Choose your language

8 July 2025

// // Our Youtube channel

365

Every situation we face can be good or bad.

We don't always have good situations, many of us may have to face bad situations.

Each of us has to make a lot of effort to get rid of bad situations.

If there is no effort from our side, many of us may have to face many difficulties in the future.

We need to be able to make efforts without being disappointed in failures, losses, and pains.

Bad situations may come into anyone's life tomorrow. Each of us should make efforts to gain mental strength to face bad situations.

Each of our moments is very valuable. Only if we make good efforts, each of us can overcome bad situations and move forward.

May we be able to fully believe that as a result of continuous efforts from our side, bad situations will be removed from us one day.

 Once we understand that a bad situation exists, we should all do our best to get out of it.

We should all take the necessary precautions to avoid facing bad situations in the future.

We should all be able to do our best and move forward by overcoming the bad situation without regretting the bad situation we have encountered.

May we all be able to stay away from bad situations as much as possible in the days ahead.
Read More

5 July 2025

// // Our Youtube channel

ebook offer

Read More

2 July 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-105



ഓരോ കുഴപ്പങ്ങളും ഉണ്ടാവാൻ ഒരു കാരണമെങ്കിലും കാണും.ഏതു കുഴപ്പവും ആരംഭിക്കുമ്പോഴേ ശ്രദ്ധിച്ചു പരിഹരിച്ചു കഴിഞ്ഞാൽ കൂടുതൽ കുഴപ്പം ഇല്ലാതെ രക്ഷപ്പെടാം.


എന്ത് പ്രശ്‍നവും എടുത്തു നോക്കിയാലും ഒരുപക്ഷെ  എന്തെങ്കിലും കുഴപ്പം കാണാതിരിക്കില്ല.


നമ്മൾ നമ്മളെക്കാൾ സൗഭാഗ്യങ്ങൾ ഉള്ളവരെ നോക്കുമ്പോഴാണ് നമ്മളിൽ പലവിധ കുഴപ്പങ്ങളും ആരംഭിക്കാൻ പോകുന്നത്.


നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടാൽ അത് കാണുന്ന സമയത്തു തന്നെ തിരുത്തുവാൻ നോക്കുക എങ്കിൽ നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ളവർക്കും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവാതെയിരിക്കാൻ ഒരുപക്ഷെ സഹായിച്ചേക്കും.


ഓരോ കുഴപ്പത്തിനും സംഭവിക്കുന്ന പ്രതിഫലങ്ങൾ വ്യത്യാസമാണ്.ഒരു കുഴപ്പം കണ്ടാൽ ഉടനെ തന്നെ പരിഹരിക്കാനുള്ള ആന്മാർത്ഥമായ ശ്രമം നമ്മുടെ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകട്ടെ. 

Read More
// // Our Youtube channel

മധുമന്ത്രങ്ങൾ:mantras മനം നിറക്കാൻ to fill the mind-199


 

പരിമിതികളില്ലാത്ത മനുഷ്യരില്ല.

ഏതു പരിശ്രമവും വിജയം കാണുന്നത് പരിധിയില്ലാതെ പരിശ്രമിക്കുമ്പോൾ മാത്രമാണ്. ഓരോ സമയവും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. വിജയം പരിധിയില്ലാതെ നമ്മളിലേക്ക് എത്തിചേരും.


എല്ലാവർക്കും അവരവരുടെ പരിമിതികളെ ശരിയായ മാർഗത്തിലൂടെ അതിജീവിക്കാൻ സാധിക്കട്ടെ.

Read More

17 June 2025

// // Our Youtube channel

Ebook offer

 


Read More

1 May 2025

// // Our Youtube channel

motivation-365



നമ്മൾക്ക് ഉണ്ടാകുന്ന ഓരോ സാഹചര്യവും ചിലപ്പോൾ നല്ലതാകാം, മറ്റു ചിലപ്പോൾ മോശമാകാം.

നല്ല സാഹചര്യങ്ങൾ മാത്രമായിരിക്കില്ല എല്ലായ്‌പോഴും നമ്മൾക്കുണ്ടാവുക, മോശപ്പെട്ട സാഹചര്യങ്ങളെയൊക്കെ നമ്മളിൽ പലർക്കും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

മോശപ്പെട്ട സാഹചര്യങ്ങളിൽ നിന്നും മോചനം നേടാൻ നമ്മൾ ഓരോരുത്തരും വളരെയേറെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ വളരെയേറെ ബുദ്ധിമുട്ടുകൾ ഒരുപക്ഷെ ഭാവിയിൽ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നേക്കാം.

പരാജയങ്ങളിലും, നഷ്ടങ്ങളിലും, വേദനകളിലും നിരാശപ്പെട്ടിരിക്കാതെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

നാളെകളിൽ ആരുടെയും ജീവിതത്തിൽ മോശം സാഹചര്യങ്ങൾ കടന്നുവന്നേക്കാം. മോശം സാഹചര്യങ്ങളെ നേരിടുവാൻ മാനസികമായ കരുത്ത് നേടാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം.

നമ്മുടെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമാണ് നമ്മൾ ഓരോരുത്തർക്കും മോശം സാഹചര്യത്തെ അതിജീവിച്ചുകൊണ്ട് മുന്നേറാൻ കഴിയുകയുള്ളു.

നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമായി നമ്മളിൽ നിന്നും ഒരുനാൾ മോശം സാഹചര്യം വിട്ടകലുമെന്നു പൂർണ്ണമായി വിശ്വസിക്കാൻ നമ്മൾക്ക് കഴിയട്ടെ.

മോശം സാഹചര്യം ആണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആ സാഹചര്യത്തിൽ നിന്നും വിട്ടൊഴിയാൻ നമ്മൾ ഓരോരുത്തരും പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.

മോശമായ സാഹചര്യങ്ങൾ ഭാവിയിൽ നേരിടേണ്ടി വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ നമ്മൾ ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്.



മോശപ്പെട്ട സാഹചര്യം നമ്മൾക്കുണ്ടായതിൽ ദുഃഖിച്ചിരിക്കാതെ നല്ലതുപോലെ പരിശ്രമിക്കാനും, മോശപ്പെട്ട സാഹചര്യത്തെ അതിജീവിച്ചുകൊണ്ട് മുന്നേറാനും നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.

മുന്നോട്ടുള്ള നാളുകളിൽ മോശമായ സാഹചര്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

motivation-364



മുന്നോട്ടുള്ള ഓരോ കാര്യത്തിനും അതിന്റെതായ ശ്രദ്ധ നൽകേണ്ടതുണ്ട്. മുന്നോട്ടുള്ള നാളുകളിൽ ശ്രദ്ധ നഷ്ടപ്പെട്ടാൽ അപകടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മൾ എത്രമാത്രം അശ്രദ്ധ കാണിക്കുന്നുവോ അതിനനുസരിച്ചു നമ്മൾക്ക് നഷ്ടങ്ങളും, ദുഃഖങ്ങളും വർധിച്ചുകൊണ്ടിരിക്കും.

മുന്നോട്ടുള്ള നാളുകളിൽ നമ്മൾ നേട്ടങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെതായ കാര്യങ്ങൾക്ക് വേണ്ട ശ്രദ്ധ നൽകാൻ മറക്കാതിരിക്കുക.

നമ്മൾ എത്ര മാത്രം ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് ആ കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.

ഏതു നേട്ടങ്ങൾക്ക് പിന്നിലും വളരെയേറെ ശ്രദ്ധയുണ്ടായിട്ടുണ്ട്. ശ്രദ്ധ ആവശ്യകാര്യങ്ങളിൽ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിൽ പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നല്ലതുപോലെ ശ്രദ്ധക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.

നല്ല കാര്യങ്ങളിലായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധ ഉണ്ടാവേണ്ടത്. മോശമായ കാര്യങ്ങളിൽ ശ്രദ്ധ നൽകി കഴിഞ്ഞാൽ നമ്മുടെയൊക്കെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടുപോകുക.

നമ്മുടെ ചുറ്റിലുമുള്ള അനാവശ്യ കാര്യങ്ങളിൽ നിന്നും നമ്മുടെയൊക്കെ ശ്രദ്ധ അകറ്റേണ്ടതായിട്ടുണ്ട്.

ആവശ്യമില്ലാത്ത കാര്യങ്ങളിലുള്ള ശ്രദ്ധ നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങളും, വേദനകളും, ദുരിതങ്ങളുമായിരിക്കും ഒരുപക്ഷെ നൽകുക.

നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാനും, ചെയ്യുന്ന ഓരോ കാര്യത്തിനും ആവശ്യമായ ശ്രദ്ധ നൽകാനും ഇനിയെങ്കിലും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

ശ്രദ്ധയുടെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ചെയ്യുന്ന ഓരോ കാര്യത്തിനും വേണ്ട ശ്രദ്ധ നൽകാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.


Read More
// // Our Youtube channel

motivation-363



നമ്മൾ ഓരോരുത്തരും പലപ്പോഴായി സ്വപ്നങ്ങൾ കാണുന്നവരാണ്. നമ്മുടെ ജീവിതത്തിൽ സന്തോഷം കൈവരിക്കാൻ നമ്മൾ എല്ലാവരും കഠിനപരിശ്രമം നടത്തുന്നവരാണ്.

നാളെകളിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇന്നിന്റെ സമയങ്ങളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. നല്ല സ്വപ്‌നങ്ങൾ കാണാൻ ശ്രമിക്കുക. നല്ല സ്വപ്‌നങ്ങൾ നമ്മളെ മുന്നോട്ട് നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിക്കുന്നതിലേക്ക് നയിക്കും.

സ്വപ്‍നങ്ങൾ മാത്രം കണ്ടുകൊണ്ടിരിക്കാതെ നല്ല സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

സ്വപ്നം കാണാൻ നമ്മളിൽ പലർക്കും എളുപ്പം കഴിഞ്ഞെന്ന് വരില്ല. ഏതു നല്ല സ്വപ്നങ്ങളും യാഥാർഥ്യം ആകണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പാടുകൾ സഹിക്കേണ്ടതായിട്ടുണ്ട്.

ഇന്നലെകളിലെ പലരുടെയും സ്വപ്നങ്ങളായിരുന്നു ഇന്നിപ്പോൾ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഓരോന്നും.

ഓരോ സ്വപ്നവും യാഥാർഥ്യമാക്കാൻ അതിന്റെതായ ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. നമ്മളുടെ പോരായ്മകൾ ശരിയായ വിധത്തിൽ തിരിച്ചറിഞ്ഞുകൊണ്ട് തിരുത്തൽ വരുത്താൻ തയ്യാറാവേണ്ടതുണ്ട്.

നാളെകൾ നമ്മൾ ഓരോരുത്തർക്കും പ്രതീക്ഷകൾ നൽകട്ടെ. ഭാവിയിൽ നേടേണ്ട കാര്യങ്ങളെപ്പറ്റി സ്വപ്നങ്ങൾ കാണാൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

നമ്മളുടെ ജീവിതത്തിൽ ഉണ്ടാവുന്ന തെറ്റുകുറ്റങ്ങൾ ഓരോന്നും തിരുത്തികൊണ്ട് മുന്നേറാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

സ്വപ്നങ്ങൾക്ക് പരിധിയില്ല. മുന്നോട്ട് വലിയ സ്വപ്നങ്ങൾ നേടാൻ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നമ്മുടെ ഇന്നിന്റെ അവസ്ഥകൾ എത്ര മോശമായിരുന്നാൽ പോലും നാളെകൾ കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരത്തിൽ നമ്മൾ ഓരോരുത്തരും ജീവിക്കുന്നതായിട്ട് സ്വപ്നങ്ങൾ കാണാൻ കഴിയട്ടെ, ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നല്ലതുപോലെ ശ്രമിക്കാൻ സാധിക്കട്ടെ.

സ്വപ്നങ്ങൾ നമ്മൾക്ക് യാഥാർഥ്യമാക്കാൻ അതിന്റെതായ ഒത്തിരി ബുദ്ധിമുട്ടുകളുണ്ടെന്നത് മറക്കാതിരിക്കുക, അവയെല്ലാം വേണ്ടതുപോലെ പരിഹരിച്ചുകൊണ്ട് മുന്നേറാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More
// // Our Youtube channel

motivation-362



നമ്മൾ ഓരോ കാര്യങ്ങളും മുന്നോട്ടു ചെയ്യുമ്പോഴും തെറ്റുകൾ ഒരുപക്ഷെ സംഭവിച്ചേക്കാം. നമ്മൾക്കുണ്ടായ വിഴ്ചകൾ തിരുത്തേണ്ടത് നമ്മുടെ മുന്നോട്ടുള്ള വളർച്ചക്ക് വളരെയേറെ ആവശ്യമാണ്.

ഓരോ കാര്യവും പലപ്പോഴും നമ്മൾക്ക് തെറ്റായിരുന്നുവെന്ന് തിരിച്ചറിയുക, ആ കാര്യം ചെയ്തു ഒത്തിരി നാൾ കഴിയുമ്പോഴായിരിക്കും.

നമ്മുടെ ഭാഗത്തുനിന്നുമുള്ള വിഴ്ചകൾ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തി തിരുത്തേണ്ടതായിട്ടുണ്ട്.

വിഴ്ചകൾ എത്രയും പെട്ടെന്ന് തന്നെ തിരുത്താൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ ശ്രമിക്കേണ്ടതുണ്ട്, ഇല്ലെന്നുണ്ടെങ്കിൽ ഒത്തിരി ബുദ്ധിമുട്ടുകൾ ഭാവിയിൽ ഒരുപക്ഷെ ഉണ്ടായെന്നു വരാം.

ഇന്നലെകളിൽ ഉണ്ടായിട്ടുള്ള വിഴ്ചകൾ കണ്ടെത്തി തിരുത്തി മുന്നേറിയതുകൊണ്ടാണ് നമ്മളിൽ പലർക്കും ഇന്നിപ്പോൾ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മൾ ഓരോരുത്തർക്കും അറിഞ്ഞും, അറിയാതെയും ഒത്തിരി വിഴ്ചകൾ സംഭവിച്ചെന്നു വരാം.

നമ്മൾക്കുണ്ടാകുന്ന വിഴ്ചകൾ ഓരോന്നും നമ്മൾക്ക് ഒത്തിരിയേറെ തിരിച്ചറിവുകൾ നൽകുന്നുണ്ട്. വിഴ്ചകൾ ഓരോന്നും കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മുന്നോട്ടുള്ള വളർച്ചക്ക് വളരെയേറെ ആവശ്യമാണ്.

വിഴ്ചകൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധ മതി വലിയ വിഴ്ചകൾ നമ്മൾക്കൊക്കെയും സംഭവിക്കാൻ.

മോശപ്പെട്ട കാര്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.തെറ്റായ ശീലങ്ങൾ നമ്മുടെയൊക്കെ മുന്നോട്ടുള്ള വളർച്ചയെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേക്കാം.

മോശപ്പെട്ട സാഹചര്യങ്ങളിൽ നിന്നും മുന്നേറാൻ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെയുള്ള പരിശ്രമം ആവശ്യമാണ്.

ശരിയായ അറിവുകളുടെ അഭാവമാണ് പലപ്പോഴും വിഴ്ചകൾ ഉണ്ടാവാനുള്ള പ്രധാന കാരണം. നമ്മൾക്കുണ്ടായിട്ടുള്ള വിഴ്ചകൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നമ്മൾ ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്.

നാളെകളിൽ വിജയം നേടാൻ നമ്മുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ള വിഴ്ചകൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വിഴ്ചകൾക്കുണ്ടായ കാരണങ്ങൾ കണ്ടെത്തി തിരുത്തി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.




Read More
// // Our Youtube channel

motivation-361



നമ്മൾ ദിവസവും ചെയ്യുന്ന ഓരോ കാര്യങ്ങളും വിലയിരുത്തേണ്ടതുണ്ട്. നമ്മുടെ വിലയിരുത്തൽ വഴിയാണ് നമ്മൾക്ക് ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളു.

നമ്മുടെ ഭാഗത്തുനിന്നുള്ള പോരായ്മകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയാൻ കഴിയുക ഒരുപക്ഷെ ശരിയായ രീതിയിലുള്ള വിലയിരുത്തൽ നടത്തുമ്പോഴാണ്.

നമ്മുടെ വിലയിരുത്തൽ എപ്പോഴും ശരിയാവണമെന്നില്ല, വേണ്ടപ്പെട്ടവരുടെ സഹായം ചില സാഹചര്യങ്ങളിൽ നമ്മൾക്കൊക്കെ വേണ്ടി വന്നേക്കാം.

നമ്മൾ ചെയ്യേണ്ടതായ പല കാര്യങ്ങളും നമ്മൾക്ക് തിരിച്ചറിയാൻ കഴിയുക വിലയിരുത്തൽ ശരിയായ വിധത്തിൽ നടത്തുമ്പോഴാണ്.

നമ്മുടെ വിലയിരുത്തൽ തെറ്റിപോയാൽ നഷ്ടങ്ങൾ ഉണ്ടാവുക കൂടുതലായും നമ്മൾക്ക് തന്നെയാണ്.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു തന്നെ ചെയ്തെങ്കിലേ അതിന്റെതായ ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ.

വിലയിരുത്തലുകൾ സമയത്തിന് തന്നെ നടത്തിയെങ്കിൽ മാത്രമേ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളു.

മുന്നോട്ട് നേട്ടങ്ങൾ കൈവരിക്കാൻ വിലയിരുത്തലുകൾ നമ്മൾക്കൊക്കെ ഒഴിവാക്കാൻ കഴിയാത്തതാണ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് നമ്മൾക്ക് പുരോഗതി കൈവരിക്കാൻ ആവശ്യമാണ്.

സ്വയം വിലയിരുത്തൽ വളരെയേറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. നമ്മൾക്കുണ്ടായ തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിയുക പലപ്പോഴും വിലയിരുത്തൽ നടത്തുമ്പോഴാണ്.

ഓരോ കാര്യങ്ങൾക്കുമുള്ള വിലയിരുത്തലുകൾക്ക് അതിന്റെതായ സമയം ആവശ്യമാണ്.വിലയിരുത്തലുകൾക്ക് വളരെയേറെ പ്രാധാന്യം ഇനിയെങ്കിലും നൽകുക.

വിലയിരുത്തലുകൾ നടത്തുന്നതിന് ഒരു കാരണവശാലും മടി വിചാരിക്കാതിരിക്കുക. നമ്മുടെ ഓരോ പ്രവർത്തികളും സ്വയം വിലയിരുത്താനും, മാറ്റങ്ങൾ വരുത്തേണ്ടവ മാറ്റങ്ങൾ വരുത്താനും ഇനിയുള്ള നാളുകളിൽ കഴിയേണ്ടതുണ്ട്.

നമ്മുടെ ഓരോ പ്രവർത്തനങ്ങളും വേണ്ടരീതിയിൽ വിലയിരുത്തൽ നടത്താൻ കഴിയട്ടെ.
Read More