Choose your language

4 May 2022

// // Subscribe YOUTUBE Channel

Disciplineഇന്നത്തെ വിഷയം അച്ചടക്കം എന്നതിനെക്കുറിച്ചാണ്....

മനുഷ്യരിൽ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ഒന്നാണ് അച്ചടക്കം എന്നുപറയുന്നത്.....

അച്ചടക്കത്തോടെ ഇരിക്കാൻ ഒരു ദിവസം നമ്മൾക്ക് എത്ര സമയം സാധിക്കുന്നുണ്ട് എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും....

ചെറുപ്പത്തിൽ നമ്മൾ പഠിച്ചിരുന്ന ക്ലാസ്സുകളിൽ ടീച്ചർ ക്ലാസ്സിൽ ഇല്ലെങ്കിൽ എല്ലാ പിള്ളേരും ഭയങ്കര വർത്തമാനത്തിൽ ആയിരിക്കും, അവസാനം ടീച്ചർ തന്നെ ഒരാളെ ക്ലാസ്സ്ലീഡർ ആക്കി, അയാളെക്കൊണ്ട് ക്ലാസ്സിൽ വർത്തമാനം പറയുന്നവരുടെ പേരെഴുതിച്ചു ടീച്ചർ വരുമ്പോൾ ടീച്ചറുടെ പക്കൽ പേര് കൊടുക്കുകയും വർത്തമാനം പറഞ്ഞവർക്ക് തക്കതായ ശിക്ഷ ടീച്ചർ അവർക്ക് കൊടുക്കുകയും ചെയ്യാറുണ്ട്......

അച്ചടക്കം പാലിക്കാൻ വളരെ അധികം ക്ഷമയുടെ ആവശ്യമുണ്ട് നമ്മൾ ഓരോരുത്തർക്കും.....

കഴിഞ്ഞ ദിവസം ബസിൽ കയറിയ യാത്രികർ ബസിൽ ഇരിക്കാനുള്ള സീറ്റ്ഇല്ലാത്തതിന്റെ പേരിൽ ബഹളം വെക്കുകയും അവസാനം ബസിൽ ഇരുന്ന യാത്രികരിൽ ചിലർ സീറ്റ്ഒഴിഞ്ഞുകൊടുത്തെങ്കിലും കൂട്ടർ ബഹളം വെച്ചുകൊണ്ടേയിരുന്നു, ഒടുവിൽ ഗത്യന്തരം ഇല്ലാതെ ബസ് ഡ്രൈവർക്ക് ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകേണ്ടിവന്നു..... വ്യക്തികളുടെ വിട്ടുകാരെ വിവരം അറിയിച്ചതിനുശേഷം വൈദ്യപരിശോധനക്ക് വിധേയമാക്കണം എന്നാണ് അറിയാൻ കഴിഞ്ഞത്, എങ്കിലാണ് അച്ചടക്കം പാലിക്കാത്തതിന്റെ യഥാർത്ഥ കാരണം അറിയാൻ സാധിക്കുകയുള്ളു.....

അച്ചടക്കം ഉള്ള വ്യക്തികൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നിശ്ചിതസമയം അടിസ്ഥാനപ്പെടുത്തി ആയിരിക്കും(ഒരുപക്ഷെ....).

കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരൻന്മാരുടെ ജീവിതരീതി വീഡിയോയിലൂടെ കാണാൻ ഇടയായി, അവരുടെ ഒരു ദിവസത്തെ പരിപാടിയിൽ വിശ്രമം വളരെ ചുരുക്കം സമയം ഉള്ളു എന്ന് മനസ്സിലാക്കാൻ സാധിച്ചു..... ദിവസവും 16 മണിക്കൂർ എങ്കിലും അവരിൽ പലരും ജോലി ചെയ്യും.....

മറ്റുള്ളവരോട് അച്ചടക്കത്തോടെ പെരുമാറാൻ പഠിക്കണം.....

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അവിടെ പാലിക്കേണ്ടതായ അച്ചടക്കങ്ങളുണ്ട്....

ഇല്ല എങ്കിൽ അച്ചടക്കലംഘനത്തിന് എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവന്നേക്കാം സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും /മാനേജ്മെന്റിൽ നിന്നും....

ഞാൻ ഇരിക്കുന്ന ക്ലാസ്സിൽ പിള്ളേരുടെ ശബ്ദകോലാഹലം (ബഹളം) കേട്ട് ടീച്ചർ വന്നിട്ടു ഞങ്ങളോട് ചോദിക്കാറുണ്ട് ഇതെന്താ ചന്ത (മാർക്കറ്റ്) എങ്ങാനും ആണോ എന്ന്.....അന്നേരം ഒരാൾ പോലും പിന്നെ ആവശ്യം ഇല്ലാതെ ശബ്ദിക്കാറില്ല.....

കുറച്ചു കൂടി മുതിർന്ന ക്ലാസ്സുകളിൽ ആയി കഴിഞ്ഞപ്പോൾ ടീച്ചർ ഞങ്ങളുടെ ബഹളം കേട്ടിട്ട് നഴ്സറി ക്ലാസ്സിൽ കൊണ്ട് പോയി ഞങ്ങളെ ഇരുത്തണോ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്ന് തോന്നുന്നു.....എന്നോട് മാത്രം ആയിട്ടാണ് ചോദിച്ചെങ്കിൽ ഞാൻ പറഞ്ഞേനെ കൊണ്ടുപോയി ഇരുത്തികൊള്ളാൻ....

ഞാൻ ജോലി ചെയ്തിരുന്ന സമയങ്ങളിൽ കളി തമാശകൾ എല്ലാം പറഞ്ഞു പരസ്പരം ഉറക്കെ ചിരിക്കുമായിരുന്നു (കോഴി കൂവുന്നതുപോലെ കൊക്കക്കോ കൊക്കക്കോ എന്നൊക്കെ പറഞ്ഞാണ് എന്റെ ചിരി എന്ന് എന്റെ വേണ്ടപ്പെട്ടവർ എന്നേ ഇടയ്ക്കു കളിയാക്കാറുണ്ട്), ഞങ്ങളുടെ വിഭാഗത്തിന്റെ ചിരി കേട്ടിട്ട് അടുത്ത വിഭാഗത്തിലുള്ളവർ വന്നു ചോദിക്കാറുണ്ട് ഇവിടെ എന്താണ് ഇതിനു മാത്രം ചിരിക്കാൻ കാരണം എന്നൊക്കെ.....

ഞാൻ പണ്ട് ജോലി ചെയ്തിരുന്ന സമയത്ത്, അവിടെ ഏതു സമയത്തും നല്ലത് പോലെ സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ സംസാരം നല്ല രസമായിരുന്നു.... കുറച്ചു നാളുകൾക്കു ശേഷം പുതിയ കെട്ടിടം കമ്പനി വാങ്ങിച്ചപ്പോൾ അദ്ദേഹത്തെ അവിടെ ഓഫീസിലേക്ക് നിയോഗിച്ച്, അതോടെ അദ്ദേഹത്തിന് പഴയതുപോലെ സംസാരിക്കാനുള്ള സാഹചര്യം നഷ്ടമായി.....

കൃത്യമായി ഉണരുക, കൃത്യമായി വ്യായാമം ചെയ്യുക, കൃത്യമായി വിശ്രമിക്കുക, കൃത്യമായി ജോലി ചെയ്യുക, കൃത്യമായി ഉറങ്ങുക എല്ലാത്തിനും അച്ചടക്കം ഉണ്ടായേ തിരുള്ളൂ.....

ചെറുപ്പം തൊട്ടേ അച്ചടക്കം ശീലമാക്കണം എങ്കിലേ മുതിർന്നു കഴിയുമ്പോഴും അച്ചടക്കം പാലിക്കാൻ ഒരുപക്ഷെ സാധിക്കുകയുള്ളു......

അച്ചടക്കം പാലിക്കാത്തവരെ അച്ചടക്കം പാലിപ്പിക്കാൻ വേണ്ടിയാണ് ഓരോ രാജ്യത്തും നിയമസംവിധാനം ഉള്ളത്....

ഓരോരുത്തരും സാഹചര്യം മനസ്സിലാക്കി അച്ചടക്കം പാലിച്ചില്ല എങ്കിൽ മറ്റുള്ളവർക്ക് അതുമൂലം വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാവാം....

കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ ഒരാളുടെ ജീവിതത്തിലെ അച്ചടക്കം പാലിക്കാൻ കഴിയാത്ത അവസ്ഥയെ കാണിക്കുന്നത് ആയിരുന്നു.....

ചിലരൊക്കെ പറയും ആളുടെ പിരി ഇളകി കിടക്കുകയാണെന്ന്.....

ഇപ്പോഴേ ശ്രദ്ധിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കൊടുത്തുകൊണ്ട് പ്രശ്നം പരിഹരിക്കാൻ പറ്റും എന്ന്.... ഇല്ലെങ്കിൽ ഷോക്ക് കൊടുക്കേണ്ടി വരുമെന്ന്.....

ഞാൻ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട് ബഹളം വെച്ചുകൊണ്ട് മറ്റുള്ളവർക്ക് ശല്യം ആകുന്നവരെ.....ചിലരൊക്കെ അവരോട് പറയാറുണ്ട് വെള്ളം കുടിച്ചാൽ വയറ്റിൽ കിടക്കണം എന്ന്.... (വെള്ളം കുടിച്ചാൽ വയറ്റിൽ അല്ലാതെ തന്റെ വീടിന്റെ മുൻവശത്തു വന്നു കിടക്കാൻ പറ്റുമോ എന്ന് ബഹളം വെക്കുന്ന വ്യക്തി ചോദിക്കാത്തത് ആരുടെയൊക്കെയോ ഭാഗ്യം......).

