Choose your language
25 December 2024
24 December 2024
motivation-26
23 December 2024
motivation-25
22 December 2024
motivation-24
21 December 2024
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-238
ചില കാര്യങ്ങൾ നമ്മൾ ചെയ്യാൻ വിട്ടു പോകുന്നത് മടി കാരണമാണ്.പഠിക്കുവാൻ താല്പര്യമില്ലാത്തതിന് പിന്നിൽ ഒരുപക്ഷെ മടിയായിരിക്കാം.
മടി മാറ്റാൻ വളരെ എളുപ്പമാണ്.എളുപ്പമാണ് എന്ന തോന്നൽ ഇല്ലെങ്കിൽ വളരെ അധികം പ്രയാസവുമാണ്.
മടിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.ഏതു ജോലിയായാലും അവിടെ മടി വന്നാൽ തുടർന്ന് വരുന്ന കാര്യങ്ങൾ എല്ലാം പ്രശ്നത്തി ലാകും.നാളെ ആകട്ടെ, നാളെ ആകട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പല കാര്യങ്ങളും നമ്മളിൽ പലരും ഒരുപക്ഷെ മാറ്റിവെക്കുന്നത്.
നമ്മൾ എന്തൊക്കെ മടി വിചാരിച്ചാലും നമ്മൾക്ക് മാത്രമാണ് അതിലുടെ നഷ്ടം ഉണ്ടാവുക, മറ്റാർക്കുമല്ലായെന്ന് തിരിച്ചറിയുക.ഒത്തിരിയധികം ആളുകളുടെ സ്ഥിരോൽസാഹംകൊണ്ടു ലോകം ഇന്നിപ്പോൾ വളരെയധികം മുന്നോട്ടു വളർച്ച നേടിയിട്ടുണ്ട്.
നമ്മുടെ നല്ല കഴിവുകൾ വളരണമെങ്കിൽ നമ്മളിൽ ഉത്സാഹം ഉണ്ടാകണം, നമ്മളെ ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലെങ്കിലും, നമ്മുടെ കഴിവുകൾ ആർക്കും തന്നെ ഉപകാരമില്ലെങ്കിലും നമ്മളുടെ നല്ല കഴിവുകൾ മടി കൂടാതെ വളർത്തികൊണ്ടുവരണം.
നാളെ ലോകത്തിനു വേണ്ടത് ഒരു പക്ഷെ നമ്മളുടെ നല്ല കഴിവുകൾ ആയിരിക്കാം.ഇന്നലെ വരെ നമ്മൾ മടിയുള്ള വ്യക്തി ആയിരുന്നിരിക്കാം,ഇനി മുതൽ നമ്മളുടെ മടി (അലസത) മാറ്റിവെക്കാം.അലസത ഇല്ലാതായാൽ പല കാര്യങ്ങളിലും വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് ഒരുപക്ഷെ നേട്ടം കൈവരിക്കാൻ സാധിച്ചേക്കും.
ജീവിതം നല്ല രീതിയിൽ ജീവിക്കാനുള്ളതാണ്.ഒരിക്കലും അലസതമൂലം നമ്മളിലെ നല്ല കഴിവുകളെ കുഴിച്ചുമൂടാതിരിക്കുക.ലോകം നമ്മളുടെ നല്ല കഴിവുകളെ അറിയുവാൻ ഇടവരട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-207
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-261
നമ്മളെകൊണ്ട് ഇത്രയൊക്കെ പറ്റു എന്ന് വിചാരിച്ചാൽ മുന്നോട്ടു പലതും നടക്കുമായിരുന്നില്ല,പക്ഷെ എങ്കിൽ നമ്മുടെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുവാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ നല്ല ഫലങ്ങൾ ലഭിക്കും.
നല്ല മാറ്റം ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല.പ്രായമാകുന്തോറും നമ്മുടെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും കഴിവിലും മാറ്റങ്ങൾ സംഭവിക്കുന്നു.മനുഷ്യർക്ക് ഏറ്റവും വേണ്ടപ്പെട്ടത് മാറ്റമാണ്.ഒരു മാറ്റം നമ്മളിൽ സംഭവിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട്.
ഇന്നത്തെ കഠിന പരിശ്രമങ്ങൾ നമ്മളിൽ ഒരു മാറ്റം സംഭവിപ്പിക്കും.നമ്മുടെ ചുറ്റിലും നോക്കിയാൽ എന്തൊക്കെ മാറ്റങ്ങളാണ് നാം ഓരോ മനുഷ്യരുടെ സ്വഭാവത്തിലും പ്രവർത്തികളിലും ദിവസേന കണ്ടു കൊണ്ടിരിക്കുന്നത്.
ലോകത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നാലും മനുഷ്യരായ നമുക്ക് നല്ല മാറ്റങ്ങളാണ് സംഭവിക്കേണ്ടത്, ഇല്ലായെങ്കിൽ ഇനിയും നമ്മൾ ദുരന്തങ്ങളെ,ദുരിതങ്ങളെ നേരിടേണ്ടി വരാം.
നാളെ എന്ത് സംഭവിക്കും എന്ത് സംഭവിച്ചു കൂടാ എന്നൊന്നും ആർക്കും കൃത്യമായി പ്രവചിക്കാൻ ആവില്ലല്ലോ.
ഇനിയുള്ള കാലം നമ്മൾ നല്ല രീതിയിലേക്ക് മാറുവാൻ ശ്രമിച്ചാൽ അതൊരു വലിയ മാറ്റമായിരിക്കും നമ്മൾക്കും നമ്മളുടെ വേണ്ടപ്പെട്ടവർക്കും.എല്ലാവർക്കും ഒരു നല്ല മാറ്റം ഉണ്ടാവട്ടെ, അതിനായി പരിശ്രമിക്കാൻ കഴിയട്ടെ.
.jpg)
.jpg)
.jpg)
.jpg)