Choose your language

30 April 2022

// // Subscribe YOUTUBE Channel

Situation



ഇന്നത്തെ വിഷയം സാഹചര്യം എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും നമുക്കുണ്ടായ സാഹചര്യത്തെ കുറ്റപ്പെടുത്താറുണ്ട്(ഒരു പക്ഷെ.....).

അതുപോലെ തന്നെ നമ്മളിൽ പലരും ചില നല്ല സാഹചര്യങ്ങളെ ഓർത്തു സന്തോഷിക്കാറുമുണ്ട്, ഇനിയും അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാറുമുണ്ട്......(പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് മനുഷ്യർക്ക് സാധ്യമായ കാര്യം അല്ലല്ലോ....).

നമ്മൾ പലപ്പോഴും മറ്റുള്ളവരുടെ സാഹചര്യം ആയിട്ട് നമ്മുടെ സാഹചര്യത്തെ താരതമ്യം ചെയ്യാറുണ്ട്...(പലപ്പോഴും നമ്മളെക്കാൾ സൗകര്യം കൂടുതലുള്ളവരുടെ സാഹചര്യം ആയിട്ട് താരതമ്യം ചെയ്യാൻ ആയിരിക്കും നമ്മളിൽ പലരും നോക്കുക.....).

വിട്ടിൽ പണിക്കുവന്ന വ്യക്തി രണ്ടാം ക്ലാസ്സ്വരെ പഠിച്ചിട്ടുള്ളു എന്ന് പറയുകയുണ്ടായി, അവരുടെ നാട്ടിൽ ഒരുപക്ഷെ അങ്ങനെ ഒരു സാഹചര്യം ആയിരിക്കാം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാവുക......

നമ്മൾക്ക് ചിലപ്പോഴൊക്കെ ഉണ്ടാവുന്ന സാഹചര്യം പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറമാണ്......

കഴിഞ്ഞ ദിവസം ഒരു വ്യക്തി മരിക്കാൻ ഇടയായത് അപ്രതീക്ഷിതമായ സാഹചര്യം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതുകൊണ്ടാണ്....ആർക്കും അദ്ദേഹത്തിന്റെ രക്ഷിക്കാൻ കഴിഞ്ഞില്ല.... നിസ്സഹായതയോടെ നിൽക്കേണ്ടി വന്ന അവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായേക്കാം.....

നമ്മുടെ ഓരോരുത്തരുടെയും നിലവിലെ സാഹചര്യം എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ, നമ്മൾക്ക് ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ നമ്മൾ എത്ര മാത്രം തൃപ്തരാണ് എന്നതിനെ ആശ്രയിച്ചിരിക്കും.....

നമ്മുടെ നിലവിലെ സാഹചര്യം എന്തുമായിക്കൊള്ളട്ടെ അതിജീവിക്കുവാൻ നമ്മൾ തന്നെ വിചാരിക്കണം....

എല്ലാകാലത്തും എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ല....

ഓരോ പ്രഭാതത്തിലും പ്രകൃതിയിൽ രുപമാറ്റം (നോട്ട് മാറുന്നത് അല്ല കേട്ടോ ഉദേശിച്ചത്‌) സംഭവിച്ചുകൊണ്ടിരിക്കുന്നു....

ചില ആളുകൾക്ക് പഠിക്കാൻ (ഉദാഹരണം) ആഗ്രഹമുണ്ട്, പക്ഷെ എങ്കിൽ അതിനുള്ള പണമില്ല.....

മറ്റു ചിലർക്ക് ആകട്ടെ ആവശ്യത്തിൽ കൂടുതൽ പണമുണ്ട്, പക്ഷെ എങ്കിൽ പഠിക്കാൻ ആഗ്രഹമില്ല.....

എത്രയോക്കെ താഴ്ത്തി ചവിട്ടിയാലും മുന്നോട്ട് പോകാമെന്നു സൈക്കിൾ നമ്മളെ പഠിപ്പിക്കുന്നു..... പ്രകൃതി ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിച്ചു തരുന്നു....... നദികൾ ഒന്നും തന്നെ പുറകോട്ട് ഒഴുകാറില്ലല്ലോ......

സ്വർണ്ണം രുപപ്പെടുത്തിയെടുക്കാൻ ഒരുപാട് സാഹചര്യത്തിലൂടെ കടന്നുപോകേണ്ടതുണ്ട്..... എങ്കിൽ മാത്രമേ സ്വർണ്ണത്തിനു തിളക്കം കിട്ടുകയുള്ളു.....

മോശമായ സാഹചര്യത്തിൽ നിന്ന് വളർന്നു നല്ല ഭംഗി നൽകുന്ന പൂക്കളുണ്ട്......

ഒരുപാട് മനുഷ്യർ, അവർ തങ്ങളുടെ മോശം ജീവിതസാഹചര്യത്തോട് പൊരുതി മുന്നേറിയവരാണ്....

എന്റെ അപ്പൂപ്പനും അമ്മുമ്മയും അവരുടെ ജീവിതസാഹചര്യത്തെ കുറ്റപ്പെടുത്താതെ അധ്വാനിച്ചു മക്കളെ വളർത്തികൊണ്ട് വന്നു..... പിന്നീട് അവരിലൂടെ പിൻതലമുറ ഉണ്ടായി...... ഒരുപാട് ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും അവർ അനുഭവിച്ചത് തങ്ങളുടെ ഭാവിതലമുറക്ക് വേണ്ടിയാണ്.....

ഇന്നിപ്പോൾ പലരും തങ്ങളുടെ ജീവിതസാഹചര്യത്തെ കുറ്റപ്പെടുത്തി, നിരാശയിൽ കഴിയുന്നവരുണ്ട്.....

വർഷങ്ങളോളം അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് കുടുംബത്തിലേക്ക് സമ്പാദിച്ചിട്ട്, ഒടുവിൽ അവർ കുടുംബത്തിലെ ആരും അല്ലാതെ ആകുന്നൊരു അവസ്ഥ ഈയിടെ ഒരുപാട് വ്യക്തികളിൽ നിന്നും അറിയാൻ കഴിഞ്ഞു.....

തങ്ങളുടെ ജീവിതത്തിലെ ഏറിയ പങ്കും അന്യനാട്ടിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ നാട്ടിലേക്ക് അയച്ചു കൊടുത്തിട്ടും സ്വന്തം വിട്ടുകാർക്ക് പോലും ഒരു വിലയും ഇല്ലാത്തവർ.....

കഴിഞ്ഞ ദിവസം വായിച്ചോരു സംഭവം/കഥ ഓർക്കുന്നു.... ഒരു ഉദ്യോഗസ്ഥൻ കുടുംബവുമായി ദൈവത്തിന്റെ സന്നിധിയിലേക്ക് തീർത്ഥാടനം പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു, അതിനു വേണ്ടി താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉച്ചക്ക് ശേഷം ലീവ് പറഞ്ഞിട്ടുണ്ടായിരുന്നു.... രാവിലെ ഒരു വിട് ജപ്തി ചെയ്യാൻ ബാങ്ക് മാനേജരെ സഹായിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി, അങ്ങനെ അദ്ദേഹം ജപ്തി ചെയ്യാനുള്ള വിട് പരിശോധിച്ചപ്പോൾ കാണുന്ന കാഴ്ച അവിടെ വീട്ടുകാർ മരിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു എന്നതാണ്.... ഉടനെ ഇദ്ദേഹം തന്റെ കയ്യിൽ ഉണ്ടായിരുന്ന ദൈവസന്നിധിയിൽ കൊടുക്കാൻ വെച്ചിരുന്ന പണം ഇവരുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ഇതുകൊണ്ട് പോയി ബാങ്ക് മാനേജരെ ഏൽപ്പിക്കുക, ബാക്കി തുക അടക്കാൻ സാവകാശം ചോദിക്കുക.... അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഇദ്ദേഹം വിരമിച്ചു വിട്ടിൽ ഇരിക്കുമ്പോൾ ഇദ്ദേഹത്തെ കാണാൻ രണ്ടു വ്യക്തികൾ കടന്നുവരുന്നു ... അവരുടെ കയ്യിൽ പണവും ഉണ്ടായിരുന്നു..... ഇദ്ദേഹത്തിന് അവരെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല, പിന്നീട് വന്നവർ തന്നെ അവരെ സ്വയം പരിചയപ്പെടുത്തി, വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട് ജപ്തി ചെയ്യാൻ താങ്കൾ വന്നിരുന്നു, അന്ന് താങ്കൾ തന്ന പണം കിട്ടിയത് കൊണ്ടാണ് ഞങ്ങൾ ഇന്നിപ്പോൾ ജീവനോടെ ഉള്ളത്, ഇന്ന് ഞങ്ങൾക്ക് അത്യാവശ്യം സൗകര്യം എല്ലാം ഉണ്ട്.... താങ്കൾ ഞങ്ങളെ സഹായിച്ച തുക അതിൽ കൂടുതലായി തിരിച്ചു ഏൽപ്പിക്കാൻ വന്നതാണ് എന്ന്.... അദ്ദേഹം അവരോടു പറഞ്ഞു തുക മറ്റാർക്ക് എങ്കിലും (അനാഥാലയം, പാവപ്പെട്ടവർ) സഹായമായി കൊടുത്തോളു എന്ന്....

ഏതൊരു ജീവിതസാഹചര്യം ആയികൊള്ളട്ടെ നമ്മൾക്കുള്ളത് അതിനെയെല്ലാം നേരായ രീതിയിൽ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ എല്ലാവർക്കും കഴിയട്ടെ, മോശമായ സാഹചര്യത്തെ നിയന്ത്രിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-എന്നും എപ്പോഴും എല്ലാ മനുഷ്യരുടെയും സാഹചര്യം ഒരുപോലെ ആയിരിക്കില്ല.....

കാലങ്ങൾ നമ്മളിൽ ഒരുപാട് സാഹചര്യങ്ങളിലൂടെ മാറ്റങ്ങൾ വരുത്തുക തന്നെ ചെയ്യും.....

എനിക്ക് വിഷയത്തെക്കുറിച്ച് എഴുതാനുള്ള സാഹചര്യം ഇപ്പോഴാണ് ലഭിച്ചത് (ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നേ കൊണ്ട് ഇത്രയും എഴുതാൻ പറ്റുന്നുള്ളു, അല്ലെങ്കിൽ ഞാൻ പോയി മല മറിച്ചേനെ എന്നൊന്നും അവകാശപ്പെടുന്നില്ല കേട്ടോ.... ). അതുപോലെ ഓരോരുത്തർക്കും ഓരോ കാര്യങ്ങളും ചെയ്തു തീർക്കാൻ സമയം ഇപ്പോഴായിരിക്കും സാധിച്ചിട്ടുണ്ടാകുക......

നമ്മൾ ലോകത്തിൽ നിന്നും എന്നെങ്കിലും ഒരിക്കൽ കടന്നുപോകേണ്ടവരാണ് .....

ജീവിതത്തിനു ശേഷം പിന്നെ എന്താണ് എന്ന് ആർക്കും നമ്മളോട് പറഞ്ഞു തരാൻ കഴിയില്ല (അതെന്താ എന്ന് ചോദിക്കില്ലല്ലോ, മരിച്ചവർ ആരും തിരിച്ചു വന്ന സാഹചര്യം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ.....).

പക്ഷെ എങ്കിൽ ഇന്നത്തെ നമ്മുടെ ഓരോ സാഹചര്യങ്ങളെയും എങ്ങനെ നേരിടാം എന്ന് പറഞ്ഞു തരാൻ, സഹായിക്കാൻ നമ്മുടെ ചുറ്റിലുമുള്ള നല്ലവരായ മനുഷ്യർക്ക്സാധിച്ചേക്കും......

നമ്മൾ ഇന്ന് എത്ര സുഖസൗകര്യത്തിൽ കഴിഞ്ഞാലും നാളെ നമ്മൾക്കും മോശം സാഹചര്യം വന്നുചേർന്നുകൂടായ്ക ഇല്ലല്ലോ....

ഏതു സാഹചര്യത്തെയും നേരിടാൻ നമ്മൾ, നമ്മളെ തന്നെ ഒരുക്കുക.... ജീവിതം ക്ഷണികമാണ്.... കിട്ടുന്ന സമയം ഉപകാരപ്രദമായ കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക.....

ഒരുകാരണവശാലും സ്വന്തം സാഹചര്യത്തെ കുറ്റം പറയാതെ, എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തെ നേരായ വഴിയിൽക്കൂടി അതിജീവിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുക......

രോഗങ്ങൾ, ദുരിതങ്ങൾ, ഒറ്റപ്പെടുത്തൽ, നിരാശ നിറഞ്ഞ അവസ്ഥകൾ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം..... ആന്മധൈര്യത്തോടെ അവയെയെല്ലാം നേരിടാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN