Choose your language

27 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-171

ഓരോ വ്യക്തികൾക്കും പല കാരണങ്ങൾകൊണ്ടു ദേഷ്യം വന്നുചേരാം.

നമ്മൾ അതിയായി ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ദേഷ്യം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ ദേഷ്യം വരാൻ സാധ്യത കൂടുതലാണ്.

അമിതമായി ദേഷ്യം കൂടെ കൂടെ വരുന്നത് നമ്മുടെ ജീവിതത്തെയൊക്കെ സാരമായി ഒരുപക്ഷെ ബാധിച്ചേക്കാം.

മുന്നോട്ടു പോകുവാൻ ദേഷ്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മളെ അകാരണമായി വേദനിപ്പിച്ചവരോട് ദേഷ്യം ഉണ്ടാവാം.

നമ്മുടെയുള്ളിൽ ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ഒരുപക്ഷെ നമ്മൾക്ക് ആ വ്യക്തിയോട് വെറുപ്പ് തോന്നുകയും ആ വ്യക്തിയുമായി അകലാൻ ഇടയാകുകയും ചെയ്യും.

ഓരോ വ്യക്തികളും അവരുടെ ഉള്ളിലെ ദേഷ്യം പ്രകടമാക്കുക വ്യത്യാസ്തമായ രീതിയിലാണ്.

ചിലരൊക്കെ ദേഷ്യം വന്നു കഴിഞ്ഞാൽ ചെയ്യുന്ന കാര്യത്തിൽ യാതൊരു നിയന്ത്രണവും കാണിക്കാറില്ല, കയ്യിൽ കിട്ടുന്നതൊക്കെ എറിഞ്ഞു പൊട്ടിക്കും മറ്റു പല കാര്യങ്ങളും ചെയ്യും, പിന്നീട് സാധാരണ അവസ്ഥയിൽ വരുമ്പോഴായിരിക്കും താൻ ചെയ്തുപോയ തെറ്റിനെയോർത്തു പശ്ചാ ത്താപവും കുറ്റബോധവും ഉണ്ടാവുന്നത്.

ഓരോ സാഹചര്യമാണ് ഓരോരുത്തർക്കും ദേഷ്യപ്പെടാനുള്ള കാരണം. പലർക്കും അവരവരുടെ സാഹചര്യം അനുസരിച്ചു ദേഷ്യപ്പെടേണ്ടി വന്നേക്കാം.

നിസ്സാര കാരണം മതി ചിലർക്കൊക്ക ദേഷ്യം വരാൻ.

കൊച്ചു കുട്ടികൾ കുസൃതി കാണിക്കുമ്പോൾ വേണ്ടതുപോലെ ദേഷ്യപ്പെട്ടില്ലെങ്കിൽ ഒരുപക്ഷെ അവരെ എളുപ്പം നിയന്ത്രിച്ചു നിർത്താൻ സാധിച്ചെന്നു വരില്ല. മുതിർന്നവർ ദേഷ്യപ്പെടും എന്നുള്ള ചിന്ത ഒരു പരിധി വരെ കുട്ടികളിൽ അനാവശ്യമായ കുസൃതി ചെയ്യാതിരിക്കാൻ സഹായിച്ചേക്കും.

ദേഷ്യപ്പെടുന്നത് ഓരോ വ്യക്തികളുടെയും പ്രായം, മാനസികമായ പക്വത എന്നിവ പരിഗണിച്ചുവേണം.

ദേഷ്യത്തെ കിഴടക്കാൻ സ്നേഹം കൊണ്ടേ പറ്റുള്ളൂ.
ഇന്നിപ്പോൾ പലർക്കും സ്നേഹം നഷ്ടപ്പെടുന്നതിന് കാരണക്കാരായവരോട് വലിയൊരു അളവിൽ ദേഷ്യം മനസ്സിൽ കൊണ്ടു നടക്കാൻ കാരണമാകുന്നുണ്ട്.

പലപ്പോഴും ദേഷ്യത്തിന്റെ പരിണിത ഫലം നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറമായിരിക്കും.

നമ്മൾ ഓരോരുത്തരും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നത് നിയന്ത്രണത്തിൽ കൊണ്ടു വരേണ്ടതുണ്ട്.

നമ്മുടെയൊക്കെ കൂടെകൂടെയുള്ള ദേഷ്യത്തിനുള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ സാധിക്കട്ടെ.

നമ്മൾ ചെയ്യേണ്ട നല്ല കാര്യങ്ങൾ നമ്മൾ ചെയ്യുക, ഒരുപക്ഷെ മറ്റുള്ളവർക്ക് നമ്മളോട് ദേഷ്യം തോന്നാനുള്ള കാര്യം ആയിരിക്കാം.മറ്റുള്ളവർക്ക് ഉണ്ടാകുന്ന ദേഷ്യം എല്ലാം നമ്മൾക്ക് പരിഹരിക്കാൻ സാധിച്ചെന്ന് വരത്തില്ലല്ലോ.

ദേഷ്യം ആർക്കും എപ്പോൾ വേണമെങ്കിലും വരാം.

മറ്റുള്ളവരോടുള്ള ദേഷ്യം മനസ്സിൽവെച്ച് നടക്കുന്നത് നമ്മുടെയൊക്കെ ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്.

മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾ, അവരുടെ കുറവുകളായി കണ്ടു അവരോട് ക്ഷമിക്കാൻ സാധിച്ചാൽ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാകും.

പലർക്കും മറ്റുള്ളവരിൽ നിന്നും ഉണ്ടായിട്ടുള്ള അപമാനങ്ങൾ എല്ലാം പിന്നീട് ആ വ്യക്തികളോട് ദേഷ്യം ഉള്ളിൽ വളരാൻ ഒരുപക്ഷെ കാരണമായി തീർന്നിട്ടുണ്ട്.മറ്റുള്ളവരോടുള്ള ദേഷ്യം മനസ്സിൽ കൊണ്ടു നടക്കുന്നിടത്തോളം കാലം നമ്മുടെ വളർച്ചയാണ് മുരടിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

മനസ്സിൽ അടച്ചുവെച്ചിരിക്കുന്ന സങ്കടങ്ങൾ എല്ലാം ഒരിക്കൽ ദേഷ്യം ആയിട്ട് പുറത്തെടുത്തെന്ന് വരാം.നമ്മൾ എല്ലാവർക്കും പരിമിതികൾ ധാരാളം ഉണ്ടല്ലോ. എല്ലാവർക്കും എല്ലായ്പോഴും ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ.

ദേഷ്യം ഉള്ള സമയത്ത് ഒരുപക്ഷെ കാര്യങ്ങൾ എത്ര പറഞ്ഞുകൊടുത്താലും മനസ്സിലാക്കാൻ സാധിച്ചെന്ന് വരത്തില്ല.

അമിതമായ ദേഷ്യം പലർക്കും ഒത്തിരി വേദനകൾ ഉളവാക്കിയിട്ടുണ്ട്.
നമ്മളുടെ ദേഷ്യം കാരണം മറ്റുള്ളവർക്ക് അനുഭവപ്പെടുന്ന വേദന പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നു.

നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം നാളുകളായി ഉണ്ടെങ്കിൽ അതിന് പരിഹാരം തേടേണ്ടതുണ്ട്, വിദഗ്ധരുടെ സഹായം ഒരുപക്ഷെ ആവശ്യമായി വന്നേക്കാം.

നമ്മൾക്കു ദേഷ്യം വരാനുള്ള സാഹചര്യം മനസ്സിലാക്കി അതിന് കാരണക്കാരയവരുടെ കുറവുകൾ മനസ്സിലാക്കി അവരെ സ്നേഹിക്കാൻ നമ്മൾക്ക് കഴിയട്ടെ.

ഒന്നും ചെയ്യാനില്ലാതെ ആവശ്യം ഇല്ലാത്ത ചിന്തകൾ മനസ്സിലേക്ക് കടന്നുകൂടി മറ്റുള്ളവരോടുള്ള ദേഷ്യം ഒരുപക്ഷെ കൂടി വന്നേക്കാം.നല്ല കാര്യങ്ങൾ ചിന്തിക്കാൻ എപ്പോഴും ശ്രമിക്കുക, ഏതെങ്കിലും നല്ല പ്രവർത്തികളിൽ വ്യാപ്രിതരാകുക.
നമ്മൾ സ്വയം തയ്യാറാകുക ദേഷ്യത്തെ നിയന്ത്രിക്കാൻ.

യോഗ, ധ്യാനം, വ്യായാമം തുടങ്ങിയ കാര്യങ്ങൾ നമ്മുടെയൊക്കെ ദേഷ്യത്തെ ഒരു പരിധി വരെ കുറക്കാൻ സഹായിക്കും.

ശരീരത്തിലെ ഹോർമോൺ വ്രതിയാനം ദേഷ്യം വരുന്നതിനു ചിലർക്കൊരു കാരണമാകാം.

ജീവിതകാലം മുഴുവനും ആരോടും ദേഷ്യം കൊണ്ടു നടക്കാതിരിക്കാൻ ശ്രമിക്കുക.
നമ്മൾക്കു ചെയ്യാനുള്ള നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക.
മറ്റുള്ളവർക്ക് നമ്മളോട് ദേഷ്യം പ്രകടമാക്കാനുള്ള സാഹചര്യം കൊടുക്കാതിരിക്കുക.

സാഹചര്യം മനസ്സിലാക്കി മറ്റുള്ളവരോട് പെരുമാറാൻ, ദേഷ്യത്തെ നിയന്ത്രിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

ഡിജിറ്റൽ ബുക്ക്‌ വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.