Choose your language
26 October 2024
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-9
നമ്മൾ ഓരോരുത്തർക്കും ഓരോ കാര്യത്തിലും ഓരോ അഭിപ്രായം ആയിരിക്കും ഉണ്ടായിരിക്കുക. നമ്മുടെ ഭാഗത്തു നിന്നുള്ള അഭിപ്രായം നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ആയിരിക്കും പലപ്പോഴും ഉണ്ടാവുക.
നമ്മുടെ അഭിപ്രായം എല്ലാവർക്കും ഒരുപോലെ സ്വീകാര്യം ആകണമെന്നില്ല.
നമ്മുടെ അഭിപ്രായം പലപ്പോഴും പലരും അംഗീകരിച്ചില്ല എന്നുവന്നേക്കാം.
നമ്മുടെ അഭിപ്രായം പലപ്പോഴും അവസരത്തിനൊത്തു പ്രകടിപ്പിക്കാൻ നമ്മളിൽ പലർക്കും കഴിയാറില്ല.
നമ്മുടെ ചുറ്റിലും നടക്കുന്ന എല്ലാ കാര്യത്തിലും ഒരുപക്ഷെ അഭിപ്രായം പറയാൻ സാധിച്ചെന്നു വരില്ല.
നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുടെ അഭിപ്രായം പലപ്പോഴും നമ്മളിൽ പലർക്കും ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല, പലപ്പോഴും നമ്മളെപറ്റി കേൾക്കുന്ന അഭിപ്രായപ്രകടനങ്ങൾ മാനസികപ്രയാസങ്ങൾക്ക് വരെ ഒരുപക്ഷെ കാരണം ആയിതിർന്നേക്കാം.
ഏതൊരു മനുഷ്യനായാലും അവർ ഓരോരുത്തരും പറയുന്ന അഭിപ്രായത്തിൽ ഏത് നിമിഷവും മാറ്റങ്ങൾ വരുത്തിയേക്കാം.
നല്ലത് ചെയ്താൽ നല്ല അഭിപ്രായം പറയാൻ മടി വിചാരിക്കരുത്.
നമ്മൾ ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്, പക്ഷെ എങ്കിൽ അതൊരിക്കലും ആരെയും വ്യക്തിഹത്യ നയിക്കുന്ന രീതിയിലോ അപമാനിക്കുന്ന രീതിയിലോ നാശനഷ്ടം ഉണ്ടാക്കുന്ന രീതിയിലോ ആകരുതെന്ന് മാത്രം.ചുരുക്കി പറഞ്ഞാൽ അഭിപ്രായസ്വാതന്ത്ര്യത്തെ ആരായാലും ദുർവിനിയോഗം ചെയ്യാൻ പാടുള്ളതല്ല.
ഇന്നിപ്പോൾ പലരും അഭിപ്രായസ്വാതന്ത്ര്യത്തെ തന്റെതായ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുകയാണ്.
വ്യക്തികൾ തമ്മിൽ അഭിപ്രായപ്രകടനം നടത്തുന്നതുപോലെ അല്ല പൊതുസമൂഹത്തിന്റെ മുൻപിൽ അഭിപ്രായപ്രകടനം ചെയ്യുമ്പോൾ ഉണ്ടാവേണ്ടത്, അവിടെ മൂന്നാമതൊരാൾ ഉണ്ടാവും ആ സാഹചര്യവുമായി യാതൊരു ബന്ധം ഇല്ലാത്തവർ.
പലരുടെയും അഭിപ്രായപ്രകടനം അതു കേൾക്കുന്നവരിൽ ആശയകുഴപ്പം സൃഷ്ടിക്കാറുണ്ട്. കേട്ടതിൽ തെറ്റ് ഏതാണ്, ശരി ഏതാണ് എന്നൊന്നും ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിക്കുന്നവർ നിരവധിയാണ്, അതിന്റെ പേരിൽ പ്രതിസന്ധിയിൽ ആയിരിക്കുന്നവർ ഒരുപാട് പേരുണ്ട്.
ഏതു സാഹചര്യത്തിൽ ആയാൽ പോലും സത്യം തിരിച്ചറിയാൻ ശ്രമിക്കുക, എന്നിട്ട് മാത്രം പ്രതികരിക്കുക.
ഇന്നിപ്പോൾ തെറ്റ് ചെയ്യാത്ത പലരും വളരെയധികം ദുഃഖത്തിലും നിരാശയിലും കഴിയാനുള്ള പ്രധാനകാരണം തങ്ങളെകുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പൊതുസമൂഹത്തിന്റെ മുൻപിൽ മറ്റുള്ളവർ വിളിച്ചുപറഞ്ഞതിന്റെ പേരിലാണ്.
ഏതു സാഹചര്യത്തിലും ശരിയായ വിധത്തിൽ അഭിപ്രായം പറയാൻ ശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ അഭിപ്രായത്തിന് പുല്ലുവില പോലും ഒരുപക്ഷെ ഇന്നിപ്പോൾ ആരും നൽകിയില്ല എന്നുവന്നേക്കാം, എങ്കിലും വിഷമിക്കാതിരിക്കുക, നമ്മുടെ ശരികൾ എന്നെങ്കിലും തിരിച്ചറിയുന്ന സമയം വരാതിരിക്കില്ല.
നമ്മളെപറ്റി ചുറ്റിലുമുള്ളവർക്ക് പലതരത്തിലുള്ള അഭിപ്രായം ഉണ്ടാകും, നമ്മൾ നേർവഴിയിൽ സഞ്ചരിക്കുക, ആളുകൾ നമ്മളെപ്പറ്റി പറയുന്നതിൽ ആശങ്കപ്പെടാതിരിക്കുക.
പ്രൊമോഷൻ നൽകുന്നതിനുവേണ്ടി ജോലി സ്ഥലങ്ങളിൽ പലപ്പോഴും ജോലിക്കാരെപറ്റി അഭിപ്രായം വകുപ്പ് മേധാവിയോട് ആരായാറുണ്ട്, സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളെ വിടുതൽ ചെയ്യുമ്പോൾ വ്യക്തിയെപറ്റിയുള്ള സ്ഥാപനത്തിന്റെ മേധാവിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടി വരാറുണ്ട്.
അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉചിതമായി ഉപയോഗിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
നമ്മുടെ ഓരോ ചെറിയ വാക്കുകൾ പോലും മറ്റുള്ളവരെ ഒരുപക്ഷെ വളരെയധികം സ്വധിനിച്ചേക്കാം, അതുകൊണ്ട് തന്നെ നമ്മുടെ അഭിപ്രായം വളരെയേറെ ശ്രദ്ധയോടെ ആകട്ടെ.
ഇന്നിപ്പോൾ അഭിപ്രായത്തിന് വളരെയേറെ വിലയുള്ള സമയമാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അപമാനിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനുമുള്ള അവസരങ്ങളുണ്ട്.
നമ്മൾക്ക് ചുറ്റിലും നടക്കുന്ന നല്ല കാര്യത്തിനോട് നല്ല അഭിപ്രായം നടത്താൻ സാധിക്കട്ടെ.
പലപ്പോഴും മനസ്സിൽ ധാരാളം അഭിപ്രായം ഉണ്ടെങ്കിൽ പോലും അതൊക്കെ പൊതുസമൂഹത്തിന്റെ മുൻപിൽ വെളിപ്പെടുത്താൻ മടികാണിക്കുന്നവർ ഉണ്ടാകും.അഭിപ്രായസ്വാതന്ത്ര്യം ശരിയായ വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ.
നമ്മളെപറ്റി, നമ്മളുടെ ജീവിതസാഹചര്യത്തെപറ്റി, നമ്മൾ നേരിടുന്ന വിഷമതകളെപറ്റി എല്ലാം ആവശ്യസന്ദർഭങ്ങളിൽ വേണ്ടപ്പെട്ടവരോട് പറഞ്ഞെങ്കിൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളു.
നമ്മുടെ അഭിപ്രായവും പ്രവർത്തനരീതിയും തമ്മിൽ രണ്ടു വഴിക്കാകരുത്. നമ്മുടെ വില മനസ്സിലാക്കി മാത്രം ഏതുകാര്യത്തിൽ ആയാൽ പോലും അഭിപ്രായം പറയാൻ ശ്രദ്ധിക്കുക.
നമ്മളെകൊണ്ട് അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം, അവിടെയെല്ലാം നിശബ്ദത പാലിക്കാൻ കഴിയട്ടെ.
എല്ലാവരെയും കൊണ്ട് നമ്മളെപറ്റി നല്ലത് മാത്രം അഭിപ്രായം പറയിപ്പിക്കാൻ എല്ലായ്പോഴും കഴിഞ്ഞെന്ന് വരില്ല.
നമ്മൾ എപ്പോഴും നല്ല കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുക, ആവശ്യമില്ലാത്ത കാര്യത്തിൽ നിന്നൊക്കെ വിട്ടുനിൽക്കുക.
എല്ലാവരുടെയും അഭിപ്രായത്തിന് മറുപടി കൊടുക്കാൻ നമ്മൾക്കൊക്കെ എപ്പോഴും സാധിക്കണം എന്നില്ലല്ലോ, ഒരുപക്ഷെ സമയം അനുവദിച്ചെന്ന് വരത്തില്ല.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തെപ്പറ്റിയും നെഗറ്റീവ്, പോസിറ്റീവ് അഭിപ്രായം പലരിൽ നിന്നും ഉണ്ടായേക്കാം, അതെല്ലാം ശരിയായ വിധത്തിൽ ഉൾകൊള്ളാൻ പഠിക്കുക, തിരുത്തൽ വരുത്തേണ്ടവ തിരുത്തുക.
നമ്മളെ പറ്റിയുള്ള നെഗറ്റീവ് അഭിപ്രായങ്ങളെ പോസിറ്റീവ് അഭിപ്രായം ആക്കി മാറ്റിയെടുക്കാൻ, നമ്മളിലെ പോരായ്മകളെ മാറ്റിയെടുത്തുകൊണ്ട് നിരന്തരം പരിശ്രമിക്കാൻ, മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ.
0 comments:
Post a Comment
പരസ്യം ചെയ്യാം! പ്രചോദിപ്പിക്കാം!
പ്രചോദനം തേടുന്ന മനസ്സുകളിലേക്ക് നിങ്ങളുടെ സംരഭത്തെ എത്തിക്കാനുള്ള സുവർണ്ണാവസരം!
Lijo paul എഴുതിയ മോട്ടിവേഷൻ പുസ്തകങ്ങളുടെ അധ്യായങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന Examchoices.in വെബ്സൈറ്റിൽ ഇപ്പോൾ പരസ്യം ചെയ്യാനുള്ള സുവർണ്ണാവസരം!
നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കൂ.
Book now.
ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.