ഇന്നത്തെ വിഷയം അധഃപതിക്കുക(വിഴ്ച, നാശം, ദുരവസ്ഥ) എന്നതിനെകുറിച്ചാണ്.....
നമ്മളോരോരുത്തർക്കും പലതരത്തിലുള്ള വിഴ്ചകൾ ഉണ്ടായിട്ടുണ്ട്..... (കാൽ ഇടറി വിഴുന്നതും, തെന്നി വിഴുന്നതും അല്ല കേട്ടോ ഞാൻ പറയാൻ ഉദേശിച്ചത്.....).
നമ്മളിൽ പലരും മറ്റുള്ളവരുടെ വിഴ്ചയിൽ ഒരുപക്ഷെ സന്തോഷിച്ചേക്കാം..., നമ്മളിൽ പലരും മറ്റുള്ളവരുടെ വിഴ്ച കാണാൻ ആഗ്രഹിക്കുന്നുണ്ടാകാം (ഒരുപക്ഷെ.....)
നമ്മളോട് പലരും പറയാറില്ലേ നി ഇത്രമാത്രം അധഃപതിക്കരുത് എന്ന്....
ഒരു പക്ഷെ നമ്മുടെ ഭാഗത്തു നിന്നുള്ള മോശമായ പെരുമാറ്റം ആകാം, മോശമായ സംസാരം ആകാം......
മറ്റു ചിലർ പറയാറുണ്ട്, നിന്നെ പറ്റി ഇങ്ങനെയൊന്നും അല്ല കരുതിയിരുന്നത്,
നീ ഇപ്പോൾ വളരെ അധികം അധഃപതിച്ചല്ലോ എന്ന്.....
ഓരോ മനുഷ്യരും സ്വയം വിചാരിച്ചാൽ അല്ലേ അധഃപതിക്കാൻ കഴിയുകയുള്ളു.....
മറ്റുള്ളവർ നമ്മളെ പുച്ഛിക്കുമ്പോൾ, കളിയാക്കുമ്പോൾ എന്നാൽ ശരി അവരുടെ ആഗ്രഹം പോലെ ആകട്ടെ എന്ന് കരുതി നമ്മളുടെ ശ്രമത്തിൽ നിന്നും നമ്മളായിട്ട് പിന്മാറാൻ തുടങ്ങുമ്പോൾ നമ്മളുടെ അധഃപതനം തുടങ്ങുകയായി.......
ജീവിതത്തിൽ സത്യസന്ധത പാലിക്കുന്ന വ്യക്തി,നുണകൾ പറയാൻ തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ അധഃപതനം സംഭവിക്കുകയായി
(ഒരു പക്ഷെ സ്വന്തം ലാഭത്തിന് വേണ്ടി നുണകൾ പറയുന്നത് ആയിരിക്കാം ആ വ്യക്തി...... പക്ഷെ എങ്കിൽ അതിലുടെ ആ വ്യക്തിയുടെ
സ്വന്തം വ്യക്തിത്വം നശിക്കാൻ തുടങ്ങുന്നു....).
ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു ഒരു വ്യക്തിയുടെ ജീവിതത്തിൽ അധഃപതനം സംഭവിക്കാൻ കാരണം ആയിട്ട്.....
നമ്മളിൽ പലരും ഒരു പക്ഷെ ഇപ്പോൾ നിൽക്കുന്നത് അധഃപതനത്തിന്റെ നടുവിൽ ആയിരിക്കാം......(മുന്നോട്ട് എങ്ങനെ നടക്കാം എന്ന് അറിയാതെ ഒരിടത്തു തന്നെ നിൽക്കുക ആയിരിക്കാം....)
മണ്ണിൽ നിന്നും മരത്തിലേക്ക് ചിതൽ വളർന്നു വരുന്നത് കണ്ടിട്ടുണ്ടാകും നമ്മളിൽ പലരും..... നമ്മളുടെ ശ്രദ്ധക്കുറവ്
കൊണ്ട് ഒടുവിൽ മരം ചിതൽ കയറി ഉപയോഗശുന്യം ആയിപോകാൻ ഇടയുണ്ട്...... ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റായ ശീലങ്ങൾ നമ്മൾ വളർത്തികൊണ്ട്
വന്നാൽ സംഭവിക്കുക.....
കഴിഞ്ഞ ദിവസമാണ് കിണറ്റിലെ വെള്ളം പോലും അനക്കം ഇല്ലാതെ ഇട്ടു കഴിഞ്ഞാൽ, മഞ്ഞ നിറം വന്നു ഉപയോഗശുന്യം ആയിപ്പോകും എന്ന് അറിയാൻ ഇടയായത്.... വിട്ടിൽ മോട്ടോറിൽ വെള്ളം എടുക്കുന്നതുകൊണ്ട് കപ്പി ഉപയോഗിച്ച് വെള്ളം കോരി എടുക്കാറുണ്ടായില്ല, അതിന്റെ ഫലമായി വെള്ളത്തിൽ മഞ്ഞ കളർ രുപപ്പെട്ടു വരുന്നുണ്ട്.....
പിന്നെ ഇടയ്ക്കു ഇടയ്ക്ക് പഞ്ചായത്തിൽ നിന്നും കൊണ്ടുവരുന്ന
പൊടി കിണറ്റിലേക്ക് ഇട്ടു കലക്കി വെള്ളം വൃത്തിയാക്കി
എടുക്കാറുണ്ട്........
അധഃപതനത്തിന്റെ നാളുകളിൽ നിന്നും വിജയത്തിലേക്ക് കടക്കാൻ അധികം കാലം വേണ്ടി വരില്ല നമ്മളിൽ പലർക്കും, അതിനു വേണ്ടത് ആന്മാർത്ഥമായ
പരിശ്രമമാണ്.....
നമ്മൾ പരിശ്രമിക്കുക,
നമ്മുടെ മുൻപിലുള്ള തടസ്സങ്ങളെ അതിജീവിക്കുക.....
ഒരു അധഃപതനവും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവില്ല, ഓരോ സമയം കഴിയുമ്പോൾ നമ്മൾക്കു ഉണ്ടാകുന്ന അധപതനത്തിനു മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും.....
എല്ലാവരും ബിസിനസ് ചെയ്യുന്നത് ലാഭത്തിന് വേണ്ടിയാണ്, പക്ഷെ എങ്കിൽ എല്ലാവർക്കും
ബിസിനസ്സിൽ നിന്നും ലാഭം കണ്ടെത്താൻ കഴിയുന്നില്ല
എന്നതാണ് പരമാർത്ഥം....
നമ്മൾ ചെയ്യുന്ന കാര്യത്തിലെ തെറ്റുകൾ കണ്ടെത്തി, പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക......
എത്രയോ വ്യക്തികൾ അവരുടെ ബിസിനസ് പരാജയപ്പെട്ടിട്ട് അതൊന്നും വക വെക്കാതെ മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തി ജീവിതത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ......
അധപതനം നമ്മുടെയൊക്കെ
ജീവിതത്തിൽ ഉണ്ടായേക്കാം, അതോർത്തു തളർന്നിരിക്കാതെ മുന്നോട്ട് പോകുവാനുള്ള
വഴികൾ കണ്ടെത്താൻ എല്ലാവർക്കും
കഴിയട്ടെ എന്ന് ആശംസിക്കുന്നു......
കുറിപ്പ്-ഓരോ അധപതനവും ഓരോ മനുഷ്യർക്കും
സമ്മാനിക്കുന്നത് വല്ലാത്ത വേദനകളാണ്.....
നാളെ കുറിച്ചു ആലോചിച്ചു മാത്രം ഇന്നത്തെ ദിവസം ചിലവഴിക്കുക.....
അധപതനത്തെ ചെറുത്തു തോൽപ്പിക്കാൻ നമ്മൾക്ക് കഴിയണം, അതിനുവേണ്ടി ആന്മാർഥമായി ശ്രമിച്ചുകൊണ്ടിരിക്കണം......
മറ്റുള്ളവരുടെ അധഃപതനത്തിൽ
ഒരിക്കലും സന്തോഷിക്കാൻ പാടില്ല..... നാളെകളിൽ നമ്മൾക്കും അതെ അവസ്ഥകൾ ഒരുപക്ഷെ ഉണ്ടായെന്നു
വരാം...... അധഃപതനത്തെ അതിജീവിക്കുവാൻ
ശക്തി ലഭിക്കട്ടെ (സൂപ്പർമാന്റെ,
ശക്തിമാൻറെ ശക്തി ആണോ എന്നൊന്നും ചോദിക്കില്ലല്ലോ അല്ലേ....)
0 comments:
Post a Comment
Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page