Choose your language
1 December 2024
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-268
നമ്മൾ മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്തെങ്കിലും മുന്നോട്ടു പോകാനുള്ള സാഹചര്യം (നിവൃത്തി) കണ്ടുപിടിക്കണം.
ലോകത്തിൽ എല്ലാവർക്കും അന്വേഷിച്ചാൽ നിവൃത്തി കണ്ടുപിടിക്കാൻ സാധിക്കും.
നാം ചുറ്റിലും നോക്കിയാൽ എത്രയോ ആളുകളാണ് ഭക്ഷണം കഴിക്കാനുള്ള നിവൃത്തിക്കുവേണ്ടി അധ്വാനിക്കുന്നത്.
നമ്മിൽ പലരും നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ കളിയാക്കുന്നവരാണ്.ഒന്നോർക്കുന്നതു എല്ലാവർക്കും നല്ലത് നമുക്കും ഒരു നാൾ ഒരു പക്ഷെ പല കാര്യത്തിലും നിവൃത്തി ഇല്ലാതെ വന്നേക്കാം.
നിങ്ങൾ ചെയ്യുന്ന നിവൃത്തി നല്ലതാണ് എങ്കിൽ അത് മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ.
ഒരിക്കലും ജീവിതത്തിൽ നിവൃത്തിയും നിവൃത്തിക്കേടും എന്താണ് എന്ന് മറക്കരുത്.മറ്റുള്ളവർക്ക് നമ്മളെ കൊണ്ട് എന്തെങ്കിലും നിവൃത്തി ഉണ്ടാക്കാൻ സാധിച്ചാൽ മറ്റു മനുഷ്യർക്കും ഉപകാരമാകുമല്ലോ.
നിവൃത്തി എന്ന വാക്കിനെ സ്നേഹിക്കാനും, നിവൃത്തി നേടാനും എല്ലാവർക്കും കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-15
ശരിയായ അറിവ് എവിടെ നിന്നും കിട്ടും?കിട്ടുന്ന അറിവ് ശരിയാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും?.
Read More
ഇന്ന് ലോകത്തിൽ അറിവുകൾക്ക് ഒരു കുറവും ഇല്ല.നമ്മിൽ പലർക്കും പലപ്പോഴും തെറ്റുകൾ കൂടുതൽ സംഭവിക്കുന്നത് അറിവുകൾ കൂടുതൽ ആയതുകൊണ്ടാണോ അല്ലയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നാം കേൾക്കുന്ന, കാണുന്ന, അനുഭവിക്കുന്ന പല കാര്യങ്ങളിലൂടെ നമ്മൾ അറിവുകൾ നേടുന്നു എന്നത് ശരി തന്നെ.പക്ഷെ അതെല്ലാം നമ്മുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്നതാണോ അല്ലയോ എന്നതിലാണ് പ്രസക്തി.
നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും അതെ രീതിയിൽ മനസ്സിലായി കൊള്ളണം എന്നില്ലല്ലോ.അറിവുകൾ നേടാൻ സമയമായി എന്ന് നമ്മൾക്ക് തോന്നിത്തുടങ്ങേണ്ട സമയമായി.
ഒരാൾ ഒരു അറിവ് പറഞ്ഞു തരുമ്പോൾ അതിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് അന്വേഷിക്കണം തെറ്റുണ്ടെങ്കിൽ തിരുത്തി കൊടുക്കണം ഇല്ലെങ്കിൽ പറയുന്ന വ്യക്തി തെറ്റുകൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും സ്വന്തം അനുഭവത്തിൽ വരുന്നതുവരെ.
നമ്മൾക്ക് ഇന്ന് വരെ നേടാൻ കഴിഞ്ഞിരിക്കുന്ന ശരിയായ അറിവുകൾ മനുഷ്യ നന്മക്കായി ഉപയോഗിക്കുക.
നമ്മൾക്ക് കിട്ടിയ ഉപകാരപ്രദമായ അറിവുകൾ, മറ്റുള്ളവർക്കും ഉപകാരപ്രദമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ പങ്കുവെക്കാനുള്ള മനസ്സ് കാണിക്കുക.
എല്ലാവർക്കും അറിവുകൾ നേടുവാനും, അതോടൊപ്പം തിരിച്ചറിവുകൾ ഉണ്ടാകാനും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-58
നമ്മിൽ പലരും പലതും പ്രതിക്ഷിച്ചുകൊണ്ടാണ് കാത്തിരിക്കുന്നത്.ഒടുവിൽ കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് അറിയുമ്പോൾ നമ്മിൽ പലരും നിരാശയിലാകും.
പ്രതീക്ഷകൾ ഒരിക്കലും ഇല്ലാതെ ആകുന്നില്ല.ഒരു പ്രതീക്ഷ നഷ്ടപ്പെട്ടാൽ അടുത്ത പ്രതീക്ഷ വരും നമ്മൾ ആഗ്രഹിച്ചാൽ.നമ്മൾ കാത്തിരിക്കുന്നത് പല കാര്യങ്ങൾക്കുമാണ്.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അല്ലെ ഇപ്പോൾ നമ്മളുടെയൊക്കെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്,ഇനി നടക്കാൻ പോകുന്നത്.
ജീവിതത്തിൽ ഇനി ഒന്നും മുന്നോട്ടു പ്രതീക്ഷിക്കാൻ ബാക്കി ഇല്ലാത്തവർ ഒത്തിരി പേരുണ്ട് നമ്മളിൽ പലർക്കും എങ്കിലും, എന്തെങ്കിലും പ്രതീക്ഷകൾ ഈ ലോകത്ത് ഉണ്ടാകും.
നമ്മൾ പലപ്പോഴും നിരാശയിൽ കഴിയുന്നവരായിരിക്കും, ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ ബാക്കിയായിട്ടുണ്ടാകും എങ്കിൽ പോലും ആരെങ്കിലും നമ്മളെ സഹായിക്കാൻ കടന്നുവരട്ടെ.
ഇന്ന് പ്രത്യാശിക്കാൻ തുടങ്ങിക്കൊള്ളൂ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കു തുടക്കം ആകട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-186
നമ്മളെക്കൊണ്ട് സഹായിക്കാൻ പറ്റാത്ത അവസ്ഥയാണ് നിസ്സഹായത.
നമ്മൾ ആരെയെങ്കിലും സഹായിക്കാൻ മനസ്സ് കാണിച്ചാൽ നാളെ ഒരു പക്ഷെ അവരിൽ നിന്നോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നോ മോശം അനുഭവം നമ്മൾക്ക് ഉണ്ടായാൽ പോലും എല്ലാം നല്ലതിനാണ് എന്ന് ചിന്തിക്കുക.
നമ്മൾ ഈ ലോകത്തിലേക്കു കടന്നു വന്നത് നിസ്സഹായതയോടെയാണ്,എന്തു കാര്യത്തിനും നമ്മൾക്ക് മറ്റുള്ളവരുടെ ആശ്രയം ആവശ്യമായിരുന്നു വളരാൻ.
മനുഷ്യൻ അവന്റെ നല്ല കഴിവുകൾ പരമാവധി പുറത്തെടുക്കേണ്ട സമയമാണ് .നിസ്സഹായത ഒഴിവാക്കാൻ വേണ്ടി പരിശ്രമിക്കാൻ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-13
ഈ ലോകത്തിൽ നടക്കുന്ന ഒത്തിരി കാര്യങ്ങൾ ശരിയായ വിധത്തിൽ അറിയേണ്ടതുണ്ട്.നമ്മുടെ അന്തരീക്ഷത്തിൽ എന്തെല്ലാമാണ് ഉള്ളത് എന്ന് നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ സാധിക്കുന്നുണ്ടോ?നമ്മളുടെ കണ്ണുകളിൽപ്പെടാത്ത എത്രയോ വസ്തുക്കൾ നമ്മുടെ ചുറ്റിലുമുണ്ട്, അതെല്ലാം അറിയണമെങ്കിൽ അതിനുവേണ്ടി പരിശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മതി നമ്മുടെ ജീവിതത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ട്ടിക്കാൻ.
നല്ല നാളെ വരുമെന്ന് പ്രതീക്ഷിക്കാൻ ഇന്നേ നമ്മൾ അറിവുള്ളവരായിരിക്കുക, മുൻകരുതലുകൾ എടുക്കുക.ഒരു പക്ഷെ മറ്റുള്ളവർ പറയുന്നത് പലതും നമ്മിൽ പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല എങ്കിൽ പോലും നല്ലൊരു ജീവിതത്തിനായി നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
എല്ലാ സങ്കടങ്ങളും ഒരു നാൾ അവസാനിക്കും.ജീവിതം ഒരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്.നമ്മുടെ നല്ല ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുക.ആയുസ്സുള്ള കാലം മറ്റുള്ളവർക്ക് നന്മ ചെയ്യുക.എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-211
നമ്മുടെ മനസ്സുകളിൽ പലരോടും പിണക്കങ്ങൾ ഒരുപക്ഷെ പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം.
എത്രയോ ആളുകളാണ് നിസ്സാര കാര്യത്തിന്റെ പേരിൽ പിണങ്ങി കഴിയുന്നത്.ഓരോ പ്രശ്‍നങ്ങൾക്കും എന്തെങ്കിലും കാരണം ഉണ്ടാകും.
പിണക്കത്തിന്റെ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിക്കുക,തിരുത്തുവാൻ കഴിയുന്നതാണ് എങ്കിൽ തിരുത്തുക എങ്കിൽ എല്ലാ പിണക്കങ്ങളും ഇല്ലാതെ ആകും.
എന്തെങ്കിലും തരത്തിലുള്ള പിണക്കങ്ങളും പോരായ്മകളും എല്ലാ മനുഷ്യരിലും ഒരുപക്ഷെ കണ്ടേക്കാം, അതെല്ലാം ക്ഷമിക്കാനും തിരുത്താനും കഴിയുമ്പോഴാണ് ഏതൊരാൾക്കും സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു.
നാളെ മനുഷ്യരായ നമ്മൾക്ക് എല്ലാവർക്കും തെറ്റ് പറ്റാം,തെറ്റാണെന്ന് ബോധ്യം വന്നാൽ തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്ന് പറയാനുള്ള മനസ്സുണ്ടാകണം.
ക്ഷമിക്കാൻ നമ്മൾക്ക് ഇപ്പോൾ കഴിഞ്ഞില്ല എങ്കിൽ ക്ഷമ ചോദിച്ച വ്യക്തിയുടെ സ്ഥാനത്തു നമ്മൾ നാളെ വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക.
മറ്റുള്ളവരോടുള്ള പിണക്കങ്ങൾ ഒഴിവാക്കിയാൽ തന്നെ മാനസിക അസ്വസ്ഥതകൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. എല്ലാവരുടെയും ജീവിതങ്ങളിൽ നിന്ന് പിണക്കങ്ങൾ ഇല്ലാതെയാകട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-16
മനുഷ്യർക്ക് ഇന്ന് ഇപ്പോൾ വേണ്ടത് അൽപ്പം ആശ്വാസമാണ്.ആശ്വാസം കിട്ടുന്ന വാക്കുകൾ അല്ലെങ്കിൽ പ്രവർത്തികൾ നമ്മൾക്ക് എവിടെ നിന്നും കിട്ടും എന്ന് നമ്മൾ അന്വേഷിക്കുന്ന സമയമാണ്.
Read More
നമ്മൾ സ്വയം ചിന്തിക്കണം നമ്മളുടെ പ്രശ്‍നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന്.
നമ്മൾ ഈ ഭൂമിയിൽ ജനിച്ചു വീണത് മുതൽ ഇന്ന് വരെ ഒത്തിരി അധികം ആളുകൾ നമ്മൾക്ക് ചുറ്റിലും ആശ്വാസവാക്കുകളുമായി വന്നിട്ടുണ്ടാകാം ഒരു പക്ഷെ നമ്മളുടെ പ്രശ്‍നങ്ങൾ അതുകൊണ്ടൊന്നും തീർന്നുകാണുകയില്ലായിരിക്കാം.നമ്മൾ, നമ്മളെ തന്നെ വിശ്വസിച്ചാൽ ഒരു പക്ഷെ ആ പ്രശ്‍നങ്ങൾ എളുപ്പം പരിഹരിക്കാൻ സാധിച്ചേക്കും.
എല്ലാവരെയും ഒരു പക്ഷെ ആശ്വാസ വാക്കുകൾ കൊണ്ട് നമ്മൾക്ക് ആശ്വസിപ്പിക്കാൻ കഴിയണം എന്നില്ല.
നാളെയും ജീവിതമുണ്ട് എന്ന ആശ്വാസത്തിൽ ഇന്നിന്റെ ദുഃഖങ്ങൾ മറന്നു ജീവിക്കാൻ നമ്മൾക്ക് കഴിയട്ടെ.
Marriage proposal
Name : Jeeson K Abraham
Read More
Gender:male
Religion :Christian
Caste:RC
Age :35
Education : ITI Refrigeration and air conditioning
Job :Business
Height :5 ft 5 inches
Marriage status : unmarried
Dist :Ernakulam
Demand:Nil
motivation-5
ജീവിതത്തിൽ നമ്മൾക്ക് സന്തോഷം നഷ്ടപ്പെടാനുള്ള കാരണം നെഗറ്റീവ് ചിന്തകളെ വേണ്ട രീതിയിൽ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ടാണ്. നെഗറ്റീവ് ചിന്തകൾ നമ്മുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ഒത്തിരി ക്ഷയിപ്പിക്കുന്നു.
നമ്മൾ എന്തുകാര്യവും മുന്നോട്ടു ചെയ്യുന്നതിന് മുൻപും മറ്റുള്ളവർ എന്തുവിചാരിക്കും എന്നുള്ള ചിന്ത നമ്മളിലേക്ക് കടന്നുവരാറുണ്ട്.
ഇന്നലെകൾ നമ്മൾക്ക് നഷ്ടമായി, ഇനിയും ആ നാളുകൾ നമ്മളിലേക്ക് കടന്നുവരില്ല, അതോർത്തു ദുഃഖിച്ചിട്ടും ഒരു മാറ്റവും സംഭവിക്കില്ല. പ്രകൃതി നിയമം നമ്മൾക്ക് അനുസരിക്കാൻ മാത്രമല്ലെ കഴിയു. നമ്മുടെ സമയം കഴിയുമ്പോൾ ഈ ലോകത്തിൽ നിന്നും കടന്നുപോകേണ്ടവരാണ് നമ്മൾ. നമ്മുടെ ആയുസ്സ് നമ്മൾക്ക് നീട്ടാൻ കഴിയില്ലല്ലോ, മരണം എന്നത് സത്യമായ കാര്യമാണ്, അവിടെ സമ്പന്നനും പാവപ്പെട്ടവനും എന്നുള്ള വേർതിരിവ് ഇല്ല.
നമ്മുടെ ചുറ്റിലുമുള്ള ഏതൊരു വ്യക്തിയും നിരവധി കഷ്ടപ്പാടിലൂടെയാണ് വിജയം നേടിയിട്ടുള്ളത്.
കഷ്ടപ്പെടാൻ നമ്മൾ ഒരുങ്ങുക, ഈ ലോകം നമ്മുടേത് കൂടെയാണ്. മറ്റുള്ളവരുടെ കഴിവ് അല്ല നമ്മൾക്ക് ഉള്ളത്. നമ്മുടെ കഴിവുകൾ പുറത്തെടുക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.
നമ്മൾ മനുഷ്യരാണ് പല കാര്യത്തിലും തെറ്റുകൾ പറ്റിയേക്കാം, അതൊക്കെ തിരുത്തി മുന്നേറാൻ ശ്രമിക്കുക. ഇന്നലെകളിൽ ഉണ്ടായ വിഴ്ചകൾ നമ്മൾക്ക് ഇന്ന് ഒരു അനുഭവം തന്നു, അതൊക്കെ തിരിച്ചറിവ് ആയിട്ടു ഇനിയുള്ള കാലത്തിൽ തെറ്റുകൾ വരുത്താതെ മുന്നോട്ടു പോകാൻ കഴിയേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകൾ ഉണ്ടാവുന്ന സന്ദർഭവും നെഗറ്റീവ് സംസാരങ്ങളും ഒഴിവാക്കുക.
നമ്മുടെ ചുറ്റിലും ഒത്തിരി നെഗറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, അതിൽ കൂടുതൽ ശ്രദ്ധ നൽകാതെ നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ പോസിറ്റീവ് ഊർജം നൽകാൻ ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
ഞാൻ പാവപ്പെട്ടവനാണ്, കഴിവില്ലാത്തവനാണ് എന്നൊക്കെ വിചാരിച്ചു സ്വയം എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം.
നഷ്ടങ്ങളും വേദനകളും പരാജയങ്ങളും ആരുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം, നമ്മൾ ചെയ്യേണ്ടത് ഓരോ നിമിഷവും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ്.
എന്തു പ്രശ്നത്തിനും എവിടെയെങ്കിലും പരിഹാരം ഉണ്ടാകും അതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാനും പ്രവർത്തിക്കാനും കഴിയണം.
ഇനിയുള്ള നാളുകളിൽ നെഗറ്റീവ് ചിന്ത ഒഴിവാക്കി, സ്വയം പോസിറ്റീവ് ചിന്ത നിറക്കാൻ ശ്രമിക്കുക. നെഗറ്റീവ് ചിന്ത എളുപ്പം ഒഴിവാക്കാൻ സാധിക്കില്ല എങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നും അതിനുള്ള പരിശ്രമം ഉണ്ടായേ തിരുള്ളൂ.
നമ്മൾക്ക് വിജയം നേടാൻ, സന്തോഷം കണ്ടെത്താൻ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി മുന്നേറാൻ കഴിയട്ടെ.
നമ്മൾക്ക് പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല. നമ്മളുടെ കഴിവിന്റെ പരമാവധി ഓരോ നിമിഷവും നല്ല കാര്യങ്ങൾക്കായി മാറ്റിവെക്കുക. നമ്മുടെ മനസ്സ് സന്തോഷത്താൽ നിറയട്ടെ.
.jpg)