പരാജയങ്ങൾ നമ്മളെ വളരെയേറെ തളർത്താറുണ്ട്. നമ്മൾ എത്രയോക്കെ പരിശ്രമിച്ചാൽ പോലും ചിലപ്പോഴൊക്കെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നേക്കാം.
പരാജയപ്പെട്ടു എന്നു കരുതി പിന്നോട്ട് പോകുകയല്ല ചെയ്യേണ്ടത്, മറിച്ചു പൂർവാധികം ശക്തിയോടെ വിജയിക്കാനുള്ള ശ്രമങ്ങൾ കൂടുതലായിട്ട് നമ്മുടെ ഭാഗത്തുനിന്നും ആരംഭിക്കേണ്ടതായിട്ടുണ്ട്.
പരാജയങ്ങളിൽ തളർന്നിരുന്നാൽ നമ്മൾക്ക് എവിടെയും എത്തിച്ചേരാൻ കഴിയുകയില്ല.
നമ്മുടെ മനസ്സിന് സന്തോഷം ഉണ്ടാവണമെങ്കിൽ ഓരോ നിമിഷവും വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്.
തോൽവികളെ ധിരമായി നേരിടാൻ പഠിക്കുക. ഇന്നലെകളിൽ എത്രയധികം തോൽവികളെ നേരിട്ടവരാണ് നമ്മളിൽ പലരും.
ഓരോ തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്.
മുന്നോട്ടു പരിശ്രമിക്കുന്നതിൽ നിന്നും നമ്മളെ തടസ്സപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. പല തടസ്സങ്ങളും അകറ്റാൻ ക്ഷമയോടെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
ഓരോ പരാജയവും വിജയത്തിന്റെ തുടക്കങ്ങളാണ്. ഓരോ പരാജയവും നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ വളരെ വലുതാണ്.
നന്നായി ശ്രമിച്ചില്ലെങ്കിൽ എവിടെയായാലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം.
ഒരു പരാജയവും നമ്മളെ തളർത്താൻ അനുവദിക്കാതിരിക്കുക.
ഇന്നലെകളിൽ പരാജയപ്പെട്ടുവെന്ന് കരുതി എല്ലായ്പോഴും അങ്ങനെതന്നെ ആവണമെന്നില്ല.
നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളിൽ തളർന്നിരുന്നാൽ നഷ്ടം അവരവർക്കു തന്നെയാണ്.
പരാജയപ്പെടുമോയെന്നുള്ള ഭയം അകറ്റാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നും ആരംഭിക്കേണ്ടതായിട്ടുണ്ട്.
പരാജയപ്പെട്ടുവെന്ന് കരുതി തളർന്നിരിക്കാൻ ഒരു കാരണവശാലും ശരീരത്തെയും, മനസ്സിനെയും അനുവദിക്കാതിരിക്കുക.
പരാജയങ്ങളിൽ തളർന്നിരിക്കാതെ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിച്ചുകൊണ്ട് വൻ വിജയങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.