Choose your language

5 May 2022

// // Subscribe YOUTUBE Channel

What is the purpose



ഇന്നത്തെ വിഷയം ഉദ്ദേശ്യം എന്താണ് എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവരും എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണ് മുന്നോട്ട് സഞ്ചരിക്കുന്നത്......

നല്ല ഉദ്ദേശ്യമുണ്ട്, കൂടാതെ മോശമായ ഉദ്ദേശവുമുണ്ട് (ദുരുദ്ദേശം)....

നല്ല ഉദ്ദേശത്തോടെയാണെന്ന് നമ്മളെ ബോധിപ്പിച്ചുകൊണ്ട് അതിന്റെ പുറകിൽ ദുരുദ്ദേശങ്ങളും ഉണ്ടായേക്കാം(ഒരുപക്ഷെ.....).

നമ്മളിൽ പലർക്കും ഭൂമിയിൽ ജീവിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലായിട്ടില്ല (ഒരുപക്ഷെ)(ആർക്കെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ സാധിക്കുമോ എന്ന് അറിഞ്ഞുകൂടാ.....).

നമ്മളിൽ ആർക്കും തന്നെ ഭൂമിയിൽ ഒരു 1000 വർഷം കൂടെ ജീവിച്ചിരിക്കാൻ ഉദ്ദേശം ഉണ്ടാകില്ല (ഒരുപക്ഷെ.....).

നമ്മളിൽ പലരും മറ്റുള്ളവരോട് പല തരത്തിൽ പെരുമാറുന്നവരാണ്.... ഒരുപക്ഷെ നമ്മളുടെ ഭാഗത്തുനിന്നും പെരുമാറ്റവൈകല്യം സംഭവിക്കാറുമുണ്ട്....

കുറെ നാളുകൾക്കു മുൻപ് ബസിൽ യാത്ര ചെയ്യവേ ഒരു വ്യക്തി കണ്ടക്ടർ/യാത്രക്കാർ ആയിട്ട് ബഹളം വെക്കുകയും പിന്നീട് അയാൾ ഒരു സ്റ്റോപ്പിൽ ഇറങ്ങി നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കൈയുടെ നടുവിരൽ മാത്രം പൊക്കി കാണിക്കുകയുണ്ടായി, അയാൾ എന്താണ് ഉദേശിച്ചത്എന്ന് അന്നെനിക്ക് മനസ്സിൽ ആയില്ല(നേരിട്ട് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ചോദിക്കാമായിരുന്നു എന്താണ് ഉദേശിച്ചത്എന്ന് -എനിക്ക് ആംഗ്യഭാഷ അറിയില്ല അതുകൊണ്ടാണ് ആരും തെറ്റിദ്ധരിക്കരുത്), അതിനുശേഷം പല മോശമായ പെരുമാറ്റം പലരിൽ നിന്നും പലർക്കും ഉണ്ടാകുമ്പോഴും അവരിൽ പലരും ഇതുപോലെ വിഡിയോയിൽ കാണിക്കുന്നത് കണ്ടിട്ടുണ്ട്.....എന്തായാലും നെഗറ്റീവ് പ്രതികരണം ആണെന്ന് മാത്രം മനസ്സിലായി.....

കുറച്ചു ദിവസം മുൻപ് രണ്ടാളുകൾ തമ്മിൽ തെറ്റിപിരിയാൻ ഇടയായത്, ഒരാൾ ചോദിച്ചതിന്റെ ഉദ്ദേശ്യം ശരിയായ വിധത്തിൽ മനസ്സിലാക്കാൻ മറ്റേ വ്യക്തിക്ക് കഴിയാതെ പോയതുകൊണ്ടാണ്.....

കുറെ നാളുകൾക്കു മുൻപ് ഒരു വ്യക്തി വളരെ മോശമായി മറ്റൊരു വ്യക്തിയെക്കുറിച്ച് കമന്റ്ചെയ്യുകയുണ്ടായി, ചില ആളുകൾക്കു പരസ്പരം തെറ്റിദ്ധാരണ ഉണ്ടാക്കുക എന്നതായിരിക്കും ഉദ്ദേശ്യം (ഒരാളെക്കുറിച്ച് വായിൽ തോന്നുന്നത് തെളിവുകൾ ഇല്ലാതെ പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല....ഉടനെ തന്നെ ഞാൻ എന്റെ ഫേസ്ബുക് പേജിൽ നിന്നും വ്യക്തിയുടെ കമന്റ്ഒഴിവാക്കി.....).

ഓരോ ഗ്രുപ്പും തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണ്, എന്നാൽ പരസ്പരം തെറ്റിദ്ധാരണകൾ ഉണ്ടാക്കി പല ഗ്രുപ്പുകളും ഇതിനോടകം ഇല്ലാതെ ആയിട്ടുണ്ട്....

ഇന്ന് നല്ല ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന പല ഗ്രൂപ്പിലും ഒരാളുടെ സംശയത്തിന് മറുപടി കുറച്ചു പേരെങ്കിലും തമാശയായിട്ടാണ് നൽകുന്നത് (തമാശ ഗ്രൂപ്പ്അല്ല എന്നത് പ്രേതെകിച്ചു ഓർക്കണം)(തമാശകൾ നിറഞ്ഞ ചോദ്യങ്ങൾ ഞാൻ ഒരുപാട് ഗ്രൂപ്പുകളിൽ ചോദിച്ചിട്ടുണ്ട്, തമാശയോടെ പലരും അതിനു മറുപടിയും നൽകിയിട്ടുണ്ട്, എന്റെ ഉദ്ദേശം ആളുകൾക്ക് നർമ്മബോധം കൊടുക്കുക എന്നതായിരുന്നു അതിൽ വിജയിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് -ഞാൻ ആദ്യം ആയിട്ട് ചോദ്യം തുടങ്ങിയ വേളയിൽ എനിക്ക് വട്ടുണ്ടോ,കൂട്ടിയിട്ട് കത്തിച്ചതിന്റെ പുക ശ്വസിച്ചതിന്റെയാണോ എന്നൊക്കെ പലർക്കും സംശയം ഉണ്ടായിട്ടുണ്ടായിരുന്നു, പിന്നെ പതിയെ പതിയെ ആളുകളുടെ സംശയം മാറിതുടങ്ങി, എന്റെ ചോദ്യങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി.....), ചോദ്യം ചോദിച്ച വ്യക്തി വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണെന്ന് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി തമാശകൾ ആകുമ്പോൾ ഒരുപക്ഷെ വ്യക്തിക്ക് വിഷമം ഉണ്ടായെന്നു വരാം....

ആരെയും സഹായിച്ചില്ലെങ്കിലും വേണ്ടിയില്ല, സ്നേഹിച്ചില്ലെങ്കിലും വേണ്ടിയില്ല, ആരെയും ദ്രോഹിക്കാൻ നിൽക്കരുത്.....

കുറെ വർഷങ്ങൾക്ക് മുൻപ് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു, ഞാൻ വ്യക്തിയോട് ഇന്നേവരെ സംസാരിച്ചിട്ടില്ല.... പക്ഷെ എങ്കിൽ അവൾക്കും അവളുടെ കൂട്ടുകാരിക്കും അറിയാം ഞാൻ അവളെ പ്രണയിക്കുന്നുണ്ടെന്ന്..... ഒരു ദിവസം ഞാൻ ഒരു പരിപാടിക്ക് പങ്കെടുക്കാൻ പോയപ്പോൾ അവൾ അവിടെ വന്നിട്ടുണ്ടായിരുന്നു.... അതിനുശേഷം അവൾ ബസിൽ കയറി ഇരുന്നു, ഞാൻ ബസ് സ്റ്റാൻഡിലും അന്നേരം ഞാൻ അവൾക്ക് റ്റാറ്റാ കൊടുത്തു (അവൾക്കുള്ള റ്റാറ്റാ ആണെന്ന് ഞാൻ പറഞ്ഞിട്ടല്ല കൊടുക്കുന്നത്, പക്ഷെ എങ്കിൽ അവൾക്കതു മനസ്സിലായി), അതുകണ്ടു അവൾ അകലെ നിന്നും ബസിൽ ഇരുന്നു ചുണ്ട് അനക്കുന്നുണ്ടായിരുന്നു (ഇവന് വട്ടായോ അങ്ങനെ വല്ലതും ആയിരിക്കാം പറഞ്ഞത് , ഇഷ്ടമാണെന്ന് അവളുടെ മുഖത്തു നോക്കി പറയാൻ ധൈര്യം ഇല്ലാത്ത വ്യക്തി എന്നൊക്കെയായിരിക്കാം ഒരുപക്ഷെ പറഞ്ഞിട്ടുണ്ടാകുക.....).

ഏതു കടയിൽ ചെന്നാലും കടക്കാരൻ നമ്മളോട് ചോദിക്കും എന്താണ് വേണ്ടത് എന്ന്......അദ്ദേഹത്തിന് നമ്മുടെ വരവിന്റെ ഉദ്ദേശ്യം മുൻകൂട്ടി മനസ്സിലാക്കാൻ കഴിയണം എന്നില്ലല്ലോ.....

നമ്മൾ ഒരു സാധനം വാങ്ങിച്ചു കഴിഞ്ഞാൽ "പിന്നെ എന്താണ് വേണ്ടത്" എന്ന് ഓരോന്നും വാങ്ങിച്ചുകഴിയുമ്പോഴും കടക്കാരൻ ചോദിച്ചു കൊണ്ടിരിക്കും, കടക്കാരന്റെ ഉദ്ദേശ്യം കൂടുതൽ ബിസിനസ്നടക്കുക എന്നതാണ്.......

ജോലിയിൽ നിന്നും വിട്ടുനിന്നപ്പോൾ എന്നോട് പലരും ചോദിച്ചിട്ടുണ്ട്, എന്താണ് നിന്റെ ഉദ്ദേശ്യം എന്ന്..., ഞാൻ കാരണം വിശദമായി പറഞ്ഞു കൊടുത്തു..... അവരിൽ പലരും ഞാൻ എങ്ങാനും ഒളിച്ചോടി പോകാൻ ആണോ പരിപാടി എന്നുവരെ സംശയിച്ചിട്ടുണ്ട്.......

ഉദ്ദേശ്യം എന്താണ് എന്ന് നമ്മൾക്ക് ഓരോരുത്തർക്കും ഉത്തമമായ ബോധ്യം ഉണ്ടാവണം.....

നമ്മൾ ഒരു സ്ഥാപനത്തിൽ പഠിക്കാൻ ചെല്ലുമ്പോൾ, നമ്മുടെ ഉദ്ദേശ്യം എന്തായിരിക്കണം പഠിക്കുക, പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിക്കുക എന്നൊക്കെയായിരിക്കണം അങ്ങനെ ഉണ്ടെങ്കിലേ വിജയം നമ്മുടെ ഒപ്പമുണ്ടാകുള്ളൂ.....

എന്റെ കൂടെകൂടിയ പലരെയും ഞാൻ ഒഴിവാക്കിയിട്ടുണ്ട്.... അവരുടെ കൂടെ കൂടിയാൽ എനിക്ക് എന്റെ ഉദ്ദേശ്യം നടക്കാതെ പോകും....

ഇപ്പോൾ എന്റെ മനസ്സിൽ കുറച്ചു നാൾ പ്രേമിച്ചു നടന്നപ്പോൾ എഴുതാൻ വിട്ടുപോയ കാര്യങ്ങൾ എഴുതി പൂർത്തിയാക്കണം എന്നുമാത്രമാണ് ഉള്ളത് .......

എന്റെ പോസ്റ്റുകൾ ആദ്യമായി കണ്ടപ്പോൾ പലരും പലതരത്തിൽ അഭിപ്രായം പറഞ്ഞവരുണ്ട്..... അവരിൽ പലർക്കും ഇന്ന് എന്റെ പോസ്റ്റുകളെ പറ്റി ഏകദേശ ധാരണ കിട്ടിത്തുടങ്ങി.....

പത്താം ക്ലാസ്സ്കഴിഞ്ഞു കുട്ടുകാർ പിരിയാൻ നേരം ഓട്ടോ ബയോഗ്രാഫ് എഴുതുന്ന പരിപാടിയുണ്ട്...

അതിൽ ഞാൻ ക്ലാസ്സിലെ പലരെയും കൊണ്ട് എഴുതിച്ചു..... അതിൽ ഒരുത്തൻ എഴുതിയത് എന്നേ വല്ലാതെ അങ്ങ് ഹൃദയത്തിൽ സ്പർശിച്ചു...... കാര്യം അത് വായിച്ചപ്പോൾ എനിക്ക് ആദ്യം വിഷമമാണ് ഉണ്ടായത്, അവൻ എന്റെ നല്ലതിന് വേണ്ടി എഴുതി തന്നതാണ്.....

എല്ലാവർക്കും നല്ല ഉദ്ദേശ്യങ്ങൾ ജീവിതത്തിൽ കണ്ടെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

കുറിപ്പ്-

നമ്മളുടെ ജീവിതത്തിൽ എന്നും നല്ല ഉദ്ദേശങ്ങൾ ഉണ്ടാവട്ടെ.....

നമ്മൾ ഉദ്ദേശിച്ചത് പോലെ തന്നെ മറ്റുള്ളവർക്ക് മനസ്സിലായി കൊള്ളണം എന്നില്ല നമ്മുടെ ചുറ്റിലും ഉള്ളവർക്ക്.....

നമ്മുടെ ചുറ്റിലുമുള്ളവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കി മാത്രം അവരോട് പെരുമാറാൻ ശ്രമിക്കുക.....

നല്ല നല്ല ഉദ്ദേശ ലക്ഷ്യങ്ങൾ സമൂഹത്തിൽ ഉയർന്നു വരട്ടെ.....

നമ്മൾ ജോലി ചെയ്യുന്നത് പണം ലഭിക്കാൻ വേണ്ടി, അതിലുടെ വിട്ടുകാര്യങ്ങളും സ്വന്തം കാര്യങ്ങളും നോക്കാൻ വേണ്ടി.....സമൂഹത്തിൽ നന്മകൾ ചെയ്യാൻ വേണ്ടി...അങ്ങനെയൊരോ ഉദ്ദേശങ്ങളുണ്ടാകും......

നിലവിലെ ജോലി ഉപേക്ഷിച്ചു മറ്റൊരു ജോലി തേടി പോകുന്നത് കുറച്ചു കൂടി ജീവിതനിലവാരം ഉയർത്താൻ വേണ്ടി ആയിരിക്കും(ഒരു പക്ഷെ....).

നമ്മുടെ മുൻപിൽ വരുന്ന ഓരോ അവസരങ്ങളും നമ്മളുടെ ഉദ്ദേശത്തിന് യോജിച്ചതാണോ എന്നു നോക്കുക, ഇല്ല എന്നുണ്ടെങ്കിൽ ഉപേക്ഷിക്കുക(ആവശ്യമെങ്കിൽ മാത്രം.....).

ഒരു നല്ലൊരു ലക്ഷ്യം നേടാൻ പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടി വരും....

നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ യൂണിഫോം ധരിക്കുന്നത്, സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ്.....

ഡോക്ടറുടെ യൂണിഫോം ഇട്ടു ഒരാൾ വന്നാൽ വ്യക്തി ഡോക്ടർ ആയിക്കൊള്ളണം എന്നില്ല....

നമ്മുടെ മുന്നിൽ നടക്കുന്നത് വ്യാജമാണോ യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുക....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN