Choose your language

26 July 2024

// // Our Youtube channel

208.Motivation discussion 2024

 208.സാമ്പത്തിക അടിത്തറക്ക് എത്രത്തോളം പ്രാധാന്യം നിങ്ങൾ കൊടുത്തിട്ടുണ്ട്?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-208

 208.നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.

നമ്മൾ എല്ലാവർക്കും ജീവിതത്തിൽ നേടേണ്ട ഒരുപാട് കാര്യങ്ങളുണ്ടാകും. ഏതൊരു കാര്യവും നേടിയെടുക്കാൻ അതിന്റെതായ കഷ്ടപ്പാടുണ്ട്.

പലതരത്തിലുള്ള പ്രയാസങ്ങളെയും പ്രതി സന്ധികളെയും അതിജീവിച്ചുകൊണ്ടാണ് ഒരു പക്ഷെ പലർക്കും അവരുടെ ആഗ്രഹം എപ്പോഴെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിട്ടു ണ്ടാവുക.ഏതൊരു മനുഷ്യനും അവരുടെ എല്ലാ ആഗ്രഹവും എപ്പോഴും സാധിച്ചു കിട്ടണം എന്നില്ലല്ലോ.


കിട്ടുന്ന സമയം പാഴാക്കാതെ നമ്മളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുക.നമ്മളെ നിരാശപ്പെടുത്തുന്ന, നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.ആഗ്രഹങ്ങൾ നല്ലതും മോശമായതും ഉണ്ടാകാം, അവയെ തിരിച്ച റിയാൻ നമ്മൾക്ക് സാധിക്കണം.നമ്മൾക്ക് സന്തോഷം നൽകുന്ന നേരായിട്ടുള്ള കാര്യങ്ങൾ ആഗ്രഹിക്കാം, അതെല്ലാം നേടിയെടു ക്കാൻ,പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

Read More

25 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-207

 മനുഷ്യൻ എപ്പോഴും നിലയുറച്ചു നിൽക്കാൻ ആഗ്രഹിക്കുന്നവനാണ്.

നമ്മൾക്ക് ത്രിവമായ ആഗ്രഹവും പ്രതീക്ഷയും വേണം നിലയുറച്ചു നിൽക്കാനായിട്ട്.നമ്മൾക്ക് എത്ര കഴിവുണ്ടായാലും ഒരു പക്ഷെ നിലയുറപ്പിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.

നിലയുറപ്പിക്കാൻ നമ്മുടെ മനസ്സ് ശക്തിപ്രാപിക്കണം.

 

നമ്മുടെ ചുറ്റിലും എത്രയോ ആളുകൾ ജീവിത സാഹചര്യങ്ങളോട് പൊരുതി, തോൽവികളെയും വെല്ലുവിളികളെയും നേരിട്ടു വിജയങ്ങൾ നേടിക്കൊണ്ട് ജീവിക്കുന്നു.

 

നമ്മൾക്ക് ലഭിച്ചിട്ടുള്ള സുഖസൗകര്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്ത എത്രയോ വ്യക്തികൾ നമ്മൾക്ക് ചുറ്റിലുമുണ്ട്.ഈ ലോകത്ത് ഒരു മനുഷ്യന് സംതൃപ്തി ലഭിക്കുന്നത്, സ്വന്തം ആയിട്ട് എന്തെങ്കിലും കഷ്ടപ്പെട്ട് നേടിയെടുക്കുമ്പോഴാണ്.നമ്മുടെ ചുറ്റിലും ഉള്ളവർക്ക് വേണ്ടി നന്മയുടെ തിരി തെളിയിക്കാൻ നമ്മൾക്ക് കഴിയണം.

 

സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ നമ്മൾക്കു എവിടെയും നിലയുറപ്പിക്കാൻ കഴിയും.എല്ലാവർക്കും സ്വന്തമായി നിലയുറപ്പിച്ചു നിൽക്കാൻ കഴിയട്ടെ.നമ്മളുടെ പരിശ്രമം എത്രത്തോളമുണ്ട് എന്നത് അനുസരിച്ചിരിക്കും നമ്മൾക്ക് സ്വന്തം കാലിൽ നിലയുറപ്പിച്ചു നിൽക്കാൻ സാധിക്കുക.നമ്മളുടെ അതീവമായ ശ്രദ്ധയും ജാഗ്രതയും എപ്പോഴും നമ്മുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ ഉണ്ടാകണം,എങ്കിൽ മാത്രമെ നമ്മൾക്ക് അടിതെറ്റാതെ നിലയുറച്ചു നിൽക്കാൻ കഴിയുള്ളു.

Read More
// // Our Youtube channel

207.Motivation discussion 2024

 207.നേരം എളുപ്പം കടന്നുപോകും എന്ന തോന്നൽ എപ്പോഴെങ്കിലും ചെയ്യുന്ന കാര്യത്തിൽ തടസ്സമായിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-207

 207.നേട്ടങ്ങൾ സ്വപ്നം കാണുക.

ഓരോ മനുഷ്യരും അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്.

നമ്മൾ മുന്നോട്ട് ഓരോ പദ്ധതികൾ തയ്യാറാക്കുന്നത് എന്തെങ്കിലും നേട്ടങ്ങൾ ഭാവിയിൽ സ്വന്തമാക്കണം എന്നു കരുതിയാകുമല്ലോ.ഏതൊരു മനുഷ്യന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് ആ വ്യക്തി നാളിതുവരെ നേടിയ നേട്ടങ്ങൾ നിർവഹി ക്കുന്നുണ്ടാകാം.

ലോകത്തിൽ എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ ചെറുതും വലുതുമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും.നേട്ടങ്ങൾ നമ്മളുടെ ജീവിതത്തിൽ മുന്നോട്ട് ഏറെ സഞ്ചരിക്കാൻ വളരെ ആവശ്യമാണ്.

നേട്ടങ്ങൾ പ്രതീക്ഷിച്ചു ചെയ്യുന്ന പല കാര്യങ്ങളും നമ്മൾക്ക് നേട്ടങ്ങൾ മാത്രം നൽകണമെന്നില്ലല്ലോ, ചിലപ്പോൾ തോൽവി നേരിടേണ്ടി വന്നേ ക്കാം.നേട്ടത്തിനായി തളരാതെ പൊരുതുക.


നേട്ടത്തിനുവേണ്ടി പരിശ്രമിക്കാതെ നമ്മൾക്ക് യാതൊന്നും തന്നെ നേടാൻ സാധിച്ചെന്ന് വരില്ലല്ലോ.

നേട്ടങ്ങൾ സ്വന്തമാക്കണമെന്ന് നമ്മൾ അതിയായി ആഗ്രഹിച്ചാൽ മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ അധ്വാനിക്കുവാൻ കഴിയുകയുള്ളു.

നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തരും വളരെ അധികം അധ്വാനിക്കേണ്ടതായിട്ടുണ്ട്.ഓരോ നേട്ടവും നമ്മളെ വളരെ അധികം ഉണർവോടെ, കരുത്തോടെ മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കും.

നമ്മൾ വിചാരിക്കാതെ, നമ്മൾ കഷ്ടപ്പെടാതെ നമ്മൾക്ക് ഒരു കാര്യത്തിലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ലല്ലോ.എല്ലാവർക്കും നല്ല നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

Read More

24 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-206

 നമ്മളുടെ ജീവിതത്തിൽ എത്ര മനുഷ്യർ നമ്മളെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാകും. നമ്മളെ പ്രോത്സാഹിപ്പിക്കാൻ നമ്മളെ കാണുള്ളൂ അവസാനം വരെ,എന്ന സത്യം നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം.

നമ്മൾക്ക് ഒരാളെ നിരുത്സാഹപ്പെടുത്താൻ എളുപ്പമാണ്.അങ്ങനെ നമ്മൾ ചെയ്തു കഴിഞ്ഞാൽ നമ്മൾമൂലം ഒരു പക്ഷെ വലിയൊരു അവസരം ആയിരിക്കും ആ വ്യക്തിക്ക് നഷ്ടപ്പെടുക.

തെറ്റുകണ്ടാൽ തെറ്റു ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം ഇല്ലെങ്കിൽ അവർ ആ തെറ്റ് വീണ്ടും വിണ്ടും ആവർത്തിക്കും.

വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ സ്വന്തം കഴിവുകൾ മൂടി കെട്ടി വെച്ചിരിക്കുന്നവരും ഉണ്ട്.

നമ്മൾ ജയിക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആളുകൾ ചുറ്റിലും കാണും, നമ്മുടെ വിഴ്ചയിൽ, തോൽവികളിൽ നമ്മൾക്ക് നമ്മളെ കാണുള്ളൂ.

ആരും നമ്മളെ അന്നേരം പ്രോത്സാഹിപ്പിക്കാൻ ഉണ്ടായില്ല എന്ന് പരാതി പറയാതെ, നമ്മുടെ ശരികളുമായി മുന്നോട്ട് പോകുക.ഒരു പക്ഷെ നമ്മൾ ഉയരങ്ങളിൽ എത്തി കഴിഞ്ഞാൽ നമ്മളെ നിരുത്സാഹപ്പെടുത്താൻ ഒത്തിരി ആളുകളെ നമ്മുടെ ചുറ്റിലും കണ്ടേക്കാം, അവിടെ തളരരുത്.

എല്ലാവർക്കും നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

206.Motivation discussion 2024

 206.നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ വ്യക്തമായ ജീവിതലക്ഷ്യങ്ങൾ കടന്നുവന്നിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-206

 206.നേട്ടങ്ങൾ സ്വന്തമാക്കുക.

നമ്മൾ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഏതൊരു മേഖലയിലും നേട്ടങ്ങൾ സ്വന്തമാക്കാൻ ആന്മാർത്ഥതയോടെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നേട്ടം സ്വന്തമാക്കാൻ നമ്മുടെയുള്ളിൽ അതിയായ ആഗ്രഹങ്ങൾ ഉണ്ടാവേണ്ടതുണ്ട്. എത്രയോക്കെ പരാജയങ്ങൾ ഉണ്ടായാലും വീണ്ടും നേട്ടത്തിനായി ശ്രമിക്കാൻ നോക്കുക എങ്കിലേ വിജയം നേടിയെടുക്കാൻ സാധിക്കുകയുള്ളു .

നമ്മൾ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ നമ്മൾക്കുള്ള ആന്മവിശ്വാസം പതിന്മടങ്ങു വർധിക്കുകയാണ് ചെയ്യുന്നത്.ഏതൊരാൾക്കും നേട്ടങ്ങൾ ഒറ്റ നിമിഷം കൊണ്ടു സംഭവിക്കുന്നതല്ലല്ലോ.എല്ലാത്തിനും ഒരു പാട് നാളത്തെ ശ്രമങ്ങൾ ആവശ്യമായി വന്നേക്കാം. നമ്മൾ എടുക്കുന്ന ഉചിതമായ തീരുമാനങ്ങളാണ് നമ്മളെ എപ്പോഴും നേട്ടത്തിലേക്ക് നയിക്കുക.


നമ്മൾ എത്രയോക്കെ നേട്ടങ്ങൾ കൈവരിച്ചാലും അതിൽ മതിമറന്നു ആഹ്ലാദിക്കാതെ തുടർന്നും നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ സാധിക്കണം.

നമ്മളിൽ പലർക്കും നേട്ടങ്ങൾ ഇതുവരെയായിട്ടും സ്വന്തമാക്കാൻ കഴിയാത്തവരുണ്ടാകും അവർ ഒരിക്കലും അതോർത്തു സങ്കടപ്പെടാതെ പ്രതീക്ഷയോടെ ഓരോ നിമിഷവും നേട്ടത്തിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്.ജീവിതത്തിൽ നേട്ടങ്ങൾ മാത്രമല്ല നമ്മൾക്ക് ഉണ്ടാവുക,നഷ്ടങ്ങളും നമ്മൾക്ക് ഉണ്ടായെന്നു വരാം.നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും നമ്മൾ ഓരോരുത്തരും വളരെ അധികം സന്തോഷിക്കുക നമ്മൾക്ക് ചെറുതും വലുതുമായ ഓരോരോ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമ്പോഴാണ്.ഏതൊരാൾക്കും ജീവിതത്തിൽ അവരവരുടേതായ മേഖലയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ അതിയായ ആഗ്രഹങ്ങൾ ഉണ്ടായേക്കാം.


പലരുടെയും നേട്ടങ്ങൾക്കു പിന്നിൽ നാളുകളുടെ പ രിശ്രമങ്ങൾ ഉണ്ടായിട്ടുണ്ടാകാം.എത്ര നാളുകൾ വേണ്ടി വന്നാൽ പോലും പിന്തിരിയാതെ നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള നേട്ടങ്ങൾക്കായി പരി ശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.

എല്ലാവർക്കും ഒരുപോലെ നേട്ടങ്ങൾ എല്ലായ്പ്പോഴും സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ലല്ലോ.ഓരോരുത്തരും അവരവരുടെ ഇഷ്ടമേഖല തിരഞ്ഞെടുത്തു അതിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ വേണ്ടി പരിശ്രമിക്കുക.നേട്ടങ്ങൾ സ്വന്തമാക്കാനായിട്ട് പരിശ്രമത്തെക്കാൾ വലുതായി മറ്റൊരു കാര്യവും ഇല്ലല്ലോ.നിരന്തരം പരിശ്രമിക്കുക ഒരിക്കൽ നമ്മൾക്കും വളരെ അധികം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും.


നമ്മൾക്കുള്ള കഴിവിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക.നമ്മളുടെ പരിമിതികളെ, കുറവുകളെ മനസ്സിലാക്കി നിരന്തരം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മളുടെ നല്ല കഴിവുകളെ വളർത്തികൊണ്ടുവരിക.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും സത്യസന്ധത പുലർത്തുക.എല്ലാവർക്കും അവരവർ ആഗ്രഹിച്ചതുപോലെ നേരായ വഴിക്കു നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ.

Read More

23 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-205

 ഏതൊരു മനുഷ്യനും ജീവിതത്തിൽ നിരാശപ്പെടാതെ ഇരുന്നിട്ടുണ്ടാവില്ല.

നിരാശപ്പെടാനുള്ള കാരണം നമ്മളിൽ പ്രത്യാശ ഇല്ലാത്തതുകൊണ്ടാണ്.

നമ്മൾക്ക് മുന്നിൽ ഒരു കാര്യം നഷ്ടപ്പെട്ടാൽ, അതിനേക്കാൾ വലുത് നേടിയെടുക്കാൻ കഴിയും എന്ന് തന്നെയാണ്.

അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഒരു നിമിഷം പോലും പാഴാക്കാതെ നമ്മുടെ നല്ലതിനായി പരിശ്രമിക്കുക എന്നതാണ്.

തോൽവികൾ ഉണ്ടാകുന്നത് സ്വഭാവികമാണ്, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.പല തോൽവികളും നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിക്കും, അങ്ങനെ നമ്മൾ പിന്തിരിഞ്ഞു പോയാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്.

ഓരോ പുതിയ പ്രഭാതവും നമ്മൾക്ക് മുന്നിൽ ഓരോ പുതിയ അവസരങ്ങളും തുറക്കുകയാണ്.

ജീവിതം നഷ്ടം ആയി എന്ന് കരുതിയവർക്ക് പുതിയൊരു ദിവസം പ്രതീക്ഷയുടേതാണ്.

ഒരു വട്ടം ശ്രമിച്ചത് പരാജയപ്പെട്ടാലും ശ്രമിച്ചു കൊണ്ടേ ഇരിക്കുക.

എപ്പോഴത്തെ ശ്രമത്തിലായിരിക്കും നമ്മൾ വിജയിക്കുക എന്ന് പറയാൻ സാധിക്കില്ലല്ലോ.

ഇന്ന് വരെ പരിശ്രമിക്കാതെ ആരും വിജയിച്ച ചരിത്രം ഇല്ല.

ഒരിക്കലും നമ്മളുടെ വിജയത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കരുത്.

നമ്മൾക്ക് വരും നല്ലൊരു ദിനം എന്ന് പ്രത്യാശിക്കാം.എല്ലാവർക്കും ജീവിതത്തിൽ നിന്നും നിരാശകൾ വിട്ടുപോകട്ടെ.

ഇന്ന് നമ്മളുടെ ജീവിതം എങ്ങനെ ആയി തീർന്നു എന്നത് നമ്മുടെ കഴിഞ്ഞ കാല തീരുമാനം ആയിരുന്നു.

പ്രതീക്ഷകൾ നിറഞ്ഞൊരു ജീവിതം എല്ലാവർക്കും സാധ്യമാകട്ടെ
Read More
// // Our Youtube channel

205.Motivation discussion 2024

 205.ആർക്കും ഭാരമാകാതെ ഈ ഭൂമിയിൽ ജീവിതം നയിക്കാൻ ആഗ്രഹം നിങ്ങളിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?.



Read More