Choose your language

6 May 2022

// // Subscribe YOUTUBE Channel

Don't say anything like that



ഇന്നത്തെ വിഷയം അങ്ങനെ ഒന്നും പറയല്ലേ എന്നതിനെക്കുറിച്ചാണ്...

നമ്മളുടെ ചുറ്റിലും സംഭവിക്കുന്ന ഓരോ കാര്യത്തെക്കുറിച്ചും നമ്മൾ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടും ഉണ്ടായിരിക്കും.....

നമ്മൾ ഒരാളെക്കുറിച്ച് ഇന്നലെ പറഞ്ഞ അഭിപ്രായം ആയിരിക്കില്ല ഇന്ന് നമ്മൾ വ്യക്തിയെ കാണുമ്പോൾ പറയുക.....

നമ്മൾ മറ്റുള്ളവരെക്കുറിച്ച് പറയുമ്പോൾ അത് കേൾക്കേണ്ടി വരുന്ന അവിടെയുള്ള ആർക്കെങ്കിലും വേദന ഉളവാക്കുന്നുണ്ടെങ്കിൽ വ്യക്തികൾ നമ്മളോട് പറയുക അങ്ങനെയൊന്നും പറയല്ലേ എന്നായിരിക്കും.....

നമ്മളിൽ പലരും ദേഷ്യം വരുമ്പോൾ കടുകട്ടി വാക്കുകൾ ഉപയോഗിക്കും അന്നേരം അത് കേൾക്കുന്നവർക്ക് വളരെ അധികം വേദനാജനകമായ അനുഭവം ആയിരിക്കും ഉണ്ടായിരിക്കുക.... അവരിൽ പലരും നമ്മളോട് അഭ്യർത്ഥിക്കും അങ്ങനെയൊന്നും പറയല്ലേ എന്ന്.....

ഒരാൾ നമ്മളോട് മോശമായി സംസാരിച്ചാൽ നമ്മളിൽ പലരും അതെ രീതിയിൽ തിരിച്ചും സംസാരിക്കാൻ ശ്രമിച്ചെന്നിരിക്കും അന്നേരം നമ്മുടെ സംസാരം കേൾക്കുന്ന വ്യക്തികൾ ഒരുപക്ഷെ പറയുമായിരിക്കും അങ്ങനെയൊന്നും പറയല്ലേ എന്ന്....

എന്നോട് പലരും മോശമായി സംസാരിച്ചിട്ടുണ്ട് ഞാൻ അതൊക്കെ കേട്ടിട്ട് പോരുക ഉള്ളു.... പിന്നീട് അവരോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കാറില്ല.... അവർ ഒരുപക്ഷെ തമാശയുടെ പുറത്തു പറയുന്നത് ആയിരിക്കും.....

ചിലരൊക്കെ ശാപവാക്കുകൾ നമ്മളോട് പറയാറില്ലേ.....നമ്മളിൽ പലരും ശാപവാക്കുകൾ കേട്ട് കഴിഞ്ഞാൽ അതൊക്കെ അതേപടി സംഭവിക്കും എന്ന് ഭയത്തിൽ ആയിരിക്കും....

പലരും അവരുടെ കാര്യസാധ്യത്തിനായി പറയുന്നതാണ്.....

എന്നോട് ആരൊക്കയോ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു ഞാൻ ഒരിക്കലും ഗുണം പിടിക്കില്ല എന്നൊക്കെ..... എനിക്ക് ഇപ്പോൾ തന്നെ ഗുണം പിടിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ.....

ഞാൻ മറ്റുള്ളവരോട് എന്തെങ്കിലും ദ്രോഹം ചെയ്തിട്ട് വേണ്ടേ അവർ പറയുന്നത് എന്റെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട്.......

ഇന്ന് എന്നോട് ആരൊക്കെ എത്രയൊക്കെ ശാപവാക്കുകൾ പറഞ്ഞാലും ഞാൻ അവരോട് മറുത്തു (മറുപടി ആയി) ഒന്നും പറയാൻ പോകാറില്ല.... അങ്ങനെ പറയല്ലേ എന്നു പറയാനും പോകാറില്ല...... ഒരു നാൾ അവർക്ക് തന്നെ ബോധ്യം ആകും അവർ പറഞ്ഞത് ശരിയല്ല എന്ന്, അന്ന് അവർ ഒരു പക്ഷെ തെറ്റ് തിരുത്തുമായിരിക്കും.....

ചിലയിടങ്ങളിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പലരും പല അഭിപ്രായം പറയാറുണ്ട്, സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതിനു മുൻപ് തന്നെ ആളുകളിൽ പലരും തീരുമാനിച്ചു കഴിഞ്ഞു അത് അയാൾ ചെയ്തതായിരിക്കും, ഇയാൾ ചെയ്തതായിരിക്കും എന്നൊക്കെ..... ഒരു തെളിവുമില്ലാതെ മറ്റുള്ളവരെ കുറ്റക്കാർ ആക്കുന്നത് നല്ല പ്രവണത അല്ല.....