കഴിഞ്ഞ ദിവസം കണ്ടൊരു വിഡിയോയിൽ ഒരു വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും പ്രകൃതിയോടിണങ്ങി ജീവിക്കാൻ പുറപ്പെട്ടു..... അവരുടെ ചിന്തകളും ജീവിതരീതികളും കണ്ടിട്ട് ഒരുപാട് ആളുകൾ നല്ലതല്ലാത്ത അഭിപ്രായം പറയുക ഉണ്ടായി....

ഒരു വ്യക്തി, ആർക്കും ശല്യം ആകാതെ ഒരിടത്തു ജീവിക്കുന്നു..... അയാൾ പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.... അയാളെടുത്ത തീരുമാനം അവരുടെ ജീവിതസാഹചര്യത്തിൽ നിന്നുമാണ്....

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പണം ചിലവഴിക്കുന്ന കാര്യം ആയാലും, സമയം ചിലവഴിക്കുന്ന കാര്യമായാലും അച്ചടക്കം ഉണ്ടാവേണ്ടത് വളരെ ആവശ്യമായിട്ടുള്ള കാര്യമാണ്......

ചില കുട്ടികൾക്ക് അച്ചടക്കം പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല, ഒരുപക്ഷെ അവരുടെ കുഴപ്പം ആയിരിക്കില്ല...... എന്തെങ്കിലും തരത്തിലുള്ള ഡിസ്ഓർഡർ കൊണ്ടായിരിക്കും..... ഇങ്ങനെയുള്ളവരെ മനസ്സിലാക്കി രക്ഷിതാക്കൾ അവർക്ക് വേണ്ട കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സ്കൂളിൽ ചേർക്കാറുണ്ട്...... അവരുടെ കഴിവുകൾ വളരെ മികവുറ്റതായി പിന്നീട് മാറിയിട്ടുമുണ്ട്.....

എന്തെങ്കിലും കാര്യം നേടിയെടുക്കാൻ അച്ചടക്കം നമ്മളെ വളരെ അധികം സഹായിക്കും.....

ഞാൻ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ അച്ചടക്കം പാലിക്കുന്ന വിദ്യാർത്ഥിക്ക് മെഡൽ കൊടുക്കുന്ന പരിപാടിയുണ്ട്..... ഓരോ ആഴ്ചയിലും ഒരു വിദ്യാർത്ഥിക്ക് എന്ന നിലയിലാണ് മെഡൽ കൊടുക്കുക(സൺഡേ സ്റ്റാർ എന്നൊക്കെയാണ് അതിനു പേരിട്ടു വിളിക്കുന്നത്.....) അങ്ങനെ ഒരു ആഴ്ചയിൽ എനിക്കും കിട്ടി മെഡൽ.....

എനിക്ക് കിട്ടിയപ്പോൾ എന്റെ ക്ലാസ്സിലെ പലരും എന്നേ അനുമോദിച്ചു..... അന്നൊരു ദിവസം മാത്രം ഞാൻ അൽപ്പം ഗമയിൽ(നമ്മളാരാ മോൻ എന്ന ഭാവത്തിൽ)നടന്നു..... എനിക്ക് തോന്നുന്നു അന്ന് ഞാൻ ആദ്യമായിട്ട് എന്റെ സ്റ്റൈൽ അങ്ങട് മൊത്തത്തിൽ മാറ്റിയിരുന്നു ഇനി ഇപ്പോൾ അതുകൊണ്ടായിരിക്കും ഒരുപക്ഷെ എനിക്ക് മെഡൽ കിട്ടിയത് എന്ന്....

വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാനുള്ള ഒരു മാർഗം ആണ് എന്റെ ചെറുപ്പകാലത്തു ആവിഷ്കരിച്ചത്..... പലരും ആഗ്രഹിക്കാൻ തുടങ്ങി മെഡൽ സ്വന്തമാക്കാൻ, അതിനുവേണ്ടി അച്ചടക്കം പാലിക്കാനായി.....

എല്ലാവർക്കും ജീവിതവിജയത്തിനായി അച്ചടക്കം പാലിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -അച്ചടക്കം പാലിച്ചാൽ നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി നമ്മൾ ഓരോരുത്തരും ബോധവാന്മാരാകണം...... ദിവസവും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഡയറിയിൽ എഴുതി കൃത്യനിഷ്ഠ പാലിക്കാൻ ശ്രമിക്കുക, ആദ്യമൊക്ക ചെറിയ രീതിയിൽ സമയക്രമം പാലിക്കാൻ സാധിച്ചെന്ന് വരില്ല... പതുക്കെ റെഡി ആയിക്കൊള്ളും....

അച്ചടക്കം ജീവിതത്തിൽ നമ്മളെ ഉയരങ്ങളിൽ കൊണ്ടെത്തിക്കും....

ജീവിതത്തെ കൂടുതൽ അടുത്തറിയാൻ, സ്നേഹിക്കാൻ അച്ചടക്കം ഒരു ശീലമാക്കാം....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN