Choose your language

27 April 2022

// // Subscribe YOUTUBE Channel

Everything will be fine

 


ഇന്നത്തെ വിഷയം എല്ലാം ശരിയാകും എന്നതിനെക്കുറിച്ചാണ്....

ആരെങ്കിലുമൊക്കെ നമ്മളോട് എല്ലാം ശരിയാകും എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം അനുഭവപ്പെടാറില്ലേ......

എല്ലാം ശരിയാകും എന്നൊരു ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാവണം.....

ഒരുപാട് നാളുകൾ ശ്രമിച്ചാൽ ആയിരിക്കും ഒരു പക്ഷെ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ശരിയിലേക്ക് എത്തുകയുള്ളു.....

പല കാര്യങ്ങളും നമ്മൾ ചെയ്യുമ്പോൾ ആദ്യശ്രമത്തിൽ തന്നെ വിജയം കാണണം എന്നില്ലല്ലോ.... അപ്പോഴൊക്കെ നമ്മൾക്ക് പ്രോത്സാഹനം നൽകാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ടാകുമല്ലോ.....

പലരും കുട്ടികളുടെ കുസൃതി കണ്ടിട്ട്, എന്തെങ്കിലും മാറ്റം അവരിൽ വരുത്താൻ കഴിയുമോ എന്ന് അന്വേഷിക്കാറുണ്ട്....

നമ്മളിൽ പലരും ചെറുപ്പത്തിൽ എങ്ങനെയുള്ള സ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തികൾ ആയിരുന്നു, ഇപ്പോൾ എങ്ങനെയാണ്.... വളരെ അധികം മാറ്റങ്ങൾ കൊണ്ട് വന്നിട്ടില്ലേ..... ഒരു പക്ഷെ ചെറുപ്പത്തിൽ വളരെ അധികം നാണം കുണുങ്ങിയും മറ്റുള്ളവരോട് സംസാരിക്കുന്നതിൽ വിമുഖത ഉള്ള വ്യക്തിയും ആയിരുന്നിരിക്കാം.....

നമ്മളിൽ പലരുടെയും ആഗ്രഹം വളരെ പെട്ടെന്ന് തന്നെ എല്ലാം ശരിയായാൽ മതിയായിരുന്നു എന്നാണ്.....

നമ്മൾ ഒരു കാര്യത്തിനുവേണ്ടി മുന്നിട്ടിറങ്ങുമ്പോൾ എല്ലാം ശരിയാകും എന്ന് മനസ്സിൽ കരുതിയിട്ടാണ് പോകുന്നത്......

പണ്ടൊരിക്കൽ ഞാൻ പഴയൊരു കാർ വാങ്ങിക്കാൻ ചെന്നപ്പോൾ എല്ലാം ശരിയാകും എന്ന് കരുതിയാണ് പോയത്.... അവിടെ ചെന്ന് കാർ കണ്ടപ്പോൾ ഫോട്ടോയിൽ കാണുന്നത് പോലെ ആയിരുന്നില്ല അവസ്ഥ.... വളരെ ദയനിയം ആയിരുന്നു......

മറ്റൊരു ദിവസം വേറൊരു വാഹനം വാങ്ങാൻ ചെന്നു കഴിഞ്ഞു എല്ലാം ശരിയാകും എന്നുള്ള വിശ്വാസത്തിൽ വാഹനം വാങ്ങിച്ചു വിട്ടിൽ എത്തി, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വണ്ടി പണിക്കായി വർക്ഷോപ്പിൽ കയറ്റിയപ്പോഴാണ് ഞാൻ കണ്ടത് കാറിന്റെ അടിഭാഗം ഒരുപാട് ദ്രവിച്ചു ഇല്ലാതെ ആയത്..... എന്നെങ്കിലും ഒരിക്കൽ എല്ലാം ശരിയാകും എന്നൊരു ധൈര്യത്തിൽ വാഹനവുമായി മുന്നോട്ട് പോയികൊണ്ടിരുന്നു..... ഇന്ന് എന്റെ പക്കൽ വാഹനം ഇല്ല, പോരാത്തതിന് ഒരുപാട് തുക ചിലവാക്കിയ നഷ്ടവും....എല്ലാം ശരിയാകും എന്ന് പറഞ്ഞിരുന്നാൽ മാത്രം പോരല്ലോ, കാർ ശരിയാക്കി എടുക്കാനുള്ള സമ്പാദ്യവും എന്റെ പക്കൽ വേണമല്ലോ...... കാർ എന്റെ പക്കൽ ഇരുന്നാൽ എല്ലാം ശരിയാകും എന്നത് തെറ്റാണ് എന്ന് കാലം എന്നേ പഠിപ്പിച്ചു തന്നു.... ഉടനെ ഞാൻ കാർ പൊളിക്കാൻ കൊടുത്തു...

നമ്മൾ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ നഷ്ടത്തിലാണ് എന്ന് കണ്ടാൽ പിന്നെ പരിപാടി തുടർന്ന് കൊണ്ടുപോകാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് (അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്).....,

ബിസിനസ് ചെയ്യുമ്പോൾ ചിലപ്പോൾ ലാഭത്തിൽ ആകാൻ സമയം ഒത്തിരി എടുത്തേക്കാം....അത് മുൻകുട്ടി കണ്ടുകൊണ്ട് വേണം ബിസിനസ്ചെയ്യാൻ ഇറങ്ങി തിരിക്കാൻ (എല്ലാ ബിസിനസും ഒരുപോലെ അല്ലല്ലോ... ).

ആരൊക്കെ എന്നോട് ശരിയാകും എന്ന് പറഞ്ഞാൽ പോലും അവരാരും എന്നേ സഹായിക്കാൻ പോകുന്നില്ല(ഒരു പക്ഷെ.....).

നഷ്ടങ്ങൾ സഹിക്കാൻ തയ്യാർ ആണെങ്കിൽ പിന്നെ അവരവരുടെ ഇഷ്ടം അനുസരിച്ചു മുന്നോട്ട് പോകാം.....

നമ്മുടെയൊക്കെ ജീവിതത്തിൽ എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടാകുമെന്നോ എന്തൊക്കെ ലാഭങ്ങൾ ഉണ്ടാകുമെന്നോ ആർക്കും മുൻകൂട്ടി പറയാൻ പറ്റിയെന്നു വരില്ല....

നമ്മൾക്കുണ്ടാകുന്ന മുറിവുകൾ കുറച്ചു കാലം കൊണ്ട് ശരിയാകാറില്ലേ..... എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..... ഒരു നാൾ നമ്മൾക്കും വരും നല്ല സമയം അന്നേരം എല്ലാം ശരിയാകും, നമ്മൾ പരിശ്രമിച്ചുകൊണ്ടിരുന്നാൽ മാത്രമേ എന്തും നേടിയെടുക്കാൻ കഴിയുകയുള്ളു....

നമ്മൾ ഇന്ന് വളരെ ആകുലതയോടെ ചോദിക്കുന്ന കാര്യം ഇനി എന്നാണാവോ എല്ലാം ശരിയാകുന്നതെന്ന് ആയിരിക്കും.....

എനിക്ക് ഇന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തുകൊണ്ട് നേരത്തെ ചെയ്യാൻ തോന്നിയില്ല എന്ന് ചോദിച്ചാൽ, അന്നേരം ഇങ്ങനെ ചെയ്യാൻ തോന്നിയില്ല, അല്ലെങ്കിൽ സാഹചര്യം അനുവദിച്ചില്ല എന്നല്ലേ എനിക്ക് ഉത്തരം പറയാൻ പറ്റുകയുള്ളു, മാത്രമല്ല അന്ന് ചെയ്തിരുന്നാൽ എത്രത്തോളം വിജയം ഉണ്ടാകുമെന്നും പറയാൻ പറ്റുകയില്ല, ഒരുപക്ഷെ ചിലപ്പോൾ വിജയിച്ചേക്കാം, അല്ലെങ്കിൽ പരാജയപ്പെട്ടേക്കാം....എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ പറയുന്നത്.....

നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടായാൽ മാത്രമേ എല്ലാം ശരിയാകുകയുള്ളു എന്ന് കരുതാൻ സാധിക്കുകയുള്ളു.....

എല്ലാം ശരിയാകും ധൈര്യമായി മുന്നോട്ട് പോകുക എന്ന് നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി സ്വയം പറയാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ് -എല്ലാം ശരിയാകും, എല്ലാം ശരിയാകും എന്നൊക്കെ ആർക്കുവേണമെങ്കിലും പറയാം,പറഞ്ഞുകൊണ്ട് നടക്കാം, പറയുന്നതിന് ആർക്കും മുടക്ക് മുതൽ ആവശ്യം വേണ്ടി വരുന്നില്ലല്ലോ.....

ഓരോ കാര്യത്തിനും ഇറങ്ങിത്തിരിക്കുമ്പോഴാണ് അതിന്റെതായ ബുദ്ധിമുട്ട് അറിയാൻ കഴിയുകയുള്ളു......

നമ്മളിൽ പലരും ബുദ്ധിമുട്ടുകൾ സഹിക്കുന്നത് എല്ലാം നാളെയൊരിക്കൽ ശരിയാകും എന്നുള്ള പ്രതീക്ഷയിലാണ്.....

എല്ലാം ശരിയാകുന്ന ഒരു സമയം എത്രയും പെട്ടെന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരട്ടെ....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN