എങ്ങനെയാണ് നമ്മൾക്ക് മറ്റൊരാളോട് ക്ഷമിക്കാൻ കഴിയുക?.
ക്ഷമിക്കാൻ നമ്മൾ
ഒത്തിരി കാര്യങ്ങൾ മറക്കാൻ ശ്രമിക്കേണ്ടി ഇരിക്കുന്നു.
വേദനിപ്പിക്കുന്ന ഓർമ്മകൾ
ഉള്ളത് കൊണ്ടാണ്
നമ്മളിൽ പലർക്കും
മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാതെ പോകുന്നത്.
ക്ഷമിക്കാൻ പഠിച്ചാൽ
നമ്മൾക്ക് കിട്ടാത്ത ഗുണങ്ങൾ ഇല്ല.
ക്ഷമക്ക് ഒരു അതിര്
ഉണ്ട്.
ക്ഷമിക്കുന്നതിനു ഒരു
പരിധിയുണ്ട്.
ക്ഷമ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകണം എങ്കിൽ
കാത്തിരിപ്പ് ആവശ്യമാണ് അതോടൊപ്പം പരിശ്രമവും.
ആരൊക്കെ നമ്മളെ എന്തെല്ലാം പറഞ്ഞാലും അവരോടു
ക്ഷമിക്കാൻ നമുക്ക്
കഴിയണം.
തെറ്റ് പറ്റിയാൽ ക്ഷമ
ചോദിക്കുക.
ക്ഷമ ചോദിക്കുന്നതിൽ വലിപ്പ
ചെറുപ്പം നോക്കേണ്ടതില്ല.
മനസ്സിന്റെ ഭാരം
കുറക്കാൻ പറ്റിയ
ഏറ്റവും വലിയ
മരുന്ന് ക്ഷമയാണ്.
ക്ഷമ നമ്മൾക്ക് ലഭിക്കാൻ
ഒത്തിരി കഷ്ടപ്പെടണം.
ക്ഷമ ജീവിതത്തിൽ വളരെ
അത്യാവശ്യം വെണ്ടൊരു
ഘടകമാണ്......
നമ്മൾക്ക് ക്ഷമിക്കാൻ പഠിക്കാം, ക്ഷമിക്കുന്നത് മൂലം
നമ്മുടെ മുറിവുകൾ
താനെ ഉണങ്ങുന്നത് കാണാം.
നമ്മൾക്ക് ഈ ലോകത്ത് ചെയ്തു തീർക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്, അതിനു തടസ്സം
നിൽക്കുന്നത്, നമ്മൾക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ പറ്റാത്തതാണ്.
ചെറിയ കാലയളവിൽ ഉള്ള
ഈ ജീവിതം
ക്ഷമിക്കാനും പൊറുക്കാനും കഴിയട്ടെ.
എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കും എന്ന്
കരുതി, അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കാൻ നിൽക്കരുത്.