ഇന്നത്തെ വിഷയം നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്നതിനെക്കുറിച്ചാണ്....
മറ്റുള്ളവർ നമ്മളോട് പറയുമ്പോൾ ഉണ്ടാകുന്ന വേദനയെക്കാൾ നമ്മുടെ വളരെ വേണ്ടപ്പെട്ടവർ നമ്മളോട് പറയുമ്പോൾ കൂടുതൽ
വേദന ഉണ്ടാവും അന്നേരം വിഷമം
സഹിക്കാൻ വയ്യാതെ അവരിൽ പലരും പറയുന്ന വാക്കാണ് നിങ്ങളും കൂടെ
ഇങ്ങനെ പറയല്ലേ എന്ന്
(ഒരു പക്ഷെ അങ്ങനെ
പറയാൻ സമയം കാണില്ലായിരിക്കും പകരം
കരച്ചിലായിരിക്കും
ഉണ്ടാവുക.....).
നമ്മൾ ഒരു ആശ്വാസത്തിനായി ആരുടെ
എങ്കിലും വിഷമം പങ്കുവെക്കാൻ ചെല്ലുമ്പോൾ അവിടെ
നിന്നും നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കേൾക്കേണ്ടി വരുമ്പോൾ നമ്മളും പറയും
നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്ന്.....
ചിലരൊക്കെ ചിലപ്പോളൊക്കെ
സത്യം മറച്ചുവെച്ച് കള്ളം
പറയാറുണ്ട്....
സത്യം പറഞ്ഞാൽ തങ്ങൾക്ക് കൂടുതൽ
നഷ്ടങ്ങൾ സംഭവിച്ചാലോ എന്ന് കരുതിയാണ് അവരിൽ
പലരും കള്ളങ്ങൾ പറയുന്നത്.....
ഇന്നലെ ഒരു കടയിൽ
കയറി ഞാൻ ഫുഡ്
കഴിച്ചു... ഫുഡ് കഴിച്ചു കഴിഞ്ഞ് പണം
കൊടുത്തപ്പോൾ അദ്ദേഹം കൂടുതൽ തുക ചോദിച്ചപ്പോൾ ഞാൻ
ഓർഡർ ചെയ്ത ഫുഡിന്റെ പേര്
പറഞ്ഞു, അതിനു ഇത്രയും രൂപ
ഇല്ലല്ലോ എന്ന് പറഞ്ഞു അപ്പോൾ
എനിക്ക് 20 രൂപ കുറച്ചു തന്നു,
ഞാൻ പറഞ്ഞു എനിക്ക് ഞാൻ
ഓർഡർ ചെയ്തത് തന്നെ
അല്ലേ തന്നത് എന്ന്...
അദ്ദേഹം പറഞ്ഞു എനിക്ക് തന്നത്
മറ്റൊരു ഐറ്റം ആയിരുന്നു എന്ന്....
പിന്നെ ഞാൻ പറഞ്ഞു
ഞാൻ കഴിച്ചത് ഞാൻ
ഓർഡർ ചെയ്ത ഭക്ഷണം
തന്നെയാണ് എന്ന്.... അങ്ങനെ അദ്ദേഹം വാങ്ങിച്ച അധികം
തുകയായ 20 രൂപ തിരിച്ചു തന്നു....
സാരമില്ല തെറ്റ് ആർക്കും പറ്റാമല്ലോ എന്ന്
പറഞ്ഞുകൊണ്ട് ... പിന്നെ ഞാൻ ഒന്നും
കൂടെ ആ ചേട്ടനോട് പറഞ്ഞു
ഒന്നു ഓർത്തു നോക്കിക്കേ ചേട്ടാ
എനിക്ക് തന്നെ ഫുഡ് ഏതാണ്
എന്ന്, അദ്ദേഹം പറഞ്ഞു
സാരമില്ല എന്ന്... പിന്നെ ഞാൻ
ആ 20 രൂപ അദ്ദേഹത്തിന് തിരിച്ചു കൊടുത്തു, അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു എനിക്ക് തന്നത്
കൂടിയ ഭക്ഷണം ആയിരുന്നു എന്നത്.....ഭക്ഷണം കഴിക്കുന്നതിനിടയിൽ കഷ്ണം
കുറവുള്ളതുപോലെയും
ടേസ്റ്റ് വ്യത്യാസം ഉള്ളത് പോലെയും എനിക്ക് തോന്നിയിരുന്നു, എങ്കിൽ
പോലും കടക്കാരന് തെറ്റ്
പറ്റില്ല എന്നൊരു അമിതമായ വിശ്വാസം ആയിരുന്നു എനിക്കുണ്ടായത്....
ഇടക്കിടക്കു എന്റെ മനസ്സിലേക്ക് സംശയം
വരുന്നുണ്ടായിരുന്നു
ഞാൻ കഴിച്ചുകൊണ്ടിരിക്കുന്നത്, ഓർഡർ
ചെയ്ത ഭക്ഷണം തന്നെ
അല്ലേ എന്ന്..... പിന്നെ
ഞാൻ ഓർഡർ ചെയ്ത
ഭക്ഷണം തന്നെ ആയിരിക്കും കടക്കാരന് തെറ്റ്
പറ്റില്ല എന്നൊക്കെ വിചാരിച്ചു എനിക്ക് തന്ന ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നു....
ബില്ല് അടച്ചപ്പോൾ ആണ്
ഞാൻ കഴിച്ച ഭക്ഷണം
വേറെയായിരുന്നു
എന്ന് തിരിച്ചറിഞ്ഞത്....
കഴിഞ്ഞ ദിവസം ഒരു
കടയിൽ ചെന്ന് സാധനം
വാങ്ങിച്ചു പണം നൽകി, കടക്കാരൻ എനിക്ക് ബാക്കി
തന്ന തുകയിൽ ഒരു
പത്തിന്റെ നോട്ടിൽ സെല്ലോ ടേപ്പ് ഒട്ടിച്ചത് ഉണ്ടായിരുന്നു, ഞാൻ
ആ കടക്കാരനോട് പറഞ്ഞു
ചേട്ടാ ഈ നോട്ട്
പോകുമോ എന്ന്, അന്നേരം ആ
കടക്കാരൻ എനിക്ക് എന്റെ കയ്യിലിരുന്ന നോട്ട്
മാറ്റി തന്നു, എന്നിട്ട് എന്നോട് പറഞ്ഞു
നോട്ട് നി ശ്രദ്ധിച്ചില്ലെങ്കിൽ ഇപ്പോൾ
ആ നോട്ട് പോയേനേ
എന്ന്... ഞാൻ കടക്കാരനോട് പറഞ്ഞു,
ഞാൻ നോട്ട് പരിശോധിച്ചു നോക്കിയിട്ടേ പോകാറുള്ളൂ എന്ന്
(പണ്ടൊരിക്കൽ എനിക്ക് ഇതുപോലെ കിട്ടിയ നോട്ട് മാറ്റാൻ പെട്ട
പ്രയാസം എനിക്കേ അറിയുള്ളു, അതില്പിന്നെ നോട്ട് നോക്കുന്ന ശീലം
തുടങ്ങി).
ഓരോ പണിക്കാരും അവരുടെ
മുതലാളിയെ (തൊഴിൽ നൽകുന്ന വ്യക്തിയെ) സ്നേഹിക്കുന്നുണ്ട്.... പക്ഷെ
എങ്കിൽ മുതലാളിയിൽ നിന്നും മോശമായ
പെരുമാറ്റം ആണെങ്കിൽ പതിയെ പതിയെ തൊഴിലാളികൾ അദ്ദേഹത്തിൽ നിന്നും അകലം
പാലിക്കും, ജോലി
ഉപേക്ഷിച്ചു പോയെന്നും വരാം....
ഏതൊരു മനുഷ്യനും മറ്റുള്ളവരിൽ നിന്നും സ്നേഹം
ആഗ്രഹിക്കുന്നുണ്ട്....
പരസ്പരം ഉള്ള സ്നേഹം നഷ്ടപ്പെടുമ്പോഴാണ് നിങ്ങളും കൂടെ
ഇങ്ങനെ പറയല്ലേ എന്ന്
പറയാനുള്ള സാഹചര്യം ഉണ്ടാവുക....
കുറച്ചു നാളുകൾക്കു മുൻപ് ഒരു വിട്ടിൽ നടന്ന
വഴക്കിനിടയിൽ അവരുടെ വേണ്ടപ്പെട്ട ഒരാൾ
അവിടെ വരുക ഉണ്ടായി... അദ്ദേഹം എന്തോ
അവിടെ പറഞ്ഞു, ഇതു
കേട്ട് വഴക്ക് നടക്കുന്ന വീട്ടിലെ വ്യക്തി പറയുകയാണ്, അവൻ
എന്റെ വിട്ടിൽ വന്നു
പരിപാടിക്ക് നല്ലത് പോലെ തിന്നിട്ട് പോയതാണ്, എന്നിട്ടാണിവൻ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന്.....വഴക്ക് ഉണ്ടാക്കിയ വ്യക്തിക്ക്, തന്റെ
വേണ്ടപ്പെട്ട വ്യക്തിയിൽ നിന്നും കേട്ട വാക്കുകൾ വേദന
ഉളവാക്കി.... ഒരിക്കലും അദ്ദേഹം അയാളിൽ നിന്നും അങ്ങനെ
ഒരു അഭിപ്രായം കേൾക്കും എന്ന്
വിചാരിച്ചിരുന്നില്ല
(നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്നാണ് അദ്ദേഹം പറയാതെ
പറഞ്ഞത്.....).
സ്ഥിരമായി കൂടെ ഉള്ള വ്യക്തി, തന്നോട് പെരുമാറുന്നത് വ്യത്യാസം ആകുമ്പോൾ ഒരുപക്ഷെ വിഷമത്തിന് കാരണമാകും.....
ആരും തന്നെ നമ്മളോട് നിങ്ങളും കൂടെ
ഇങ്ങനെ പറയല്ലേ എന്ന്
പറയാതിരിക്കാൻ
കഴിയട്ടെ എന്ന് ആശംസിക്കുന്നു....
കുറിപ്പ്-മറ്റുള്ളവരുടെ
അവസ്ഥ മനസ്സിലാക്കി പെരുമാറാൻ കഴിയണം
നമ്മൾക്ക് ഓരോരുത്തർക്കും......
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ഒരുപാട് വേദനകൾ സൃഷ്ടിക്കുന്നത്, മറ്റുള്ളവരുടെ ആവശ്യം ഇല്ലാത്ത സംസാരവും മോശമായ പെരുമാറ്റവും കാരണമാണ് (ഒരു പക്ഷെ.....).
0 comments:
Post a Comment
Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page