നമ്മൾ ഒരാൾ തെറ്റ് ചെയ്യുന്നത് കണ്ടാൽ തിരുത്താൻ ശ്രമിച്ചാൽ അവരിൽ പലരും പറയുക ഇങ്ങോട്ടൊന്നും പഠിപ്പിക്കാൻ വരണ്ട, നിന്നെക്കാൾ ഒരുപാട് ഓണം ഉണ്ടിട്ടുള്ളവരാണ് അവർ എന്നൊക്കെ.....

എന്റെ ഒരു കൂട്ടുകാരി സ്വന്തം അമ്മയെ "എടി"എന്നൊക്കെയാണ് വിളിക്കുന്നത് (അന്നേരം അവൾക്ക് അമ്മ സുഹൃത്തായി മാറുന്നു....) അവർ തമ്മിലുള്ള സ്നേഹത്തിന്റെ പുറത്തുള്ള വിളിയാണ് അത് , പക്ഷെ എങ്കിൽ പുറമെ നിന്നുള്ളവർ കേൾക്കുമ്പോൾ കുട്ടിക്ക് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല എന്നൊക്കെ അഭിപ്രായം കേൾക്കേണ്ടി വന്നേക്കാം(ഒരു പക്ഷെ......).

കൊച്ചുപിള്ളേർ വളരെ മോശമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ അവരെ കാര്യങ്ങൾ പറഞ്ഞു തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം, അവർക്ക് പറയുന്ന കാര്യം ഒരുപക്ഷെ മോശം വാക്കുകൾ ആണെന്നുള്ള ബോധ്യം ഉണ്ടായെന്നു വരില്ല....

നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ് മറ്റുള്ളവർ നമ്മളോട് മോശം വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക എന്നത്.....

മോശം വാക്കുകൾ ആണെങ്കിൽ മോശം വാക്കുകൾ ആണെന്ന് പറഞ്ഞു തിരുത്താൻ ശ്രമിക്കുക എന്നത്.....

ആവശ്യം ഇല്ലാത്തത് നമ്മുടെ ചുറ്റുപാടിൽ നിന്നും കേൾക്കേണ്ടി വന്നാൽ അങ്ങനെയൊന്നും പറയല്ലേ എന്ന് പറയാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് - ഒരാളെ കുറെ നാളുകൾക്കു ശേഷം കാണുമ്പോൾ നമ്മളിൽ പലരും പറയുക, നീ നേരെത്തെക്കാളും ക്ഷിണിച്ചല്ലോ, നീ നേരെത്തെക്കാളും വണ്ണം വെച്ചല്ലോ എന്നൊക്കെയാണ്...ഒരു പക്ഷെ വ്യക്തിക്ക് സങ്കടത്തിനു കാരണമായേക്കാം അവരുടെ ശരീരപ്രകൃതിയെ വർണ്ണിക്കുന്നത്....

ശരിയായ ബോധ്യം നമ്മളിൽ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർ പറയുന്നതിലെ തെറ്റുകൾ നമ്മൾക്ക് മനസ്സിലാകുള്ളു.....

തെറ്റുകൾ കണ്ടാൽ പറഞ്ഞു മനസിലാക്കുക.....

കുറേ നാളുകൾക്ക് മുൻപ് എന്റെ ഒരു സുഹൃത്തിനു ഒരു സംശയം നിങ്ങൾ അങ്ങനെയൊക്കെ സംസാരിക്കുമോ എന്നു ചോദിച്ചു.... ഞാൻ പറഞ്ഞു പിന്നെ എന്താ അങ്ങനെയൊക്കെ സംസാരിക്കുമെന്ന്.... പിന്നെ ഞാൻ അങ്ങനെയൊക്കെ സംസാരിച്ചു...

അവസാനം സുഹൃത്ത്എന്നോട് പറഞ്ഞു അങ്ങനെയൊക്കെ സംസാരിക്കരുത് എന്ന്.... സുഹൃത്തിന്റെ സംശയം മാറ്റാൻ വേണ്ടി ഞാൻ സംസാരിച്ചതാണ്.... ഞാൻ പറഞ്ഞ വാക്കുകളിൽ അസഭ്യം ഒന്നും ഇല്ല കേട്ടോ.....

ആഘോഷപരിപാടിയിൽ പങ്കെടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞു ഐസ്ക്രീം കൊണ്ട് തന്നപ്പോൾ ഞാൻ പറഞ്ഞു എനിക്ക് വേണ്ട ഞാൻ ഇപ്പോൾ ഇതൊന്നും കഴിക്കാറില്ല എന്ന്, അന്നേരം തന്ന വ്യക്തി പറഞ്ഞു അങ്ങനെയൊന്നും പറയല്ലേ ഇതൊക്കെ ഒരു സന്തോഷത്തിന്റെ ഭാഗം അല്ലേ എന്ന്...അതുകേട്ടു അദ്ദേഹത്തിന്റെ കയ്യിലുള്ള സ്വർണ്ണം എനിക്ക് തന്നേരെ സന്തോഷത്തിന്റെ ഭാഗമായിട്ട് എന്നൊന്നും ഞാൻ പറയാൻ പോയില്ല.... സാമാന്യ ബോധം ഉണ്ടെങ്കിൽ ആരും അങ്ങനെ ഒന്നും പറയില്ലല്ലോ...... അധ്വാനിച്ചു നേടുന്നതിന്റെ സുഖം ഒന്നും വെറുതെ കിട്ടുന്നതിന് ലഭിക്കില്ല......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN