Choose your language
30 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-213
ഓരോ വ്യക്തികൾക്കും നിയമം നൽകുന്ന സ്വാതന്ത്ര്യമുണ്ട്. നമ്മൾ ഓരോരുത്തർക്കും ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് സ്വാതന്ത്ര്യം ആവശ്യമായ രീതിയിൽ കിട്ടുന്നതുകൊണ്ടാണ്.
Read More
അടിമത്തം ആരും തന്നെ ആഗ്രഹിക്കുന്നില്ല. നമ്മുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് വളരെയേറെ വേദന ഉളവാക്കുന്നതാണ്.
ആവശ്യത്തിന് പണം ഉണ്ടെങ്കിൽ മാത്രമേ സ്വാതന്ത്ര്യം ശരിക്കും അനുഭവിക്കാൻ പല സാഹചര്യത്തിലും കഴിയുകയുള്ളു.
സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നത് ഏതൊരു വ്യക്തിക്കും അവരവരുടെ ജീവിതത്തിൽ വളരെയേറെ വേദന നൽകുന്ന കാര്യമാണ്.
ഓരോ വ്യക്തികൾക്കും അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
സ്വാതന്ത്ര്യം നമ്മളെ വഴി തെറ്റിക്കാൻ വേണ്ടിയുള്ളതാവരുത്.
സ്വാതന്ത്ര്യം നേടാൻ പല സാഹചര്യത്തിലും പണം ആവശ്യമാണ്.പണം ഉണ്ടെങ്കിൽ മാത്രമേ പലതും സ്വന്തമാക്കാൻ കഴിയുകയുള്ളു.
സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി തെറ്റായ കാര്യങ്ങൾക്ക് പിന്നാലെ പോയാൽ നാളെകളിൽ ഒരുപക്ഷെ ദുഃഖിക്കേണ്ടി വന്നേക്കാം.
സ്വാതന്ത്ര്യം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തികൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
നമ്മുടെ ഭാഗത്തുനിന്നുമുള്ള നിരന്തരശ്രമത്തിന്റെ ഫലമായി നാളെയൊരിക്കൽ സ്വാതന്ത്ര്യം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.
സ്വാതന്ത്ര്യം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തരും നിരന്തരം പരിശ്രമിക്കണം.
നമ്മൾ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ പഠിക്കേണ്ടതുണ്ട്.
ഒരുകാരണവശാലും നിയമം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്.
മുന്നോട്ടു വളർച്ച കൈവരിക്കാൻ സ്വാതന്ത്ര്യം ആവശ്യമാണ്.
പണത്തിന്റെ, സൗകര്യങ്ങളുടെ കുറവ് നമ്മളെ തെറ്റിലേക്കും സ്വാതന്ത്ര്യം ഇല്ലായ്മയിലേക്കും ഒരുപക്ഷെ നയിച്ചേക്കാം.
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തത് വഴി എത്രയോ വ്യക്തികളാണ് ഇന്നിപ്പോൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യം നമ്മൾക്ക് ഇന്നും പല കാര്യത്തിലും കിട്ടുന്നില്ല. നമ്മൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയണം.
നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമേ സാമ്പത്തികമായി ഉയർച്ച കൈവരിക്കാൻ കഴിയുകയുള്ളു.
ഏതു ബന്ധവും അടിമത്തം പോലെ ആകുമ്പോൾ സ്വാതന്ത്ര്യം ആഗ്രഹിക്കും. സന്തോഷവും സമാധാനവും നിറയണമെങ്കിൽ സ്വാതന്ത്ര്യം വേണ്ടതുണ്ട്.
നല്ല ഭക്ഷണം കഴിക്കാൻ, വസ്ത്രം ധരിക്കാൻ, സുഖസൗകര്യത്തിൽ കഴിയാൻ നമ്മൾ എല്ലാവർക്കും തന്നെ ആഗ്രഹങ്ങളുണ്ട്, പക്ഷെ എങ്കിൽ അതിനുള്ള സാമ്പത്തികം നമ്മളിൽ പലർക്കുമില്ല.
ഇന്നിന്റെ മോശം അവസ്ഥകളിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
നല്ല നാളെക്കായി നമ്മൾ സ്വപ്നം കണ്ടത് നേടിയെടുക്കാനായി ഇനിയുള്ള നാളുകളിൽ അലസത ഉപേക്ഷിച്ചുകൊണ്ടു പരിശ്രമിക്കാം.
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് നിയമത്തിനു വിരുദ്ധമായ കാര്യമാണ്.
നമ്മൾക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വേണ്ട വിധത്തിൽ ഉപയോഗിക്കാനുള്ളതാണ്, ദുരുപയോഗം ചെയ്യാനുള്ളതല്ല.
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-212
ഓരോ സന്ദർഭത്തിലും നമ്മളിൽ പലർക്കും വിഷമങ്ങൾ കടന്നു വന്നേക്കാം. ഒരിക്കലും വിഷമിച്ചുകൊണ്ടിരുന്നാൽ മുന്നേറാൻ സാധിക്കില്ല.
Read More
വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ആരംഭിക്കേണ്ടതായിട്ടുണ്ട്.
ഏതു വിഷമവും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.
ഇന്നലെകളിൽ ഉണ്ടായ വിഷമങ്ങളെ പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിച്ചതിന്റെ ഫലങ്ങളാണ് ഇന്നിപ്പോൾ നമ്മൾക്ക് ലഭിച്ചിട്ടുള്ള നേട്ടങ്ങൾ എല്ലാം തന്നെ.
നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാറ്റങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവും.
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്തില്ലെങ്കിൽ വിഷമങ്ങൾ കടന്നു വന്നേക്കാം.
വിഷമങ്ങൾ ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായി കടന്നുവന്നേക്കാം.
നമ്മൾക്കുണ്ടാവുന്ന എല്ലാ വിഷമങ്ങളെയും ഒരുപക്ഷെ എളുപ്പം കൈകാര്യം ചെയ്യാൻ സാധിച്ചെന്നു വരില്ല.
വിഷമങ്ങൾ ഉണ്ടാവാതിരിക്കാനാണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെകളിലെ പലർക്കുമുണ്ടായ വിഷമങ്ങൾക്കുള്ള പരിഹാരമാണ് ഇന്നിപ്പോൾ നമ്മുടെ ചുറ്റിലുമുള്ള ഓരോ സുഖസൗകര്യങ്ങളും.
ഒന്നും ചെയ്യാതിരിക്കുമ്പോൾ നമ്മൾക്ക് ആദ്യമൊക്കെ വളരെയേറെ സുഖം ഒരുപക്ഷെ തോന്നിയേക്കാം, പതിയെ പതിയെ നമ്മൾക്ക് നഷ്ടങ്ങൾ, വിഷമങ്ങൾ ഉണ്ടായേക്കാം.
നമ്മൾക്കുണ്ടായിട്ടുള്ള വിഷമങ്ങൾ എല്ലാം തന്നെ മറക്കാൻ അത്ര എളുപ്പമല്ല.ഒരാൾ നമ്മളോട് മോശമായി പെരുമാറിയതിനുശേഷം ക്ഷമ പറഞ്ഞാൽ പോലും നമ്മൾ അനുഭവിച്ച വേദന കുറയണമെന്നില്ല.
ഓരോ നിമിഷവും നമ്മളിലേക്ക് ഓരോ തരത്തിലായിരിക്കും വിഷമങ്ങൾ കടന്നുവരിക.
എത്ര ശ്രമിച്ചാലും ചില വിഷമങ്ങളെ തടയാൻ കഴിഞ്ഞെന്ന് വരില്ല.
എത്ര സമ്പന്നൻ ആണെങ്കിലും വിഷമങ്ങൾ കടന്നു വരാം.
വിഷമങ്ങൾ ഉണ്ടാകുമ്പോൾ അതെല്ലാം വിശ്വാസത്തോടെ പങ്കുവെക്കാൻ ഒരാൾ ഉണ്ടാവുന്നത് വളരെയേറെ സഹായകരമാണ്.
വിഷമങ്ങൾ ഉണ്ടാകുമ്പോൾ ആരോടും പങ്കുവെക്കാതെ ഉള്ളിൽ മാത്രം സൂക്ഷിക്കുന്നത്‌കൊണ്ടാണ് പലർക്കും പിന്നീട് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാവുന്നത്.
ഈ ലോകത്തുള്ള ആർക്കും എപ്പോൾ വേണമെങ്കിലും വിഷമങ്ങൾ ഉണ്ടായേക്കാം. എത്ര കഴിവുള്ളവരായാലും വിഷമങ്ങൾ ഉണ്ടാവാം.
നമ്മൾക്കുണ്ടാകുന്ന വിഷമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചിരിക്കും വിഷമങ്ങൾ നമ്മളിൽ നിന്നും വിട്ടകലുക.
വിഷമങ്ങൾ എല്ലാം തന്നെ എല്ലാവർക്കും എളുപ്പം മറക്കാൻ കഴിയുന്നതല്ലായെന്ന യാഥാർഥ്യം ഉൾകൊള്ളാൻ കഴിയട്ടെ.
നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ വേണ്ടതുപോലെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദഗ്ധരുടെ സഹായം ആവശ്യമാണ്.
വിഷമങ്ങളുടെ വ്യാപ്തി അനുസരിച്ചിരിക്കും അവയെല്ലാം നമ്മളിൽ നിന്നും അകലാൻ എടുക്കുന്ന സമയവും.
ഏതൊരു കാര്യവും ആദ്യമായി ചെയ്യുമ്പോൾ അതിന്റെതായ വിഷമങ്ങൾ നമ്മളിലേക്ക് സ്വഭാവികമായി കടന്നുവരും. ആ വിഷമങ്ങളെ അതിജീവിച്ചാൽ മാത്രമേ വിജയം നേടാൻ കഴിയുള്ളു.
വിജയം നേടിയെടുക്കാൻ വിഷമങ്ങളെ തരണം ചെയ്യാൻ പഠിക്കണം. വിഷമങ്ങൾക്ക് പിന്നിൽ തോൽവി സമ്മതിച്ചാൽ നമ്മൾക്ക് ഒരിക്കലും വിജയം സ്വന്തമാക്കാൻ കഴിയില്ല.
നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ ഏതു വിഷമവും പരിഹരിക്കാൻ കഴിയുകയുള്ളു.
ഏതു വിഷമമാണെങ്കിലും അതിനെ നിസ്സാരമായി കാണാതിരിക്കുക.നമ്മളെ കൊണ്ടാകുന്ന വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.
പണം കൊണ്ടു മാത്രം എല്ലാ വിഷമങ്ങളും അകറ്റാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്.
തിരികെ കിട്ടാത്തതിനെകുറിച്ചു ആലോചിച്ചു വിഷമിക്കുന്നതിൽ അർത്ഥമില്ല.
നമ്മളുടെ വിലപ്പെട്ട സമയം വിഷമങ്ങളെകുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-211
നമ്മൾക്ക് പലരും ഉണ്ടെങ്കിൽ പോലും ആവശ്യസമയത്ത് ഒരുപക്ഷെ ആരും കൂടെ ഉണ്ടാവണമെന്നില്ല.
Read More
നമ്മൾക്ക് ഈ ലോകത്തിൽ ചെയ്യാനുള്ള കടമകൾ നിർവഹിക്കുക.
മറ്റുള്ളവരുടെ പിന്തുണ പ്രതീക്ഷിച്ചു മാത്രം മുന്നോട്ടുപോയാൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വന്നേക്കാം.
ആരെ പിന്തുണക്കണം ആരെ പിന്തുണ ക്കേണ്ട എന്നതൊക്കെയുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ്.
നമ്മുടെ ലക്ഷ്യം നേടാൻ നമ്മൾ തന്നെ വിചാരിക്കണം, പരിശ്രമിക്കണം.
വിജയം നേടും വരെ നമ്മളെ പിന്തുണക്കാൻ ആരെയും കിട്ടിയെന്ന് വരില്ല.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളിലും പരാജയങ്ങളിലും തളർന്നിരിക്കാതെ ഉണർവോടെ പരിശ്രമിക്കാൻ തയ്യാറാവണം.
എല്ലായ്പോഴും ആരും തന്നെ കൂടെ ഉണ്ടാവില്ലായെന്നുള്ള യാഥാർഥ്യം തിരിച്ചറിയുക.
ഈ ലോകത്തിലേക്ക് നമ്മൾ കടന്നു വന്നതുപോലെ ഈ ലോകത്തിൽ നിന്നും ഒരുനാൾ നമ്മൾ കടന്നുപോകേണ്ടവരാണ്.
ചില സാഹചര്യത്തിലൊക്കെ ആരും കൂടെയില്ലാത്തത് വല്ലാത്ത വിഷമം നൽകുന്ന കാര്യമാണ്.
നമ്മളെ നിരുത്സാഹപ്പെടുത്താനും കുറ്റപ്പെടുത്താനും പലരും ഉണ്ടായേക്കാം, അതിലൊന്നും തളരാതെ നേട്ടങ്ങൾക്കുവേണ്ടി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയങ്ങളും വലിയ പാഠങ്ങളാണ്. പരാജയപ്പെടാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക.
നമ്മൾ ഈ ലോകത്തിലേക്ക് കടന്നുവന്നത് ഒറ്റക്കാണ്, അതുകൊണ്ട് തന്നെ നമ്മൾ പല കാര്യങ്ങളെയും ഒറ്റക്ക് നേരിടേണ്ട തായിട്ട് വരും.
പരാജയങ്ങളിലും നഷ്ടങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു പോകേണ്ടത് മറ്റാരേക്കാളും നമ്മുടെ മാത്രം ആവശ്യമാണ്.
ഒറ്റക്കായി പോയി എന്നോർത്ത് വിഷമിച്ചിരിക്കാതെ എങ്ങനെ ഒറ്റയ്ക്ക് കൂടുതൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടത്.
നമ്മൾക്ക് സമ്പത്തില്ല, ആരോഗ്യമില്ല, സൗന്ദര്യമില്ല, വിദ്യാഭാസമില്ല എന്നൊക്കെ തുടങ്ങി പല കാരണങ്ങൾ കൊണ്ടും പലരും നമ്മളെ ഒറ്റപ്പെടുത്തിയേക്കാം.
ആരൊക്കെ നമ്മളെ ഒറ്റപ്പെടുത്തിയാലും, പിന്തുണ നൽകിയില്ലെങ്കിൽ പോലും നമ്മുടെ ലക്ഷ്യത്തിനായി നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-210
എല്ലാവരും ഓരോരോ ജീവിതസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
Read More
എല്ലായ്‌പോഴും നല്ല സാഹചര്യം മാത്രമായിരിക്കില്ല നമ്മൾക്കുണ്ടാവുക. മോശം സാഹചര്യത്തിലൂടെയൊക്കെ ഒരുപക്ഷെ കടന്നുപോകേണ്ടി വന്നേക്കാം.
എല്ലാവർക്കും നല്ല ജീവിതസാഹചര്യത്തിലൂടെ മാത്രം എല്ലായ്‌പോഴും കടന്നുപോകാൻ കഴിഞ്ഞെന്നു വരില്ലല്ലോ.
നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിൽ മാത്രമേ എന്തെങ്കിലും നേടിയെടുക്കാൻ കഴിയുകയുള്ളു.
നാളെ കഷ്ടപ്പെടാം എന്നു കരുതി ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെക്കായി മാറ്റിവെച്ചാൽ നഷ്ടങ്ങൾ നമ്മൾക്കായിരിക്കും ഉണ്ടാവുക.
നമ്മളുടെ ഇന്നിന്റെ പ്രവർത്തികളാണ് നാളെകളിൽ മോശം സാഹചര്യത്തിലൂടെയോ, നല്ല സാഹചര്യത്തിലൂടെയാണോ കടന്നുപോകേണ്ടതെന്ന് തീരുമാനിക്കുക.
നമ്മൾ ഒന്നും ചെയ്യാനില്ലാതെ അലസമായിരുന്ന് സമയം പാഴാക്കിയാൽ നാളെകളിൽ മോശം സാഹചര്യത്തെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
ഇന്നിപ്പോൾ നല്ല ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കൊക്കെ ഒരുപക്ഷെ ഇന്നലെകളിൽ മോശം സാഹചര്യത്തെയൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാവാം.
ഇന്നലെകളിലെ മോശം സാഹചര്യങ്ങളിൽ തളരാതെ പ്രതീക്ഷയോടെ മുന്നേറിയതുകൊണ്ടാണ് നമ്മളിൽ പലർക്കും ഇന്നിപ്പോൾ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.
നല്ലതുപോലെ അധ്വാനിക്കാനുള്ള മനസ്സ് നമ്മൾക്കുണ്ടെങ്കിൽ മാത്രമേ എപ്പോഴായാലും നേട്ടങ്ങൾ നേടാൻ കഴിയുകയുള്ളു.
നമ്മുടെ ജീവിതസാഹചര്യം നല്ല നിലയിലെത്തിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
പണം ഇല്ലാത്ത അവസ്ഥകൾ, ആരോഗ്യം ഇല്ലാത്ത അവസ്ഥകൾ, സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥകൾ നമ്മളെ നിരാശപ്പെടുത്തിയേക്കാം.
നമ്മുടെ മോശപ്പെട്ട സാഹചര്യം മനസ്സിലാക്കികൊണ്ടു നേട്ടങ്ങൾക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കാൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.
നമ്മൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
ഇന്നലെകളിലെ നഷ്ടങ്ങളെയും പരാജയങ്ങളെയും അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
നല്ല സാഹചര്യത്തിലൂടെ മാത്രം എത്ര കാലം മുന്നോട്ടു പോകുവാൻ കഴിയുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
ദുഃഖങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും ലാഭങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
ജീവിതസാഹചര്യം എല്ലായ്പോഴും എളുപ്പം ആവണമെന്നില്ലായെന്നുള്ള യാഥാർഥ്യം തിരിച്ചറിയാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-209
ഓരോ ദിവസവും ഒത്തിരിയേറെ മാറ്റങ്ങളാണ് നല്ലതും മോശമായതുമായിട്ട് നമ്മുടെ ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Read More
നമ്മൾ നല്ലതുപോലെ പരിശ്രമിച്ചെങ്കിൽ മാത്രമേ വളർച്ച നേടാൻ കഴിയുകയുള്ളു.
കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ വിജയം നേടാൻ കഴിയുകയുള്ളു.
വിജയം നേടാൻ എളുപ്പവഴികളില്ല നിരന്തരം കഷ്ടപ്പെടുക.
ഓരോരുത്തരുടെയും നാളുകളായിട്ടുള്ള പരിശ്രമങ്ങളാണ് ഇന്നിപ്പോൾ നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്ക് പ്രധാനപ്പെട്ട കാരണം.
പരിശ്രമിക്കാൻ തയ്യാറായില്ലായെങ്കിൽ നല്ല മാറ്റങ്ങൾ ഒന്നും തന്നെ നമ്മുടെ ചുറ്റിലും ഉണ്ടാവില്ല.
ഇന്നലെകളിൽ പോയതുപോലെ തന്നെ ഇന്നും പോയാൽ ഒരുപക്ഷെ നമ്മുടെയൊക്കെ വളർച്ച മന്ദഗതിയിൽ ആയിതിർന്നേക്കാം.
പണം ഉണ്ടെങ്കിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുപക്ഷെ സാധിച്ചേക്കും.
പണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തർക്കും ഇനിയും എത്രകാലം കൂടി അധ്വാനിക്കാൻ കഴിയുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിഞ്ഞെന്ന് വരില്ല.
ഇന്നലെകളിൽ നമ്മൾ വരുത്തിയ തെറ്റ് കാരണമാണ് ഇന്ന് നമ്മളിൽ പലർക്കും ദുരിതങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്.
നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള തെറ്റുകൾ തിരുത്താൻ ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്.
ഇനിയും തെറ്റുകൾ തിരുത്തിയില്ലായെങ്കിൽ ഭാവിയിൽ ഒരുപക്ഷെ ദുഃഖിക്കേണ്ടി വന്നേക്കാം.
സമയം പാഴാക്കാതെ, ഉപകാരപ്രദമായ കാര്യങ്ങൾക്കുവേണ്ടി സമയം ചിലവഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്നിന്റെ പ്രവർത്തികൾ അനുസരിച്ചിരിക്കും നാളെകളിൽ നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും.
കാലത്തിന് അനുസരിച്ചു മുന്നേറാൻ കഴിയാത്തതെല്ലാം ഭാവിയിൽ പിന്തള്ളപ്പെടാം.
ഭാവിയിലെ സാധ്യതകൾ മനസ്സിലാക്കികൊണ്ട് ഇന്നേ പ്രവർത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയങ്ങൾ ഒരുപക്ഷെ നേടിയെടുക്കാൻ കഴിയുകയുള്ളു.
നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നു എന്നതനുസരിച്ചായിരിക്കും നമ്മൾക്കുണ്ടാകുന്ന വിജയങ്ങൾ.
കാലത്തിനു അനുസരിച്ചു മുന്നേറാൻ പഠിക്കാൻ ഇനിയുള്ള നാളുകളിൽ എല്ലാവർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-208
നമ്മൾ ഓരോരുത്തരും മറ്റുള്ളവരോട് പെരുമാറേണ്ടത് വളരെയേറെ ശ്രദ്ധയോടെ വേണം.
Read More
മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം മോശമെങ്കിൽ മറ്റുള്ളവർക്ക് വളരെയേറെ വേദനക്ക് ഒരുപക്ഷെ കാരണമാകും.
മറ്റുള്ളവരുടെ അറിവില്ലായ്മ കൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ അവരിൽ നിന്നും ഒരുപക്ഷെ മോശം പെരുമാറ്റം ഉണ്ടായേക്കാം.
മോശം പെരുമാറ്റം ഉള്ളവരിൽ നിന്നും അകലം പാലിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ശ്രദ്ധയോടെ പെരുമാറിയാൽ മാത്രമേ ബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ.
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ എന്തെങ്കിലും തരത്തിലുള്ള സങ്കടമോ ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ ഒരുപക്ഷെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ പ്രകടിപ്പിച്ചെന്ന് വന്നേക്കാം.
നമ്മൾ മറ്റുള്ളവരോട് മോശമായി പെരുമാറിയത് പിന്നീട് മറന്നു പോയെന്ന് വരാം, പക്ഷെ എങ്കിൽ അതു നേരിട്ട് അനുഭവിച്ചവർ അതെല്ലാം എളുപ്പം മറക്കണമെന്നില്ല.
നമ്മുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം വർഷങ്ങളോളം മറ്റുള്ളവരിൽ വേദനയായി ഒരുപക്ഷെ അവശേഷിച്ചെന്ന് വരാം.
നമ്മുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം നേരിട്ട വ്യക്തികൾക്ക് ആയിരിക്കാം വർഷങ്ങൾക്കുശേഷം നമ്മളോട് പ്രതികാരം ചെയ്യാൻ തോന്നിയിട്ടുണ്ടാവുക.
നമ്മൾ തമാശ രീതിയിൽ കാണിക്കുന്ന മോശം പെരുമാറ്റം ഒന്നും തന്നെ മറ്റുള്ളവർക്ക് തമാശ ആയിട്ട് ഒരുപക്ഷെ തോന്നണമെന്നില്ല.
നമ്മൾ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളത് മോശം പെരുമാറ്റമാണെങ്കിൽ ഒരുപക്ഷെ മറ്റുള്ളവരിലേക്കും നമ്മുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ഹോർമോൺ മാറ്റങ്ങൾ കൊണ്ട് ചിലരിലെങ്കിലും പെരുമാറ്റത്തിൽ വളരെയേറെ മാറ്റങ്ങൾ ഒരുപക്ഷെ കണ്ടേക്കാം.
നമ്മുടെ നല്ല അറിവുകളാണ് മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്നതിന് വളരെയേറെ സഹായിക്കുന്നത്.
നമ്മുടെ ഭാഗത്തുനിന്നുള്ള നല്ല പെരുമാറ്റം മുന്നോട്ടുള്ള വളർച്ചക്ക് വളരെയേറെ ആവശ്യമാണ്.
മറ്റുള്ളവർ നമ്മളോട് മോശമായി പെരുമാറി എന്നതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കാതെ ഉണർവോടെ നമ്മുടെ ലക്ഷ്യത്തിനായി നല്ലതുപോലെ മുന്നോട്ടു അധ്വാനിക്കാൻ തയ്യാറാവണം.
നമ്മുടെ ഭാഗത്തുനിന്നും എപ്പോഴും മോശം പെരുമാറ്റം ഉണ്ടാവാതെ നോക്കേണ്ടതുണ്ട്.
മോശം പെരുമാറ്റം ഉണ്ടെങ്കിൽ ബന്ധങ്ങൾ അകലാനുള്ള സാധ്യത വളരെ കൂടുതലാണ്.
മറ്റുള്ളവരോട് ശ്രദ്ധയോടെ പെരുമാറേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാൻ ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്.
മറ്റുള്ളവരോട് മോശമായി പെരുമാറിയിട്ട് ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല, മറ്റുള്ളവരോട് മോശമായി പെരുമാറാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
മോശമായി പെരുമാറിയിട്ട് ക്ഷമ ചോദിച്ചാലും മോശം പെരുമാറ്റം നേരിട്ടവർക്ക് ഉണ്ടായ വേദന കുറയണമെന്നില്ല.
ആരോടായാലും മുന്നോട്ടു ശ്രദ്ധയോടുകൂടി പെരുമാറുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-207
എന്തുകാര്യവും നമ്മൾ അന്വേഷിച്ചാലാണ് കണ്ടെത്താൻ കഴിയുക. ലോകത്തിൽ ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ഓരോ സുഖസൗകര്യങ്ങളും നിരവധി മനുഷ്യർ കാലങ്ങൾ കൊണ്ടു കണ്ടെത്തിയവയാണ്.
Read More
നമ്മൾക്ക് വേണ്ടത് അന്വേഷിക്കാൻ നമ്മൾക്ക് മനസ്സുണ്ടാവണം.
വിശന്നു കഴിയുമ്പോൾ വിശപ്പ് മാറ്റാനായി നമ്മൾ ഓരോരുത്തരും ഭക്ഷണം അന്വേഷിക്കും.അന്വേഷിച്ചു കണ്ടെത്തേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.
നമ്മൾക്ക് അസുഖം വന്നു കഴിഞ്ഞാൽ ആ അസുഖം എങ്ങനെ ഭേദമാക്കാമെന്ന് അന്വേഷിക്കും.
മനുഷ്യരെ മുന്നോട്ട് നയിക്കുന്നത് പരസ്പരം അന്വേഷണം ഉള്ളതുകൊണ്ടാണ്.
നമ്മൾക്ക് വേണ്ടത് നമ്മൾ തന്നെ അന്വേഷിക്കണം.ഓരോ അന്വേഷണത്തിലൂടെ പുതിയ കണ്ടെത്തലുകൾ കണ്ടെത്താൻ സാധിച്ചേക്കും.
അന്വേഷിക്കാതെ ആർക്കും ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.
നമ്മുടെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് മറ്റാരെക്കാളും കൂടുതലായി നമ്മൾക്കാണ് തിരിച്ചറിയാൻ കഴിയുക.
നമ്മുടെ ആവശ്യങ്ങൾ കണ്ടെത്താൻ നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.
എന്തു കാര്യവും കണ്ടെത്താൻ അതിന്റെതായ സമയമെടുക്കും. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തെങ്കിൽ മാത്രമേ മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
അലസത ഉപേക്ഷിച്ചാൽ മാത്രമേ നമ്മൾക്ക് ആവശ്യമായവ ഉത്സാഹത്തോടെ കണ്ടെത്തലുകൾ നടത്താൻ കഴിയുകയുള്ളു.
ഓരോ ദിവസവും നമ്മൾ ഓരോരോ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
വിദ്യാഭാസം, ജോലി, വിവാഹം, സ്ഥലം, വീട്, വസ്ത്രം, ഭക്ഷണം, പണം, ആരോഗ്യം സൗന്ദര്യം എന്നു തുടങ്ങി നിരവധി ആവശ്യങ്ങൾ നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യർക്ക് ആവശ്യങ്ങൾ ഓരോ നാൾ കഴിയുന്തോറും കൂടി കൊണ്ടിരിക്കും.
സങ്കടം മാറ്റാൻ എന്താണ് വഴിയെന്നു നമ്മൾ നിരന്തരം അന്വേഷിക്കാറുണ്ട്.
പണമില്ലാത്ത അവസ്ഥ, ആരോഗ്യം ഇല്ലാത്ത അവസ്ഥ, ജോലി ഇല്ലാത്ത അവസ്ഥ ഇതൊക്കെ നമ്മളെ ദുഃഖത്തിലും നിരാശയിലും അലസതയിലും ഒരുപക്ഷെ കൊണ്ടെത്തിച്ചേക്കാം.
നമ്മൾക്ക് ദുഃഖത്തിൽ നിന്നും നിരാശയിൽ നിന്നും അലസതയിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ നല്ലതുപോലെ നേരായ വിധത്തിൽ അധ്വാനിക്കാൻ തയ്യാറാവണം.
നമ്മൾ അന്വേഷിക്കുന്നത് എപ്പോൾ കിട്ടുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിഞ്ഞെന്ന് വരില്ല.
ധാരാളം പണം ഉണ്ടായതുകൊണ്ട് സമാധാനം, സന്തോഷം ഉണ്ടാകണമെന്നില്ല.
എന്തു കാര്യത്തിനും അതിന്റെതായ പരിമിതികളുണ്ട്.
മറ്റുള്ളവരുടെ കുറവുകൾ അന്വേഷിച്ചു നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിൽ അർത്ഥമില്ല.
നമ്മുടെ കുറവുകൾ കണ്ടെത്തി അതെല്ലാം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.
നമ്മൾക്കു ആവശ്യമായ കാര്യങ്ങൾ സമയം പാഴാക്കാതെ അന്വേഷിച്ചു കണ്ടെത്താൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-206
എല്ലായ്‌പോഴും വളർച്ച നേടുക എളുപ്പമല്ല. ഓരോ വളർച്ചക്ക് പിന്നിലും അതിന്റെതായ കഷ്ടപ്പാടുകളുണ്ട്.
Read More
നമ്മൾ വളർന്നെങ്കിൽ മാത്രമാണ് മറ്റുള്ളവരുടെ വളർച്ചയിൽ എന്തെങ്കിലും തരത്തിൽ സഹായിക്കാൻ കഴിയുകയുള്ളു.
നമ്മുടെ വളർച്ചക്ക് തടസ്സം നിൽക്കുന്നവ കണ്ടെത്തി വേണ്ടവിധത്തിൽ പരിഹരിക്കാൻ കഴിയേണ്ടതുണ്ട്.
ഓരോ വളർച്ചക്കും നിശ്ചിത സമയം ആവശ്യമാണ്.
നിരന്തരമായ ശ്രമങ്ങളാണ് നമ്മളുടെ വളർച്ചക്ക് വളരെയേറെ സഹായമാകുന്നത്.
ആരൊക്കെ നമ്മളെ തളർത്താൻ നോക്കിയാലും തളരാതെ നമ്മൾ നമ്മളുടെ നല്ല ലക്ഷ്യങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കണം.
വളർച്ചകൾ നേടിയെടുക്കാൻ ഒത്തിരിയേറെ കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
പെട്ടെന്നുള്ള വളർച്ചയും പതുക്കെയുള്ള വളർച്ചയുമുണ്ട്.
നിശ്ചിത കാലം കൊണ്ടു വളരേണ്ടത് നിശ്ചിത കാലം എടുത്താൽ മാത്രമേ പൂർണ്ണ തോതിൽ വളർച്ച പ്രാപിക്കാൻ കഴിയുള്ളു, അതിനു മുൻപേ എത്ര ശ്രമിച്ചാലും കാര്യമില്ല.
സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാൽ മാത്രമേ വളർച്ച നേടാൻ കഴിയുകയുള്ളു.
മറ്റുള്ളവരുടെ വളർച്ച കണ്ടുകൊണ്ട് അവരെ നമ്മളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മൾക്ക് വളർച്ച നേടാൻ കഴിയുകയുള്ളു.
നമ്മുടെ വളർച്ചയിൽ ഒരുപക്ഷെ ആരും തന്നെ പ്രോത്സാഹനം നൽകാനോ അഭിനന്ദിക്കാനോ ഉണ്ടായെന്നു വരില്ല.
നമ്മൾ വളർച്ച കൈവരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.
നിശ്ചിത സമയം കൊണ്ട് മാത്രമാണ് ഓരോ വളർച്ചയും സാധ്യമാവുകയുള്ളു.
നമ്മൾ എത്രത്തോളം കഷ്ടപ്പെട്ടാലും ചിലപ്പോഴൊക്കെ വിചാരിച്ചതുപോലെ വളർച്ച നേടാൻ സാധിച്ചെന്നു വരില്ല.
വളർച്ച നേടാനുള്ള ശക്തമായ ആഗ്രഹങ്ങൾ നമ്മളിൽ ഉണ്ടാവേണ്ടതുണ്ട്.
വളർച്ചക്കായി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്.
പലരുടെയും ഭാഗത്തു നിന്നും വേണ്ട രീതിയിലുള്ള സഹായസഹകരണങ്ങൾ ഉണ്ടായതുകൊണ്ടാണ് ഇന്ന് നമ്മളിൽ പലർക്കും ഒരുപക്ഷെ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.
നമ്മൾക്കുണ്ടായ അനുഭവങ്ങളിൽ നിന്നും തിരിച്ചറിവുകൾ നേടാൻ പഠിക്കേണ്ടതുണ്ട്.
പരാജയങ്ങളിൽ തളർന്നിരുന്നാൽ എവിടെയായാലും വളർച്ച നേടാൻ കഴിയില്ല.
ഓരോ വളർച്ചക്കും അതിന്റെതായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
വളർച്ചക്ക് വേണ്ട കാര്യങ്ങൾ കൃത്യമായി ഒത്തുചേർന്നാൽ മാത്രമാണ് പല സാഹചര്യത്തിലും വളർച്ച നേടിയെടുക്കാൻ കഴിയുകയുള്ളു.
ഓരോ വളർച്ചക്കും അതിന്റെതായ സമയം ആവശ്യമാണെന്നുള്ള തിരിച്ചറിവോടെ വളർച്ച നേടുവാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-205
നമ്മൾ ഓരോരുത്തർക്കും ഓരോരോ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായിട്ട് വന്നേക്കാം.
Read More
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം.
നല്ല സാഹചര്യം എപ്പോഴും നമ്മൾക്ക് ഉണ്ടാവണമെന്നില്ല.
നല്ല സാഹചര്യം വരുന്നതുവരെ നല്ല പ്രവർത്തനങ്ങളുമായി ക്ഷമയോടെ കാത്തിരിക്കേണ്ടതായിട്ട് വരും.
നമ്മൾക്കു മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും വേണ്ട വിധത്തിൽ നേരിടാൻ കഴിഞ്ഞെന്നു വരില്ല.
നല്ല സാഹചര്യത്തിൽ നിന്നും മോശം സാഹചര്യത്തിലേക്കും, മോശം സാഹചര്യത്തിൽ നിന്നും നല്ല സാഹചര്യത്തിലേക്കും എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ സംഭവിക്കാം.
സാഹചര്യം അനുസരിച്ചു ഓരോ കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്.
സാഹചര്യങ്ങളെ ശരിയായ വിധത്തിൽ നേരിടാൻ ശരി തെറ്റുകൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആവശ്യമാണ്.
മറ്റുള്ളവർ നമ്മളോട് മോശമായി പെരുമാറി എന്നുകരുതി നമ്മളും അവരോട് അതേ രീതിയിൽ പെരുമാറാൻ നിന്നാൽ മോശം സാഹചര്യം മാത്രമായിരിക്കും ഒരുപക്ഷെ ഉണ്ടാവുക, അപ്പോഴൊക്കെ വേണ്ട വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്, ആവശ്യമെങ്കിൽ നിയമസഹായം തേടണം.
എത്ര നല്ല സാഹചര്യത്തിലാണെങ്കിലും തെറ്റുകൾക്ക് പിന്നാലെ പോയാൽ നല്ല സാഹചര്യം നമ്മൾക്ക് വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടേക്കാം.
തെറ്റുകളിൽ തുടർന്നുകൊണ്ടിരുന്നാൽ ഒരിക്കലും നല്ല സാഹചര്യം നമ്മൾക്ക് നേടിയെടുക്കാൻ കഴിയില്ല.
നല്ല സാഹചര്യത്തിൽ ജനിക്കാൻ കഴിയാത്തത് നമ്മുടെ തെറ്റല്ല.നല്ല സാഹചര്യത്തിനുവേണ്ടി പ്രവർത്തിക്കാതിരിക്കുന്നതാണ് തെറ്റ്.
മോശപ്പെട്ട സാഹചര്യത്തിൽ നിന്നും എപ്പോഴും അകലാൻ ശ്രമിക്കുക.
ശരിയായ അറിവില്ലായ്മയാണ് നല്ല സാഹചര്യത്തിലേക്ക് പലപ്പോഴും നമ്മളിൽ പലർക്കും എത്തിപ്പെടാൻ സാധിക്കാത്തതിന് കാരണം.
നാളത്തെ സാഹചര്യം എന്തായിരിക്കുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിഞ്ഞെന്ന് വരില്ല.
അലസതയെ വിട്ടു ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രമാണ് നമ്മൾക്ക് നല്ല സാഹചര്യം ലഭിക്കുകയുള്ളു.
സാഹചര്യം അനുസരിച്ചു പ്രവർത്തിച്ചാൽ മാത്രമാണ് മുന്നോട്ടുള്ള ഓരോ പ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുകയുള്ളു.
ഇന്നിന്റെ സാഹചര്യം അനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ നാളെകളിൽ ഒരുപക്ഷെ സങ്കടപ്പെടേണ്ടി വന്നേക്കാം.
എല്ലാം ലഭിച്ചിട്ട് മാത്രം മുന്നോട്ടു പോകാമെന്നു കരുതിയാൽ നമ്മൾക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരുപക്ഷെ വളരെ വലുതായിരിക്കും.
ഇപ്പോഴുള്ള സാഹചര്യം പരിമിതമാണെങ്കിലും ആ സാഹചര്യത്തിൽ നിന്നുകൊണ്ട് തന്നെ കഴിവിന് അനുസരിച്ചു നല്ലതുപോലെ പ്രവർത്തിക്കുക.
ഇന്നിപ്പോൾ മോശം അവസ്ഥയിലാണെന്ന് കരുതി എല്ലാ കാലവും അങ്ങനെ ആവണമെന്നില്ല.
കാലങ്ങൾ മാറുന്നത് അനുസരിച്ചു ആവശ്യമായ മാറ്റങ്ങൾ നമ്മൾക്കു ചുറ്റിലും ഉണ്ടാവും.
നമ്മുടെ മോശം സാഹചര്യത്തിൽ നമ്മളെ ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും ആളുകൾ കണ്ടേക്കാം, അവിടെയെല്ലാം തളരാതെ പൊരുതികൊണ്ടിരിക്കണം.
സാഹചര്യം അനുസരിച്ചു ഉചിതമായ രീതിയിൽ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.