Choose your language
27 October 2023
SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)21-MAGICIAN GUINNESS ALWIN ROSHAN
ഞാൻ മജീഷ്യൻ ഗിന്നസ് ആൽവിൻ റോഷൻ. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയാണ്. എട്ടാം വയസു മുതലാണ് മാജിക് ലോകത്തിൽ വരുന്നത്. കുട്ടികളുടെ മാസികയിൽ വരാറുള്ള കുഞ്ഞൻ മാജിക് രഹസ്യങ്ങളിൽ നിന്നുമാണ് മാജിക് എന്ന കല ഇഷ്ടപ്പെട്ട് തുടങ്ങുന്നത്, അതു പിന്നെ മാജിക് എന്ന കലാരംഗത്തേക്കുള്ള ചുവടുവെപ്പ് ആയി മാറി.
Read More
അഞ്ചുവേദികളിൽ സ്വന്തമായി പഠിച്ച ജാലവിദ്യകൾ അവതരിപ്പിച്ചു. ആദ്യമായി ഞാൻ മാജിക് അവതരിപ്പിച്ചത് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. ഗുരുനാഥൻ ഇല്ലാതെ പുസ്തകത്തിൽ നിന്നും മാത്രം വായിച്ച് പഠിച്ച ജാലവിദ്യകളാണ് അന്ന് ഞാൻ വേദികളിൽ അവതരിപ്പിച്ചത്.
കയ്യിൽ കിട്ടുന്ന എന്തും മാജിക്കിന്റെ ഉപകരണങ്ങൾ ആക്കി മാറ്റുക എന്നുള്ളത് എന്നിൽ കൂടുതൽ ഉത്സാഹം ജനിപ്പിച്ചു. നാണയം, തീപ്പെട്ടി പെട്ടി,തീപ്പെട്ടി കൊള്ളി, കടലാസ് കഷണം, സിൽക്ക് തുടങ്ങി എന്തും എന്റെ മുൻപിൽ മാജിക് ഉപകരണങ്ങൾ ആയി.
മാജിക്കിന്റെ യാതൊരു പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി മാജിക് പഠിക്കാനുള്ള അവസരം അഞ്ചു വേദികളിൽ മാജിക് അവതരിപ്പിക്കുന്ന അവസരത്തിലൊന്നും എനിക്കുണ്ടായിരുന്നില്ല.
ഞാൻ ആ വേദികളിൽ അവതരിപ്പിച്ചത് വലിയൊരു മാജിക് ഷോ എന്ന് എനിക്ക് പറയുവാൻ കഴിയില്ല, കാരണം മാജിക്കിനോടുള്ള ആഗ്രഹം കൊണ്ട് ചെയ്ത ചില നുറുങ്ങു വിദ്യകൾ മാത്രം ആയിരുന്നു അവയെല്ലാം.
മാജിക്കിനോടുള്ള അതിയായ ആഗ്രഹവും താല്പര്യവും കണ്ട് തിരുവനന്തപുരത്ത് മാജിക് അക്കാദമിയിൽ ശ്രീ ഗോപിനാഥ് മുതുകാട് സാറിന്റെ അക്കാഡമി ഓഫ് മാജിക്കൽ സയൻസിൽ മാജിക് പഠിക്കാനുള്ള അവസരം ലഭിക്കുന്നത് 2007 ഓണ അവധിക്കാലത്താണ്
10 ദിവസത്തെ മാജിക് കോഴ്സിന് ചേരുന്നത്. മാജിക്കിനോടുള്ള താല്പര്യം കൊണ്ടു മാത്രമാണ് 10 ദിവസത്തെ കോഴ്സ് അനുവദിച്ചത്.
അങ്ങനെ നിരവധി നിരവധി മാജിക് ഷോകൾ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണത്തിനു വേണ്ടി തയ്യാറാക്കിയ "അപകട ലഹരി", പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള "പരിസ്ഥിതി മാസ്മരം", തീവ്രവാദം വിഘടന വാദം എന്നിവയ്ക്കെതിരെ നടത്തിയ "വിസ്മയം എന്റെ ഭാരതം " അങ്ങനെ നിരവധി പരിപാടികൾ .
വേദികളിൽ ജാലവിദ്യ പരിപാടി അവതരിപ്പിച്ചു മുന്നോട്ടു വരുമ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ഉടലെടുത്തത്. അങ്ങനെയാണ് ശീർഷാസനത്തിലൂടെ മാജിക് അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്തമായി ഈ രംഗത്ത് പുതുമയുണ്ടാക്കാൻ ശീർഷാസനത്തിലൂടെ 4 മിനിറ്റ് 57സെക്കന്റിൽ 10 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ആദ്യത്തെ അപ്ലിക്കേഷൻ അയക്കുകയും അത് റിജക്ട് ചെയ്യപ്പെടുകയും ചെയ്തു.
തുടർന്ന് അഞ്ച് തവണ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് വ്യത്യസ്തമായ രീതിയിൽ മാജിക് അവതരിപ്പിച്ചുകൊണ്ട് അപേക്ഷിച്ചു എന്നാൽ അതെല്ലാം റിജക്ട് ചെയ്യപ്പെടുകയാണ് തുടർന്നുണ്ടായത്.
എന്നാൽ എന്റെ മനസ്സിലെ ഗിന്നസ് എന്ന ആഗ്രഹം മാറ്റിനിർത്തുവാൻ എനിക്ക് തോന്നിയില്ല അങ്ങനെ "മോസ്റ്റ് മാസ്റ്റിക്സ് സ്റ്റാക്കഡ് ഇൻ വൺ മിനിറ്റ്" എന്ന കാറ്റഗറിയിൽ ഇറ്റലിക്കാരനായ സില്‍വിയോ സബയുടെ 2012വർഷത്തിൽ 74 തീപ്പെട്ടിക്കമ്പുകൾ അടുക്കിവെച്ചു കൊണ്ടുള്ള റെക്കോർഡ് 2022യിൽ 76 തീപ്പെട്ടി കൊള്ളികൾ അടക്കിവെച്ചുകൊണ്ട് റെക്കോർഡ് തിരുത്തി കുറിച്ചു. പത്തുവർഷത്തിന് ഇപ്പുറം ഈ കാറ്റഗറിയിൽ റെക്കോർഡ് ബ്രേക്ക് ചെയ്യുന്ന ആദ്യത്തെ ഒരു മജീഷ്യൻ ആയിട്ടാണ്എന്നെ അറിയപ്പെട്ടത്.
പക്ഷേ മാജിക്കൽ ഗിന്നസ് ഇല്ല എന്നുള്ളത് എന്റെ മനസ്സിനെ അസ്വസ്ഥനാക്കി വീണ്ടും മാജിക്കിന് ഗിന്നസ് നേടാനുള്ള പരിശ്രമം ആയിരുന്നു പിന്നെ ഒരു വർഷക്കാലം. അങ്ങനെ 2023 മെയ് 21 തിയതിയിൽ മോസ്റ്റ് സ്റ്റേജ് ഇല്ല്യൂഷൻ എന്ന കാറ്റഗറിയിൽ 11 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മാന്ത്രികൻ ഇവാൻ ക്രേ യുടെ 10 മാജിക് ട്രിക്ക് എന്നത് 11 മാജിക് അവതരിപ്പിച്ച വ്യക്തിഗത ഇനത്തിൽ മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്.
എനിക്ക് എന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് " ഓരോ തോൽവികളും വരാനിരിക്കുന്ന വിജയത്തിന്റെ മാധുര്യം കൂടും. നമ്മുടെ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുക." ...."വിജയിക്കാനുള്ള മനസ്സ് മാത്രമല്ല നമുക്ക് വേണ്ടത് പരാജയപ്പെടാനുള്ള മനസ്സും നാം തയ്യാറാക്കി വെക്കണം"
Contact No: *+91 9895696295*
Email ID: *alwinroshan@gmail.com*
Instagram:
*magician_guinness_alwinroshan*
Facebook:
*Guinness Alwin Roshan Kannur*
YouTube:
*Magician Alwin Roshan*
26 October 2023
25 October 2023
SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)20-JOHNYKUTTY P G(SMRITHY BIJU)
എന്റെ പേര് ജോണികുട്ടി പി ജി, കലാ രംഗത്ത് സ്മൃതി ബിജു എന്നപേരിലാണ് ഞാൻ അറിയപ്പെടുന്നത്.
Read More
പത്തനംതിട്ട ജില്ലയിൽ വെട്ടൂർ എന്ന സ്ഥലത്താണ് താമസം. പന്തളം തൃക്കാർത്തിക സ്കൂൾ ഓഫ് ആർട്സിലാണ് ചിത്ര രചന പഠിച്ചത്. കഴിഞ്ഞ 40 വർഷക്കാലമായി ചിത്ര-ശില്പകലാരംഗത്ത് പ്രവർത്തിക്കുന്നു.
ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം വർക്കുകൾ ഈ മേഖലയുമായി ബന്ധപ്പെട്ടു ചെയ്തു വരുന്നു.
അതോടൊപ്പം സ്ക്കൂളുകളിൽ ചിത്രകലാ അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ മുൻരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, കേരളത്തിലെ മുൻമുഖ്യമന്ത്രിമാർ, സാമൂഹിക സാംസ്കാരിക നായകന്മാർ, ഗായകർ, സിനിമ താരങ്ങൾ തുടങ്ങി നിരവധി ആളുകളുടെ അഞ്ഞുറോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയിലേക്കായി കേരളത്തിന്റെ എട്ടു നൃത്തരൂപങ്ങൾ തടിയിൽ നിർമിച്ചു നൽകിയിട്ടുണ്ട്.
ഞാൻ കൂടുതലായും ദേവാലയങ്ങളുടെ അകത്തളങ്ങളിലെ വർക്കുകളാണ് ചെയ്തു വരുന്നത്.ഒപ്പം ഡൽഹി , പൂനെ യൂണിവേഴ്സിറ്റികളിലെ വർക്കുകളും, മസ്ക്കറ്റിലെ പുതിയ ദേവാലയ വർക്കുകളുമുണ്ട്.
കറുപ്പും വെളുപ്പും നിറത്തിലുള്ള 60 കിലോയോളം മൊത്തം ഭാരം വരുന്ന ചെറിയ കല്ലുകൾ ഉപയോഗിച്ച് 80 സ്‌ക്വയർ ഫീറ്റിൽ യേശുദേവന്റെ ചിത്രം ഒരുക്കിയിട്ടുണ്ട്.
പതിനഞ്ചിലധികം വ്യത്യസ്ത നിറത്തിലുള്ള 10000 പൊട്ടുകൾ കൊണ്ടു മരയ്ക്കാർ ചലച്ചിത്രത്തിലെ മോഹൻലാൽ നടന്റെ അതേ വേഷപകർച്ചയിൽ ചിത്രം രുപപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
വർക്കുകൾക്കു പുറമേ ചിത്ര പ്രദർശനങ്ങളും ചെയ്തു വരുന്നു.
പച്ചക്കറി, പയറുവർഗങ്ങൾ, കാപ്പിപ്പൊടി,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, പഞ്ചസാര, മുന്തിരിനീര് , ബിറ്റ്റൂട്ട് നീര്, തേയില, പേപ്പർ കഷ്ണങ്ങൾ, ഈർക്കിൽ, പൊട്ടുകൾ, റിബൺ, മുത്തുകൾ, മൊട്ടത്തോട് എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ ആശയങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള ചിത്രരചനകൾ സൃഷ്ടിക്കാറുണ്ട്.
വ്യത്യസ്ത രീതിയിലുള്ള 1000 ചിത്രങ്ങൾ നിർമ്മിക്കുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് വ്യത്യസ്ത രീതിയിലുള്ള ചിത്രരചനകളുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്.
ഒരു ചിത്രകാരൻ എന്ന നിലയിൽ എനിക്ക് വരും തലമുറയോട് പറയാനുള്ളത് നമുക്കൊരു ലക്ഷ്യബോധം വേണം അതിപ്പോൾ കുട്ടികൾക്കായാലും വലിയവർക്കായാലും.
നാം എന്തായി തീരണം എന്നു തീരുമാനിക്കുന്നത് നമ്മളാണ്. നാം എന്താകരുതെന്ന് തീരുമാനിക്കുന്നതും നമ്മളാണ്.
നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ലക്ഷ്യത്തിൽ എത്തണമെങ്കിൽ നമ്മൾക്കൊരു ലക്ഷ്യബോധം വേണം. എങ്കിൽ മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.
അതുകൊണ്ട് ചെറുതും വലുതുമായ ഏതു കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ പോലും ചെയ്യുന്നതായ ജോലിയിൽ നമ്മൾ ആത്മാർത്ഥതയും കൃത്യനിഷ്ടയും ജീവിതത്തിൽ കാണിക്കുക, അതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ കാര്യം.
അങ്ങനെ ചെയ്തുകഴിഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യത്തിലും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ സാധിക്കും.
24 October 2023
23 October 2023
22 October 2023
SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)19-SREENIVASAN IRITTY
കണ്ണൂർ ജില്ലയിൽ ഇരട്ടിയിലാണ് താമസം. ചിത്രകല അധ്യാപകനായി ജോലി ചെയ്യുന്നു. ചിത്രകല അദ്ധ്യാപന രീതിയിൽ നിൽക്കുമ്പോഴും തെയ്യം കലയിലും വാദ്യകലയിലും ചെറിയ രീതിയിൽ സജിവമാകുന്നുണ്ട്.
അതുപോലെ തന്നെ ശില്പകലയിലും തെർമോകോൾ കൊണ്ടുണ്ടാക്കുന്ന മോഡലുകൾ തയ്യാറാക്കാറുന്നതിലും സജിവമാകാറുണ്ട്.
ചിത്രകലയിൽ പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ മേഖലയിലും കളിമൺ ശില്പ നിർമ്മാണത്തിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
30 വർഷത്തോളം ആയിട്ടുണ്ട് ചിത്രകല മേഖലയിൽ വന്നിട്ട്. ചിത്രകല അതിന്റെ സമയപരിമിതിയിൽ നിന്നുകൊണ്ടാണ് കൂടുതൽ ചെയ്യുന്നത്.
സാഹചര്യങ്ങൾ പ്രതികൂലമായിരുന്നിട്ടും ചിത്രകല എന്റെ ജീവിതശൈലിയിൽ, ജീവരക്തത്തിൽ ഇഴകിചേർന്നതുകൊണ്ട് അതിനെ കൈമോശം വരുത്താതെ ഇന്നുവരെ കാത്തുസൂക്ഷിച്ചിട്ടുണ്ട്.
പ്രളയം, മഹാമാരികൾ വന്നപ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രളയസമയത്ത് ഒരുപാട് ചിത്രങ്ങൾ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
വരുംതലമുറയോട് പറയാനുള്ളത് നമ്മുടെ സൃഷ്ടികൾ പരമാവധി സോഷ്യൽ മീഡിയകളിൽ എത്തിക്കുക. പറയാനുള്ള കാര്യങ്ങൾ വരയിലൂടെ മുഴുവൻ പ്രതിഫലിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ ചിത്രത്തെ ഉൾകൊള്ളിച്ചുകൊണ്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിക്കുക.
അദ്ധ്യാപന മേഖലയിൽ വന്നതിനുശേഷം അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം എന്ന പരിപാടിയുടെ ഭാഗമായിട്ട് ഒരു സ്കൂളിലെ 30 ന് അടുത്തു കുട്ടികളും അധ്യാപകരും ചേർന്ന സംഘം വീട്ടിൽ വന്നു ഡോക്യൂമെന്ററി പോലെ ചെയ്യുകയും കുട്ടികളുമായിട്ടുള്ള സംവാദത്തിന് അവസരമൊരുക്കുകയും ചെയ്തിട്ടുള്ളത് മഹാഭാഗ്യം ആയിട്ട് കാണുകയാണ്.
അധ്യാപന കാലഘട്ടത്തിനിടയിൽ ഇരുപതിനു അടുത്തു പൊന്നാടകളും എട്ടോളം ഷിൽഡുകളും മൊമെന്റോകളും ലഭിച്ചിട്ടുണ്ട്.




