന ആളുകളും നമ്മൾക്ക് ചുറ്റിലും കണ്ടേക്കാം.
തെറ്റുകൾ ചുണ്ടി കാണിക്കുമ്പോൾ അതൊന്നും നേരായ വിധത്തിൽ ഉൾകൊള്ളാൻ കഴിയാത്തവരുമുണ്ട്.തെറ്റുകൾ ചുണ്ടി കാണിക്കുന്നവരെ ശത്രുക്കളായി കണ്ടെന്നിരിക്കാം.
തെറ്റുകൾ കണ്ടാൽ വേണ്ട വിധത്തിൽ പ്രതികരിക്കണം,പ്രതിരോധിക്കണം.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും തെറ്റുകൾ വരുത്താതെ നോക്കേണ്ടതുണ്ട്.
നമ്മൾ ഇന്നലെകളിൽ വരുത്തിയത് തെറ്റുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം അതെല്ലാം തിരുത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകണം.
നമ്മൾ വരുത്തിയ തെറ്റുകൾ ഓരോന്നും തിരുത്തിയാൽ മാത്രമേ വിജയം നമ്മളെ തേടി എത്തുകയുള്ളു.
ആർക്കും തെറ്റുകൾ ചെയ്യുന്നതിന് പ്രേരണ നൽകാതിരിക്കുക.
തെറ്റുകൾ മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ എല്ലാം തന്നെ എല്ലായ്പോഴും വീണ്ടെടുക്കാൻ കഴിയണമെന്നില്ല.
തെറ്റുകൾക്ക് തക്കതായ ശിക്ഷ കിട്ടാത്തതാണ് പലർക്കും തെറ്റുകളിൽ തന്നെ തുടരാനുള്ള സാഹചര്യം ഒരുക്കുന്നത്.
ശരിയായ അറിവുകൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നത്.
തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്നും മനഃപൂർവം അല്ലെങ്കിൽ കൂടി, നമ്മൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്ന നിമിഷം തെറ്റ് ചെയ്തവരോട് ക്ഷമ ചോദിക്കാൻ തയ്യാറാവുക.
ഈ ലോകത്ത് ചെറുതും വലുതുമായിട്ട് തെറ്റുകൾ ചെയ്യാത്ത മനുഷ്യരില്ല.
ഇനിയുള്ള നാളുകളിൽ നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ വരുത്താതിരിക്കാൻ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ നൽകുക.
തെറ്റുകൾ ഉണ്ടാവാം, തെറ്റുകൾ തിരുത്തി മുന്നേറിയാൽ മാത്രമേ കൂടുതൽ കൃത്യമായ അറിവുകൾ നമ്മൾക്ക് നേടാനും,നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയുകയുള്ളു.
എത്രയോക്കെ സാമ്പത്തിക, ഭൗതിക നേട്ടങ്ങൾ കിട്ടുമെന്ന് പറഞ്ഞാൽ പോലും തെറ്റുകളെ ഒരുകാരണവശാലും പിന്തുടരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-105
നമ്മൾ ഓരോരുത്തരും സന്തോഷിക്കുന്നതും, ദുഃഖിക്കുന്നതും നമ്മൾ ആരുമായിട്ടാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നതും അകറ്റുന്നതുമെന്നതിനെ ആശ്രയിച്ചിരിക്കും.
Read More
ബന്ധങ്ങളിലെ വിള്ളലുകൾ പലർക്കും താങ്ങാൻ കഴിയാത്ത വേദനയാണ് സമ്മാനിക്കുക.
നമ്മൾ ഈ ഭൂമിയിലേക്ക് വരണമെങ്കിൽ അവിടെ ബന്ധങ്ങൾ ഉണ്ടാവണം.
നമ്മൾക്ക് ഇപ്പോൾ ഒരുപക്ഷെ പലരുമായിട്ട് നല്ല ബന്ധങ്ങളും തെറ്റായ ബന്ധങ്ങളും ഉണ്ടായേക്കാം.
തെറ്റായ ബന്ധങ്ങൾ ഒരുപക്ഷെ ആദ്യമൊക്കെ ഒത്തിരി നേട്ടങ്ങളും, സന്തോഷങ്ങളും നൽകിയെന്ന് വന്നേക്കാം എന്നാൽ അതിനൊന്നും അധിക കാലം നില നിൽപ്പ് ഇല്ലായെന്ന് തിരിച്ചറിയുക.
ഇന്നലെകളിൽ നമ്മളുമായിട്ട് നല്ല ബന്ധങ്ങളിൽ ആയിരുന്നവർ ആയിരിക്കാം ഒരുപക്ഷെ ഇന്നിപ്പോൾ നമ്മളുമായി അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അകന്നു പോയിട്ടുണ്ടാവുക.
ഓരോ കാലഘട്ടത്തിലും ഓരോ ബന്ധങ്ങളും നമ്മളിലേക്ക് വരികയും നമ്മളിൽ നിന്നും വിട്ടകന്നു പോകുകയും ചെയ്തേക്കാം.
നമ്മൾ തുടർന്നുകൊണ്ടിരിക്കുന്നത് തെറ്റായ ബന്ധമാണെന്ന് തിരിച്ചറിയുന്ന നിമിഷം ആ ബന്ധത്തിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ അകലാൻ ശ്രമിക്കുക.
തെറ്റായ ബന്ധത്തിൽ തുടരുന്തോറും നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും, സമാധാനവും അകന്നു പോയേക്കാം.
ശരിയായ ബന്ധങ്ങളിൽ മാത്രം മുന്നോട്ടു പോകുക, എങ്കിൽ മാത്രമാണ് സന്തോഷവും, സമാധാനവും, നേട്ടങ്ങളും ഒരു പരിധിവരെയെങ്കിലും നേടാൻ കഴിയുകയുള്ളു.
ഇന്നിന്റെ തെറ്റായ ബന്ധങ്ങൾ നാളെകളിൽ നമ്മുടെ ജീവിതത്തെ വളരെയേറെ ദുഃഖത്തിലാക്കിയേക്കാം.
നമ്മുടെ ചുറ്റിലുമുള്ള ശരിയും തെറ്റും തിരിച്ചറിയാൻ ശ്രമിക്കുക. ഇന്ന് ശരിയായവ നാളെകളിൽ ശരിയാവണമെന്നില്ല.
മുന്നോട്ടു ഉയർച്ചകൾ സ്വന്തമാക്കണമെങ്കിൽ തെറ്റായ ബന്ധങ്ങൾ ഉപേക്ഷിച്ചേ മതിയാകുള്ളൂ.
ആരെയും തെറ്റായ ബന്ധങ്ങളിലേക്ക് വഴി തെറ്റിച്ചു വിടാതിരിക്കുക.
പണം, അധികാരം തുടങ്ങിയവ ഉപയോഗിച്ച് തെറ്റായ ബന്ധങ്ങൾക്ക് പിന്നാലെ പോകാതിരിക്കുവാൻ വളരെയേറെ ശ്രദ്ധിക്കുവാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-104
നല്ല ബന്ധങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടെങ്കിൽ സന്തോഷം, സമാധാനം നേടാനാവും.
Read More
നമ്മൾക്ക് വളരെയേറെ വേദനകൾ സൃഷ്ടിക്കുന്നതും, ജീവിതം ദുരിതത്തിലാക്കുന്നതും നമ്മൾക്കു അത്രമേൽ ഇഷ്ടപ്പെട്ട ബന്ധങ്ങൾ നഷ്ടപ്പെടുമ്പോഴാണ്.
വളരെ സ്നേഹത്തിൽ കഴിഞ്ഞവർ പിന്നീട് എന്തെങ്കിലും കാരണത്തിന്റെ പേരിൽ വേർപിരിഞ്ഞേക്കാം.
വേർപിരിഞ്ഞു ജീവിച്ചവർ പരസ്പരം മനസ്സിലാക്കി ഒരുപക്ഷെ ഒന്നിച്ചു ജീവിച്ചേക്കാം.
പരസ്പരം ഒത്തുചേരാൻ പറ്റാത്ത ബന്ധങ്ങൾ പരസ്പരധാരണയോടെ പിന്തിരിയുന്നതാണ് എപ്പോഴും നല്ലത്.
ഓരോ ബന്ധത്തിലും പരസ്പരം മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്. ഏതു ബന്ധങ്ങൾ ആയാലും കുറവുകളെ അംഗീകരിക്കാൻ, പരസ്പരം താങ്ങാകാൻ, വിട്ടുവിഴ്ച ചെയ്യാൻ, ക്ഷമിക്കാൻ, ക്ഷമ ചോദിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾക്ക് പറ്റുന്ന തരത്തിലുള്ള ബന്ധങ്ങൾ മാത്രമേ സ്വീകരിക്കാവു. മോശമായ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സന്തോഷവും, സമാധാനവുമെല്ലാം ഇല്ലാതാക്കിയേക്കാം.
തെറ്റിലേക്ക് നയിക്കുന്ന ബന്ധങ്ങൾ ഉപേക്ഷിക്കാൻ പഠിക്കണം.
നല്ലതല്ലാത്ത ബന്ധങ്ങളിൽ ഒരു കാരണവശാലും തുടരാതിരിക്കുക.
ബന്ധങ്ങൾ എല്ലായ്പോഴും സുഗമമായി കടന്നുപോകണമെന്നില്ല.
മറ്റുള്ളവരെ സഹായിക്കാൻ നമ്മൾക്ക് കഴിയണമെങ്കിൽ നമ്മൾക്ക് അവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാവണം.
മറ്റുള്ളവരെ ഉയർച്ചയിലേക്ക് നയിക്കുന്ന കാര്യങ്ങൾക്കായിരിക്കണം നമ്മൾ എപ്പോഴും സഹായിക്കേണ്ടത്.
നമ്മുടെ ബന്ധങ്ങൾ എപ്പോഴും നമ്മുടെ വളർച്ചക്ക് ഉചിതമായത് ആയിരിക്കണം.നല്ലതല്ലാത്ത ബന്ധങ്ങൾ ഒഴിവാക്കാൻ പഠിക്കുക.
തെറ്റായ ബന്ധമാണെങ്കിൽ അതിൽ നിന്നും പിന്തിരിയാൻ വേണ്ടപെട്ടവരുടെ സഹായം സ്വീകരിക്കുക.
തെറ്റായ ബന്ധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണം.തെറ്റായ ബന്ധങ്ങളിൽ തുടരുന്നത് നമ്മുടെ സന്തോഷത്തെയും, സമാധാനത്തെയും സാരമായി ബാധിക്കും.
പലരുടെയും ജീവിതവും ജീവനും നഷ്ടപ്പെട്ടതിന് കാരണം തെറ്റായ ബന്ധങ്ങളാണ്.
നല്ല ബന്ധങ്ങൾ വളർത്തികൊണ്ട് ജീവിതത്തിൽ നല്ലതായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ.