Choose your language

12 April 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-153

ഉയർച്ച ജീവിതത്തിൽ വേണ്ടവർ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നവരായിരിക്കും.

പഠനമാണ് നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും ഉയർച്ചകൾ കൊണ്ടുവരുത്തുന്നത്.

നമ്മൾ വേണ്ടതുപോലെ പഠിച്ചില്ലെങ്കിൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക.

പഠനത്തെ ഇഷ്ടപ്പെടുക, പഠനം കൊണ്ടുള്ള നേട്ടങ്ങൾ മനസ്സിലാക്കുക. പഠനത്തിന് തടസ്സം ആയിട്ടുള്ളവ എന്തെല്ലാമാണെന്ന് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക.

പഠനം ശരിയായ വിധത്തിൽ ആയെങ്കിൽ മാത്രമേ വിജയം സ്വന്തമാക്കാൻ കഴിയുകയുള്ളു. പലരും നമ്മളെ നിരുത്സാഹപ്പെടുത്തിയെന്ന് വന്നേക്കാം,അതിലൊന്നും തളരാതെ പഠിക്കാൻ നമ്മൾക്ക് കിട്ടുന്ന നല്ല അവസരങ്ങൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.

അറിവുകൾ നിറഞ്ഞ ലോകത്തിൽ നിന്നും നമ്മൾക്ക് ആവശ്യമായ അറിവുകൾ തേടി കണ്ടെത്തുക നമ്മുടെ ആവശ്യമാണ്.

തെറ്റായ കാര്യങ്ങൾ പഠിക്കാതെ ശരിയായ കാര്യങ്ങൾ പഠിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

പഠനത്തിന് മുന്നിൽ പ്രായം തടസ്സമല്ല. നമ്മളുടെ മനസ്സാണ് മുന്നോട്ടു പഠിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക.

തെറ്റായ കാര്യങ്ങൾ പഠിക്കുന്നത് നമ്മുടെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം.

പഠനത്തിനിടയിൽ തളർച്ചകളും, പരാജയങ്ങളും, പ്രതിസന്ധികളും ഉണ്ടായെന്നു വരാം, അവിടെയൊക്കെ തളരാതെ മുന്നേറാൻ കഴിയണം.

ശരിയായ പഠനങ്ങൾ നടത്താൻ നമ്മൾക്ക് കഴിയണം.മുന്നോട്ടു കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ പഠിക്കാൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-152

നമ്മൾ എല്ലാവരും പരിഗണന ആഗ്രഹിക്കുന്നവരാണ്. പരിഗണന വേണ്ടതുപോലെ കിട്ടിയിരുന്നുവെങ്കിൽ നമ്മളിൽ പലർക്കും ഒത്തിരിയേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമായിരുന്നു.

പരിഗണന നഷ്ടപ്പെട്ട എത്രയോ മനുഷ്യരാണ് ഈ ലോകത്തുള്ളത്. പണമുള്ളവർക്ക് പരിഗണന എപ്പോഴും കൂടുതൽ കൊടുക്കുവാനാണ് പലരും ശ്രമിക്കുന്നത്.

പരിഗണനക്ക് ആവശ്യമായ സാമ്പത്തികമുണ്ടോ, വിദ്യാഭാസമുണ്ടോ, കഴിവുണ്ടോ, സൗന്ദര്യമുണ്ടോ എന്നെല്ലാം നമ്മൾ ഒരുപക്ഷെ വിലയിരുത്തിയേക്കാം.

നമ്മൾക്ക് എത്ര സമ്പത്തുണ്ടായാലും മറ്റുള്ളവർ നമ്മളെ പരിഗണിക്കുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയില്ല.

പരിഗണന കിട്ടേണ്ട സമയത്തു പരിഗണന കിട്ടിയാലാണ് അതിന്റെതായ പ്രയോജനമുള്ളു.

പല കാര്യങ്ങളും തുടക്കത്തിൽ തന്നെ പരിഗണിച്ചിരുന്നുവെങ്കിൽ ഒത്തിരിയേറെ നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.

ഓരോ കാര്യത്തിനും അതിന്റെതായ പരിഗണന നൽകാൻ ശ്രദ്ധിക്കുക.

നമ്മളെ ആരും പരിഗണിച്ചില്ലായെന്നോർത്തു ദുഃഖിച്ചിരിക്കാതെ നമ്മളിലുള്ള കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.

ഇന്ന് പരിഗണിച്ചവർ നാളെകളിൽ പരിഗണിച്ചില്ലായെന്ന് വരാം. ഇന്ന് പരിഗണിക്കാത്തവർ നാളെകളിൽ പരിഗണിച്ചെന്നും വരാം.

പരിഗണന എല്ലായ്‌പോഴും ചോദിച്ചു വാങ്ങിക്കാൻ എല്ലാവർക്കും എളുപ്പം കഴിയണമെന്നില്ല.

ആരോഗ്യത്തിന് വേണ്ടത്ര പരിഗണന നമ്മൾ ഓരോരുത്തരും നൽകേണ്ടതുണ്ട്.

നമ്മൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പരിഗണിക്കാൻ നമ്മൾക്ക് പലപ്പോഴും സാധിക്കാറില്ല.

പരിഗണന വേണ്ട സമയത്തു കൊടുക്കാതെ പിന്നീട് വിഷമിക്കുന്നതിൽ അർത്ഥമില്ല.

പരിഗണന നമ്മൾ പലരിൽ നിന്നും ആഗ്രഹിച്ചാൽ പോലും ഒരുപക്ഷെ വേണ്ട സമയത്തു കിട്ടികൊള്ളണമെന്നില്ല.

പരിഗണന നമ്മുടെ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്.

പരിഗണന വേണ്ട കാര്യങ്ങൾ അവഗണിക്കാതിരിക്കുക.

ആരും വേണ്ടതുപോലെ പരിഗണിക്കാത്തതിന്റെ പേരിൽ വിഷമിച്ചിരിക്കാതിരിക്കുക.

നമ്മളെ ആരൊക്കെ അവഗണിച്ചാലും നമ്മളുടെ പരിഗണന ആവശ്യമുള്ളവരെ വേണ്ടതുപോലെ പരിഗണിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.

അനാവശ്യ കാര്യങ്ങൾ പരിഗണിച്ചാൽ നമ്മൾക്ക് തന്നെയാണ് നഷ്ടങ്ങൾ ഉണ്ടാവുക.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-151

തെറ്റിന്റെ പിന്നാലെ പോകുന്നവർക്ക് ഇന്ന് അല്ലെങ്കിൽ നാളെകളിൽ അതിന്റെതായ ദോഷഫലങ്ങൾ അനുഭവിക്കേണ്ടതായിട്ട് വരും.

തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും തെറ്റിൽ തുടരുന്നത് ജീവിതത്തിൽ ഒത്തിരി നഷ്ടങ്ങൾ കൊണ്ടു തരും.

നമ്മൾ ചെയ്യുന്ന ഓരോ കർമ്മത്തിനും അതിന്റെതായ ഫലം ഉണ്ടാവും. തെറ്റിൽ നിന്നും എത്ര മാത്രം അകലാൻ നമ്മൾക്ക് കഴിയുമോ അത്രത്തോളം അകലാൻ ശ്രദ്ധിക്കുക.

നാളെകളിൽ വിഷമിക്കാതിരിക്കാൻ ഇന്നിന്റെ പ്രവർത്തികളിൽ തെറ്റുകൾ വരുത്താതിരിക്കുക.

നമ്മൾ ചെയ്യുന്ന ഓരോ തെറ്റുകളും തിരുത്തേണ്ടതുണ്ട്. നമ്മൾ എത്രയോക്കെ ശരികൾ ചെയ്താൽ പോലും നമ്മളുടെ ഭാഗത്തുനിന്നുള്ള ഒരു തെറ്റ് മതി നമ്മളുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്താൻ.

തെറ്റുകൾ ചെയ്യുന്നതിന് ആർക്കും പ്രോത്സാഹനം നൽകാതിരിക്കുക. തെറ്റിനെ കുറിച്ച് മനസ്സിലാക്കി തിരുത്താൻ ശ്രമിക്കുക.

മുന്നോട്ടു വളർച്ച നേടണമെങ്കിൽ നമ്മുടെ ഭാഗത്ത്‌ നിന്നും നിരന്തരം ശ്രമങ്ങൾ ആവശ്യമാണ്.

തെറ്റിലൂടെ നഷ്ടപ്പെട്ട പലതും നമ്മൾക്ക് തിരിച്ചെടുക്കാൻ കഴിയില്ല.

ഇനിയുള്ള കാലം തെറ്റിൽ നിന്നും ആവശ്യമായ അകലം പാലിക്കാൻ കഴിയേണ്ടതുണ്ട്.

ശരിയായ അറിവുകളുടെ അഭാവമാണ് നമ്മളിൽ പലരും ഇന്നിപ്പോഴും തെറ്റിൽ തന്നെ തുടരുന്നതിന്റെ കാരണം.

തെറ്റ് ആവർത്തിക്കാതിരിക്കാൻ നല്ലതുപോലെ പരിശ്രമിക്കുക.

തെറ്റായ വഴികൾ ഉപേക്ഷിക്കാൻ മടി വിചാരിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More