Choose your language

3 May 2022

// // Subscribe YOUTUBE Channel

Or is just worried



ഇന്നത്തെ വിഷയം അല്ലെങ്കിൽ തന്നെ വിഷമിച്ചിരിക്കുകയാണ് എന്നതിനെക്കുറിച്ചാണ്....

ഒരു മനുഷ്യന്റെ ജീവിതത്തിൽ വിഷമിച്ചിരിക്കുന്ന അവസ്ഥകൾ ഒരുപാട് കടന്നുവരാറുണ്ട്.....

ചിലരൊക്കെ വിഷമഅവസ്ഥയിൽ നിന്നും അതിജീവിക്കാൻ ശ്രമിക്കും, ചിലരൊക്കെ വിഷമത്തെ നേരിടാൻ കഴിയാതെ ഒളിച്ചോടും......ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ എല്ലാം ക്ഷണനേരം കൊണ്ട് മറക്കും......

ലോകത്തുനിന്നും ഓരോ മനുഷ്യർക്കുമുണ്ടാകുന്ന വിഷമങ്ങൾ വിട്ടു അകന്നെങ്കിൽ എത്ര നന്നായേനെ.....

ഒരാളെക്കുറിച്ച് ഒരാൾക്കുണ്ടാകുന്ന അഭിപ്രായം അല്ല മറ്റൊരാൾക്ക്ഉണ്ടാവുന്നത് (ചുരുക്കി പറഞ്ഞാൽ ഒരാളെ കുറിച്ചു ഓരോരുത്തർക്കും വ്യത്യാസമായ അഭിപ്രായമാണ് ഉള്ളത് എന്നാണ്.....)

ഒരാളെ പണി ഏൽപ്പിക്കാം എന്ന് വിചാരിക്കുമ്പോൾ പല ഭാഗത്തു നിന്നും അയാളുടെ പണി ശരിയല്ല അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പലപ്പോഴും കേൾക്കേണ്ടി വരാറുണ്ട്....

മറ്റുള്ളവരുടെ അഭിപ്രായം നോക്കിയല്ല നമ്മൾ തീരുമാനം എടുക്കേണ്ടത്, അദ്ദേഹത്തിന് നേരാവണ്ണം പണി ചെയ്യാൻ അറിയുമോ എന്നാണ് നോക്കേണ്ടത്, അതിനായി അദ്ദേഹത്തിന്റെ മുൻപ് ചെയ്തിട്ടുള്ള ജോലികൾ നോക്കാം..... ഒരാൾ ചെയ്യുന്ന ജോലിയിൽ തൃപ്തിയായില്ല എന്നുണ്ടെങ്കിൽ അയാളെ മാറ്റി പകരം മറ്റൊരാളെ ജോലി ഏൽപ്പിക്കാമല്ലോ.....ചിലരൊക്കെ അവരോടുള്ള ദേഷ്യത്തിന്റെ പേരിലൊക്കെ നുണ പറയാനും സാധ്യതയുണ്ട്......

ഇല്ലാത്ത കാര്യങ്ങൾ ഒരാളെക്കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ, കേൾക്കുന്നവർ പറയുന്ന കാര്യങ്ങൾ സത്യം ആണെന്ന് കരുതി, ആരെക്കുറിച്ചാണോ പറഞ്ഞത് വ്യക്തിയോട് കേട്ടത് ശരിയാണോ എന്നുപോലും ചോദിക്കാതെ വ്യക്തിയുമായി ഒരു പക്ഷെ അകൽച്ച പാലിക്കാൻ നോക്കിയേക്കാം..... ഇല്ലാത്ത കാര്യത്തിന്റെ പേരിൽ അകൽച്ച ഉണ്ടാവുന്നത് വളരെ അധികം വിഷമം ഉളവാക്കുന്ന കാര്യമാണ്.....

ആവശ്യത്തിനും അനാവശ്യത്തിനും മറ്റൊരാൾ നമ്മളെ ഏതുനേരവും കുറ്റപ്പെടുത്തികൊണ്ടിരുന്നാൽ ആർക്കായാലും വിഷമം വരിക സ്വാഭാവികം ആണല്ലോ.....

കുഞ്ഞു കുട്ടികൾക്ക് മിഠായി കിട്ടാത്തത് ആയിരിക്കാം വിഷമത്തിന് കാരണം(ഒരു പക്ഷെ).... മുതിർന്നവർക്ക് തല ചായ്ച്ചു കിടക്കാൻ അടച്ചുറപ്പുള്ള വിടില്ലാത്തത് ആയിരിക്കാം വിഷമത്തിന് കാരണം(ഒരു പക്ഷെ......).

വിഷമങ്ങളെ അതിജീവിക്കുവാൻ പ്രതിസന്ധികളുമായി പൊരുതേണ്ടി വരും.....

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ....

കയ്യിൽ മുൻപോട്ട് ജീവിക്കാനുള്ള പണം ഇല്ലാത്ത അവസ്ഥ....

ഒറ്റപ്പെടുത്തുന്ന അവസ്ഥ.....

രോഗം, വേണ്ടപ്പെട്ടവരുടെ വിയോഗം, കാമുകൻ/കാമുകി നമ്മളെ വേണ്ടെന്ന് തീരുമാനിക്കുന്നത്, വിവാഹബന്ധം ഒഴിവാക്കുന്നത് അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് വിഷമിക്കാൻ കാരണം ആയിട്ട് ഓരോരുത്തർക്കും പറയാൻ ആണെങ്കിൽ......എല്ലാ കാര്യത്തിനും ഒരു പക്ഷെ പരിഹാരം ലഭിച്ചെന്ന് വരില്ലായിരിക്കും...... പക്ഷെ എങ്കിൽ നാളുകൾ പ്രതീക്ഷയോടെ മുൻപോട്ട് പോകുവാൻ സാധിക്കണം......

എനിക്ക് ഇപ്പോൾ തോൽവികൾ ഉണ്ടായിട്ടുള്ളവരുടെ വിഷമം പറഞ്ഞാൽ മനസിലാകും കാരണം ഞാനും തോൽവികൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്....

എന്റെ വിഷമങ്ങൾ എന്നേ പഠിപ്പിച്ചുതന്ന പല കാര്യങ്ങളും എനിക്ക് ഇന്ന് എന്നേ കൊണ്ട് ആകുന്ന രീതിയിൽ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്..... നാളെകളിൽ ആരും വിഷമിക്കാതിരിക്കാൻ ആയിട്ട്.....

ഒരു നാൾ നമ്മുടെ വിഷമങ്ങൾക്ക് അറുതി ഉണ്ടാകും എന്ന് കരുതാം(ഒരു പക്ഷെ ......).

വിഷമങ്ങൾ അനുഭവിച്ചവർ പലരും പിന്നീട് പറയുന്നൊരു കാര്യം ഉണ്ട്, ചെറുപ്പത്തിൽ താൻ അനുഭവിച്ച വിഷമങ്ങളാണ് ഇന്ന് തന്റെ വിജയങ്ങൾക്ക് അടിസ്ഥാനമെന്ന്....

പലരും നമ്മളെ വിഷമിപ്പിക്കാൻ വേണ്ടി പലതും പറയാറുണ്ടായിരിക്കാം....

ചിലരൊക്കെ നമ്മളോട് ശാപവാക്കുകൾ പറയാറുണ്ട്, നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന്..... ഒരിക്കലും നന്നാവാൻ പോകുന്നില്ലായെന്ന്......

നമ്മുടെ ചുറ്റിലുമുള്ളവർ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മൾക്കും ഇല്ലാതെ പോയതിൽ വിഷമിക്കുന്നവർ ഉണ്ടാവാം.... അവർ/അവരുടെ വേണ്ടപ്പെട്ടവർ ഒരുപാട് നാളുകൾ കഷ്ടപ്പെട്ടതിന്റെ ഫലമായി നേടിയെടുത്തത് ആയിരിക്കാം, അവർ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ..... അവർക്ക് നേട്ടങ്ങൾ കൈവരിക്കാൻ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി/ നേരിടേണ്ടി വന്നിട്ടുണ്ടായിരിക്കാം.....

ചില വിഷമങ്ങൾ കുറച്ചു നേരെത്തേക്ക് മാത്രമേ കാണുകയുള്ളു....

മറ്റു ചില വിഷമങ്ങൾ ജീവിതകാലം മുഴുവൻ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ തീരാവേദനയായി കിടപ്പുണ്ടാകും.....

ചില വിഷമങ്ങൾ നമ്മളിലേക്ക് പെട്ടെന്ന് കടന്നുവരുന്നു.... മറ്റു ചില വിഷമങ്ങൾ കാലങ്ങൾ കൊണ്ട് കടന്നു വരുന്നു.....

നമ്മൾക്ക് വിഷമങ്ങൾ ഉണ്ടാവുമ്പോൾ നമ്മുടെ ഉള്ളിൽ പലപ്പോഴും മറ്റൊന്നും ചിന്ത ഉണ്ടാവില്ല.....

പല വിഷമങ്ങളും പലർക്കും അനുഭവപ്പെടുക താങ്ങാവുന്നതിനു അപ്പുറമാണ്.....

പല വിഷമങ്ങളും നമ്മളുടെ കയ്യിലിരുപ്പ് കൊണ്ട് സംഭവിക്കുന്നതാണ്(എന്റെ അനുഭവം ആണ് പറഞ്ഞത്.....).

കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ വാങ്ങിച്ച പഴയ കാർ അടുത്തിടെ വിൽക്കേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു..... ഞാൻ എന്റെ പഴയ കാറിന്റെ പൊളിഞ്ഞു പോയ അടിഭാഗം കണ്ടിട്ട് വിഷമിച്ചിട്ടു കാര്യം ഇല്ല എന്നോർത്തിട്ടാണ് പിന്നെ കിട്ടുന്ന വിലക്ക് പൊളിക്കാൻ കൊടുത്തുകൊണ്ട് ഒരു ആശ്വാസം കണ്ടെത്തിയത്....കാര്യം ഒരുപാട് നഷ്ടം എനിക്ക് വന്നെങ്കിൽ കൂടിയും ഇനി വാഹനത്തിന് വേണ്ടി ആവശ്യം ഇല്ലാതെ പണം ചിലവാക്കേണ്ടതില്ലല്ലോ.....വിഷമങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.....

നമ്മളിൽ പലരും വിഷമങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുകയായിരിക്കും ചിലപ്പോഴൊക്കെ ചെയ്യുന്നത് (അല്ലാതെ പിന്നെ റോഡിൽ കൂടി നടക്കുമ്പോൾ നാട്ടുകാരെ ഓടിവരണെ എനിക്ക് വിഷമം ഉണ്ട് എന്ന് ഉറക്കെ പറയണോ?....).

എന്റെ പെരുമാറ്റത്തിൽ, സംസാരത്തിൽ, ഞാൻ എഴുതുന്നത് വായിക്കുന്നതിൽ വിഷമിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അതു ആരെങ്കിലും എന്നോട് നേരിട്ട് പറഞ്ഞാൽ അല്ലേ എനിക്ക് തിരുത്താൻ കഴിയുകയുള്ളു (തിരുത്തേണ്ടത് ആണെങ്കിൽ....).

കുറെ നാളുകൾക്കു മുൻപ് ഞാൻ സ്നേഹിച്ചിരുന്ന വ്യക്തിയോട് ഒരു വർഷത്തിന് ശേഷം പേര് ചോദിച്ചു, പേര് പറയാൻ താല്പര്യം ഇല്ല എന്ന് വ്യക്തി എന്നോട് മറുപടി പറഞ്ഞു.... എനിക്ക് അന്നേരം ഒത്തിരി വിഷമം ആയി.... ഞാൻ കുട്ടിയോട് എനിക്ക് വളരെ അധികം വിഷമം ആയി കേട്ടോ എന്നൊന്നും പറയാൻ പോയില്ല(എനിക്ക് വിഷമം ആയി എന്ന് അവളോട് പറഞ്ഞിരുന്നു എങ്കിൽ എന്റെ വിഷമം മാറാൻ എനിക്ക് അവൾ ഐസ്ക്രീം ഒരുപക്ഷെ വാങ്ങിച്ചു തന്നേനെ"ഉവ്വാ നോക്കിയിരുന്നേച്ചാലും മതി.....").

ഞാൻ ഓകെ എന്നും പറഞ്ഞു എന്റെ വഴിക്ക് പോയി....ഒരു പക്ഷെ എന്തിനാണ് പേര് അറിയേണ്ടത് എന്നുള്ള വ്യക്തിയുടെ ചോദ്യത്തിന് എനിക്ക് വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എനിക്ക് ഒരുപക്ഷെ വിഷമിക്കേണ്ടി വരില്ലായിരുന്നു.....

ഞാൻ ഇങ്ങനെ ഇങ്ങനെ കൊച്ചു കൊച്ചു വിഷമങ്ങൾ ഉൾക്കൊണ്ട്വരുന്നതേ ഉള്ളു....

വിഷമിക്കാൻ ഒരു കാരണം തന്നെ വേണം.... പലരും എന്നോട് പറഞ്ഞ വാക്കുകൾ ഞാൻ ഇന്നും മറക്കാതെ ഇരിക്കുന്നത് വാക്കുകൾ എനിക്ക് നൽകിയ വിഷമങ്ങൾ കാരണമാണ്.....

ഞാൻ സാധാരണ ഒരു മനുഷ്യനാണ് (ഞങ്ങളൊക്കെ പിന്നെ അസാധാരണ മനുഷ്യരല്ലേ....ഒന്ന് പോയെടാ.....) എനിക്കുമുണ്ട് വിഷമങ്ങൾ..... പിന്നെ നമ്മളുടെയൊക്കെ വിഷമങ്ങൾ മുകളിലൊരാൾ ഇരുന്നു കാണുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാണ് ഒരു ആശ്വാസം കിട്ടുന്നത്.....

നമ്മുടെ ജീവിതത്തിൽ വിഷമങ്ങൾ വരും പോകും, ജീവിതത്തിൽ അതെല്ലാം സർവ്വസാധാരണമാണ്.....

ഇന്ന് നമ്മൾക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യത കൾ (നമ്മളെക്കാൾ പല കാര്യത്തിലും മറ്റുള്ളവർക്ക് അറിവ് ഉണ്ടായേക്കാം), കഴിവുകൾ, സുഖസൗകര്യങ്ങൾ ഇല്ലാത്ത ഒത്തിരി മനുഷ്യർ ഭൂമിയിൽ വളരെ അധികം സന്തോഷത്തോടെ ജീവിക്കുന്നുണ്ട്.....

വിഷമങ്ങളെ ശരിയായ വിധത്തിൽ ഉൾക്കൊള്ളാൻ ഉള്ള കരുത്തു എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-വിഷമങ്ങളെ അതിജീവിച്ചെങ്കിൽ മാത്രമേ ഓരോ മനുഷ്യർക്കും മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു.....

ആദ്യമായി സൈക്കിൾ ചവിട്ടുന്ന വ്യക്തിക്ക് അതൊരു ഭാരമായി തോന്നിയേക്കാം, പിന്നീട് സൈക്കിൾ ചവിട്ടുന്നത് ഒരു ശീലമായി കഴിയുമ്പോൾ പതിയെ പതിയെ ആദ്യം അനുഭവിച്ച വിഷമങ്ങൾ ഇല്ലാതെ ആയേക്കാം.....

എന്തുകാര്യവും ആദ്യമായി ചെയ്യുമ്പോൾ വിഷമങ്ങൾ ഉണ്ടായേക്കാം, അതു ഉൾകൊള്ളാൻ പഠിക്കണം....എങ്കിലേ മുൻപോട്ട് പോകുവാൻ കഴിയുകയുള്ളു.....

നമ്മളിൽ പലരും ഒരു കാര്യം പുതിയതായി പഠിക്കാൻ ഇറങ്ങി തിരിച്ചു കഴിയുമ്പോൾ ഒരാഴ്ച കഴിയുമ്പോഴേക്കും നമ്മളെകൊണ്ട് പറ്റില്ല എന്നും പറഞ്ഞു പിന്മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ പുതിയ കാര്യം പഠിക്കാൻ വേണ്ടിയുള്ള വിഷമങ്ങളെ സ്വീകരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്.....

ഞാൻ ഇത്രയും കാര്യം ഇവിടെ എഴുതിയപ്പോൾ എന്റെ കൈവിരലുകൾക്ക് വേദന അനുഭവപ്പെട്ടു.... പക്ഷെ എങ്കിൽ ഞാൻ എന്റെ വിഷമങ്ങൾ ശരിയായ വിധത്തിൽ ഉൾക്കൊണ്ടു അതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ എഴുതുവാൻ എനിക്ക് സാധിച്ചത്, അതെല്ലാം വായിക്കുവാൻ നിങ്ങൾ ഓരോരുത്തർക്കും സാധിച്ചത്(ഇത്രയും വലിച്ചു വാരി എഴുതല്ലേ എന്ന് പറയാനും നിങ്ങളിൽ പലരെയും തോന്നിപ്പിച്ചത്.....).

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN