Choose your language

28 April 2024

// // Our Youtube channel

119.Motivation discussion 2024



119. ജീവിതത്തിൽ ഏറ്റവുമധികം ഓർക്കാൻ ഇഷ്ടമുള്ളത് എന്താണ്?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-119

119.കിഴടങ്ങൽ.
ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോളാണല്ലോ കിഴടങ്ങുക.വിജയിക്കില്ലായെന്ന് ഉറപ്പാക്കുമ്പോൾ പരാജയത്തിന്റെ മുൻപിൽ കിഴടങ്ങാറുണ്ട് നമ്മളിൽ പലരും.രോഗങ്ങൾക്കു മുൻപിൽ നമ്മൾ ഇടക്കൊക്കെ കിഴടങ്ങാറുണ്ട്. മുന്നോട്ട് പോകാ നുള്ള വഴി അടഞ്ഞാൽ പലരും കിഴടങ്ങുക സാധാരണമാണ്.ദുശിലങ്ങൾക്ക് കിഴ്പ്പെട്ടുപോയാൽ ജീവിതം ആകെ ദുഃഖസാന്ദ്രമായേക്കാം.ഒരുപാട് ആളുകൾക്ക് ആഗ്രഹമുണ്ട് ദുശീലങ്ങൾ ഉപേക്ഷിക്കാനായിട്ട്.പക്ഷെ എങ്കിൽ അവർക്ക് അതൊന്നും എളുപ്പം സാധിക്കുന്നില്ല.

ഇനി എന്നെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു തോന്നൽ ഉണ്ടാകുമ്പോഴാണ് പലരും കിഴടങ്ങുന്നത്.നമ്മൾക്ക് നേരിടേണ്ടിവന്ന പരാജയങ്ങൾക്ക് മുൻപിൽ നമ്മൾ സ്വയം കിഴടങ്ങിയാൽ പിന്നെ മുന്നോട്ട് പരിശ്രമിക്കാൻ നമ്മൾക്ക് കഴിയാതെ വരും.പരാജയങ്ങൾക്ക് മുൻപിൽ കിഴടങ്ങാതെ മുന്നോട്ട് പരിശ്രമിക്കാൻ, വിജയം നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More

27 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-118

 കഴിയേണ്ട കാര്യങ്ങൾ കഴിയണം, പിന്നെ പറയാനുള്ളത് സമയത്ത് തന്നെ കഴിയേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്.അധികം നേരം വെച്ചുകൊണ്ടിരിക്കാൻ പറ്റില്ലല്ലോ ചില വേണ്ടപ്പെട്ട കാര്യങ്ങൾ.

നമ്മൾ സമയം ഇല്ല എന്ന് പറഞ്ഞു മടി പിടിച്ചു ഇരിക്കാതെ ഉണർന്നു പ്രവർത്തിച്ചാൽ മതി.

ഓരോ കാര്യങ്ങളും അവസാനിക്കാൻ അതിന്റെതായ സമയം ഉണ്ടല്ലോ.

നമ്മുടെ ജീവിതത്തിലെ സന്തോഷം നഷ്ടം ആകാൻ ഏതാനും സമയം മതി അതുപോലെ നമ്മുടെ ദുഃഖങ്ങൾ മാറി സന്തോഷം കടന്ന് വരാനും ഏതാനും നിമിഷം മതി.

ഒത്തിരി നല്ല കാര്യങ്ങൾ ലോകത്തിൽ ചെയ്തു തീർക്കാനുണ്ട്,അത് നല്ല വണ്ണം പൂർത്തിയാക്കിയാൽ, അതോർത്തു എങ്കിലും സന്തോഷിക്കാം.

Read More
// // Our Youtube channel

118.Motivation discussion 2024



118. സന്തോഷം നിറയാൻ നമ്മൾ അത്യാവശ്യം ആയിട്ട് ചെയ്യേണ്ടത് എന്താണ്?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-118

118.കാരണങ്ങൾ കണ്ടെത്തുക.
ഏതൊരു വ്യക്തിക്കും ആശ്വാസം കിട്ടുന്നത് അവർ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാരണത്തിന് വ്യക്തമായ ഉത്തരം ലഭിക്കുമ്പോഴാണ്.എന്തുപ്രശ്ന 
ത്തിനും എന്തെങ്കിലും കാരണം ഉണ്ടാവാ തിരിക്കില്ലല്ലോ.

ഓരോ കണ്ടുപിടുത്തത്തിന്റെയും പുറകിൽ എന്തെങ്കിലും കാരണം കാണുമല്ലോ.നമ്മളെ ബാധിക്കുന്ന കാരണങ്ങൾ കൃത്യമായി തന്നെ കണ്ടെത്തേണ്ടത് വളരെ ആവശ്യമാണ്.കാരണങ്ങൾ കണ്ടെത്താൻ വൈകിയാൽ അതിന് അനുസരിച്ചു ബുദ്ധിമുട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.നമ്മൾക്ക് മുന്നോട്ട് പോകുന്നതിനു തടസ്സം ഉള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.
Read More

26 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-117

 ഭക്ഷണം സമയത്തിന് കഴിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെടും.

ഭക്ഷണം ആവശ്യത്തിനു കഴിക്കേണ്ടതാണ്.

എല്ലാ പൂട്ടും നിർമ്മിക്കുമ്പോൾ അതിന് വേണ്ടി മാത്രം ഒരു താക്കോൽ നിർമ്മിക്കും,അത് കണ്ടെത്തണം,അതാണ് നമ്മുടെ വിജയം എന്ന് പറയുന്നത്.

സമാധാനത്തിൽ കഴിച്ചാൽ എല്ലാവർക്കും ദഹിക്കും.ഒറ്റയടിക്ക് വാരി വലിച്ചു കയറ്റി കഴിഞ്ഞാൽ ദഹിക്കാൻ അൽപ്പം പ്രയാസം അനുഭവപ്പെടും.

നമ്മുടെ ആരോഗ്യസ്ഥിതി നോക്കി മാത്രം ഭക്ഷണം കഴിക്കുക.
Read More
// // Our Youtube channel

117.Motivation discussion 2024



117. ലക്ഷ്യം നേടുന്നതുവരെ പിന്തിരിയാതെ പോരാടാൻ കഴിഞ്ഞിട്ടുണ്ടോ?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-117

117.ക്ഷമിക്കുക.
ഒരുപക്ഷെ ഈ ലോകത്തു ഏറ്റവും പ്രയാസകരമായ കാര്യം ആയിരിക്കാം നമ്മളെ ഓരോരുത്തരെയും ദ്രോഹിച്ചവരോട് ക്ഷമിക്കുക എന്നു പറയുന്നത്.
ക്ഷമ നൽകുന്നതിലൂടെ ആ വ്യക്തിയോടുള്ള വെറുപ്പ്, വിദ്വേഷം ഇല്ലാതെയാകുകയാണ് ചെയ്യുന്നത്.
നമ്മൾ എല്ലാവർക്കും മുന്നോട്ട് സന്തോഷകരമായി പോകുവാനായിട്ട് ഒരുപാട് ക്ഷമ ജീവിതത്തിൽ ആവശ്യമായിട്ട് വരും.ഏതൊരു കാര്യത്തിലും വിജയം നേടണം എങ്കിൽ ക്ഷമ ആവശ്യമാണ്.ഏതെ ങ്കിലും വിഷയം പഠിച്ചു തുടങ്ങുന്ന വ്യക്തിക്ക് ആ വിഷയത്തിലുള്ള പഠനം പൂർത്തിയാക്കാൻ നിശ്ചിത സമയം ആവശ്യമാണല്ലോ, ക്ഷമയോടെ കാത്തിരുന്നെങ്കിൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിയുകയുള്ളു.

എത്ര വലിയൊരു പ്രശ്നവും ഒരുപക്ഷെ ക്ഷമയിലൂടെ ഇല്ലാതെ ആയേക്കാം.ക്ഷമിക്കാൻ കഴിയുന്ന വ്യക്തികൾക്ക് ജീവിതം കൂറേകൂടി ആസ്വദിക്കാൻ കഴിയും.പരസ്പരം നൽകിയ ക്ഷമയിലൂടെ ഇന്നിപ്പോൾ ഒരുപാട് കുടുംബങ്ങൾ സന്തോഷത്തിൽ ജീവിക്കുന്നുണ്ട്.ക്ഷമയിലൂടെ ലോകം തന്നെ പുരോഗതി നേടട്ടെ.എന്നെങ്കിലും വിജയി ക്കുമെന്ന് പ്രതീക്ഷയുള്ളവർക്ക് അല്ലേ ക്ഷമയോടെ നിരന്തരം തളരാതെ പരിശ്രമിക്കാൻ സാധി ക്കുക.നമ്മൾ ഓരോരുത്തർക്കും നമ്മളെ അറിഞ്ഞും അറിയാതെയും വേദനിപ്പിച്ചവരോട് ഇനിയുള്ള കാലം ആന്മാർഥമായി ക്ഷമിക്കാൻ സാധിക്കട്ടെ.
Read More

25 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-116

 കളിയാക്കലുകൾ മനുഷ്യരുടെ ജീവിതത്തെ എത്ര മാത്രം സ്വാധിനിക്കുന്നുണ്ട്?.

ചിലപ്പോൾ കളിയാക്കലുകൾ മാനസികമായി തളർത്തിയേക്കാം, അങ്ങനെ മറ്റുള്ളവരുടെ കളിയാക്കലുകൾ ഭയന്ന് വീടിനുള്ളിൽ മാത്രം ഒതുങ്ങി കൂടിയിരിക്കുന്ന ഒത്തിരി ആളുകളെ നമ്മുടെ ചുറ്റിലും കണ്ടേക്കാം.

എന്തിനാണ് നമ്മൾ ഒരാളെ കളിയാക്കുന്നത്?.

നമ്മൾ ജനിച്ചപ്പോൾ നമ്മൾക്ക് ഒത്തിരി കുറവുകൾ ഉണ്ടായേക്കാം,

വളർന്നപ്പോൾ പലതരത്തിലുള്ള പോരായ്മകൾ കണ്ടേക്കാം,അതെല്ലാം മറ്റുള്ളവർക്ക് നമ്മളെ കളിയാക്കാനുള്ള കാരണമായി തീർന്നിട്ടുണ്ടാകാം.

നാളെ ആരും നമ്മുടെ കളിയാക്കലുകൾ ഓർത്തു ദുഖിക്കാൻ പാടില്ല.

ആരൊക്കെ നമ്മളെ കളിയാക്കിയാലും നമ്മൾ എന്നും നമ്മളുടെ ലക്ഷ്യത്തിനായി മുന്നോട്ട് തന്നെ കടന്ന് വരണം.

ആവശ്യമില്ലാത്ത കളിയാക്കലുകൾക്ക് അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കുക.

എല്ലാവർക്കും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ കളിയാക്കാൻ ഇടവരാതെ ഇരിക്കട്ടെ.

ഇന്നലെകളിൽ നമ്മളെ വിഷമിപ്പിച്ച കളിയാക്കലുകൾ, നമ്മൾക്കു ഇന്ന് പൊരുതി നേടിയെടുക്കാനുള്ള ഊർജം ആയി കാണണം.

നമ്മുടെ ഇടയിൽ ഒത്തിരി ആളുകൾ കളിയാക്കലുകളെ അതിജീവിച്ചു കൊണ്ടു ഉയർന്നു വന്ന വ്യക്തികൾ ഉണ്ടെന്ന് മനസിലാക്കുക.

Read More
// // Our Youtube channel

116.Motivation discussion 2024



116. ഭാവി തലമുറയോട് നിങ്ങൾക്ക് പറയാനുള്ള ഉപദേശം എന്താണ്?.

Read More