Choose your language

30 April 2025

// // Our Youtube channel

motivation-360



നമ്മൾ ഓരോ ദിവസവും ഓരോരോ പുതിയ കാര്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നവരാണ്. നമ്മൾക്ക് ഓരോ നിമിഷവും നേട്ടങ്ങളും, നഷ്ടങ്ങളും, സങ്കടങ്ങളും, സന്തോഷങ്ങളും, പരാജയങ്ങളും, വിജയങ്ങളും മാറിമാറി ഉണ്ടായേക്കാം.

നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയങ്ങളും നമ്മളെ വളരെയേറെ സങ്കടപ്പെടുത്തിയേക്കാം, നിരാശയിൽ ആഴ്ത്തിയേക്കാം, അലസരായിരിക്കാൻ പ്രേരിപ്പിച്ചേക്കാം.

നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് നമ്മുടെയൊക്കെ കഴിവിന്റെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്. നെഗറ്റീവ് സംസാരിക്കുന്നവരിൽ നിന്നും വേണ്ടത്ര അകലം പാലിക്കേണ്ടതുണ്ട്.

നമ്മളുടെ തളർച്ചകളെ അതിജീവിക്കുവാനായിട്ട് നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും, കളിയാക്കലുകളിൽ നിന്നും, അപമാനിക്കലുകളിൽ നിന്നും, പരാജയപ്പെടുത്തലുകളിൽ നിന്നും, ഒറ്റപ്പെടുത്തലുകളിൽ നിന്നുമെല്ലാം, നിരാശപ്പെടാതെ നമ്മൾ ഓരോരുത്തരും മനകരുത്ത് നേടികൊണ്ട് മുന്നേറാൻ തയ്യാറാവേണ്ടതുണ്ട്.

നമ്മൾ ഓരോരുത്തരും മാനസികമായ കരുത്ത് നേടാൻ അതിന്റെതായ ശരിയായ വഴികൾ തേടേണ്ടതായിട്ടുണ്ട്.

പ്രതിസന്ധിഘട്ടത്തിലൂടെയെല്ലാം നമ്മൾക്ക് പലപ്പോഴായി മുന്നോട്ടു കടന്നു പോകേണ്ടി വന്നേക്കാം.
നമ്മൾ തളർന്നു കഴിഞ്ഞാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം.

ഈ ലോകത്തിൽ വളരെയേറെ ബുദ്ധിമുട്ടിലൂടെ കടന്നുവന്നവരാണ് നമ്മളിൽ പലരും. ഇന്നലെകളിലെ ബുദ്ധിമുട്ടുകളിൽ സങ്കടപ്പെട്ടിരിക്കാതെ നല്ലതുപോലെ കഷ്ടപ്പെടാൻ ഒരുക്കമായതുകൊണ്ടാണ് നമ്മളിൽ പലർക്കും നേട്ടങ്ങൾ സ്വന്തമാക്കികൊണ്ട് മുന്നോട്ടു പോകുവാൻ കഴിഞ്ഞിട്ടുള്ളത്.

സമയം വെറുതെ പാഴാക്കി കളയാതിരിക്കാൻ ഇനിയുള്ള നാളുകളിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ എത്രമാത്രം നമ്മുടെയൊക്കെ സമയത്തെ ഉപയോഗപ്പെടുത്തുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

മുന്നോട്ടുള്ള നാളുകളിൽ മോശപ്പെട്ട പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക, മോശപ്പെട്ട ശിലങ്ങൾ ഒഴിവാക്കുക.

മാനസികമായും ശാരീരികമായും കൂടുതൽ കരുത്താർജിക്കാൻ വേണ്ട നല്ല പ്രവർത്തനങ്ങളുമായി ഊർജസ്വലതയോടെ മുന്നേറാനും, മാനസികമായ കരുത്ത് നേടിയെടുക്കാനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള സമയങ്ങളിൽ കഴിയട്ടെ.

Read More
// // Our Youtube channel

motivation-359



നമ്മൾ ഓരോരുത്തരും പല അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ്. മുന്നോട്ടുള്ള യാത്രയിൽ മറ്റുള്ളവരെ വേണ്ടതുപോലെ പരിഗണിക്കേണ്ടതുണ്ട്.

നമ്മുടെ ചുറ്റുപാടും എല്ലാവർക്കും നല്ല സാഹചര്യം ആയിരിക്കില്ല ഒരുപക്ഷെ എല്ലായ്‌പോഴും ഉണ്ടാവുക, മോശം സാഹചര്യങ്ങളും ഉണ്ടായേക്കാം.

നമ്മളാൽ കഴിയുന്ന സഹായങ്ങൾ അർഹതപ്പെട്ടവർക്കായി ചെയ്തുകൊടുക്കാൻ ഇനിയുള്ള കാലം സാധിക്കേണ്ടതുണ്ട്.

നാളെകൾ നമ്മുടെ അവസ്ഥകൾ എങ്ങനെയായിരിക്കുമെന്ന് നമ്മൾ ആർക്കും തന്നെ ഉറപ്പ് പറയാൻ കഴിയില്ല.

നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യങ്ങളെയെല്ലാം ശരിയായ വിധത്തിൽ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്, അതിനായി വേണ്ടപ്പെട്ടവരുടെ സഹായം നമ്മൾക്ക് ആവശ്യമെങ്കിൽ ചോദിക്കുക.

നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തെയെല്ലാം അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും മാനസികമായി കരുത്ത് നേടേണ്ടതുണ്ട്.

മോശം സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് നമ്മളെ മാനസികമായും, ശാരീരികമായും ഒരുപക്ഷെ വളരെയേറെ തളർത്തിയേക്കാം.

നമ്മളുടെ വേണ്ടപ്പെട്ടവർ നമ്മളെ ചെറുപ്പം തൊട്ട് വേണ്ട രീതിയിൽ പരിഗണിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മളെ മറ്റുള്ളവർ ഒരുപക്ഷെ വേണ്ടതുപോലെ പല സാഹചര്യത്തിലും പരിഗണിച്ചില്ലായെന്ന് വന്നേക്കാം. നമ്മളെ വേണ്ടതുപോലെ പരിഗണിക്കേണ്ടവർ തന്നെ നമ്മളെ അവഗണിക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന വേദന എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.

ലോകത്തിന്റെ വളർച്ചയെന്നത് നമ്മുടെ ഓരോരുത്തരുടെയും വളർച്ചയാണ്. ആരും തന്നെ എല്ലാം തികഞ്ഞല്ല ഈ ലോകത്തിലേക്ക് കടന്നുവന്നിട്ടുള്ളത്. നമ്മൾ ഓരോരുത്തർക്കും നമ്മുടേതായ പോരായ്മകളുണ്ട്, അതെല്ലാം ശരിയായ മാർഗത്തിലൂടെ തിരിച്ചറിഞ്ഞുകൊണ്ട് തിരുത്താനുള്ള ശ്രമങ്ങൾ ആത്മാർത്ഥമായി നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ വേണ്ട വിധത്തിൽ സഹായിക്കാൻ നമ്മൾക്കാവണം.

നമ്മുടെ കഴിവിനൊത്തു മറ്റുള്ളവരെ വേണ്ടതുപോലെ നല്ല കാര്യങ്ങളിൽ പരിഗണിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.


Read More
// // Our Youtube channel

motivation-358



തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. തെറ്റായ ശീലങ്ങൾ നമ്മുടെ ഭാവി ജീവിതത്തിൽ ഒത്തിരിയേറെ നഷ്ടങ്ങൾ സമ്മാനിച്ചേക്കാം.

ഇനിയുള്ള കാലം തെറ്റായ ശീലങ്ങൾ ആരിൽ നിന്നും പകർത്താതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.

തെറ്റായ ശീലങ്ങൾ വഴി നമ്മൾക്ക് കിട്ടുന്നതെല്ലാം അധികകാലം നമ്മൾക്ക് സന്തോഷവും, സമാധാനവും നൽകുന്നവയല്ലായെന്ന് തിരിച്ചറിയാൻ ഇനിയും വൈകികൂടാ.

തെറ്റായ ശീലങ്ങളിൽ നിന്നും പിന്തിരിഞ്ഞുകൊണ്ട് നല്ല ശീലങ്ങളെ കൂടെ കൂട്ടാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

തെറ്റായ ശീലങ്ങളിൽ നിന്നും പിന്തിരിയാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും മുന്നോട്ടുള്ള നാളുകളിൽ ഉണ്ടാവേണ്ടതുണ്ട്.

നല്ല ശീലങ്ങൾ വഴി കിട്ടുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ശരിയായ വളർച്ച കൈവരിക്കാൻ സാധിക്കുക എപ്പോഴും നല്ല ശീലങ്ങളെ പിന്തുടരാൻ സാധിക്കുമ്പോഴാണ്.

തെറ്റിന്റെ പിന്നാലെ സഞ്ചരിച്ചാൽ നമ്മൾക്ക് ഒരുപക്ഷെ കിട്ടുക സങ്കടങ്ങളും, നഷ്ടങ്ങളും, ദുരിതങ്ങളും മാത്രമായിരിക്കും.

തെറ്റായ ശീലങ്ങളെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുക. തെറ്റായ ശീലങ്ങളുടെ ദോഷവശങ്ങൾ നല്ലതുപോലെ മനസ്സിലാക്കുക. തെറ്റായ ശീലങ്ങളിൽ നിന്നും മറ്റുള്ളവരെ പറ്റുന്നതുപോലെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക.

പലരും തെറ്റായ ശീലങ്ങളിൽ ഏർപ്പെടുന്നത് ശരിയായ അറിവുകളുടെ അഭാവം കൊണ്ടാണ്.

തെറ്റായ ശീലങ്ങൾ നമ്മൾ ആർക്കും തന്നെ നഷ്ടങ്ങൾ അല്ലാതെ ലാഭങ്ങൾ കൊണ്ടുവന്നു തരില്ല.

നമ്മുടെയൊക്കെ തെറ്റായ ശീലങ്ങൾ മാറ്റണമെന്ന് ഉപദേശിക്കാനോ, തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ഉണ്ടാവുന്ന ദോഷവശങ്ങളെ പറ്റി മനസ്സിലാക്കി തരാനോ ആരും തന്നെ ഒരുപക്ഷെ നമ്മുടെ കൂടെ ഉണ്ടായെന്നു വരില്ല.

തെറ്റായ ശീലങ്ങൾ വഴി ഉണ്ടാവുന്ന ദോഷവശങ്ങൾ നമ്മൾ ഓരോരുത്തരും മനസ്സിലാക്കാൻ ഇനിയും വൈകികൂടാ.

തെറ്റായ ശീലങ്ങളിൽ നിന്നും പൂർണ്ണമായ മോചനം നേടികൊണ്ട് മുന്നേറാനും, തെറ്റായ ശീലങ്ങളിൽ നിന്നും ശരിയായ വിധത്തിൽ അകലം പാലിക്കാനും നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More
// // Our Youtube channel

motivation-357



നമ്മൾ ഓരോരുത്തർക്കും മുൻപിൽ എപ്പോഴും അനുകൂല സാഹചര്യം ആയിരിക്കില്ല ഉണ്ടാവുക. നമ്മൾക്കുണ്ടാകുന്ന ഓരോ പ്രതികൂല സാഹചര്യങ്ങളോടും നല്ലതുപോലെ പോരാടാൻ നമ്മൾ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.

തൊട്ടടുത്ത നിമിഷം എങ്ങനെയായിരിക്കുമെന്ന് നമ്മൾ ആർക്കും തന്നെ അറിയില്ല.

നല്ല സാഹചര്യങ്ങളും, മോശം സാഹചര്യങ്ങളും നമ്മൾക്ക് ഉണ്ടായേക്കാം.
നമ്മുടെ ഭാഗത്തുനിന്നും പരിശ്രമങ്ങൾ വേണ്ട വിധത്തിൽ ഇല്ലെങ്കിൽ പരാജയങ്ങൾ ഒത്തിരി ഉണ്ടായേക്കാം.

പ്രതികൂല സാഹചര്യങ്ങളോട് വേണ്ട വിധത്തിൽ പോരാടിയാൽ മാത്രമാണ് വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.

ഇന്നലെകളിലെ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടായിട്ടുള്ള പരാജയങ്ങൾക്കും, നഷ്ടങ്ങൾക്കും ഒത്തിരിയേറെ കാരണങ്ങൾ കാണുമല്ലോ. ആ കാരണങ്ങൾ കണ്ടെത്തികൊണ്ട് വേണ്ട വിധത്തിൽ പരിഹരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ആവശ്യമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

ഇന്നലെകളിലെ പ്രതിസന്ധികളെ ശരിയായ വിധത്തിൽ നേരിട്ടതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ പരിശ്രമിച്ചാൽ ഒത്തിരി മുന്നേറാൻ സാധിച്ചേക്കാം. നമ്മളെ തളർത്താനും, തോൽപ്പിക്കാനും, നിരുത്സാഹപ്പെടുത്താനും പലരും ശ്രമിച്ചെന്നിരിക്കാം, അതൊന്നും നമ്മുടെ മുന്നോട്ടുള്ള പരിശ്രമത്തെ ഉപേക്ഷിക്കാൻ കാരണമാവരുത്.

നമ്മൾക്ക് മുൻപിൽ വരുന്ന ഓരോ പ്രതികൂല സാഹചര്യങ്ങളെയും ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

പ്രതികൂല സാഹചര്യങ്ങളോട് ധിരമായി പോരാടുവാൻ നമ്മൾ ഓരോരുത്തരും ശക്തരാകേണ്ടതുണ്ട്.

നമ്മൾക്കുണ്ടാകുന്ന പല അവസ്ഥകളും നമ്മളെ നിസ്സഹായരാക്കിയേക്കാം. ഇപ്പോഴുള്ള മോശം അവസ്ഥകളെ അതിജീവിക്കുവാനായിട്ട് പലരുടെയും സഹായം നമ്മൾക്ക് ആവശ്യമായി വന്നേക്കാം.

നാളെകളിൽ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന പ്രതികൂല സാഹചര്യങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് നമ്മൾ ആർക്കും തന്നെ മുൻകൂട്ടി പറയാൻ കഴിയില്ല.

നമ്മൾക്ക് നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളോട് നമ്മളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് പോരാടുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.

പ്രതികൂല സാഹചര്യങ്ങളോട് പോരാടികൊണ്ട് വിജയം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

Read More
// // Our Youtube channel

motivation-356



നമ്മുടെ കാലം കഴിഞ്ഞു തലമുറകൾ ജീവിക്കേണ്ട മണ്ണിലാണ് നാം ഇപ്പോഴുള്ളത്. നമ്മുടെ ജീവിതത്തിൽ നമ്മൾ ഓരോരുത്തരും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയൊക്കെ ഒരുപക്ഷെ കടന്നുപോയേക്കാം. 

നമ്മൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓരോന്നും ഭാവി തലമുറ അനുഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ നമ്മുടെയൊക്കെ ഭാവി തലമുറയെ വരെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.
നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികളാണ് ഭാവി തലമുറക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ എപ്പോഴും പ്രചോദനമാകുന്നത്.

വരും തലമുറ പല കാര്യങ്ങളും പഠിക്കുന്നത് മുൻ തലമുറയിൽ നിന്നാണ്. മുൻ തലമുറയിലുള്ളവർ ചെയ്ത ഒത്തിരി നല്ല കാര്യങ്ങൾ വഴി നേടിയ നേട്ടങ്ങളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ അനുഭവിക്കുന്നത്. ഇന്ന് ലഭ്യമായ പല സുഖസൗകര്യങ്ങളും അവരുടെയൊക്കെ കഷ്ടപ്പാടിന്റെ ഫലങ്ങളാണ്.

അലസതകളെ കൈവെടിഞ്ഞുകൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. പരാജയങ്ങളിൽ, നഷ്ടങ്ങളിൽ വിഷമിച്ചിരിക്കാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.

ഇനിയുള്ള കാലം വരും തലമുറക്കായി നല്ല കാര്യങ്ങൾ ചെയ്യുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

motivation-355



നമ്മുടെ മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ ഒഴിവാക്കേണ്ടതും, ഒഴിവാക്കാൻ പാടില്ലാത്തതുമായ ഒത്തിരിയേറെ കാര്യങ്ങളുണ്ട്.

നമ്മൾ എത്ര ശ്രമിച്ചാലും ചിലതെല്ലാം ഒഴിവാക്കാൻ ഒരുപക്ഷെ എളുപ്പം സാധിച്ചെന്ന് വരില്ല.
മുന്നോട്ടു വളർച്ച നേടാൻ ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടെയൊക്കെ ചുറ്റിലും ഉണ്ടാവാം.

നമ്മുടെ മുൻപിൽ ഒത്തിരി നല്ല കാര്യങ്ങളും, അതോടൊപ്പം മോശം കാര്യങ്ങളും കടന്നുവന്നേക്കാം. മോശം കാര്യങ്ങളെ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ ഒഴിവാക്കുമ്പോൾ നമ്മൾക്കു ഉണ്ടാകുന്ന വേദന വളരെ വലുതാണ്.

നമ്മുടെ വേണ്ടപ്പെട്ടവർ അവരുടേതായ കഷ്ടപ്പാടുകൾക്കിടയിലും നമ്മളെ ഒഴിവാക്കാതെ ചേർത്തു നിർത്തിയതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ, നമ്മളെകൊണ്ട് മറ്റുള്ളവർക്ക് ഇനി യാതൊരു പ്രയോജനവുമില്ലായെന്ന് തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഒരുപക്ഷെ നമ്മളെ പലരും പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാക്കിയേക്കാം.

എന്തിലും വിജയം നേടാൻ എളുപ്പവഴികളില്ല, വിജയം നേടിയെടുക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.
നമ്മളിലെ കുറവുകൾ കണ്ടെത്തി, തിരുത്തി കൊണ്ട് മുന്നോട്ടു വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഏതൊരു കാര്യവും വളരെയേറെ ശ്രദ്ധയോടെ വേണം ഒഴിവാക്കണോ, ഒഴിവാക്കേണ്ടത് അല്ലയോയെന്ന് തീരുമാനമെടുക്കാൻ.

നമ്മുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങളുണ്ട്. തെറ്റായ ശീലങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ആരോഗ്യം നല്ലതുപോലെ സംരക്ഷിക്കാൻ കഴിയുകയുള്ളു.

നാളുകളായിട്ട് നമ്മളിലുള്ള മോശം ശീലങ്ങളെ വളരെ പെട്ടെന്നൊന്നും തന്നെ ഒഴിവാക്കാൻ കഴിയണമെന്നില്ല.നമ്മുടെ ഭാഗത്തു നിന്നും നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്. മോശം ശീലങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തെ കാര്യമായി സ്വാധിനിച്ചേക്കാം.മോശം ശീലങ്ങളെ നമ്മളിൽ നിന്നും അകറ്റാനായി നല്ലതുപോലെ പരിശ്രമിക്കുക.

തെറ്റായ ശീലങ്ങൾ വഴിയായി ഒത്തിരിയേറെ ബുദ്ധിമുട്ടുകളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ ശീലങ്ങളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തുടക്കത്തിൽ തന്നെ തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്നിപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നു.

മുന്നോട്ടുള്ള നാളുകളിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കാനും,ഒഴിവാക്കാൻ പാടില്ലാത്തത് ഒഴിവാക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More

29 April 2025

// // Our Youtube channel

motivation-354



നമ്മൾ എപ്പോഴും ആലോചിക്കുക രക്ഷപ്പെടാനുള്ള വഴികളാണ്. ഓരോ കാര്യത്തിലും രക്ഷപ്പെടണമെങ്കിൽ അതിന്റെതായ പരിശ്രമം ആവശ്യമാണ്.

രക്ഷപ്പെടുവാനായിട്ട് നമ്മൾക്ക് മുൻപിൽ ഇഷ്ടം പോലെ വഴികൾ തുറന്നു കിടപ്പുണ്ട്.ശരിയായ വഴികൾ നമ്മൾ അന്വേഷിച്ചു കണ്ടെത്തണം. നമ്മൾ നല്ലതുപോലെ പരിശ്രമിച്ചെങ്കിൽ മാത്രമാണ് നമ്മൾക്കു പല മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളു.

മോശപ്പെട്ട വഴികളിൽ കൂടി സഞ്ചരിച്ചാൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ല.

രക്ഷപ്പെടാനുള്ള നേരായ വഴി മാത്രം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക.

നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുക.കാലങ്ങളോളം പരിശ്രമിക്കേണ്ടി വന്നേക്കാം ഒരുപക്ഷെ രക്ഷപ്പെടാനായിട്ട്.

മറ്റുള്ളവർ രക്ഷപ്പെടുന്ന മാർഗം നമ്മളും അതേപോലെ അനുകരിച്ചാൽ ഒരുപക്ഷെ അവരെപോലെ രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല.

ഓരോ കാര്യവും ചെയ്യേണ്ട വിധത്തിൽ ചെയ്താൽ മാത്രമാണ് പുരോഗതി നേടിയെടുക്കാൻ കഴിയുകയുള്ളു.

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളിൽ തളർന്നിരുന്നാൽ നമ്മൾക്ക് രക്ഷനേടാൻ കഴിഞ്ഞെന്നു വരില്ല.

നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമാണ് രക്ഷപ്പെടാൻ കഴിയുകയുള്ളു.

രക്ഷപ്പെടാനുള്ള വഴികൾ പലരും നമ്മൾക്ക് പറഞ്ഞു തന്നെന്നിരിക്കും, അതിലൂടെയൊന്നും തന്നെ നമ്മൾക്ക് ഒരുപക്ഷെ രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല.

മുന്നോട്ടുള്ള ഓരോ കാര്യവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടത്തിനുള്ള സാധ്യതകൾ ഉണ്ടായേക്കാം.

പല സാഹചര്യത്തിലും ഉണ്ടാവാനുള്ള അപകടസാധ്യതകൾ മുൻകുട്ടി തിരിച്ചറിഞ്ഞുകൊണ്ട് രക്ഷപ്പെടാനുള്ള വഴികൾ മുൻകരുതലായി സ്വീകരിക്കാൻ കഴിയേണ്ടതുണ്ട്.

പലരും രക്ഷപ്പെടാനുള്ള വഴികൾ തേടിപ്പോയി ചതിയിൽപ്പെട്ടവരുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കായി പലരെയും ചതിക്കുന്നത് വഴി പലരുടെയും ഭാവി സ്വപ്നങ്ങളാണ് ഇല്ലാതെയാവുന്നത്.

ഒരുനാൾ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയിൽ മുന്നേറാനും, നേരായ മാർഗത്തിലൂടെ രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്താനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.


Read More
// // Our Youtube channel

motivation-353



നമ്മൾക്ക് ചുറ്റിലുമുള്ള ഒത്തിരിയേറെ ആളുകൾ അവരുടെ കഴിവിൽ നിന്നുകൊണ്ട് പല വിധത്തിലുള്ള സഹായങ്ങൾ മറ്റുള്ളവർക്കായി ചെയ്യുന്നത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്.

നമ്മൾക്ക് നമ്മുടെ ചുറ്റിലുമുള്ളവരുടെ വളർച്ചക്കായി നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്.

നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന ഉപകാരങ്ങൾ അതു അർഹതപ്പെട്ടവർക്ക് നൽകുക. ഈ ലോകം മുന്നോട്ടു പോകുന്നത് പലരും അവരുടെ കഴിവും, സമയവും മറ്റുള്ളവർക്കുവേണ്ടി നല്ല രീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ്.

മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരിക്കുക.

നമ്മൾക്ക് വളരാൻ കഴിയുന്നത് നമ്മുടെ സമൂഹം വളരുന്നതുകൊണ്ടാണ്.നമ്മൾ ഓരോരുത്തരും കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നേടാൻ കഴിഞ്ഞെങ്കിലെ മറ്റുള്ളവരെ ഒരു പരിധിവരെയെങ്കിലും സഹായിക്കാൻ കഴിയുകയുള്ളു. നല്ല മാറ്റങ്ങൾക്കായി നമ്മൾ നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്.

മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്. നാളെകളിൽ നമ്മൾക്ക് ഒരാവശ്യം വന്നാൽ നമ്മളെ സഹായിക്കുക നമ്മൾക്ക് മുൻപരിചയം ഇല്ലാത്തവർ ആയിരിക്കാം.

നമ്മൾക്ക് ഉപകാരം ചെയ്യാൻ പറ്റുന്നിടത്തോളം കാലം മറ്റുള്ളവരെ നല്ല കാര്യങ്ങൾക്കുവേണ്ടി സഹായിക്കുക.

നമ്മൾ ഉപകാരം ചെയ്തുകൊടുത്തവരൊക്കെ ഒരുപക്ഷെ നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നെന്നു വരാം, നമ്മൾക്ക് ഒരാവശ്യം വരുമ്പോൾ കഴിവുണ്ടായിട്ടുപോലും തിരിച്ചു നമ്മളെ സഹായിക്കാതെ വന്നെന്നും വരാം.

മറ്റുള്ളവരിൽ നിന്നും ഒന്നും തന്നെ തിരികെ പ്രതീക്ഷിച്ചു കൊണ്ടാകരുത് നമ്മൾ സഹായിക്കേണ്ടത്.

പലരുടെയും ജീവിതത്തിൽ വേദനകളും, സങ്കടങ്ങളും, ദുരിതങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ ഒരു ആശ്വാസം ആകുന്നത് ആരെങ്കിലുമൊക്കെ കഴിവിനനുസരിച്ചു അവരെയൊക്കെ സഹായിക്കുമ്പോഴാണ്.

നാളെകളിൽ നമ്മളുടെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല. ഇന്ന് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്കായി നൽകുക.

ഇനിയുള്ള കാലം നല്ല കാര്യങ്ങൾക്കായി മറ്റുള്ളവർക്ക് നമ്മുടെ ഓരോരുത്തരുടെയും കഴിവിനനുസരിച്ചു ഉപകാരം ചെയ്തു നൽകാൻ സാധിക്കട്ടെ.


Read More
// // Our Youtube channel

motivation-352



നമ്മളിൽ പലർക്കും പലപ്പോഴായി ശാരീരികമായും, മാനസികമായും ഒത്തിരിയേറെ വിഷമങ്ങൾ അനുഭവപ്പെടാറുണ്ട്. ചില വിഷമങ്ങൾക്ക് കാരണം മറ്റുള്ളവരാണെങ്കിൽ, മറ്റു ചില വിഷമങ്ങൾക്ക് കാരണം നമ്മൾ തന്നെ ആയിരിക്കും.

നമ്മളിലെ വിഷമത്തിനുള്ള കാരണങ്ങൾ കണ്ടെത്തികൊണ്ട് പരിഹരിക്കാൻ നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് വിഷമങ്ങൾ അകലുകയുള്ളു.

ഒത്തിരി ബുദ്ധിമുട്ട് നമ്മൾക്ക് പല കാര്യത്തിലും നേരിടേണ്ടി വന്നേക്കാം. എളുപ്പം പരിഹരിക്കാൻ കഴിയുന്നവയും, എളുപ്പം പരിഹരിക്കാൻ കഴിയാത്തവയുമുണ്ട്.

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ പോയാൽ ഒരുപക്ഷെ ഒത്തിരിയേറെ വിഷമിക്കേണ്ടി വന്നേക്കാം.

ഇന്നലെകളിൽ പലർക്കുമുണ്ടായ വിഷമങ്ങൾ വേണ്ടതുപോലെ പരിഹരിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ അതേപോലെ വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താനുള്ള വഴികൾ തുറന്നുകിട്ടിയിട്ടുള്ളത്.

ഓരോ സമയത്തും നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്കുള്ള കാരണങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്. നമ്മൾ വിഷമിച്ചിരുന്നതുകൊണ്ട് യാതൊരു മാറ്റവും ഉണ്ടാവില്ല, നമ്മളുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിലുള്ള പരിശ്രമങ്ങൾ മുന്നോട്ടു ഉണ്ടാവേണ്ടതുണ്ട്.

എത്ര സമ്പന്നനായാലും, പാവപ്പെട്ടവനായാലും വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം.നമ്മളിൽ പലരും തന്നെ എപ്പോഴെങ്കിലും വിഷമത്തെ അഭിമുഖികരിച്ചിട്ടുള്ളവരാണ്.

ഇന്നലെകളിൽ നമ്മളോടൊപ്പം ഉണ്ടായിരുന്നവർ ആരും തന്നെ ഇന്ന് നമ്മളോടൊപ്പം ഉണ്ടാവണമെന്ന് യാതൊരു ഉറപ്പുമില്ല.

മുന്നോട്ടുള്ള നാളുകളിൽ വേണ്ട രീതിയിലുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഇല്ലെങ്കിൽ നമ്മൾ ഓരോരുത്തരും വളരെയേറെ വിഷമത്തിലായേക്കാം.

വിഷമത്തിന്റെ കാരണങ്ങൾ കണ്ടെത്താനും, ശരിയായ വിധത്തിൽ പരിഹരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

motivation-351



നമ്മൾ ഓരോരുത്തരും നല്ല കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങണം. നമ്മൾക്ക് ഒരുപക്ഷെ ആരും തന്നെ ആവശ്യമായ പിന്തുണ നൽകിയെന്നു വരില്ല.

മുന്നോട്ടു നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നല്ല കാര്യങ്ങൾ ചെയ്തേ മതിയാകുള്ളൂ.

നമ്മൾ നല്ലതു ചെയ്തെങ്കിലെ മറ്റുള്ളവർക്കും നമ്മൾ ചെയ്യുന്നതുവഴി എന്തെങ്കിലും തരത്തിലുള്ള ഉപകാരങ്ങൾ ലഭിക്കുകയുള്ളു.

മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുക. നമ്മളിൽ പലരും നമ്മളിലെ നല്ല കഴിവുകൾ വളർത്തികൊണ്ടുവരാത്തതിന്റെ പ്രധാന കാരണം ഒരുപക്ഷെ മറ്റുള്ളവർ ആരും തന്നെ നമ്മൾക്ക് ആവശ്യമായ പ്രോത്സാഹനം സമയത്തിന് നല്കാത്തതുകൊണ്ടായിരിക്കും.

മറ്റുള്ളവരെ കുറ്റപ്പെടുത്താനും, വിമർശിക്കാനും, കളിയാക്കാനും ഇഷ്ടം പോലെ ആളുകൾ ഒരുപക്ഷെ കൂടുതലായി കണ്ടേക്കാം, പക്ഷെ എങ്കിൽ പ്രോത്സാഹനം നൽകാൻ മാത്രം പലപ്പോഴും ആരും കൂടെ ഉണ്ടായെന്നു വരില്ല.

നമ്മുടെ കഴിവുകൾക്ക് ആരും തന്നെ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കൂടിയും നമ്മൾ ഓരോരുത്തർക്കും സ്വയം പ്രോത്സാഹനം നൽകികൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്

ചെറുപ്പം മുതലേ പല കാര്യത്തിലും ആവശ്യമായ പിന്തുണ കിട്ടിയിരുന്നെങ്കിൽ ഇന്നിപ്പോൾ നമ്മളിൽ പലരും പല നേട്ടങ്ങളും കൈവരിച്ചേനെ.

നമ്മുടെ കഴിവുകൾ ശരിയായ മാർഗത്തിലൂടെ വളർത്തിയെടുക്കേണ്ട ചുമതല അവരവർക്കാണ്.

ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും നമ്മളെകൊണ്ട് കഴിയാവുന്ന രീതിയിൽ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളിൽ പ്രോത്സാഹനം നൽകാൻ കഴിയട്ടെ.
Read More