Choose your language

29 April 2022

// // Subscribe YOUTUBE Channel

That's the thing



ഇന്നത്തെ വിഷയം അതാണ് കാര്യം എന്നതിനെക്കുറിച്ചാണ്....

നമ്മളോട് പലരും മിണ്ടാത്തത് എന്താണ് എന്ന് പലപ്പോഴും നമ്മൾക്ക് മനസ്സിൽ ആവാറില്ല, അന്നേരം നമ്മൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി കഴിയുമ്പോൾ അതാണ് കാര്യം എന്ന് നമ്മൾ സ്വയം പറയും.....

കല്യാണ ആവശ്യത്തിന് സ്വർണ്ണം(ഉദാഹരണം) വാങ്ങിക്കാൻ കടയിൽ പോകുമ്പോൾ ആരെങ്കിലുമൊക്കെ കൂടെപോകും(കൂടെ ചെല്ലാമോ എന്ന് ചോദിച്ചിട്ട് ആണ് വരുന്നത് എങ്കിൽ അത് സ്വാഭാവികം), പക്ഷെ എങ്കിൽ അവരിൽ ചിലർ എങ്കിലും കല്യാണചെറുക്കന്റെ/വധുവിന്റെയോ വീട്ടുകാർ കൂടെ ചെല്ലാമോ എന്ന് ചോദിച്ചിട്ടല്ല വരുന്നത്(എല്ലാവരുടെയും കാര്യമല്ല....) എങ്കിൽ വീട്ടുകാർ എത്ര ആലോചിച്ചിട്ടും മനസ്സിൽ ആകുന്നില്ല എന്തിനാണ് അവർ കൂടെ തങ്ങളോടൊപ്പം കടയിൽ വരുന്നതെന്ന്, പിന്നിടാണ് മറ്റുള്ളവർ വഴി അറിയാൻ കഴിഞ്ഞത് അവർക്ക് കമ്മീഷൻ ലഭിക്കാൻ വേണ്ടിയാണ് എന്ന്....(കാര്യം ശരിയാണെന്നു ഉറപ്പ് വരുത്തി...).

തന്റെ ക്ലാസ്സിൽ സിനിമാറ്റിക് ഡാൻസ് (ഉദാഹരണം) പഠിക്കാൻ വന്ന കുട്ടികൾ പിന്നീട് വരാതെ ആയപ്പോൾ ക്ലാസ്സ്ടീച്ചർ കാര്യം അന്വേഷിച്ചു, കുട്ടികളെ ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ ചേർത്തു കഴിഞ്ഞപ്പോൾ അവിടെ നിന്നും കിട്ടിയ നിർദേശം സിനിമാറ്റിക് ഡാൻസ് പഠിക്കാൻ പാടില്ല എന്നാണെന്നു, അതാണ് കാര്യം എന്ന് മനസ്സിലായപ്പോൾ സിനിമാറ്റിക് ഡാൻസ് ടീച്ചർ തന്നെകൊണ്ട് ആകുംവിധം തിരിച്ചറിവുകൾ സമൂഹത്തിന് പകർന്നു നൽകി.....

ഇന്നലെ വരെ നമ്മളോടൊപ്പം കളിച്ചും ചിരിച്ചും നടന്നവർ ഇന്ന് വളരെ അധികം ഭാവവ്യത്യാസം നമ്മളോടുള്ള പെരുമാറ്റത്തിൽ അവരിൽ കാണുന്നുണ്ടെങ്കിൽ ഇതിനിടയിൽ അവർക്ക് എന്തോ കാര്യമായ നിർദേശം/അറിവ് ലഭിച്ചിട്ടുണ്ട്....

ലോകത്ത് എന്തെല്ലാം കാര്യങ്ങളാണ് തെറ്റായിട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്....

തെറ്റായ കാര്യങ്ങൾ ചെറുപ്പംതൊട്ടേ കേട്ട് കേട്ട് നമ്മൾ അതെല്ലാം മനസ്സിൽ ശരിയായിരിക്കും എന്ന് തെറ്റിദ്ധരിക്കും (ഒരു പക്ഷെ....).

നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരും ഓരോ തരത്തിലാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും, അവരുടെ ചിന്തകൾ ശരിയാണെന്നുള്ള രീതിയിൽ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു (എന്നെയും ചേർത്തുകൊണ്ടാണ് പറയുന്നത് കേട്ടോ), എന്നെങ്കിലും ഒരിക്കൽ അവർക്ക് നേരായ തിരിച്ചറിവുകൾ ലഭിക്കുമെന്ന് ആശിക്കാം.....

ഒരാൾക്ക് നമ്മളെ ഇഷ്ടപ്പെടണം എങ്കിൽ എന്തെങ്കിലും കാരണം കാണുമല്ലോ.....

എന്തായിരിക്കും കാരണം എന്ന് വ്യക്തികളോട് തന്നെ നേരിട്ട് ചോദിക്കണം....

നമ്മൾ ആരോടും കാര്യം അറിയാതെ സംസാരിക്കരുത്......

പണ്ടൊരിക്കൽ എന്റെ ഒരു സുഹൃത്ത്വന്നു മറ്റൊരാളെ പറ്റി എന്നോട് എന്തോ ഒരു കാര്യം പറഞ്ഞു (എന്താണ് പറഞ്ഞതെന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല), അതു കേട്ടിട്ട് ഞാൻ കരഞ്ഞുപോയി (ചെറുപ്പത്തിൽ സംഭവിച്ചതാണ്), എന്റെ കരച്ചിൽ കണ്ടിട്ട് സുഹൃത്ത്എന്നോട് പറഞ്ഞ വ്യക്തി എന്റെ അടുത്ത് നേരിട്ട് വന്നു പറഞ്ഞു അവൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാണ് എനിക്ക് അങ്ങനെ ഒന്നും വിഷമം ഇല്ല, എനിക്ക് നിന്നോട് ദേഷ്യവും ഇല്ല എന്നൊക്കെ....അപ്പോഴാണ് എനിക്ക് ആശ്വാസം ലഭിച്ചത്..... ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്....

എല്ലാവർക്കും തന്റെ ചുറ്റിലും നടക്കുന്ന കാര്യങ്ങളുടെ കാരണം കണ്ടെത്താൻ കഴിയട്ടെ (ആവശ്യം ഉണ്ടെങ്കിൽ മാത്രം), കാരണം കണ്ടെത്തിക്കഴിയുമ്പോൾ അതാണ് കാരണമെന്ന് നമ്മൾക്കും പറയാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മളുടെ ചുറ്റിലും ജീവിക്കുന്ന ഓരോ മനുഷ്യർക്കും അവരുടെ ജീവിതചുറ്റുപാടുകൾ കാര്യമായി തന്നെ സ്വാധിനിക്കുന്നുണ്ട്.....

ഒരു വ്യക്തിയിൽ നിന്നും നല്ല പെരുമാറ്റം പ്രതീക്ഷിക്കണം എങ്കിൽ വ്യക്തിയുടെ ജീവിതസാഹചര്യം വിലയിരുത്തണം (ഒരുപക്ഷെ....).

എത്ര മോശമായ സാഹചര്യം ആണെങ്കിൽ പോലും മനസ്സ് വെച്ചാൽ തീർച്ചയായും ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN