Choose your language

2 May 2022

// // Subscribe YOUTUBE Channel

Stubborn



ഇന്നത്തെ വിഷയം പിടിവാശി എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പിടിവാശി ഉണ്ടാവാറുണ്ട്....

പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ആർക്കുവേണ്ടിയാണു നിന്റെ പിടിവാശി, എന്തിനു വേണ്ടിയാണ് നിന്റെ പിടിവാശി എന്ന്....

പിടിവാശി പലതരത്തിൽ ആകാം.... മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ആകാം, മറ്റുള്ളവരെ സഹായിക്കാതെ ഇരിക്കുന്ന കാര്യത്തിലാകാം.....

പലരുടെയും പിടിവാശികൾ, മറ്റുള്ളവരുടെ ആന്മാർത്ഥമായ മാപ്പ് അപേക്ഷയിൽ പരിഹാരം ആകാറുണ്ട്....

ആവശ്യം ഇല്ലാത്ത ഒരു കാര്യത്തിലും പിടിവാശിയുടെ ആവശ്യം ഇല്ലല്ലോ.....

എന്നെങ്കിലും ഒരിക്കൽ നമ്മുടെ പിടിവാശികൾ സ്വയം മുട്ടുമടക്കും, ഇല്ലെങ്കിൽ കാലം മുട്ടുമടക്കിക്കും.....

ഇന്ന് നമ്മൾക്ക് വാശിയുണ്ടെങ്കിൽ, അതിനു കാരണം ആയിട്ട് നമ്മുടെ കഴിവുകൾ, സൗകര്യങ്ങൾ എല്ലാം ഉള്ളത് കൊണ്ടായാരിക്കാം..

എല്ലാത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട്.....

നാളെ ഒരിക്കൽ നമ്മൾക്ക് മറ്റൊരാളുടെ സഹായം ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായാൽ അന്നേരം നമ്മളുടെ പിടിവാശി ഉപേക്ഷിക്കുമോ?.....

ചിലപ്പോഴൊക്കെ പിടിവാശികൾ നല്ലത് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.....

ഞാൻ എന്റെ സുഹൃത്തുക്കൾ ആരോടും അവരുടെ ഫോണിലേക്ക് വിളിച്ചു, മെസ്സേജ് അയച്ചു വിശേഷം ചോദിച്ചു അറിയില്ല എന്ന് കുറച്ചു നാളത്തേക്ക് വേണ്ട എന്ന് പിടിവാശി വെച്ചിട്ടുണ്ട്.....

എന്റെ വാക്കുകൾ അവർക്ക് എങ്ങാനും വേദന ഉളവാക്കിയാൽ ആശ്വസിപ്പിക്കാൻ എനിക്ക് ആവില്ലല്ലോ(കുറച്ചു പേരോടെങ്കിലും സംസാരിക്കുമ്പോൾ...). പിന്നെ അവർക്ക് വിഷമം ആയല്ലോ എന്നോർത്ത് എനിക്ക് സങ്കടവും ആകും..... നേരിട്ട് സംസാരിക്കുമ്പോൾ അങ്ങനെ ഒരു വിഷയമേ ഇല്ല.....

എന്നെക്കുറിച്ച് ആരോട് ചോദിച്ചാലും പറയും ആളൊരു പിടിവാശിക്കാരൻ ആണെന്ന്.... എനിക്ക് അതിൽ തെറ്റ് കണ്ടെത്താൻ ആവുന്നില്ല....

എന്റെ പിടിവാശികൊണ്ട് ഒരു പക്ഷെ എനിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം നഷ്ടപ്പെട്ടേക്കാം, മറ്റുള്ളവരിൽ നിന്നും ലഭിക്കേണ്ട സ്നേഹം നഷ്ടപ്പെട്ടേക്കാം, എന്നാൽ പോലും എനിക്ക് അതിൽ വിഷമം ഇല്ല..... ഞാൻ കാരണം ഒരാളും വിഷമിക്കരുത് എന്നത് എന്റെ വലിയൊരു കാര്യമാണ്...... പക്ഷെ സത്യത്തിൽ ഞാൻ മറ്റുള്ളവരോട് സൗഹൃദം കൂടാതെ ഇരിക്കുമ്പോൾ അവർക്ക് വിഷമം ഉണ്ടാവില്ലേ എന്നത് ഒരു ചോദ്യം ആണ്.....

പിടിവാശികൊണ്ട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട് (എനിക്ക് ആണെങ്കിൽ പോലും, നഷ്ടങ്ങൾ സഹിക്കാൻ ഒരു പരിധി വരെ ഞാൻ തയ്യാറാണ്.....).

നമ്മൾ ഓരോരുത്തരും വളരെ അധികം ആലോചിച്ചു മാത്രമേ പിടിവാശി മുന്നോട്ട് കൊണ്ടുപോകാൻ പാടുള്ളു......

പിടിവാശികൊണ്ട് നമ്മുടെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടായേക്കാം.....

നമ്മുടെ മനസ്സിൽ പിടിവാശികൾ ഉണ്ടെങ്കിൽ ഒരുപക്ഷെ നമ്മളുടെ സന്തോഷവും സമാധാനവും സംതൃപ്തിയും അതുമൂലം നഷ്ടപ്പെട്ടേക്കാം......

എന്നെങ്കിലും ഒരിക്കൽ തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഞാൻ എന്റെ പിടിവാശികൾ ഉപേക്ഷിക്കാൻ തയ്യാറാകും എന്ന് വിചാരിക്കുന്നു(പിടിവാശികൾ നൽകിയ ഗുണവും ദോഷവും വിശദമായി പഠിക്കേണ്ടിയിരിക്കുന്നു......

ചില ആളുകളുണ്ട്, ഇന്ന സാധനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം കഴിക്കുള്ളു എന്ന് പിടിവാശി ഉള്ളവർ....

കുട്ടികളുടെ പിടിവാശികൾ ഒരുപക്ഷെ മുതിർന്നവർ സാധിച്ചു കൊടുത്തു എന്നിരിക്കും, എങ്കിൽ പോലും എല്ലാ പിടിവാശിയും അംഗീകരിക്കാനും സാധിച്ചുകൊടുക്കാനും സാധിക്കില്ലല്ലോ....

എല്ലാവർക്കും അവനവന്റെ ഉള്ളിലെ ആവശ്യം ഇല്ലാത്ത പിടിവാശികൾ എത്രയും പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-പലരും പിടിവാശി ഉണ്ടെങ്കിലേ കാര്യങ്ങൾ നടക്കുകയുള്ളു എന്ന് കരുതിയേക്കാം......

ഞാൻ ഇപ്പോൾ വീട്ടിലെ കോൺക്രിറ്റു പണികഴിഞ്ഞു വിശ്രമിക്കാൻ ഇരിക്കുകയാണ്, ദേഹത്തു ആകെ സിമെന്റിന്റെ അംശമുണ്ട്, തേച്ചോരച്ചു കുളിച്ചില്ലെങ്കിൽ ദേഹത്തു സിമന്റിന്റെ അംശം പറ്റി പിടിച്ചു പലതരത്തിലുള്ള അലർജിക്കും കാരണമാകും..... ഒരു പിടിവാശി കൊണ്ട് ഞാൻ ഒരാഴ്ച കുളിക്കുന്നില്ല എന്ന് വെച്ചാൽ ആർക്കാണ് നഷ്ടം സംഭവിക്കുക എന്ന് പ്രേതെകിച്ചു എടുത്തുപറയേണ്ടതില്ലല്ലോ......

ആവശ്യം ഇല്ലാത്ത പിടിവാശികൾ നമ്മളുടെ ജീവിതത്തിന്റെ അർത്ഥം തന്നെ ഇല്ലാതെ ആക്കിയേക്കാം....

പിടിവാശികൾ നമ്മൾക്കു ആവശ്യം ഉണ്ടോ എന്ന് ശരിയായി വിലയിരുത്തുക... ഉചിതമല്ലാത്ത പിടിവാശികൾ ഉപേക്ഷിക്കുക....

ആവശ്യം ഇല്ലാത്ത പിടിവാശികൾ നമ്മൾക്ക് നഷ്ടങ്ങളായിരിക്കും കൂടുതലായിട്ട് ഉണ്ടാക്കാൻ സാധ്യത......

നമ്മുടെ ജീവിതത്തിൽ നമ്മൾ ഓരോരുത്തരും കൊണ്ടു നടക്കുന്ന പിടിവാശികൾ എന്തെല്ലാം ആണെന്ന് സ്വയം വിലയിരുത്തുക..... ആവശ്യം ഇല്ലാത്ത പിടിവാശികൾ ഒഴിവാക്കാൻ സാധിക്കട്ടെ...

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN