Choose your language

29 September 2023

// // Our Youtube channel

SPECIAL PERSON (വ്യത്യസ്തനായ വ്യക്തി)1-Stephen Antony Kallarackal

ഹലോ ഫ്രണ്ട്‌സ് എന്റെ പേര് സ്റ്റീഫൻ ആന്റണി കല്ലറക്കൽ. കൊച്ചി എയർപോർട്ടിൽ ഒരു കാർഗോ കമ്പനി കേരള ഹെഡ് ആയി ജോലി നോക്കുന്നു. ( Everfast Freight Forwarders Pvt Ltd) 

മുണ്ടക്കയത്ത് ജനിച്ചു. 8 വയസ്സിനുശേഷം വളർന്നത് മങ്കട, മലപ്പുറം ജില്ലയിൽ  ആയിരുന്നു. 18-)മത്തെ വയസിൽ ഡൽഹിയിൽ എത്തിയ ഞാൻ 30 വർഷത്തിൽ കൂടുതൽ അവിടെ ജീവിച്ചു,ഇതിനിടയിൽ എന്റെ വിവാഹം നടന്നു.മോളി തോമസ് എന്ന കണ്ണൂർകാരിയാണ് ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന് എനിക്ക് 30 വയസ്സ് പ്രായമുണ്ട്.  ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്ഒ ഉള്ളത്.ഒരാൾ  MSW(Master of Social Work) കഴിഞ്ഞു ഹെൽത്ത്‌കെയർ മാനേജ്മെന്റിൽ മറ്റൊരു മാസ്റ്റേഴ്സ് ഡിഗ്രിക്ക് ഓസ്ഫോംഡ് യൂണിവേഴ്സിറ്റിയിൽ തുടർന്നുപഠിക്കുന്നു, പേര് സാറ സ്റ്റീഫൻ. രണ്ടാമത്തെയാൾ ട്രീസ സ്റ്റീഫൻ, നാനോ സയൻസിൽ MSC കഴിഞ്ഞ്  ഫ്രാൻസിൽ Phd ചെയുന്നു, ഇത്രയുമാണ്  എന്റെ പേർസണൽ വിശേഷങ്ങൾ.

ഇനി ജിവിതയാത്രയിൽ വന്നുചേർന്ന ചില അവസരങ്ങൾ, പ്രവർത്തനങ്ങളെ കുറിച്ച് കുടി എഴുതാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ ചിലർക്ക് എങ്കിലും അറിയുന്നത് പോലെ ഞാൻ ഒരു വിസിലിംഗ് കലാകാരനാണ്. എന്നുപറഞ്ഞാൽ വിസിൽ അടിച്ചു പാട്ട് പാടും. ഇതുമായി ബന്ധപ്പെട്ട്  ചില ടെലിവിഷൻ പ്രോഗ്രാം ചെയ്യാൻ പറ്റി, എഫ് എം റേഡിയോ പ്രോഗ്രാം ചെയ്യാൻ പറ്റി. ഇതിനു എല്ലാം പുറമെ  ചില റെക്കോർഡുകൾ നേടാൻ പറ്റി എന്നതും സന്തോഷം തരുന്ന കാര്യമാണ്. അതിൽ ഒരു ഗിന്നസ് ബുക്ക്‌ ഓഫ്‌ റെക്കോർഡ്, ലിംക ബുക്ക്‌ ഓഫ്‌ റെക്കോർഡ്, ബെസ്റ്റ് ഓഫ്‌ ഇന്ത്യ, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ബെസ്റ്റ് ഓഫ്‌ ഏഷ്യ,  ഇതിനു പുറമെ  കഴിഞ്ഞ  രണ്ട് വർഷമായി  ഞാൻ കേരളത്തിൽ 25000(ഇരുപത്തി അയ്യായിരം)ത്തിൽ കൂടുതൽ കിലോമീറ്റർ യാത്ര ചെയ്‌തുകൊണ്ട്  മുൻകാല നാഷണൽ & ഇന്റർനാഷണൽ കളിച്ചിട്ടുള്ള പന്ത് കളിക്കാരെ തേടി അങ്ങനെ ഏകദേശം 200 നു അടുത്ത് കളിക്കാരുടെയും അതുമായി ബന്ധപ്പെട്ട മറ്റ് പലരുടെയും ഇന്റർവ്യൂ എന്റെ യൂടുബ് ചാനലിൽ (Sparshanamarts ) ചെയ്യാൻ പറ്റി. ആ പ്രോഗ്രാമിന് കേരള മിഡിയ തന്ന സപ്പോർട്ട് വളരെ വലുത് ആയിരുന്നു 8 ആർട്ടിക്കുകൾ വിവിധ പത്രങ്ങളിൽ വന്നു അതിനു പുറമെ  റിപ്പോർട്ടർ ചാനൽ വീട്ടിൽ വന്ന് ഒരു ഇന്റർവ്യൂ എടുത്തു. ഇതിന് എല്ലാം പുറമെ ഈ പ്രോഗ്രാമിന് ഒരു URF വേൾഡ് റെക്കോർഡ് കിട്ടി എന്നതും ഒത്തിരി സന്തോഷം തരുന്നു. ഇത് വരെ പറഞ്ഞത് എല്ലാം കഴിഞ്ഞ കാര്യങ്ങൾ ആണ്  എന്നാൽ ഇനി ചെയ്യാൻ പോകുന്ന കാര്യത്തിൽ നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവണം.

 2025 ൽ  നമ്മൾ ഒരു ഫുട്ബോൾ അക്കാദമി സ്പർശനം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ തുടങ്ങാൻ പോകുന്നു .നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ കൂടെ ഉണ്ടാവണം. ഇനി ഇത് എങ്ങനെയാണ്‌ നടപ്പാക്കാൻ പോകുന്നത് എന്നത് വളരെ പ്രധാനമാണ്.

ഈ അവസരത്തിൽ *പിടിയരിയുടെ* മഹത്വം എന്താണ് എന്ന് ഓർമ്മിപ്പിക്കട്ടെ.
എന്താണ് *പിടിയരി* ?,പണ്ട് കാലത്ത് അമ്മമ്മാരുടെ ഒരു പൊടി കൈ ആയിരുന്നു ഇത്. ഇതിന്റെ ചരിത്രം ഒത്തിരി പഴയത് ആണ്. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ നമ്മുടെ കാരണവന്മാർക്ക് പറഞ്ഞു കൊടുത്ത ഒരു വിദ്യ.

അമ്മമാർ കഞ്ഞിക്കു അരി എടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് രണ്ട് നേരവും 2 പിടി അരി എടുത്തു മാറ്റി വെക്കും  അത് ദിവസവും തുടരും. ആഴ്ചകൾ, മാസങ്ങൾ കഴിയുമ്പോ  ഓരോ വീട്ടിലും മാറ്റിവെക്കപ്പെടുന്ന  അരി എത്രയുണ്ടാകും എന്ന് ആലോചിച്ചു നോക്കു. അക്കാലത്തു ഇങ്ങനെ നടത്തിയ പല പദ്ധതിയുമാണ്  വിജയിച്ചത്.അന്ന്  ജനങ്ങൾ ഒരുമിച്ചുനിന്ന് സ്വാർത്ഥതയില്ലാതെ ചെയ്‌തു എടുത്ത ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു.

ഇന്ന്‌ ഇത് പോലെ ഒരു സഹായമാണ് എനിക്ക് നിങ്ങളിൽ നിന്ന് വേണ്ടത് അപ്പൊ നിങ്ങൾ ചിന്തിക്കും അരി മാറ്റി വെച്ച് എന്ത് ചെയ്യാൻ എന്ന്.  അന്ന് അരി ആയിരുന്നു എങ്കിൽ ഇന്ന്‌ അത് ഡാറ്റയാണ്‌  നമ്മൾ ഓരോരുത്തരും ഡെയിലി യൂസ്‌ ചെയുന്ന ഡാറ്റ 2ജിബി,3ജിബിയിൽ നിന്ന് ആണ് രണ്ട് പിടി മാറ്റി വെക്കേണ്ടത്   ഡെയിലി ഒരു 15 മിനിറ്റ്  നമ്മൾ ചെയ്യാൻ പോകുന്ന ഫുട്ബോൾ പ്രമോഷന് വേണ്ടി മാറ്റി വെക്കാൻ പറ്റുമോ? നമുക്ക് ഒരു 10 ലക്ഷം പേരുടെ ഡെയിലി  15 മിനിറ്റ് ആണ് വേണ്ടത്.  ഞാൻ ഒരാൾ ചെയ്‌താൽ എന്ത് സംഭവിക്കാൻ ആണ് എന്ന് ചിന്തിച്ചു മാറി നിൽക്കരുത്  നിങ്ങൾ ഒരാൾ മുന്നോട്ട് വന്നാൽ ബാക്കി 999999 ആളുകളെ കണ്ടെത്തിയാൽ മതിയല്ലോ.

ഈ പദ്ധതിയുടെ ആദ്യ മെമ്പർ  താങ്കൾ ആയിരിക്കുമോ?2025 മുതലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുക. അടുത്ത 24 മാസം നിങ്ങൾ എന്റെ കൂടെ ഉണ്ടെങ്കിൽ   2043 ൽ നമുക്ക് വേൾഡ് ക്ലാസ്സ്‌ ഫുട്ബോൾ ടീം ഉണ്ടാക്കാൻ കഴിയും.

ഞാൻ 30 വർഷം ഡൽഹിയിൽ ജീവിച്ച കാര്യം നേരത്തെ പറഞ്ഞിരുന്നു ഡൽഹിയിൽ നിന്നും നേരെ തിരികെ എത്തിയത് നെടുമ്പാശ്ശേരി എയർപോർട്ടിലാണ്. 2013ഇൽ എന്റെ സ്വന്തം ദിവസമായ ഏപ്രിലിൽ ഒന്നിനും. അന്ന് മുതൽ ഇന്ന്‌ വരെ ഇവിടെ തന്നെ ഇപ്പൊ ഇത് എഴുതുന്നതും എയർപോർട്ട് ഓഫീസിൽവെച്ചാണ്. 30 വർഷം കേരളത്തിൽ നിന്ന് മാറി നിന്നതിന്റെ ചെറിയ പ്രശ്നമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വളരെ പെട്ടന്ന് തന്നെ ഞാൻ ഒരു അങ്കമാലിക്കാരൻ ആയി ഇപ്പൊ ഇവിടെ ഒരു ചെറിയ വിടൊക്കെവെച്ച് താമസമാണ്. ഞാൻ തിരിച്ചു നാട്ടിൽ എത്തികഴിഞ്ഞ സമയത്ത് വരുന്ന പല വാർത്തയും മനസിന്‌ വലിയ വിഷമം തരുന്നത് ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആന്മഹത്യ ചെയ്യുന്ന വാർത്തകൾ സ്ഥിരമായി വന്നിരുന്നു. അതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടങ്ങിയപ്പോളാണ് മനസിലായത് ഈ കുഞ്ഞുങ്ങൾ വളരെ നിസാര കാര്യങ്ങൾക്ക് വേണ്ടിയാണു ഇങ്ങനെ ചെയ്‌തിരുന്നതെന്ന്. അത് എനിക്ക് കൂടുതൽ വിഷമത്തിനു കാരണമായി, കാരണം ഞാനും ഒരു പിതാവ് ആണ്, എനിക്കുമുണ്ട് രണ്ട് പെൺകുട്ടികൾ. അങ്ങനെ കുട്ടികളോട് അല്ലെങ്കിൽ മാതാപിതാക്കളോട് എങ്ങനെ സംസാരിക്കാൻ പറ്റും അതിനു എന്താണ് ഒരു വഴിയെന്ന് അങ്ങനെ ആലോചിച്ചു നടന്നതിന്റ ഫലമായിട്ടാണ്‌ ഫേസ്ബുക്കിൽ 4 വർഷം മുൻപ് മോട്ടിവേഷണൽ ചിന്തകൾ എന്നൊരു ഗ്രൂപ്പ്‌ തുടങ്ങുന്നത്. അതിൽ ഒരു 100 ആളുകൾ ജോയിൻ ചെയ്യാൻ എന്റെ ഓർmമ്മ ശരിയാണെങ്കിൽ 6 മാസം എടുത്തു, അങ്ങനെ ആദ്യ വർഷം 1000ആളുകൾ എത്തി. പിന്നീട് ഞാൻ എന്റെ ചിന്തകൾ ദിവസവും ഓരോ പോസ്റ്റ്‌ ആയിട്ട് ഗ്രൂപ്പിൽ ഇട്ടിരുന്നു. ഇന്ന്‌ 4 വർഷങ്ങൾ ഇപ്പുറം 100 K യിൽ കൂടുതൽ മെംബേർസ് ഉള്ള ഒരു ഗ്രൂപ്പ്‌ ആയി ഗ്രൂപ്പ്‌ വളർന്നു.ഡെയിലി 20-25 പോസ്റ്റുകൾ മെംബേഴ്സ് ഇടാറുണ്ട്. ആ ഗ്രൂപ്പിന്റെ പ്രത്യേകതാ എന്താണ് എന്ന് ചോദിച്ചാൽ സ്വന്തമായി എഴുതാൻ പ്രേരിപ്പിക്കുന്നത് ആണ് ഏറ്റവും വലിയ നേട്ടം. വേറെ ആരുടെയും അത് ഇനി എത്ര വലിയ ആളായാലും പോസ്റ്റ്‌ ഷെയർ ചെയ്യാൻ സമ്മതിക്കില്ല ആർക്കും വേണം എങ്കിലും സ്വന്തം സൃഷ്ടികൾ പോസ്റ്റ്‌ ചെയ്യാൻ ഒരു ഇടം അതാണ് നമ്മുടെ മോട്ടിവേഷണൽ ചിന്തകൾ എന്ന ഗ്രൂപ്പ്‌. അത് വഴി ഒത്തിരി ആളുകളെ പരിജയപ്പെടാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷമുണ്ട്. ഇതിനിടയിൽ ചെറിയ മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കാൻ ചില സ്ഥലങ്ങളിൽ പോയിരുന്നു. അങ്ങനെ ചില വിഡിയോ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. നിങ്ങൾ ഓരോരുത്തരും എനിക്ക് തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു.

ഒത്തിരി സ്നേഹത്തോടെ
സ്റ്റീഫൻ ആന്റണി കല്ലറക്കൽ.
SPARSHANAM ARTS-Youtube channel watch now




0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.