Choose your language
18 March 2026
Straight Path Journeys-1
Behind any success, hard work is needed. Success begins when we are ready to overcome laziness and suffer as much as possible.
Read More
Even if we have to face many failures, we must try our best to overcome them.
Many people have been able to achieve success because they have been able to overcome all of them through continuous effort, even in the face of many adverse situations.
It takes time to achieve any success. There may be many negative people around us, and only by overcoming all of them can each of us achieve success.
At every moment, many unexpected things may happen in our lives. If we get tired, we ourselves will suffer losses.
Losses may cause us a lot of pain. Utilize the remaining time properly and make sincere efforts to avoid wasting time.
May each of us have complete faith that the suffering for good things will eventually pay off. Be ready to suffer for future successes from now on.
The farther we distance ourselves from suffering, the farther away success will be from us.
16 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-150
തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്നും പലപ്പോഴും അറിഞ്ഞും അറിയാതെയും സംഭവിക്കാറുണ്ട്. നമ്മൾ തെറ്റുകൾ ചെയ്യാൻ ആഗ്രഹിക്കാതെ പോലും ചില സാഹചര്യത്തിൽ തെറ്റുകൾ വരുത്തുന്നുണ്ട്.
Read More
ഓരോ തെറ്റും അതുമായി ബന്ധപ്പെട്ടവരെ വളരെയേറെ വിഷമത്തിലാക്കാറുണ്ട്. നമ്മൾ ചെയ്യുന്ന തെറ്റുകൾ തിരുത്താൻ കഴിയുന്നവ എത്രയും നേരത്തെ തന്നെ തിരുത്തേണ്ടതാണ്.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കി മുന്നേറാൻ ശരികൾ എന്തെല്ലാമാണെന്ന് അറിയേണ്ടതുണ്ട്.
അറിവില്ലായ്മയാണ് നമ്മൾ വരുത്തുന്ന പല തെറ്റുകൾക്കും കാരണം.
തെറ്റിൽ തന്നെ തുടർന്നു കഴിഞ്ഞാൽ നമ്മൾക്ക് ശരികളെ പിന്തുടരാൻ എളുപ്പം കഴിഞ്ഞെന്നു വരില്ല.
തെറ്റുകൾ ചെയ്യുന്നതുവഴി നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ മോശകരമായി സ്വാധിനിച്ചേക്കാം.
എന്തു തെറ്റിനും അതിന്റെതായ പരിണിതഫലമുണ്ട്.
തെറ്റുകൾ ചെയ്യാൻ വളരെ എളുപ്പമാണ്, ശരികൾ ചെയ്യാൻ അതിന്റെതായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും.
നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ തെറ്റിൽ നിന്നും ഒരു പരിധിവരെയെങ്കിലും മോചനം നേടാൻ സാധിക്കുകയുള്ളു.
നമ്മുടെ ശരികൾ മറ്റുള്ളവർക്ക് ശരികൾ ആകണമെന്നില്ല. ഇന്നിന്റെ ശരികൾ നാളെകളിൽ ശരികൾ തന്നെ ആയിരിയ്ക്കണമെന്നില്ല.
തെറ്റിൽ നിന്നും പിൻവാങ്ങാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.
ചെറിയ തെറ്റു മതി നമ്മൾക്ക് നഷ്ടങ്ങളുണ്ടാകുവാൻ, സന്തോഷവും സമാധാനവും ഇല്ലാതെയാകുവാൻ.
ഇന്നലെകളിൽ ചെയ്തുപോയ തെറ്റിനെകുറിച്ചുള്ള കുറ്റബോധം ഒരുപരിധിവരെ നമ്മുടെ ഇന്നിന്റെ പ്രവർത്തികളെ ഒരുപക്ഷെ വളരെയേറെ സ്വാധിനിച്ചേക്കാം.
മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾക്ക് നമ്മൾക്കോ, നമ്മളുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾക്ക് മറ്റുള്ളവർക്കോ എളുപ്പം ക്ഷമ നൽകാൻ ഒരുപക്ഷെ എല്ലായ്‌പോഴും കഴിഞ്ഞെന്ന് വരില്ല.
തെറ്റിന്റെ പരിണിതഫലം തിരിച്ചറിയാത്തതുകൊണ്ടാണ് നമ്മളിൽ പലർക്കും തെറ്റുകൾ വളരെ പെട്ടെന്ന് തന്നെ ഉപേക്ഷിക്കാൻ കഴിയാത്തതിന് കാരണം.
തെറ്റുകൾ ചെയ്യാനുള്ള ആഗ്രഹം നമ്മളിൽ എത്രമാത്രം കൂടുതൽ ഉണ്ടാകുമ്പോഴും അതിന്റെ പരിണിതഫലം എത്രത്തോളം വേദന നിറഞ്ഞതായിരിക്കുമെന്ന് തിരിച്ചറിയാൻ ശ്രമിക്കണം, എങ്കിൽ മാത്രമാണ് ഒരുപരിധിവരെയെങ്കിലും തെറ്റിൽ തുടരാതിരിക്കുകയുള്ളു.
തെറ്റുകൾ ഒരുപക്ഷെ ആദ്യമൊക്കെ നമ്മളിൽ പലർക്കും നിമിഷസുഖങ്ങൾ നൽകിയേക്കാം. പതിയെ പതിയെ നമ്മുടെയൊക്കെ ജീവിതത്തെ തന്നെ വല്ലാതെ മോശകരമായി ബാധിച്ചേക്കാം.
സ്വന്തം ശരീരത്തോട് ചെയ്യുന്ന ഏതൊരു തെറ്റും അവരവർ തന്നെയാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നത്.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മളുടെ ഭാഗത്തു നിന്നും നിരന്തരമായ പരിശ്രമം കൂടിയേ തിരുള്ളൂ.
തെറ്റും ശരിയും പല സാഹചര്യത്തിലും സ്വന്തമായി മനസ്സിലാക്കേണ്ടതായിട്ട് വരും.ശരിയായ അറിവുകൾ നേടികൊണ്ട് തെറ്റുകൾ തിരുത്താൻ, തെറ്റുകളെ അകറ്റി നിർത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-149
നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരില്ല. എത്രയും നേരത്തെ നേട്ടങ്ങൾ സ്വന്തമാക്കാനാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത്.
Read More
ഏതു നേട്ടവും കൈവരിക്കുന്നതിനു അതിന്റെതായ സമയം ആവശ്യമാണ്. നമ്മളുടെ ഭാഗത്തു നിന്നുള്ള അധ്വാനം എത്രത്തോളമുണ്ടോ അതിനനുസരിച്ചു മാത്രമാണ് നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.
ഓരോ നേട്ടവും നമ്മൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. നേട്ടങ്ങൾ കിട്ടുവാൻ അതിന്റെതായ ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.
പരാജയങ്ങളിൽ തളരാതെ വീണ്ടും വീണ്ടും പരിശ്രമിക്കാൻ തയ്യാറാവണം.
നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അതിയായ ആഗ്രഹം നമ്മൾക്കുണ്ടാവണം.
പലരുടെയും ജീവിതത്തിൽ പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ളത് ഒത്തിരിയേറെ നാളുകൾകൊണ്ടാണ്.
മറ്റുള്ളവരെപോലെ ഒരുപക്ഷെ നമ്മൾക്ക് നേട്ടങ്ങൾ നേടാൻ കഴിയണമെന്നില്ല.
ഒരു നിമിഷം കൊണ്ട് നേട്ടങ്ങൾ ഭാഗ്യമായി കിട്ടിയവരും ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് നേട്ടങ്ങൾ നഷ്ടപ്പെട്ടവരുമുണ്ട്.
നേട്ടങ്ങൾ നേടാനായി ആത്മാർത്ഥമായി ആഗ്രഹിക്കുക, പ്രവർത്തിക്കുക.
നേട്ടങ്ങൾ നേടാൻ കുറുക്കുവഴികൾ ഇല്ല. നേട്ടങ്ങൾക്കായി നേരായ വഴിയിൽ കൂടി അധ്വാനിക്കുക.
ഒറ്റ നിമിഷം കൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ലായെന്ന തിരിച്ചറിവിൽ നേട്ടങ്ങൾക്കായി നല്ലതുപോലെ അധ്വാനിക്കാൻ തയ്യാറാവട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-148
നേട്ടങ്ങൾ സ്വന്തമാക്കിയവരൊക്കെ ഒത്തിരിയേറെ ത്യാഗങ്ങൾ നേരിട്ടവരാണ്. ത്യാഗം ചെയ്യാൻ എത്രത്തോളം നമ്മൾ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മളിലേക്ക് നേട്ടങ്ങൾ എത്തിച്ചേരുക.
Read More
നേട്ടം എല്ലായ്‌പോഴും നേടാൻ കഴിയണമെന്നില്ല, ഒരുപക്ഷെ നേട്ടങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ പരാജയങ്ങളെ നേരിടേണ്ടി വന്നേക്കാം.
നമ്മുടെ ചുറ്റിലുമുള്ള നേട്ടങ്ങൾക്ക് പുറകിലും പലരുടെയും ത്യാഗങ്ങളുണ്ട്.
ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവുക ഓരോ വിജയത്തിനും ആവശ്യമാണ്.
ത്യാഗങ്ങൾ നേരിടാൻ കഴിയാതെ പോയാൽ ഒത്തിരിയേറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
ഒറ്റ നിമിഷം കൊണ്ടല്ല ആർക്കും നേട്ടങ്ങൾ നേടാൻ കഴിയുന്നത് അതിന് അതിന്റെതായ സമയങ്ങൾ ആവശ്യമാണ്.
നേട്ടങ്ങൾ നേടാൻ ഓരോരോ വഴികളുണ്ട്. ശരിയല്ലാത്ത വഴികൾ തിരഞ്ഞെടുത്താൽ നഷ്ടങ്ങളായിരിക്കും നമ്മൾക്ക് ലഭിക്കുക.
ഇന്നിന്റെ സുഖങ്ങൾ പലതും ഉപേക്ഷിച്ചെങ്കിലെ നാളെകളിൽ പലതും നേടാൻ കഴിയു.
നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും ത്യാഗത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.
പലരും അവരവരുടെ ജീവിതത്തിൽ എടുക്കുന്ന ത്യാഗങ്ങൾ ആരോടും പങ്കുവെക്കാൻ താല്പര്യം ഇല്ലാത്തവരും കണ്ടേക്കാം.
പണ്ടുള്ളവർ ഒത്തിരിയേറെ ത്യാഗങ്ങൾ സഹിച്ചതുകൊണ്ടാണ് അവർ വഴിയായി ഒത്തിരിയേറെ നേട്ടങ്ങൾ നമ്മളിൽ പലരും ഒരുപക്ഷെ ഇന്നിപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.
ഓരോ കാര്യത്തിനും അതിന്റെതായ ത്യാഗം സഹിക്കേണ്ടതായിട്ട് വന്നേക്കാം.
നമ്മൾക്കുണ്ടാകുന്ന ഓരോ ബുദ്ധിമുട്ടുകളും നമ്മളിൽ നിന്നും അകലാൻ പല കാര്യങ്ങളിലും ത്യാഗം ചെയ്യേണ്ടതായിട്ട് വരും.
പണം വരും പോകും, പക്ഷെയെങ്കിൽ സമയം നഷ്ടപ്പെടുത്തിയാൽ നമ്മൾക്കു ഒരിക്കലും സമയത്തെ വീണ്ടെടുക്കാൻ കഴിയില്ല.
നല്ല നേട്ടങ്ങൾക്കായി ത്യാഗങ്ങൾ നേരിടാൻ തയ്യാറാകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-147
തെറ്റുകൾ ആരുടെ ഭാഗത്തു നിന്നും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നമ്മളിൽ പലരും അറിഞ്ഞും അറിയാതെയും തെറ്റുകൾ ചെയ്യുന്നുണ്ട്.
Read More
ഓരോ തെറ്റുകൾക്കും അതിന്റെതായ അനന്തരഫലങ്ങളുണ്ട്.
ഒരാൾ ചെയ്യുന്ന ചെറിയ തെറ്റുമതി മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാവാൻ.
നമ്മൾ ചെയ്യുന്ന തെറ്റിന് ഒരുപക്ഷെ നമ്മൾ ആയിരിക്കില്ല ബുദ്ധിമുട്ട് അനുഭവിക്കുക, നമ്മുടെ ചുറ്റിലും ഉള്ളവരായിരിക്കും.
ശരികളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ മാത്രമേ തെറ്റുകളെ അകറ്റാൻ കഴിയുള്ളു.
തെറ്റുകൾ തിരുത്തിയാൽ മാത്രമേ ഉയർച്ചയും സന്തോഷവും നേടാൻ കഴിയുള്ളു.
പണം, നേട്ടങ്ങൾ തെറ്റായ വഴിയിൽ കൂടെ ഉണ്ടാക്കിയാൽ അതിനൊന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല.
ഏതു തെറ്റുകളും തുടക്കത്തിൽ തന്നെ കണ്ടെത്തി പരിഹരിക്കാൻ ശ്രദ്ധിക്കണം.
തെറ്റ് ചെയ്യാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക. തെറ്റുകളിൽ ചെന്നു ഏർപ്പെടാതിരിക്കുക.
ഏതു തെറ്റും നമ്മുടെ ജീവിതത്തെ വളരെയേറെ ദുഃഖത്തിലാക്കും.
നമ്മൾ ചെയ്തുപോയ തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്താൻ ശ്രമിക്കുക.
നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ തെറ്റുകൾ വരുത്താതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നമ്മുടെ ചുറ്റിലുമുള്ള തെറ്റും ശരിയും തിരിച്ചറിയാൻ കഴിയണം.
തെറ്റുകൾ ആവർത്തിക്കാതിരിക്കുക. തെറ്റുകളിൽ നിന്നും എത്രയും വേഗം തന്നെ മോചനം നേടുക.
തെറ്റിൽ തന്നെ തുടരുന്നത് നമ്മുടെ ജീവിതത്തിന്റെ സന്തോഷവും സമാധാനവും ഇല്ലാതാക്കും.
തെറ്റ് ചെയ്യാത്ത എത്രയോ നിരപരാധികളാണ് തെറ്റ് ചെയ്തുവെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
നമ്മുടെ സമയം വിലപ്പെട്ടതെന്നതുപോലെ മറ്റുള്ളവരുടെ സമയവും വളരെയേറെ വിലപ്പെട്ടതാണ്.
ചെറിയ തെറ്റുകളിൽ നിന്നും തുടങ്ങിയായിരിക്കും ഒരുപക്ഷെ നമ്മളിൽ പലരും വലിയ തെറ്റുകൾ ചെയ്യുന്നതും അതിന്റെ പേരിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതും.
ഓരോ തെറ്റുകളും തിരുത്താൻ സ്വയം ശ്രമിക്കുക തന്നെ വേണം.
നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ മറ്റു പലരും കാണിച്ചുതരുമ്പോ ഴാണ് ഒരുപക്ഷെ നമ്മൾ പോലും തിരിച്ചറിയുന്നത്.
ഇനിയുള്ള കാലം തെറ്റുകൾ തിരുത്തി ശരികൾ കണ്ടെത്തി മുന്നോട്ടു പോകുവാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-146
ഓരോരോ കാരണങ്ങളാണ് നമ്മൾക്ക് ശാരീരികമായും മാനസികമായും വേദനകൾക്ക് കാരണമായിട്ടുണ്ടാവുക.
Read More
ഓരോ ദിവസവും നമ്മൾ വേദനിക്കുന്നത് ഒരുപക്ഷെ വ്യത്യസ്തങ്ങളായ കാരണങ്ങൾ കൊണ്ടാകാം.
മനസ്സിന്റെ വേദനകൾ നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ വളരെയേറെ ഗുരുതരമായി ഒരുപക്ഷെ സ്വാധിനിച്ചേക്കാം.
നമ്മൾ അനുഭവിക്കുന്ന മാനസിക വേദനകൾ ശരിയായ വിധത്തിൽ പരിഹരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കാം.
മനസ്സിന് കരുത്തുപകരാൻ നമ്മളുടെ ഭാഗത്തു നിന്നും നിരന്തരം ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ അനുഭവിക്കുന്ന വേദനകളെ ശരിയായ വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ നല്ല മാറ്റങ്ങൾ നമ്മളിൽ കൊണ്ടുവരാൻ കഴിയുകയുള്ളു.
നമ്മളുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടായില്ലായെന്നുണ്ടെങ്കിൽ വേദനകളെ ഒരുപക്ഷെ മാറ്റിയെടുക്കാൻ കഴിയില്ല.
ഓരോ വേദനക്ക് പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തികൊണ്ട് ശരിയായ വിധത്തിൽ പരിഹരിക്കാൻ കഴിയണം.
മാനസികമായി കരുത്താർജിച്ചാൽ മാത്രമേ നമ്മൾക്ക് പല കാര്യങ്ങളും മുന്നോട്ടു ശരിയായ വിധത്തിൽ ചെയ്യാൻ കഴിയുകയുള്ളു.
നമ്മൾക്ക് ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മാനസികമായി ശക്തിയാർജിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണം.
നമ്മൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങളെയും, പരാജയങ്ങളെയും കുറിച്ച് മാത്രം ആലോചിക്കുന്നത് മനസ്സിന്റെ വേദനകൾ വർധിക്കുന്നതിനു ഒരുപക്ഷെ കാരണമായേക്കാം.
മാനസികമായി കരുത്താർജിക്കാൻ നമ്മുടെ വിലപ്പെട്ട സമയങ്ങളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
കഴിഞ്ഞുപോയ നിമിഷങ്ങൾ, ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ നല്ല അവസരങ്ങൾ ഇവയൊന്നും തന്നെ ഇനി നമ്മളിലേക്ക് തിരികെ വരില്ല.
ഇനിയുള്ള കാലം ഇന്നലെകളെപ്പറ്റി നിരാശപ്പെട്ടുകൊണ്ട് മാനസികമായി തളർന്നിരിക്കുന്നതിൽ അർത്ഥമില്ല.
മാനസികമായി കരുത്താർജിക്കാൻ വേണ്ട നല്ല പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ.
മനസ്സിന് വേദന നൽകുന്ന സന്ദർഭങ്ങളെ ശരിയായ വിധത്തിൽ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-145
ഏതുകാര്യത്തിലും വിജയം നേടാൻ നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും എത്രത്തോളം കൂടുതൽ ഉണ്ടാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങളും.
Read More
നമ്മളിലെ അലസത ഇല്ലാതാക്കിയാൽ മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാനായി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയുള്ളു.
നമ്മുടെ ഓരോ വിജയവും നമ്മളുടെ പരിശ്രമത്തെ ആശ്രയിച്ചിരിക്കും.
നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ തന്നെ പരിശ്രമിക്കണം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ വേണം ഈ ലോകത്തിൽ ചെയ്യാനായിട്ട്.
മുന്നോട്ടു പരിശ്രമിക്കാൻ കഴിയുന്ന കാലത്തോളം പരിശ്രമിച്ചുകൊണ്ടിരിക്കുക. നമ്മൾക്ക് എത്ര കാലം കൂടി പരിശ്രമിക്കാൻ കഴിയുമെന്ന് ആർക്കും തന്നെ മുൻകുട്ടി പറയാൻ കഴിയില്ല.
നമ്മുടെ സമയത്തെ വിലയുള്ളതായി കാണാൻ കഴിയണം. സമയം വെറുതെ പാഴാക്കി കളഞ്ഞാൽ നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ വളരെ വലുതാണെന്ന് തിരിച്ചറിയണം.
നമ്മൾക്ക് ചുറ്റിലുമുള്ളവരിൽ നിന്നും നെഗറ്റീവ് വാക്കുകൾ കേൾക്കാൻ ഇടവന്നേക്കാം, കളിയാക്കലുകൾ, ഒറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നേക്കാം അവയെയെല്ലാം ധിരമായി നേരിടാൻ കഴിയേണ്ടതുണ്ട്.
നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരിശ്രമിക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ച പാടുള്ളതല്ല.
പണം, നേട്ടങ്ങൾ നമ്മളിലേക്ക് എത്തിച്ചേരണമെങ്കിൽ നല്ലതുപോലെ അധ്വാനിക്കാൻ നമ്മൾക്ക് കഴിയണം.
ഇന്നലെകളെപറ്റി ആലോചിച്ചു നിരാശപ്പെട്ടിരിക്കാതെ,നേട്ടങ്ങൾ സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹത്തോടെ ഉത്സാഹിച്ചുകൊണ്ട് പരിശ്രമിച്ചു മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
13 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-144
നമ്മൾ ഓരോരുത്തർക്കും ഒത്തിരിയേറെ കഴിവുകളുണ്ട്. നമ്മളിലെ കഴിവുകൾ തിരിച്ചറിയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
Read More
മറ്റുള്ളവരിലേ കഴിവുകൾ കണ്ടു, അതുപോലെ കഴിവ് നമ്മൾക്ക് കിട്ടിയില്ലല്ലോയെന്നോർത്ത് നിരാശപ്പെട്ടിരിക്കാതെ നമ്മൾക്കുള്ള കഴിവുകളെ ശരിയായ വിധത്തിൽ വളർത്തികൊണ്ടുവരണം.
നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മൾ ഓരോരുത്തർക്കും വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു.
ഓരോ വ്യക്തികളും വളർച്ച കൈവരിക്കുന്നത് അവരിലുള്ള നല്ല കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്.
നമ്മളിലെ കഴിവുകൾ നമ്മൾക്ക് മാത്രം സ്വന്തമാണ്. നമ്മളിലെ കഴിവുകൾ പുറത്തെടുക്കേണ്ടത് നമ്മൾ മാത്രമാണ്. നമ്മളിലെ കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ വരും നാളുകളിൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വന്നേക്കാം.
നമ്മൾക്ക് വിജയം നേടിയെടുക്കാൻ, സന്തോഷം, സമാധാനം കിട്ടുവാൻ നമ്മളിലെ കഴിവുകളെ വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്.
ഓരോ ദിവസവും നമ്മളിലെ കഴിവുകളെ വളർത്തിയെടുക്കാൻ സമയം കണ്ടെത്തണം.
മറ്റുള്ളവരുടെ കഴിവുകളുമായി നമ്മുടെ കഴിവുകളെ താരതമ്യം ചെയ്യരുത്. ഈ ലോകത്തുള്ള ഓരോ മനുഷ്യർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണുള്ളത്.
നമ്മളിലെ കഴിവുകൾ കണ്ടെത്താൻ നമ്മൾ തന്നെ ശ്രമിക്കണം. നമ്മളിലെ കഴിവുകളെ എത്രത്തോളം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമോ അതിനനുസരിച്ചു ഉപയോഗപ്പെടുത്തുക.
നമ്മളിലെ കഴിവുകളെ ശരിയായ വിധത്തിൽ ഉപയോഗിക്കാൻ കഴിയണം. സമയത്തെ വേണ്ടതുപോലെ ഉപയോഗ പ്പെടുത്തണം.
ഇന്നലെകളിലെ നഷ്ടങ്ങളെയും, പരാജയങ്ങളെയും കുറിച്ചു ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ, അലസരായിരുന്നാൽ നമ്മൾക്ക് കിട്ടേണ്ട നേട്ടങ്ങൾ പലതും ഒരുപക്ഷെ നഷ്ടമായേക്കാം.
നമ്മളിലെ നല്ല കഴിവുകളെ നല്ലതുപോലെ വളർത്തികൊണ്ടുവരാൻ നിരന്തരം ശ്രമിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-143
നമ്മൾ വളരുന്നതിനോടൊപ്പം മറ്റുള്ളവരും വളരാൻ ആഗ്രഹിക്കണം. നമ്മൾക്ക് ഒരുപക്ഷെ നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടില്ലായിരിക്കും എങ്കിൽ പോലും തളരാതെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കണം.
Read More
മറ്റുള്ളവർ വളർച്ച നേടുന്നത് നല്ലതുപോലെ കഷ്ടപ്പെടുന്നതുകൊണ്ടാണ്. എത്ര മാത്രം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.
മറ്റുള്ളവരുടെ വളർച്ചയിൽ ഒരു കാരണവശാലും അസൂയപ്പെടാതിരിക്കുക. നമ്മൾ ഒരുപക്ഷെ അലസരായിരുന്നപ്പോൾ, മറ്റുള്ളവർ വളർച്ചക്ക് വേണ്ടി നല്ലതുപോലെ കഷ്ടപ്പെടുകയായിരുന്നു.
നമ്മളെ തളർത്താൻ പലരും വരും അവരിൽ നിന്നും വേണ്ടതുപോലെ അകലം പാലിക്കാൻ കഴിയണം. നമ്മുടെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുത്തികളയാൻ അനുവദിക്കാതിരിക്കുക.
നമ്മുടെ വിജയം എന്നത് നമ്മൾ എത്രത്തോളം കഷ്ടപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
നമ്മൾ കഷ്ടപ്പെടാൻ വിമുഖത കാണിച്ചാൽ, അലസതയെ കൂട്ടുപിടിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾക്കു കഴിയാതെ പോകും.
മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടാതെ പ്രചോദനം ഉൾകൊണ്ട് നല്ലതുപോലെ നേട്ടങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറാവണം.
നമ്മൾ എല്ലാവരും വിജയം നേടാൻ ആഗ്രഹിക്കുന്നവരാണ്. വിജയം നേടാനുള്ള ശ്രമങ്ങൾക്കിടയിൽ പരാജയങ്ങൾ , പ്രതിസന്ധികൾ, നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം, അതിനെയെല്ലാം ശരിയായ വിധത്തിൽ അതിജീവിച്ചെങ്കിൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കികൊണ്ട് മുന്നേറാൻ സാധിക്കുള്ളു.
നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് വളർച്ച നേടുകയെന്നത്. മറ്റുള്ളവരുടെ വളർച്ച കണ്ടുകൊണ്ട് അസൂയപ്പെട്ടിരിക്കാതെ നമ്മുടെ വളർച്ചക്കായി നമ്മൾ ഓരോരുത്തരും നല്ലതുപോലെ ശ്രമിക്കുക.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-142
മുന്നോട്ടു രക്ഷപ്പെടാൻ നമ്മൾ ഓരോരുത്തരും നല്ല മാർഗങ്ങൾ അന്വേഷിക്കാറുണ്ട്. നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ശരിയല്ലെങ്കിൽ നമ്മളുടെ ലക്ഷ്യം നേടിയെടുക്കാൻ കഴിയില്ല.
Read More
നല്ല മാർഗങ്ങൾ ഏതെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തണം. തെറ്റായ മാർഗങ്ങൾ ഉപേക്ഷിക്കണം.
നല്ല മാർഗങ്ങൾ കാണിച്ചു തരാൻ ഒരുപക്ഷെ ആരും തന്നെ ഉണ്ടായെന്നു വരില്ല.തെറ്റായ മാർഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരുപക്ഷെ ആരും തന്നെ സഹായിച്ചെന്നു വരില്ല.
നമ്മൾക്ക് ചുറ്റിലുമുള്ള പലതും നല്ല മാർഗങ്ങളായിട്ട് തോന്നുമെങ്കിലും കുറെ കഴിയുമ്പോഴായിരിക്കും തെറ്റായ മാർഗമായിരുന്നുവെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവുക. തെറ്റായ മാർഗങ്ങൾ ഉപേക്ഷിക്കാൻ യാതൊരു മടിയും വിചാരിക്കാതിരിക്കുക.
നല്ല മാർഗത്തിലൂടെ സഞ്ചരിക്കുവാൻ തെറ്റുകൾ തിരുത്തുവാൻ തയ്യാറാവേണ്ടതുണ്ട്.
നല്ല മാർഗങ്ങൾ കണ്ടെത്തി, അതിലുടെ സഞ്ചരിച്ചാൽ മാത്രമാണ് നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
തെറ്റായ മാർഗങ്ങളിലൂടെ എന്തൊക്കെ നേട്ടങ്ങൾ നേടിയാലും അതെല്ലാം നമ്മൾക്ക് ഒരുനാൾ നഷ്ടപ്പെടുക തന്നെ ചെയ്യും.
തെറ്റായ മാർഗങ്ങൾ പിന്തുടരുന്നത് ഉപേക്ഷിക്കാൻ തയ്യാറാവണം.തെറ്റായ മാർഗത്തിലൂടെ നേടുന്നത് ഒന്നും അധികകാലം നമ്മോടൊപ്പം ഉണ്ടാവില്ലായെന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.
തെറ്റായ മാർഗത്തിലൂടെ സഞ്ചരിച്ചാൽ സന്തോഷവും സമാധാനവും നേടാൻ കഴിയില്ല.
തെറ്റായ മാർഗത്തിലുടെ സഞ്ചരിക്കുന്നത് ഒഴിവാക്കാൻ പഠിക്കണം.തെറ്റായ മാർഗത്തിലൂടെ കിട്ടുന്ന നേട്ടങ്ങൾ ഒന്നും തന്നെ ദിർഘകാലം നിലനിൽക്കുന്നതല്ല.
നല്ല മാർഗത്തിലൂടെ സഞ്ചരിക്കേണ്ടത് അവരവരുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവർക്ക് മാതൃക നൽകാൻ നല്ല മാർഗങ്ങൾ മാത്രം ഉപയോഗപ്പെടുത്തുവാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-141
നമ്മൾ ഓരോരുത്തരും ഉയരങ്ങളിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണ്. ഉയരങ്ങളിൽ എത്തിച്ചേരാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കണം.
Read More
ഉയരങ്ങളിൽ എത്തിച്ചേരാൻ അതിന്റെതായ വഴികൾ തിരഞ്ഞെടുക്കണം.
ഉയരത്തിൽ എത്തിച്ചേരുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല. നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.
ഉയരങ്ങളിൽ എത്തിച്ചേരാൻ അതിന്റെതായ സമയം വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
സമയം നഷ്ടപ്പെടുത്തികളയാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഉയരങ്ങൾ കിഴടക്കിയവരെല്ലാം തന്നെ ഒത്തിരിയേറെ കഠിനാ ധ്വാനത്തിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്.
ഏതു ഉയരവും കീഴടക്കുന്നതിന് അതി ന്റെതായ സമയവും തയ്യാറെടുപ്പും ആവശ്യമാണ്.
ഓരോ വിഴ്ചയിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട്, ആവശ്യമായ തിരുത്തലുകൾ വരുത്തിയാൽ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.
നിരന്തരമായ ശ്രമങ്ങളാണ് വിജയം നേടാൻ നമ്മളെ സഹായിക്കുകയുള്ളൂ.
വ്യക്തമായ തയ്യാറെടുപ്പില്ലാതെ മുന്നോട്ടു പോയാൽ പരാജയപ്പെടാനും, തളരാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
വിജയം നേടും വരെ പരിശ്രമിക്കുമെന്നുള്ള ആത്മവിശ്വാസം നമ്മളിൽ ഉണ്ടാവേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകളെ പൂർണ്ണമായി ഒഴിവാക്കുക. ഉയരങ്ങൾ കീഴടക്കാൻ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുക.
കുറ്റപ്പെടുത്തലുകളിലും, കളിയാക്കലുകളിലും, ഒറ്റപ്പെടുത്തലുകളിലും തളരാതിരിക്കുക.
നഷ്ടങ്ങളും, പ്രതിസന്ധികളും, തോൽവികളും ഉണ്ടായാൽ പോലും തളരാതെ പൊരുതാൻ കഴിയേണ്ടതുണ്ട്.
നമ്മൾ സ്വന്തമാക്കുന്ന ഓരോ വിജയവും മുന്നോട്ടു കൂടുതൽ ഉയരങ്ങൾ കിഴടക്കാനുള്ള ആത്മവിശ്വാസം നമ്മൾക്ക് പകർന്നു നൽകും.
അലസതയും, നിരാശചിന്തകളും ഉയരങ്ങൾ കിഴടക്കുന്നതിൽ നിന്നും നമ്മളെ പിന്നോട്ട് വലിക്കും.
വ്യക്തമായ ലക്ഷ്യത്തോടെ മുന്നേറുന്നവർക്കാണ് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുക.
സമയം പാഴാക്കാതെ നല്ല ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കാൻ കഴിയട്ടെ.
നമ്മുടെ മുന്നോട്ടുള്ള ഓരോ ശ്രമങ്ങളും ഉയരങ്ങൾ കീഴടക്കാനുള്ളതാകട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-140
നല്ല സാഹചര്യങ്ങളും മോശം സാഹചര്യങ്ങളും നമ്മൾക്കു ചുറ്റിലുമുണ്ടായേക്കാം.
Read More
മോശം സാഹചര്യത്തെ ശരിയായ വിധത്തിൽ നേരിടാൻ പഠിക്കേണ്ടതുണ്ട്. നമ്മൾ പരിശ്രമിക്കാതിരുന്നാൽ നമ്മുടെ നല്ല സാഹചര്യങ്ങൾ പോലും നഷ്ടമായേക്കാം.
നല്ല സാഹചര്യങ്ങൾ നമ്മൾക്ക് നഷ്ടപ്പെട്ടതിനു പിന്നിൽ പലപ്പോഴും കാരണക്കാർ അവരവർ തന്നെയാണ്.
നല്ല സാഹചര്യത്തെ അതിയായി ആഗ്രഹിക്കുക.
നല്ല സാഹചര്യത്തെ ഒരുകാരണവശാലും നഷ്ടപ്പെടുത്തി കളയാതിരിക്കുക.
മോശം സാഹചര്യം ആർക്കും എപ്പോൾ വേണമെങ്കിലും നേരിടേണ്ടി വന്നേക്കാം.
മോശം സാഹചര്യത്തെ അതിജീവിക്കാൻ നമ്മുടെ ഭാഗത്തുനിന്നും നിരന്തരമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ എത്ര ശരികൾ ചെയ്താലും ആരും തന്നെ ഒരുപക്ഷെ പിന്തുണ നൽകണമെന്നില്ല.
മോശം സാഹചര്യത്തിലേക്ക് കടന്നു പോകാനുള്ള എല്ലാ വിധത്തിലുള്ള സാഹചര്യങ്ങളും ഒരുപക്ഷെ നമ്മൾക്ക് ചുറ്റിലും ഉണ്ടായേക്കാം.
മോശം സാഹചര്യത്തെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല. മോശം സാഹചര്യത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
ഒരു നിമിഷത്തെ അശ്രദ്ധ മതി മോശം സാഹചര്യത്തിലേക്ക് എത്തിച്ചേരാനായിട്ട്.
സാഹചര്യം എത്ര അനുകൂലമാണെങ്കിലും മോശം സാഹചര്യത്തിൽ നിന്നും പരമാവധി അകന്നുമാറുക.
മോശം സാഹചര്യങ്ങൾക്ക് അടിപ്പെട്ടുപോയാൽ ഒരുപക്ഷെ അത്ര എളുപ്പമല്ല നല്ല സാഹചര്യങ്ങളിലേക്ക് എത്തിച്ചേരാൻ.
നല്ല സാഹചര്യത്തിലേക്കുള്ള വഴികൾ ആരും തന്നെ നമ്മൾക്ക് പറഞ്ഞു തന്നെന്നു വരില്ല, സ്വയം വഴികൾ കണ്ടെത്തുക.
ഇപ്പോഴുള്ളത് പ്രതികൂല സാഹചര്യം ആണെങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട് നല്ല സാഹചര്യം നേടിയെടുക്കാൻ.
പണമില്ലാത്ത അവസ്ഥ പലപ്പോഴും ഒരുപക്ഷെ നമ്മളെ മോശം സാഹചര്യത്തിൽ കൊണ്ട് ചെന്നെത്തിക്കും.
നമ്മൾ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളെയും നമ്മൾ ഓരോരുത്തർക്കും പലപ്പോഴായി നേരിടേണ്ടി വന്നേക്കാം.
നമ്മളുടെ മോശപ്പെട്ട സാഹചര്യങ്ങളിൽ നമ്മളെ കുറ്റപ്പെടുത്തുന്നവരും, കളിയാക്കുന്നവരും ഉണ്ടായേക്കാം, അതിലൊന്നും തളരാതിരിക്കാൻ ശ്രദ്ധിക്കുക.
നാളെകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തെല്ലാമാണെന്ന് മുൻകുട്ടി കൃത്യമായി തിരിച്ചറിയാൻ പലപ്പോഴും കഴിയില്ല.
മോശപ്പെട്ട സാഹചര്യങ്ങളിൽ നിന്നും രക്ഷ നേടാൻ അവരവരുടെ ഭാഗത്തുനിന്നും നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണ്.
സാഹചര്യം എല്ലാം അനുകൂലം ആയിട്ടു ചെയ്യാൻ നോക്കിയിരുന്നാൽ ഒന്നും തന്നെ സമയത്തിന് ചെയ്യാൻ കഴിയാതെ വിഷമിക്കേണ്ടി വന്നേക്കാം.
നല്ല സാഹചര്യം സൃഷ്ടിക്കാനായി നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കുക.
സാഹചര്യങ്ങൾ എപ്പോഴും നമ്മൾക്ക് അനുകൂലമാകില്ലായെന്ന തിരിച്ചറിവോടെ മുന്നോട്ടു പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-139
വളർച്ച നമ്മൾ കൈവരിക്കേണ്ടത് വളരെ ആവശ്യമാണ്. നമ്മുടെ വളർച്ചക്കായി ഒത്തിരി കാര്യങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ട്.
Read More
നമ്മൾ അലസമായി സമയം ചിലവഴിച്ചാൽ, നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ഒരിക്കലും വളർച്ച കൈവരിക്കാൻ കഴിയില്ല.
നമ്മുടെ കുറവുകൾ മനസ്സിലാക്കികൊണ്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
നമ്മുടെ കുറവുകളിൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു നേട്ടങ്ങൾക്കായി നിരന്തരം പരിശ്രമിക്കുക. നമ്മൾക്ക് വളർച്ച നേടണമെങ്കിൽ മറ്റാരും വിചാരിച്ചിട്ടോ, പരിശ്രമിച്ചിട്ടോ കാര്യമില്ല അവരവർ തന്നെ വിചാരിക്കണം, പരിശ്രമിക്കണം.
വളർച്ചക്കുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ തളർച്ചയും,തോൽവികളും, നഷ്ടങ്ങളുമൊക്കെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മൾക്കുണ്ടാകുന്ന സന്തോഷവും സമാധാനവും നാം നേടുന്ന വളർച്ചയുമായി വളരെയേറെ ബന്ധമുണ്ട്.
വളർച്ച നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക.
മറ്റുള്ളവരുടെ വളർച്ചകളെ നമ്മുടേതുമായി താരതമ്യം ചെയ്യരുത്. മറ്റുള്ളവരുടെ വളർച്ചക്ക് അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവർക്ക് മാത്രമാണ് അറിയുന്നത്.
നമ്മുടെ വളർച്ചക്കുവേണ്ടി നമ്മുടെ ചുറ്റിലുമുള്ള ആരും തന്നെ പിന്തുണയോ സഹായമോ നൽകിയില്ലെന്ന് വന്നേക്കാം, അതിലൊന്നും തളരാതെ മുന്നേറാൻ കഴിയണം.
നമ്മൾ ആഗ്രഹിച്ച സമയത്ത്, ആഗ്രഹിച്ചതുപോലെ വളർച്ച കൈവരിക്കാൻ സാധിച്ചെന്നു വരില്ല.
ഓരോ കാര്യത്തിനും വളർച്ച കൈവരിക്കാൻ അതിന്റെതായ സമയം ആവശ്യമാണ്. വളർച്ചക്കായി ക്ഷമയോടെ കാത്തിരുന്നേ പറ്റുള്ളൂ.
പെട്ടെന്ന് വളർച്ച എപ്പോഴും സാധ്യമാവില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.
ക്ഷമയോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക വിജയം നേടിയെടുക്കാൻ.
എവിടെയായാലും വളർച്ച കൈവരിക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തരും എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങൾ.
നമ്മുടെ ശരീരത്തിന് വളർച്ച നേടാൻ ഭക്ഷണം ആവശ്യമാണ്. ഭക്ഷണത്തിന്റെ ലഭ്യത കുറവ് നമ്മുടെ ശരീരത്തിനു വളർച്ച കൈവരിക്കുന്നതിനു തടസ്സമായേക്കും.
മാനസികമായും ശാരീരികമായും വളർച്ച നേടാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
വളർച്ച നേടിയെടുക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ മുന്നേറാൻ കഴിയണം.
നമ്മൾ നിരാശപ്പെട്ടിരുന്നാൽ നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിയില്ല. നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് വളർച്ച നമ്മൾക്ക് കൈവരിക്കാൻ സാധിക്കുക.
നമ്മുടെ ഉള്ളിൽ ശക്തമായ ആഗ്രഹങ്ങളുണ്ടാവണം വളർച്ച നേടിയെടുക്കണമെന്ന്.
ഇന്നലെകളിലെ നഷ്ടങ്ങളും, പരാജയങ്ങളും നൽകിയ വേദനകളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
മോശപ്പെട്ട സാഹചര്യത്തെയോ, മറ്റുള്ളവരെയോ കുറ്റപ്പെടുത്തികൊണ്ട് അലസമായിരുന്നാൽ നമ്മുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുകയെന്നത് തിരിച്ചറിയുക.
നഷ്ടപ്പെട്ട സമയങ്ങളെ എത്ര വിലകൊടുത്താലും തിരിച്ചെടുക്കാൻ കഴിയില്ല.
വളർച്ച നേടാൻ നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള കാലം സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-138
നമ്മളുടെ ചുറ്റിലുമുള്ള പല കാരണങ്ങൾ കൊണ്ടും നമ്മൾക്ക് തളർച്ചകൾ നേരിടേണ്ടി വന്നേക്കാം. നമ്മളുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലല്ലെങ്കിൽ തളർച്ചകൾ നേരിടേണ്ടി വന്നേക്കാം.
Read More
ഓരോ തളർച്ചക്ക് പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തി പരിഹരിക്കേണ്ടത് വളരെയേറെ ആവശ്യമാണ്.
മാനസികമായും ശാരീരികമായും തളരാതിരിക്കാൻ വേണ്ട കാര്യങ്ങൾ നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
നെഗറ്റീവ് വാക്കുകൾ കേൾക്കേണ്ടി വരുന്നത് നമ്മളെ തളർത്തിയേക്കാം. നഷ്ടപ്പെടലുകൾ,സാമ്പത്തികമില്ലായ്‌മ, തൊഴിൽ ഇല്ലായ്മ, പ്രതിസന്ധികൾ,രോഗങ്ങൾ,ബന്ധങ്ങളിലെ അകൽച്ച, പരാജയങ്ങൾ തുടങ്ങി ഒട്ടേറെ കാരണങ്ങൾ നമ്മളെ തളർത്തിയേക്കാം.
നമ്മൾക്കുണ്ടാകുന്ന തളർച്ചകളെ ഓരോ നിമിഷവും ശരിയായ മാർഗത്തിലൂടെ പ്രതിരോധിക്കാൻ കഴിയേണ്ടതുണ്ട്.ശാരീരികമായും മാനസികമായും കരുത്ത് നേടാൻ ശ്രമിക്കേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകളെ പൂർണ്ണമായി ഒഴിവാക്കാനും, നെഗറ്റീവ് പറയുന്നവരിൽ നിന്നും അകലം പാലിക്കാനും നമ്മൾ ഓരോരുത്തരും ശ്രമിക്കണം.
നേടേണ്ട നല്ല ലക്ഷ്യങ്ങൾക്കായി അഹോരാത്രം പരിശ്രമിക്കാൻ കഴിയണം.
അലസത, നിരാശ ചിന്തകൾ ഉപേക്ഷിക്കാൻ തയ്യാറാകണം. ഉയർന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള തെറ്റ് കുറ്റങ്ങൾ തിരുത്തുക. മാനസികമായും ശാരീരികമായും ആരോഗ്യം കാത്തുസുക്ഷിക്കാൻ വളരെയേറെ ശ്രദ്ധ നൽകുക.
തളരാനുള്ള സാഹചര്യം ഉണ്ടാവാതെ നോക്കാൻ വളരെയേറെ ശ്രദ്ധ ചെയ്യുന്ന കാര്യങ്ങൾക്ക് നൽകികൊണ്ടിരിക്കുക.
നമ്മുടെ തളർച്ച, നമ്മളുമായി ബന്ധപ്പെട്ടവരെ കൂടെ സാരമായി ബാധിച്ചേക്കാം,അതിനാൽ തന്നെ നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ വേണ്ട രീതിയിൽ സംരക്ഷിക്കാൻ ശ്രമിക്കുക.
ശരീരത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ദുഃശ്ശിലങ്ങളിൽ നിന്നും അകന്നു നിൽക്കുക.
ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചു ആവശ്യമായ വിശ്രമം നൽകേണ്ടത് വളരെയേറെ ആവശ്യമാണ്.
മുന്നോട്ടു വളർച്ച നേടാൻ സ്വയം തളരാൻ അനുവദിക്കാതിരിക്കാൻ എല്ലാവർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-137
നല്ല അവസരങ്ങൾ എപ്പോഴും നമ്മൾക്ക് മുന്നിലേക്ക് കടന്നുവരണമെന്നില്ല. നമ്മൾ, നമ്മൾക്ക് കിട്ടിയ ഓരോ നല്ല അവസരങ്ങളെയും വേണ്ടതുപോലെ ഉപയോഗപ്പെടുത്തണം.
Read More
നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ട് വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല. നല്ല അവസരങ്ങൾക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ നല്ല അവസരങ്ങളും, അതിലുടെ നേട്ടങ്ങളും നമ്മൾക്ക് ലഭിക്കുകയുള്ളു.
ഇന്നലെകൾ കടന്നുപോയി, ഇനിയുള്ള നാളുകൾ അലസമായി ചിലവഴിക്കാതെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചതുകൊണ്ടാണ് നമ്മളിൽ പലർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
അവസരങ്ങൾ എപ്പോഴാണ് ഉണ്ടാവുകയെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. കിട്ടുന്ന ഓരോ നല്ല അവസരവും വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.
നമ്മളിലേക്ക് ആരും നല്ല അവസരം എപ്പോഴും കൊണ്ടു വന്നു തരില്ല, നമ്മളായിട്ട് അന്വേഷിച്ചു കണ്ടെത്തണം.
നല്ല അവസരങ്ങൾ വേണ്ടതുപോലെ ഉപയോഗിച്ചാൽ മാത്രമേ ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.
നമ്മുടെ ചുറ്റുപാടും ഓരോ നിമിഷവും പുതിയ സാധ്യതകൾ തുറന്നുകിടപ്പുണ്ട്. ആ സാധ്യതകൾ കണ്ടെത്തികൊണ്ട് ഉപയോഗപ്പെടുത്താൻ സാധിക്കണം.
നമ്മൾ സാഹചര്യം അനുസരിച്ചു മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറാവണം. ഇന്നലെകളിൽ ഉണ്ടായിരുന്ന പലതും ഇന്നിപ്പോൾ ഓർമ്മകൾ മാത്രമായി. കാലഘട്ടത്തിന്റെ മാറ്റം ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പലയിടത്തുനിന്നും ഒഴിവായിപോകും.
നല്ല അവസരങ്ങൾ കിട്ടുമ്പോൾ അതൊക്കെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയണം.
കിട്ടുന്ന അവസരങ്ങൾ നല്ലതാണോ മോശമാണോയെന്ന് പരിശോധിക്കണം. മോശപ്പെട്ട അവസരങ്ങളെ ഒഴിവാക്കണം.
മറ്റുള്ളവരെ കുറ്റപ്പെടുത്തിയും, സാഹചര്യത്തെ കുറ്റം പറഞ്ഞുമിരുന്നാൽ നമ്മൾ എവിടെയും എത്തുകയില്ല.
ഇന്നലെകളിലെ പരാജയങ്ങളെയും, നഷ്ടങ്ങളെയും, ഒറ്റപ്പെടുത്തലുകളെയും, കുറ്റപ്പെടുത്തലുകളെയും കുറിച്ചു ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ നമ്മുടെ വിലപ്പെട്ട സമയങ്ങളാണ് നഷ്ടപ്പെടുകയെന്നത് തിരിച്ചറിയുക.
നമ്മൾ നേട്ടങ്ങൾ സ്വന്തമാക്കാനായി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.നല്ല അവസരങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുമ്പോൾ, കിട്ടുന്ന നല്ല അവസരത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ഇനിയെങ്കിലും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-136
നമ്മളിലെ കഴിവുകൾ തിരിച്ചറിയാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. കഴിവുകൾ കണ്ടെത്തികഴിഞ്ഞാൽ ആ കഴിവുകളെ വേണ്ടതുപോലെ പുറത്തെടുക്കാൻ പരിശ്രമിക്കുക.
Read More
നമ്മളുടെ പരിമിതികൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ കഴിവുകളെ വേണ്ടതുപോലെ ഉയർത്താൻ സാധിക്കുകയുള്ളു.
നമ്മൾക്ക് മറ്റുള്ളവരെപോലെ കഴിവ് ഉണ്ടാവണമെന്നില്ല, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്തുകൊണ്ട് വിഷമിക്കാതിരിക്കുക.
ഒത്തിരി പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടും തളരാതെ വീണ്ടും വീണ്ടും പരിശ്രമിച്ചതിന്റെ ഫലമാണ് നമ്മുടെ ചുറ്റിലുമുള്ള പലരുടെയും ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്.
നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളിൽ നമ്മളെ കളിയാക്കുന്നവരും, കുറ്റപ്പെടുത്തുന്നവരും, ഒറ്റപ്പെടുത്തുന്നവരും ഉണ്ടായേക്കാം, എങ്കിൽ പോലും അതിലൊന്നും നിരാശപ്പെട്ടുകൊണ്ട് തളരാതെ പരിശ്രമിക്കാൻ നമ്മൾ തയ്യാറായെങ്കിൽ മാത്രമേ വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.
നമ്മൾക്ക് ഉയർച്ച നേടാൻ നമ്മളിലെ കഴിവുകളെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
കഴിവ് എന്നത് പണം കൊടുത്താലൊന്നും ആർക്കും കിട്ടുന്ന ഒന്നല്ല. ഏതൊരാൾക്കും കഴിവ് ഉണ്ടായാൽ പോലും അതിനുവേണ്ട പരിശീലനം ഉണ്ടെങ്കിലേ കൂടുതൽ മികച്ചതാക്കാൻ കഴിയുള്ളു.
പരിശ്രമിക്കാതെ കഴിവുകൾ വളരില്ല. നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു നന്നായി കഴിവുകൾ പുറത്തെടുക്കാൻ സാധിച്ചേക്കും.
നമ്മളിലെ കുറവുകൾ മനസ്സിലാക്കികൊണ്ട് വേണ്ട രീതിയിൽ തെറ്റുകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
നമ്മൾ നല്ലതുപോലെ കഴിവുകളെ ഉപയോഗപ്പെടുത്തിയാൽ മാത്രമേ കൂടുതൽ ഉയർച്ച കൈവരിക്കാൻ കഴിയുകയുള്ളു.
നമ്മളുടെ എല്ലാ ശ്രമങ്ങളും വിജയിക്കണമെന്നില്ല, നമ്മളെ കൊണ്ട് ആകുന്നതുപോലെ വിജയം നേടുംവരെ ശ്രമിച്ചുകൊണ്ടിരിക്കുക.
സമയം പാഴാക്കാതെ സ്വന്തം കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ, കുറവുകളെ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-135
ഒത്തിരി വഴികൾ നമ്മൾക്ക് മുൻപിലുണ്ട്. നമ്മൾ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണമെങ്കിൽ യഥാർത്ഥ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവു.
Read More
തെറ്റായ വഴികൾ ഒഴിവാക്കാൻ പഠിക്കണം. നേരായ വഴികൾ കണ്ടെത്തണം.
നമ്മുടെ മാത്രം ആവശ്യമാണ് നേട്ടങ്ങൾ സ്വന്തമാക്കുകയെന്നത്.
ഇന്നലെകളിലെ പരാജയങ്ങളെ അകറ്റികൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മൾ സഞ്ചരിക്കുന്ന വഴികൾ തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം പിന്തിരിയുക.
നമ്മൾ സഞ്ചരിക്കുന്ന വഴികൾ തെറ്റാണെങ്കിൽ പോലും ഒരുപക്ഷെ നമ്മൾക്ക് എളുപ്പം മനസ്സിലാക്കാൻ എല്ലായ്പോഴും സാധിക്കണമെന്നില്ല.
തെറ്റായ വഴിയിലൂടെ സഞ്ചരിച്ചാൽ ഒരുപക്ഷെ ആദ്യമൊക്കെ നിമിഷസുഖങ്ങൾ കിട്ടിയേക്കാം, പക്ഷെ അവയെല്ലാം പിന്നീട് വലിയൊരു ദുഃഖത്തിനു വരെ കാരണമായേക്കാം.
നമ്മൾ സഞ്ചരിക്കുന്ന വഴി തെറ്റാണെങ്കിൽ പോലും പലരും നമ്മളോട് ശരിയായ വഴികൾ പറഞ്ഞു തരാറില്ല.
തെറ്റിന്റെ വഴിയേ സഞ്ചരിപ്പിക്കാനാണ് ഒട്ടു മിക്കവർക്കും താല്പര്യം. തെറ്റിന്റെ വഴിയുള്ള സഞ്ചാരം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒത്തിരി സങ്കടങ്ങൾ,ദുരിതങ്ങൾ നേരിടേണ്ടി വന്നേക്കാം.
തെറ്റായ വഴികൾ നമ്മൾക്ക് നഷ്ടങ്ങളും, ദുഃഖങ്ങളും മാത്രമാണ് അത്യന്തികമായി സമ്മാനിക്കുക.
മുന്നോട്ടുള്ള വഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ ഒത്തിരിയേറെ തടസ്സങ്ങളെ നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം ശരിയായ വിധത്തിൽ അതിജീവിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.
നമ്മുടെ വഴികൾ ശരിയായ വിധത്തിൽ തിരഞ്ഞെടുക്കുക.
തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാൽ നമ്മൾക്ക് ഒത്തിരിയേറെ സമയനഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
നമ്മൾ സഞ്ചരിക്കുന്ന വഴിയേ പറ്റി വിശദമായി മനസ്സിലാക്കണം, എങ്കിൽ മാത്രമേ കഴിഞ്ഞ കാലങ്ങളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താൻ കഴിയുള്ളു.
എത്രയോക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നാൽ പോലും സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറാൻ കഴിയണം.
മുന്നോട്ടുള്ള വഴികൾ എപ്പോഴും സുഗമമായിരിക്കണമെന്നില്ല, അതുകൊണ്ടുതന്നെ വഴികളിൽ ഉണ്ടാകുന്ന തടസ്സങ്ങളെയെല്ലാം നേരിടാൻ കരുത്ത് നേടേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്.
ഇനിയുള്ള നാളുകളിൽ മുന്നോട്ടുള്ള നേരായ വഴികൾ സ്വയം കണ്ടെത്താൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-134
നമ്മൾ ജനിച്ച നാൾ തൊട്ട് ഇന്നുവരെ വളർച്ച നേടിയതിനുപിന്നിൽ ഒത്തിരിപേരുടെ സഹായങ്ങൾ കിട്ടിയിട്ടുണ്ട്.
Read More
നമ്മൾക്ക് എല്ലായ്‌പോഴും മറ്റുള്ളവരെ ആശ്രയിക്കാൻ കഴിയണമെന്നില്ല. സ്വന്തം ആയിട്ടു കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കണം.
മറ്റുള്ളവരെ ആശ്രയിച്ചു മാത്രം എപ്പോഴും മുന്നോട്ട് പോകുവാൻ കഴിയണമെന്നില്ല.
നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നമ്മൾ തന്നെ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.
മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ട് പോകാമെന്നു കരുതിയാൽ പല സാഹചര്യത്തിലും ഒരുപക്ഷെ നിരാശപ്പെടേണ്ടി വന്നേക്കാം.
നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിലെ എന്തെങ്കിലും തരത്തിൽ നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
നമ്മൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കുക. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം.
നമ്മൾക്ക് ചെയ്യാവുന്ന കാര്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കുന്നത് മറ്റുള്ളവർക്ക് ഒത്തിരിയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
പരമാവധി കാര്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം ചെയ്യാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-133
ഓരോ ദിവസവും മുന്നോട്ടു നിങ്ങണമെങ്കിൽ നമ്മൾക്ക് പല കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്.
Read More
പണം ഉണ്ടെങ്കിൽ മാത്രമേ പലതും വാങ്ങിക്കാൻ കഴിയുകയുള്ളു.
പല മാർഗങ്ങൾ നമ്മൾക്ക് മുൻപിലുണ്ട് വരുമാനം കണ്ടെത്താനായിട്ട്. വരുമാനം നേടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. നമ്മുടെ ഇഷ്ടമേഖലകൾ കണ്ടെത്തികൊണ്ട് വരുമാനം വർധിപ്പിക്കാനായിട്ട് ശ്രമിക്കുക.
നമ്മളെ നിരുത്സാഹപ്പെടുത്താനും, തളർത്താനും പലരും ശ്രമിച്ചെന്നിരിക്കാം അതിനെയെല്ലാം അതിജീവിക്കാനായിട്ട് സാധിക്കണം.
പരാജയങ്ങൾ, നഷ്ടങ്ങൾ, പ്രതിസന്ധികൾ ഇവയെല്ലാം കടന്നുവന്നാൽ പോലും ആത്മവിശ്വാസം കൈവെടിയാതെ മുന്നേറാൻ സാധിക്കണം.
പണമില്ലാത്ത സാഹചര്യങ്ങൾ നമ്മൾക്ക് നിരാശകൾ നൽകിയേക്കാം, എങ്കിൽ പോലും നമ്മൾ തളരാതെ നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ തയ്യാറാവണം.
ഒത്തിരി കഷ്ടപ്പെട്ടാൽ മാത്രമേ അതിന്റെതായ ഫലം കിട്ടുകയുള്ളു. നമ്മൾക്കുവേണ്ടി നമ്മൾ തന്നെ കഷ്ടപ്പെടണം.
മറ്റുള്ളവരിലേ കുറ്റങ്ങളും കുറവുകളും അന്വേഷിക്കാതെ സ്വന്തം ജീവിതത്തിൽ ഏതൊക്കെ തരത്തിൽ നേട്ടങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്.
നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തെറ്റുകൾ തിരുത്തേണ്ടത് മുന്നോട്ട് പുരോഗതി നേടാൻ വളരെ ആവശ്യമാണ്.
നമ്മുടെ സമയങ്ങൾ പാഴാക്കികളയുന്ന കാര്യങ്ങൾ ഒഴിവാക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മൾ എല്ലാവർക്കും സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തികൊണ്ട് നിത്യചിലവുകൾക്കായി വരുമാനം കണ്ടെത്താൻ സാധിക്കട്ടെ.
11 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-132
എന്തുകാര്യവും ലാഭം മാത്രം ലക്ഷ്യം വെക്കുമ്പോൾ മറ്റു പലതും ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.
Read More
ലാഭം ആവശ്യമാണെങ്കിൽ പോലും പല കാര്യങ്ങളും ലാഭമില്ലാതെ ചെയ്യേണ്ടി വന്നേക്കാം.
മാനസിക സംതൃപ്തി നമ്മൾക്ക് പല കാര്യത്തിലും കിട്ടണമെങ്കിൽ ലാഭം മാത്രം പ്രതീക്ഷിച്ചിരിക്കരുത്.
ലാഭവും നഷ്ടവും ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
അമിത ലാഭം എടുക്കുന്നത് ഭാവിയിൽ ബിസിനസ്സ് വളർച്ചയെ കാര്യമായി സാധിനിച്ചേക്കാം.
അമിത ലാഭം നേടാൻ നമ്മൾക്ക് വളരെയേറെ ആഗ്രഹമുണ്ടാകാം. അമിതലാഭത്തിലാണ് ഒരാൾ വസ്തു വിൽക്കുന്നതെന്ന് വാങ്ങിക്കുന്ന വ്യക്തി തിരിച്ചറിഞ്ഞാൽ പിന്നെ സാധനസാമഗ്രികൾ അവിടെ നിന്നും സ്വന്തമാക്കില്ല.
അമിതലാഭം പ്രതീക്ഷിച്ചായിരിക്കരുത് ഓരോ കാര്യവും ചെയ്യേണ്ടത്.
പല ബിസിനസ്സ് സംരംഭങ്ങളും വിജയിക്കുന്നതിന് കാരണം അമിതമായ ലാഭം എടുക്കാതെ ബിസിനസ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നടത്തി കൊണ്ടുപോകുന്നതുകൊണ്ടാണ്.
ഓരോ ബിസിനസ്സും ഓരോരുത്തരുടെയും ജീവിതമാർഗ്ഗമാണ്. അമിതമായ ലാഭങ്ങൾ ഈടാക്കാതെ മുന്നോട്ട് പോകുവാൻ കഴിയണം.
പല സന്ദർഭത്തിലും ലാഭമില്ലാതെ കൊടുക്കുന്നതാണ് വെറുതെ നഷ്ടപ്പെടുത്തി കളയുന്നതിനേക്കാൾ നല്ലത്.
ലാഭം മാത്രം ലക്ഷ്യം വെക്കാതെ നല്ല കാര്യങ്ങൾ ലക്ഷ്യങ്ങളാക്കി നേടിയെടുക്കാൻ കഴിയണം.
എന്തുകാര്യവും തുടങ്ങുമ്പോൾ തന്നെ ലാഭത്തിൽ ആവണമെന്നില്ല. കുറേകാലം വേണ്ടി വന്നേക്കാം ലാഭത്തിൽ ആകുവാനായിട്ട്.
ലാഭത്തെ ആഗ്രഹിക്കുന്നതിനോടൊപ്പം നഷ്ടത്തെ വേണ്ട രീതിയിൽ ഉൾകൊള്ളാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-131
നമ്മൾക്ക് ഉചിതമല്ലാത്ത ഒത്തിരി കാര്യങ്ങൾ നമ്മളുടെ ചുറ്റിലുമുണ്ട്. നമ്മൾക്ക് മോശമായത് ഒരുപക്ഷെ നമ്മളുടെ ചുറ്റിലുമുള്ളവർക്ക് മോശപ്പെട്ടതാവണമെന്നില്ല.
Read More
നമ്മളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ മോശപ്പെട്ടവ ഒഴിവാക്കിയേ തിരുള്ളൂ.
മോശപ്പെട്ടവയെ നമ്മൾ പിന്തുടർന്നാൽ നാളെകളിൽ ഒരുപക്ഷെ ദുഃഖിക്കേണ്ടി വന്നേക്കാം.
നമ്മൾ ചെയ്യുന്ന പലതും മോശപ്പെട്ടവയാണെന്ന് തിരിച്ചറിവുണ്ടായിട്ടും നമ്മളിൽ പലർക്കും അതിൽ നിന്നും പൂർണ്ണമായി പിന്തിരിയാൻ ഒരുപക്ഷെ നാളിതുവരെയായി സാധിച്ചിട്ടുണ്ടാവില്ല.
മോശപ്പെട്ടവ ചെയ്യുന്നതുവഴി ഒരുപക്ഷെ നിമിഷസുഖങ്ങൾ കിട്ടുന്നതായിരിക്കാം പലർക്കും മോശപ്പെട്ടവ ഒഴിവാക്കാൻ സാധിക്കാത്തത്.
മോശപ്പെട്ടവ ഉപേക്ഷിക്കാൻ ഒരുപക്ഷെ ആരും നമ്മളോട് പറഞ്ഞു തന്നെന്നു വരില്ല, പക്ഷെ എങ്കിൽ നമ്മളുടെ ഭാഗത്തു നിന്നും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ഒരുപക്ഷെ ഓരോരോ കാരണങ്ങൾ പറഞ്ഞു തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം.
മോശപ്പെട്ടവ പിന്തുടർന്നാൽ നമ്മളുടെ മുന്നോട്ടുള്ള ജീവിതം വളരെയേറെ ദുരിതം നിറഞ്ഞതാകാൻ സാധ്യത വളരെ കൂടുതലാണ്.
നമ്മൾ രക്ഷപ്പെടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. രക്ഷപ്പെടാൻ മോശപ്പെട്ടവ ഒഴിവാക്കിയേ മതിയാവുള്ളൂ.
ഇനിയെങ്കിലും നമ്മുടെ മുൻപിലുള്ള നല്ലതും മോശപ്പെട്ടതും തിരിച്ചറിയാൻ സാധിക്കണം.
നല്ലത് വേണ്ടതുപോലെ പരിഗണിച്ചില്ലെങ്കിൽ മോശപ്പെടുവാൻ അധിക സമയം ആവശ്യമില്ല.
നല്ലതിനെ മോശമാക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, നല്ല കാര്യങ്ങൾക്കായി പ്രവർത്തിക്കുക.
മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കാൻ അലസത ഉപേക്ഷിച്ചുകൊണ്ട് ഉണർന്നു പ്രവർത്തിക്കാൻ കഴിയണം.
നല്ല അവസ്ഥയിൽ ആയിരിക്കാൻ നിരവധി കഷ്ടപ്പാടുകൾ സഹിച്ചിട്ടാണെങ്കിലും മോശപ്പെട്ടവ ഉപേക്ഷിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-130
നമ്മളിൽ പലരും സങ്കടപ്പെടുന്നതിന്റെ പ്രധാന കാരണം ആവശ്യത്തിന് പണം നമ്മുടെ പക്കൽ ഇല്ലാത്തതുകൊണ്ടാണ്.
Read More
പണം ആഗ്രഹിക്കുമ്പോൾ തന്നെ കിട്ടണമെന്നില്ല. പണം കിട്ടാനായി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവണം.
പണം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ പഠിക്കണം. പണം ദുരുപയോഗം ചെയ്യാൻ ഒരിക്കലും അനുവദിക്കരുത്.
അനാവശ്യമായി പണം ചിലവാക്കിയിട്ട് ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
പണം സമ്പാദിക്കാനായി നേരായ വഴികൾ മാത്രം തിരഞ്ഞെടുക്കുക.
പണം ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മളിലേക്ക് എത്തിച്ചേരുമെന്നുള്ള പ്രതീക്ഷയോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെ.
പണമില്ലാത്ത അവസ്ഥകളെ കൂടുതൽ കരുത്തോടെ നേരിടാൻ കഴിയട്ടെ.
പണമില്ലാത്ത അവസ്ഥകളെ ശരിയായ വിധത്തിൽ നേരിടുക. പണം ഇല്ലെങ്കിൽ നിരാശകൾ ഒരുപക്ഷെ ഉണ്ടായേക്കാം.
അലസതയെ കൂട്ടുപിടിച്ചാൽ നമ്മൾ ആർക്കും തന്നെ ഒന്നും നേടാൻ കഴിഞ്ഞെന്നു വരില്ല.
എത്ര പണമുള്ളവനും നാളെകളിൽ പണമില്ലാത്ത അവസ്ഥകൾ ഉണ്ടായെന്നു വന്നേക്കാം.
നമ്മളുടെ ഭാഗത്തു നിന്നുള്ള നേരായ പരിശ്രമമാണ് വിജയത്തിലേക്കുള്ള വഴി.
വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും തളർത്തുന്നവരുടെയിടയിൽ നിന്നും അകന്നുനിൽക്കേണ്ടത് വളരെയേറെ ആവശ്യമാണ്.
ഇന്ന് ആവശ്യത്തിന് പണമുള്ള പലർക്കും ഇന്നലെകളിൽ ആവശ്യത്തിന് പണം ഉണ്ടായില്ലെന്നു വന്നേക്കാം.
നമ്മളുടെ ഓരോ പ്രവർത്തനവും നമ്മളിലേക്ക് പണം എത്തിച്ചേരുന്നതിനു സഹായകമായി തീരട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-129
മുന്നോട്ട് ലക്ഷ്യം നേടിയെടുക്കാൻ ശ്രദ്ധ വളരെയേറെ ആവശ്യമാണ്. ഏതുകാര്യത്തിലായാലും പുരോഗതി നേടാൻ ശ്രദ്ധ കൂടിയേ തിരുള്ളൂ.
Read More
നമ്മുടെ ചുറ്റിലും പലതും നശിച്ചു പോകുന്നതിന്റെ പ്രധാന കാരണം ശ്രദ്ധയില്ലാത്തതാണ്.
ഏതൊരു കാര്യത്തിലും ഉയർച്ച ഉണ്ടാവാൻ ശ്രദ്ധ വളരെയേറെ ആവശ്യമാണ്.
ഏതൊരു കാര്യത്തിലും തളരാതിരിക്കാൻ, ദുഃഖിക്കാതിരിക്കാൻ ശ്രദ്ധ ആവശ്യമാണ്.
നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരുടെയും ജീവിതം ദുരിതത്തിൽ ആയതിനു പിന്നിൽ മറ്റു ചിലരുടെ ഒരു നേരത്തെ അശ്രദ്ധകൊണ്ടാവാം.
നമ്മൾക്ക് നഷ്ടങ്ങൾ എപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ നമ്മളുടെ ഭാഗത്തുനിന്നും ഒരുപക്ഷെ അശ്രദ്ധ ഉണ്ടായിട്ടുണ്ടാവും.
നഷ്ടങ്ങൾ വരാതിരിക്കാൻ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മളുടെ ശ്രദ്ധ അകറ്റുന്ന നിരവധി കാര്യങ്ങൾ നമ്മളുടെ ചുറ്റിലുമുണ്ടാകും, അതിൽ നിന്നെല്ലാം വേണ്ട വിധത്തിൽ ഒഴിവായെങ്കിൽ മാത്രമേ നമ്മൾ ഓരോരുത്തർക്കും നമ്മളുടെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.
ആവശ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലെങ്കിൽ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.
ലക്ഷ്യം നേടുന്നതിന് ശ്രദ്ധക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുക.
നല്ല കാര്യങ്ങൾക്ക് ശ്രദ്ധ കൂടുതൽ കൊടുക്കാൻ കഴിയണം.
പുരോഗതി കൈവരിക്കാൻ നമ്മൾ ഓരോരുത്തർക്കും ചെയ്യുന്ന കാര്യങ്ങൾ വളരെയേറെ ശ്രദ്ധയോടെ മാത്രം ചെയ്യാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-128
നെഗറ്റീവ് വാക്കുകൾ നമ്മളിൽ പലർക്കും കേൾക്കേണ്ടി വന്നേക്കാം. നെഗറ്റീവ് വാക്കുകൾ പറയുന്നവരിൽ നിന്നും പരമാവധി അകലം പാലിക്കുക ഇല്ലെന്നുണ്ടെങ്കിൽ മനസ്സിൽ ഒത്തിരി വിഷമങ്ങൾ കടന്നു വന്നേക്കാം.
Read More
നെഗറ്റീവ് വാക്കുകൾ കേൾക്കുക വഴി നമ്മളിലേക്ക് നെഗറ്റീവ് വികാരങ്ങൾ കടന്നുവന്നേക്കാം. നെഗറ്റീവ് മാത്രം ചിന്തിച്ചിരുന്നാൽ നമ്മൾക്ക് എവിടെയും എത്താൻ കഴിയില്ല.
നെഗറ്റീവ് വികാരങ്ങളെ ഉണർത്താനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കാതിരിക്കുക. നെഗറ്റീവ് കാര്യങ്ങൾ കേൾക്കുന്നത് നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ വളരെയേറെ മോശമായി ബാധിക്കും.
നമ്മൾക്ക് വളർച്ച നേടണമെങ്കിൽ മോശപ്പെട്ട സംസാരങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകളിൽ നമ്മളുടെ സമയം ചിലവഴിച്ചാൽ ഒരുപക്ഷെ നമ്മൾക്ക് നേടാൻ കഴിയുമായിരുന്ന പലതും നമ്മളിൽ നിന്നും അകന്നുകൊണ്ടിരിക്കും.
നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ല ചിന്തകളും, നല്ല പ്രവർത്തികളും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
നമ്മളുടെ ചുറ്റിലും നിരവധി ആളുകൾ നമ്മളോട് നെഗറ്റീവ് സംസാരിച്ചെന്നിരിക്കും, അതെല്ലാം വേണ്ടതുപോലെ ഒഴിവാക്കാൻ കഴിയേണ്ടതുണ്ട്.
എല്ലാവരും അവരവരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നത് നല്ലതുപോലെ കഷ്ടപ്പെട്ടുകൊണ്ടാണ്. നെഗറ്റീവ് വാക്കുകൾ കേട്ടുകൊണ്ട് വിഷമിച്ചിരുന്നാൽ നാളെകളിൽ നമ്മളാരും ഒന്നും തന്നെ നേടിയെന്നുവരില്ല.
നെഗറ്റീവ് മാത്രം പറയുന്നവരിൽ നിന്നും വേണ്ടത്ര അകലം പാലിക്കാൻ പഠിക്കുക.
നെഗറ്റീവ് വാക്കുകളെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് പോസിറ്റീവ് വാക്കുകളെ, ചിന്തകളെ കൂടെ ചേർക്കാൻ കഴിയേണ്ടതുണ്ട്.
നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-127
ഏതു നേട്ടവും നേടുന്നതിനു പിന്നിൽ നല്ല കഷ്ടപ്പാടുകളുണ്ട്. നല്ലതുപോലെ അധ്വാനിക്കാൻ തയ്യാറാവുക അപ്പോഴാണ് കൂടുതൽ മുന്നേറാൻ കഴിയുക.
Read More
നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയത്തിനും കാരണം നമ്മൾ വേണ്ടത്ര പരിശ്രമിക്കാത്തതുകൊണ്ടാണ്.
പരാജയങ്ങൾ നമ്മൾക്ക് പലപ്പോഴും ഉണ്ടായെന്നു വരാം, അവിടെയെല്ലാം തളരാതെ നല്ലതുപോലെ പൊരുതാൻ കഴിയണം.
നമ്മൾ എത്രമാത്രം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്കുണ്ടാകുന്ന ഓരോ നേട്ടങ്ങളും.
നേട്ടങ്ങൾ നേടുക എല്ലായ്‌പോഴും അത്ര എളുപ്പമാവില്ല,പ്രതിസന്ധികളെയും, പരാജയങ്ങളെയും, നഷ്ടങ്ങളെയും അതിജീവിച്ചുകൊണ്ട് ഒരു നാൾ വിജയിക്കുമെന്ന പൂർണ്ണമായ വിശ്വസത്താൽ നല്ലത് പോലെ പരിശ്രമിച്ചുകൊണ്ടിരിക്കുക.
നേട്ടങ്ങൾ സ്വന്തമാക്കേണ്ടത് അവരവരുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവരിൽ നിന്നും വേണ്ടത്ര പിന്തുണ ഇല്ലെങ്കിലും ആത്മവിശ്വാസം കൈവെടിയാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
പണം മാത്രമായിരിക്കരുത് ഏതൊരു നേട്ടത്തിന്റെയും അത്യന്തികമായ ലക്ഷ്യം. എല്ലാവർക്കും എപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല.നേട്ടങ്ങൾ നേടാൻ കഴിയാത്തതിൽ സങ്കടപ്പെട്ടിരിക്കാതെ ഉണർവോടെ പ്രവർത്തിക്കാൻ കഴിയണം.
നമ്മളിൽ നിന്നും നിരാശചിന്തകൾ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്. നമ്മുടെ ഭാഗത്തു നിന്നുള്ള ഓരോ പരിശ്രമവും അതിലുടെ കിട്ടുന്ന വിജയങ്ങളും നമ്മൾക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് നൽകട്ടെ.
വിജയമാണ് നമ്മൾക്കു സന്തോഷം നൽകുക. ഓരോ നിമിഷവും പാഴാക്കാതെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളെ, തോൽവികളെ ധിരമായി നേരിട്ടു, അലസത ഉപേക്ഷിച്ചുകൊണ്ട് മുന്നേറാനും നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ നേട്ടങ്ങൾക്കായി പരിശ്രമിക്കാനും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-126
ഒത്തിരിയേറെ സമയങ്ങൾ നമ്മുടെയൊക്ക ജീവിതത്തിൽ നിന്നും കടന്നുപോയി. നഷ്ടങ്ങളും നേട്ടങ്ങളും ഓരോ സമയത്തും നമ്മൾക്ക് ലഭിച്ചിട്ടുണ്ടാകാം.
Read More
നമ്മൾക്ക് ചെയ്യാനുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സമയം നഷ്ടപ്പെടുത്താതെ ചെയ്യാൻ ശ്രമിക്കുക.
സമയത്തിന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളിൽ പലർക്കും സമയത്തെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയില്ല.
ഇന്നലെകളിൽ നമ്മൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ ഒരുവിധമെങ്കിലും നികത്താൻ കഴിയണമെങ്കിൽ നമ്മൾക്ക് ലഭിച്ച സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കണം.
നഷ്ടപ്പെട്ടതിൽ നിന്നും ശരിയായ തിരിച്ചറിവുകൾ നേടാൻ കഴിയണം, ആവശ്യമായ തിരുത്തലുകൾ വരുത്താൻ കഴിയണം.
നഷ്ടപ്പെട്ടവയെല്ലാം നമ്മൾക്ക് നൽകുന്ന സങ്കടങ്ങൾ വളരെ വലുതാണ്. നഷ്ടങ്ങൾ പലതും നമ്മൾക്ക് ഒരിക്കലും പൂർണ്ണമായി നികത്താൻ കഴിയുന്നവയല്ല.
നഷ്ടപ്പെട്ടതിനെപറ്റി വിഷമിച്ചിരുന്നാൽ ഉള്ള വിലപ്പെട്ട സമയം കൂടി ഇല്ലാതെയാകും.
സമയത്തെ എങ്ങനെയെല്ലാം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഇനിയെങ്കിലും ചിന്തിക്കുവാൻ കഴിയണം.
സമയം നമ്മൾക്കുവേണ്ടി ഒരിക്കലും കാത്തിരിക്കില്ല. നമ്മൾ എത്രത്തോളം നമ്മൾക്ക് ലഭിച്ച സമയത്തെ ഉപയോഗപ്പെടുത്തുന്നുവോ അതിനനുസരിച്ചു മാത്രമേ പുരോഗതി നേടിയെടുക്കാൻ നമ്മൾക്ക് കഴിയുകയുള്ളു.
പുരോഗതി കൈവരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. നമ്മൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ നികത്തേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.
ഈ ലോകത്തിൽ നമ്മൾ പലപ്പോഴും ഒറ്റക്കാവും, അപ്പോഴൊക്കെ തളരാതെ മുന്നേറാൻ കഴിയണമെങ്കിൽ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയണം.
പണം എത്ര ഉണ്ടായാൽ പോലും നഷ്ടപ്പെട്ട സമയങ്ങളെ വീണ്ടെടുക്കാൻ കഴിയില്ല.
നാളെകളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്നിന്റെ സമയത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
നഷ്ടപ്പെട്ട സമയങ്ങൾ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലായെന്നുള്ള യാഥാർഥ്യം ഉൾകൊള്ളാനും, നമ്മൾക്ക് ലഭിച്ചിരിക്കുന്ന സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താനും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-125
നമ്മൾക്ക് ഈ ലോകത്ത് നേടാൻ കഴിയാത്തതായി ഒത്തിരി കാര്യങ്ങളുണ്ട്. കിട്ടാത്ത കാര്യങ്ങൾക്ക് പിന്നാലെ പോകുന്നതിൽ അർത്ഥമില്ല.
Read More
നമ്മൾക്ക് കിട്ടേണ്ടത് ആയിരുന്നുവെങ്കിൽ വേണ്ടതുപോലെ പരിശ്രമിച്ചാൽ എന്നായാലും കിട്ടുക തന്നെ ചെയ്യും.
പല കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ നമ്മുടെയൊക്കെ പ്രതീക്ഷകൾ നഷ്ടപ്പെട്ടേക്കാം.
പ്രകൃതി നിയമം അനുസരിച്ചു നമ്മൾക്ക് ഇന്നലെകളിലേക്ക് തിരികെ പോകാൻ കഴിയില്ല. നഷ്ടപ്പെട്ട കാര്യങ്ങൾ പലതും വീണ്ടെടുക്കാൻ കഴിയില്ല.
ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് പലതും നഷ്ടപ്പെട്ടെന്ന് വരാം. നഷ്ടപ്പെട്ടത്, നഷ്ടപ്പെടുന്നത് നമ്മൾക്ക് വളരെയേറെ ദുഃഖങ്ങൾ സമ്മാനിച്ചേക്കാം.
നമ്മൾ എത്രയേറെ വിഷമിച്ചാലും നഷ്ടപ്പെട്ടത് പലതും തിരികെ കിട്ടില്ലായെന്നുള്ള വസ്തുത തിരിച്ചറിയാൻ ശ്രമിക്കുക.
കിട്ടുമെന്ന് പ്രതീക്ഷയുള്ള കാര്യങ്ങൾക്കുവേണ്ടി മാത്രം പരിശ്രമിക്കുക. പല കാര്യങ്ങളും നേടാൻ നല്ലതുപോലെ പരിശ്രമം കൂടിയേ തിരുള്ളൂ. നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ഇല്ലെങ്കിൽ നഷ്ടങ്ങൾ ഒരുപാട് ഉണ്ടായേക്കാം.
കിട്ടാത്ത കാര്യങ്ങൾ യാഥാർഥ്യത്തോടെ മനസ്സിലാക്കാൻ നമ്മൾക്ക് കഴിയണം. നമ്മൾക്ക് അർഹതയില്ലാത്തത് നേടാൻ നമ്മൾക്ക് കഴിയില്ല.
നമ്മളുടെ കഴിവും കുറവുകളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയണം.
ഇന്നലെകളിലെ പോരായ്മകൾ നികത്തിയെങ്കിൽ മാത്രമേ ഇന്ന് നമ്മൾക്ക് മികവ് പൂലർത്താൻ കഴിയുകയുള്ളു.
നമ്മുടെ വിലപ്പെട്ട സമയം അനാവശ്യമായി ചിലവഴിക്കാതെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-124
ലോകത്തിൽ ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് ആരെങ്കിലും സ്നേഹിക്കാൻ എന്നും ഉണ്ടായിരുന്നെങ്കിലെന്നാണ്.
Read More
സ്നേഹം നഷ്ടപ്പെടുമ്പോൾ ഓരോ മനുഷ്യരും അനുഭവിക്കുന്ന വേദന വളരെ വലുതാണ്.
സ്നേഹത്തിനുവേണ്ടി നമ്മൾ ചുറ്റിലും അലയും, പക്ഷെ എങ്കിൽ നമ്മൾക്കു ആഗ്രഹിച്ചതുപോലെ നമ്മളെ സ്നേഹിക്കാൻ ആരെയും ഒരുപക്ഷെ കിട്ടിയെന്നു വരില്ല.
പണം കണ്ടുകൊണ്ട് സ്നേഹം അഭിനയിക്കുന്നവർ ഉണ്ടായേക്കാം.
ആത്മാർത്ഥമായി സ്നേഹിക്കുന്നവരെയും, സ്നേഹം അഭിനയിക്കുന്നവരെയും തിരിച്ചറിയാൻ സാധിക്കണം.
സ്നേഹം അഭിനയിക്കുന്നവരിൽ നിന്നും അകന്നു നിൽക്കാൻ കഴിയണം.
സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങിക്കാൻ കഴിയില്ല. സ്നേഹത്തിന്റെ പേരിലാണ് ഇന്നിപ്പോൾ എവിടെയും ഏറ്റവും കൂടുതൽ പ്രശ്നങ്ങളുള്ളത്.
മനുഷ്യരുടെ സാഹചര്യങ്ങളനുസരിച്ചു സ്നേഹം നൽകുന്നതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം.
സന്തോഷം, സമാധാനം ഉണ്ടാവണമെങ്കിൽ സ്നേഹം വേണ്ടതുപോലെ നമ്മളുടെ ജീവിതത്തിൽ ഉണ്ടാവണം.
നമ്മൾക്ക് വേണ്ടതുപോലെ സ്നേഹം കിട്ടിയില്ലായെന്നുണ്ടെങ്കിൽ ഒരുപക്ഷെ വേണ്ടതുപോലെ സ്നേഹം മറ്റുള്ളവർക്ക് നൽകാൻ കഴിഞ്ഞെന്നു വരില്ല.
സ്നേഹം നഷ്ടപ്പെട്ടാൽ അവിടെ വെറുപ്പ് കടന്നുവരും. വെറുപ്പ് ഉപേക്ഷിക്കാൻ കഴിയാത്തിടത്തോളം ആരെയും സ്നേഹിക്കാൻ കഴിയണമെന്നില്ല.
നമ്മളുടെ വേണ്ടപ്പെട്ടവർ നമ്മളോട് കാണിക്കുന്ന ആത്മാർത്ഥ സ്നേഹം പലപ്പോഴും നമ്മൾക്ക് മനസ്സിലാവണമെന്നില്ല.
ഇന്നലെകളിൽ നമ്മളോട് നമ്മുടെ വേണ്ടപ്പെട്ടവർ കാണിച്ച ആത്മാർത്ഥ സ്നേഹം ഒരുപക്ഷെ ഇന്നിപ്പോൾ അവരിൽ പലർക്കും നഷ്ടമായിയെന്ന് വന്നേക്കാം.
ഓരോരോ തെറ്റിദ്ധാരണകളാണ് പലരിലും സ്നേഹബന്ധം നഷ്ടപ്പെടുത്തുന്നത്.
തമാശക്കും, സമയം കളയുന്നതിനുമായി ആരെയും സ്നേഹം നടിച്ചു വഞ്ചിക്കാതിരിക്കുക.
പലരും ഒത്തിരി വൈകിയായിരിക്കും തങ്ങൾ ആത്മാർത്ഥമല്ലാത്ത സ്നേഹത്തിലൂടെ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത് തന്നെ.
വേണ്ടപ്പെട്ടവരോടുള്ള ആത്മാർത്ഥ സ്നേഹം എന്നുമെന്നും നഷ്ടപ്പെടാതെ നോക്കാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-123
പരാജയങ്ങളെ എപ്പോഴെങ്കിലും നേരിടാത്തവർ വളരെ കുറവാണ്. ഓരോ പരാജയവും നമ്മൾക്കു വളരെയേറെ ദുഃഖങ്ങൾ സമ്മാനിക്കുന്നുണ്ട്.
Read More
പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തികൊണ്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്.
പരാജയങ്ങളിൽ തളരാതെ പോരാടുവാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നമ്മുടെ പരാജയങ്ങളിൽ നമ്മളെ പലരും കളിയാക്കിയെന്നും, കുറ്റപ്പെടുത്തിയെന്നും, വിമർശിച്ചെന്നും വന്നേക്കാം.
നമ്മൾ എത്രത്തോളം ശ്രമിക്കാതിരിക്കുന്നുവോ അത്രത്തോളം പരാജയങ്ങളെ നേരിടേണ്ടി വരും.
അലസതയെ വേണ്ട വിധത്തിൽ ഒഴിവാക്കിയില്ലെങ്കിൽ വിജയങ്ങൾ നമ്മൾ ആർക്കും തന്നെ ഒരുകാലത്തും സ്വന്തമാക്കാൻ കഴിയണമെന്നില്ല.
ഓരോ വിജയവും സ്വന്തമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്. പരാജയങ്ങളിൽ തളർന്നിരിക്കാതെ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടത് വിജയം നേടാൻ വളരെയേറെ ആവശ്യമാണ്.
നമ്മൾ വിജയിക്കേണ്ടത് മറ്റാരേക്കാളും നമ്മുടെ മാത്രം ആവശ്യമാണ്.
പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണ്ട വിധത്തിൽ തിരുത്തുകയും വേണം.
നമ്മൾ എത്രത്തോളം പരാജയപ്പെട്ടാലും വിജയത്തിനുള്ള സാധ്യത നമ്മുടെ തൊട്ടു മുൻപിലുണ്ട്. വിജയസാധ്യതകൾ കണ്ടെത്തികൊണ്ട് വേണ്ട വിധത്തിൽ മുന്നേറുവാൻ കഴിയേണ്ടതുണ്ട്.
പരാജയങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ പല സാഹചര്യത്തിലും കടന്നുവരാം, അപ്പോഴെല്ലാം തളരാതെ, നിരാശപ്പെട്ടിരിക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.
പണം എത്ര ഉണ്ടെങ്കിൽ പോലും പരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം. നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നു അതിനനുസരിച്ചു മാത്രമാണ് നമ്മളിലേക്ക് വിജയം എത്തിച്ചേരുകയുള്ളൂ.
നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളെ തളർത്തിയേക്കാം, അവിടെയെല്ലാം കരുത്തോടെ മുന്നേറാൻ, വരും നാളുകളിൽ വിജയിക്കുമെന്നുള്ള ശുഭ പ്രതിക്ഷ ഒരു കാരണവശാലും കൈവെടിയാതിരിക്കാൻ ശ്രമിക്കുക.
നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയങ്ങളെയും, വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാറ്റാൻ നമ്മൾക്ക് സാധിക്കണം.
നമ്മളെ വാക്കുകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും തളർത്താൻ ഒത്തിരിപേരുണ്ടാകാം, തളരാതെ പൊരുതേണ്ടതും നേട്ടങ്ങൾ സ്വന്തമാക്കേണ്ടതും നമ്മൾ ഓരോരുത്തരുമാണെന്നുള്ള ഉത്തമബോധ്യം നമ്മൾക്ക് ഇനിയെങ്കിലുമുണ്ടാകട്ടെ.
പരാജയങ്ങളെ ധിരമായി നേരിടാൻ കഴിയണം.
ഇപ്പോൾ പരാജയപ്പെട്ടുവെന്ന് കരുതി ഭാവിയിൽ വിജയം നേടികൂടായെന്നില്ല.പരാജയത്തിൽ നിന്നും വിജയത്തിലേക്ക് സഞ്ചരിക്കാൻ നമ്മൾക്ക് കഴിയണം.
ഓരോ പരാജയവും നമ്മൾക്കു ഒത്തിരി വേദനകൾ സമ്മാനിക്കുമെങ്കിലും, നമ്മൾ അതിനെയെല്ലാം അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഓരോ പരാജയവും നമ്മളെ ഒത്തിരിയേറെ നിരാശപ്പെടുത്തിയേക്കാം, തളർത്തിയേക്കാം അവിടെയെല്ലാം ക്ഷമയോടെ മുന്നേറാൻ നമ്മൾക്കു സാധിക്കേണ്ടതുണ്ട്.
നമ്മുടെ ഓരോ നിമിഷത്തെയും വിലപ്പെട്ടതായി കാണാൻ ഇനിയെങ്കിലും കഴിയണം. നമ്മുടെ സമയങ്ങളെ നഷ്ടപ്പെടുത്തികളയുന്ന സാഹചര്യങ്ങളെ ഒഴിവാക്കാൻ കഴിയേണ്ടതുണ്ട്.
പരാജയങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുവരാം അപ്പോഴെല്ലാം തളരാതെ പരിശ്രമിക്കുവാൻ നമ്മൾക്ക് കഴിയണം.
പരാജയങ്ങളിൽ തളർന്നിരിക്കാതെ വിജയം നേടുംവരെ ഉത്സാഹിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
നമ്മൾ നേരിട്ട ഓരോ പരാജയങ്ങളെയും വലിയ തിരിച്ചറിവുകളാക്കി മാറ്റാൻ, വിജയം നേടുംവരെ പരിശ്രമിക്കുവാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-122
പലപ്പോഴും നമ്മൾ ആർക്കും തന്നെ ക്ഷമിക്കാൻ കഴിയാറില്ല. ഏതു കാര്യവും നേടണമെങ്കിൽ അതിന്റെതായ സമയം വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
Read More
ക്ഷമയില്ലെങ്കിൽ പലയിടത്തും പരാജയപ്പെടാം. ക്ഷമിക്കാൻ കഴിയുക എല്ലായ്‌പോഴും എല്ലാവർക്കും എളുപ്പം സാധിക്കണമെന്നില്ല.
പലരുടെയും വിജയത്തിന് പിന്നിൽ എത്രയോ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്, ക്ഷമയോടെയുള്ള കാത്തിരിപ്പുണ്ട്.
ക്ഷമിക്കാനുള്ള കഴിവ് നമ്മൾ ഓരോരുത്തരും നേടിയെടുക്കണം.
നമ്മളിൽ നിന്നും ക്ഷമ നഷ്ടപ്പെടാനുള്ള ഒത്തിരി സാഹചര്യങ്ങൾ ഉണ്ടായെന്നു വന്നേക്കാം. പ്രതികൂല സാഹചര്യങ്ങളെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ ക്ഷമ ആവശ്യമാണ്.
വിജയത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ പരാജയങ്ങളെ നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം പ്രതികൂല സാഹചര്യങ്ങളോട് തളരാതെ പോരാടുവാൻ ക്ഷമ ആവശ്യമാണ്.
ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായതുകൊണ്ടാണ് നമ്മളിൽ പലർക്കും വിജയം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.
പണവും, വിജയവും എളുപ്പം നേടാൻ കഴിയുന്നവയല്ല, അതിനെല്ലാം ശരിയായ വഴികളിലൂടെ പരിശ്രമിച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
ഏതൊരു ബിസിനസ്സായാലും വളർച്ച കൈവരിക്കാൻ ക്ഷമയോടെയുള്ള കാത്തിരിപ്പ് വളരെയേറെ ആവശ്യമാണ്.
ക്ഷമയോടെ കാത്തിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാജയങ്ങളെ അഭിമുഖികരിക്കേണ്ടി വന്നേക്കാം.
എന്തുകാര്യവും പഠിച്ചെടുക്കാൻ നിശ്ചിത സമയം ആവശ്യമാണ്.
എത്രത്തോളം ക്ഷമിക്കാൻ നമ്മൾക്ക് കഴിയുന്നുവോ അത്രത്തോളം വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വലിയ വിജയങ്ങൾ സ്വന്തമാക്കാൻ വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാവേണ്ടതുണ്ട്.
ക്ഷമ നമ്മളിൽ നിന്നും ഒരു കാരണവശാലും നഷ്ടപ്പെടുത്തികളയാൻ ഇടയാവരുത്.
ക്ഷമ ഇല്ലെങ്കിൽ നമ്മൾക്ക് പരാജയങ്ങളും, നഷ്ടങ്ങളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കണമെങ്കിൽ അതിന്റെതായ സമയം വേണം.
പല മോശപ്പെട്ട സാഹചര്യങ്ങളെയും നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുന്നത് ക്ഷമ നമ്മൾക്കുള്ളതുകൊണ്ടാണ്.
വിജയം നേടും വരെ ക്ഷമയോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
നമ്മളെ ദ്രോഹിച്ചവരോടും, വേദനിപ്പിച്ചവരോടും ക്ഷമിക്കാൻ നമ്മൾക്ക് കഴിയണം.
ക്ഷമയിലൂടെ ഒത്തിരി നേട്ടങ്ങൾ നേടാൻ കഴിയുമെന്ന് ഇനിയെങ്കിലും തിരിച്ചറിയാൻ സാധിക്കട്ടെ.
വിജയം നേടുംവരെ ക്ഷമയോടെ അധ്വാനിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
5 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-121
ഭാവിയെപറ്റി ആശങ്കയുള്ള മനുഷ്യരാണ് നമ്മളിൽ പലരും.
Read More
നാളെകളെക്കുറിച്ച് ചിന്തിക്കുമ്പോൾ വളരെയേറെ ഭയം നമ്മളിലേക്ക് ഒരുപക്ഷെ കടന്നു വന്നേക്കാം.
ഭാവിയിൽ എന്തും സംഭവിക്കാം. ചിലപ്പോൾ നല്ലതായിരിക്കും, മറ്റു ചിലപ്പോൾ മോശമായിരിക്കും സംഭവിക്കുക.
നാളെകളെക്കുറിച്ചുള്ള ആകുലതകൾ അകറ്റാൻ നമ്മൾക്ക് കഴിയണമെങ്കിൽ ഈ നിമിഷം വളരെയേറെ പ്രധാനപ്പെട്ടതാണെന്ന ചിന്തയോടെ മുൻപോട്ട് പോകുവാൻ കഴിയണം.
ഇന്നിന്റെ സമയങ്ങളെ വിലപ്പെട്ടതായി കണ്ടുകൊണ്ട് നല്ല കാര്യങ്ങൾക്കായി സമയത്തെ മാറ്റിവെച്ചു മുന്നേറാൻ കഴിയട്ടെ.
നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെയൊക്കെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ല.
ആവശ്യത്തിന് പണം നമ്മുടെ പക്കൽ ഉണ്ടെങ്കിൽ മാത്രമേ നാളെകളിൽ പല കാര്യങ്ങളും സുഗമമായി ചെയ്യാൻ കഴിയുകയുള്ളു.
ഭാവിയെപറ്റി കൃത്യമായ ലക്ഷ്യത്തോടെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മൾ എത്രത്തോളം അലസരാകുന്നുവോ അത്രത്തോളം നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വിഷമിക്കേണ്ടതായിട്ട് വന്നേക്കാം.
ഭാവിയിൽ എന്തും സംഭവിക്കാം, നമ്മൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് നല്ല കാര്യങ്ങൾക്കായി നമ്മുടെ സമയങ്ങൾ ചിലവഴിക്കുകയെന്നതാണ്.
ഇന്നിന്റെ സമയം നഷ്ടപ്പെടുത്തി കളഞ്ഞിട്ട് വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
നമ്മളുടെ ഇന്നത്തെ പ്രവർത്തികൾ ഓരോന്നും നമ്മുടെയൊക്കെ ഭാവിയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.
പണമില്ലാത്ത അവസ്ഥ നമ്മുടെ ഭാവിയിൽ വളരെയേറെ നിരാശപ്പെടുത്തിയേക്കാം.
ഭാവിയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-120
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ കഴിവതും ചെയ്യാൻ ശ്രമിക്കുക.
Read More
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെക്കാതിരിക്കുക.
നമ്മളുടെ ജീവിതത്തിൽ വിലപ്പെട്ട സമയങ്ങളാണ് ഇപ്പോൾ നമ്മുടെ കണ്മുൻപിലുടെ കടന്നുപോയികൊണ്ടിരിക്കുന്നത്.
നമ്മുടെ നാളത്തെ ഭാവിയെന്നത് ഇപ്പോൾ നമ്മൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്നതുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.
ഇതുവരെയുള്ള ഒത്തിരിയേറെ സമയങ്ങൾ നമ്മളിൽ പലരും വെറുതെ നഷ്ടപ്പെടുത്തി കളഞ്ഞിട്ടുണ്ടാവും അതേ കുറിച്ച് ആലോചിച്ചുകൊണ്ട് ഇനിയുള്ള നാളുകളിൽ നിരാശപ്പെട്ടിരിക്കരുത്, നിരാശപ്പെട്ടിരുന്നാൽ നമ്മളുടെ വിലപ്പെട്ട സമയങ്ങൾ വെറുതെ നഷ്ടപ്പെട്ടു പോകുകയുള്ളുവെന്നല്ലാതെ നമ്മൾ ആർക്കും തന്നെ യാതൊരുവിധ ഉപകാരവുമില്ല.
ഓരോ നഷ്ടങ്ങളും തിരിച്ചറിവുകളാക്കികൊണ്ട് മുന്നേറാൻ, സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾക്ക് ഇനിയെങ്കിലും കഴിയണം.
നമ്മൾ ചെയ്യേണ്ട ഓരോ കാര്യങ്ങളും വളരെ കൃത്യമായി ചെയ്യേണ്ടതുണ്ട്.
നാളെകളിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ആർക്കും പറയാൻ കഴിയില്ല.
ഇന്നിന്റെ നല്ല അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് ഒത്തിരിയേറെ നഷ്ടങ്ങൾ അനുഭവപ്പെട്ടേക്കാം.
നാളത്തേക്ക് മാറ്റിവെക്കുന്നതുവഴി ഒത്തിരിയേറെ നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.
ഇന്ന് കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ നാളെകളിൽ വീണ്ടും കിട്ടികൊള്ളണമെന്നില്ല.
തൊട്ടടുത്ത നിമിഷം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമെന്നുപോലും ഉറപ്പ് പറയാൻ കഴിയില്ല.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യാൻ ശ്രമിക്കുക. മുന്നോട്ടുള്ള നാളുകളിൽ തടസ്സങ്ങളെയും, നഷ്ടങ്ങളെയും വേണ്ടപ്പെട്ടവരുടെ സഹായത്തോടെ ധിരമായി നേരിടാൻ നമ്മൾക്ക് കഴിയണം.
ഇപ്പോൾ നമ്മൾ ആയിരിക്കുന്ന മോശപ്പെട്ട സാഹചര്യങ്ങൾ നമ്മളിൽ നിന്നും അകലാൻ മറ്റാരേക്കാളും കൂടുതലായി നമ്മൾ തന്നെ കഷ്ടപ്പെട്ടെ മതിയാകുള്ളൂ.
അലസതയെ അകറ്റി നിർത്തികൊണ്ട് ഉണർവോടെ നമ്മുടെ നല്ല ലക്ഷ്യങ്ങൾക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്.
മറ്റുള്ളവർ നമ്മളോട് നെഗറ്റീവ് വാക്കുകൾ പറഞ്ഞുവെന്ന് വരാം, കുറ്റപ്പെടുത്തിയെന്ന് വരാം, കളിയാക്കിയെന്ന് വരാം അവിടെയെല്ലാം ആത്മസംയമനം പാലിച്ചുകൊണ്ട് നമ്മളുടെ കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറാൻ കഴിയണം.
ഏതൊരു വിജയത്തിന് പിന്നിലും നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. നാളെ കഷ്ടപ്പെടാം എന്ന് കരുതിയാൽ നമ്മൾക്ക് ഇന്ന് കിട്ടേണ്ട വിജയങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടുവെന്ന് വരാം.
വിജയിയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നു തന്നെ ചെയ്തു തീർക്കുകയെന്നത്.
നാളത്തേക്ക് പരമാവധി മാറ്റിവെക്കുന്ന ശീലം ഒഴിവാക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-119
നമ്മൾ ഓരോരുത്തരും ദിവസവും ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നവരാണ്.
Read More
നമ്മൾ ഓരോരുത്തരും ഭാവിയിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ്.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ ശ്രദ്ധിക്കുക. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം.
എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണം.
നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് പുരോഗതി നേടാൻ കഴിയുകയുള്ളു.
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിന് ചെയ്തില്ലെങ്കിൽ നമ്മൾക്ക് തന്നെയാണ് അതിലുടെ നഷ്ടങ്ങൾ കൂടുതൽ സംഭവിക്കുക.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെക്കായി മാറ്റിവെച്ചാൽ നാളെകൾ ചെയ്യണ്ട കാര്യങ്ങൾ സമയത്തിന് ചെയ്യാൻ സാധിക്കാതെ വന്നേക്കാം.
നമ്മുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന ചിന്ത നമ്മളിൽ ഉണ്ടാവണം. ഓരോ സമയവും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കൃത്യമായി കണക്ക് കൂട്ടലുകൾ ഉണ്ടാവേണ്ടതുണ്ട്.
നമ്മളിലെ അലസതയാണ് ഇന്നു ചെയ്യേണ്ട പല കാര്യങ്ങളും പിന്നീടിലേക്ക് മാറ്റിവെക്കുന്നത്.
അലസതയെ അകറ്റാതെ നമ്മൾക്ക് നേട്ടങ്ങൾ നേടാൻ കഴിയില്ല. ഓരോ ദിവസവും നമ്മൾക്ക് ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തുക.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും അതീവശ്രദ്ധ നൽകുക.
ഇപ്പോൾ ചെയ്യാനുള്ളത് നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ചെയ്യാൻ കഴിവതും ശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-118
നമ്മൾ ആർക്കും തന്നെ മുന്നോട്ടു പോകുവാൻ പരസ്പരം സഹായം കൂടിയേ തിരുള്ളൂ. ഈ ലോകത്തിൽ നമ്മൾ ഇതുവരെ എത്തിയതിനുപിന്നിൽ ഒരുപാട് മനുഷ്യരുടെ അധ്വാനമുണ്ട്.
Read More
ഓരോ പ്രതിസന്ധിയിലും, കഷ്ടപ്പാടിലും നമ്മൾ ഓരോരുത്തർക്കും ഈ ലോകത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് ആരെങ്കിലുമൊക്കെ നൽകുന്ന സഹായങ്ങൾ കൊണ്ടാണ്.
നമ്മൾ തളർന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക. നമ്മൾ നിരാശയിൽ കഴിഞ്ഞാൽ, അലസരായാൽ നമ്മൾക്ക് ഒന്നും തന്നെ ഈ ലോകത്തിൽ നേടാൻ കഴിയില്ല.
എത്ര പണം ഉണ്ടെങ്കിൽ പോലും ഒരു ആപത്തു ഘട്ടത്തിൽ നമ്മളെ രക്ഷിക്കാൻ ആരെങ്കിലും കൂടിയേ തിരുള്ളൂ.
സമൂഹത്തിന്റെ വളർച്ചക്ക് ഓരോ മനുഷ്യർക്കും അവരുടേതായ പങ്ക് വഹിക്കാനുണ്ട്.
നാളെ നമ്മൾക്ക് എന്തെങ്കിലും നേടണമെങ്കിൽ നമ്മൾക്ക് പരസ്പരസഹായം കൂടിയേ തിരുള്ളൂ.
മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തരും കരുത്തരാകേണം. തോൽവികൾ ഉണ്ടായേക്കാം, നഷ്ടങ്ങൾ ഉണ്ടായേക്കാം, ചിലപ്പോൾ ഒറ്റപ്പെടൽ നേരിടേണ്ടി വന്നേക്കാം അപ്പോഴെല്ലാം തളരാതെ സ്വന്തം ലക്ഷ്യം നേടാൻ പരിശ്രമിക്കുക.
നാളെകളെക്കുറിച്ചു ശുഭപ്രതീക്ഷയോടെ മുന്നേറാൻ നമ്മൾക്ക് കഴിയണം.
ഈ ലോകത്തിൽ ഓരോ മനുഷ്യർക്കും അവരുടേതായ ജോലികൾ ചെയ്ത് തീർക്കാനുണ്ട്.
നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോഴാണ്, മറ്റുള്ളവർക്കും നമ്മളെ സഹായിക്കാൻ തോന്നുന്നത്.
നമ്മൾക്ക് ഒരുപക്ഷെ എല്ലാ സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല.
നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിൽ മാത്രമേ നേട്ടങ്ങൾ നേടാനും അതുവഴി മറ്റുള്ളവരെ ഒരു പരിധിവരെ സഹായിക്കാനും കഴിയുകയുള്ളു.
നമ്മളെ തളർത്താനും, നമ്മളെകുറിച്ച് മോശം പറയാനും, ഇല്ലാത്ത കാര്യങ്ങൾ പറയാനും ഒരുപക്ഷെ ആളുകൾ കണ്ടേക്കാം.
മറ്റുള്ളവർ നമ്മളെപ്പറ്റി എന്തൊക്കെയാണ് പറയുന്നതെന്ന് ചിന്തിച്ചിരുന്നാൽ നമ്മൾക്ക് ചെയ്യാനുള്ള പല കാര്യങ്ങളും ചെയ്യാൻ കഴിയാതെയായെക്കാം.
നമ്മുടെ സമയത്തിന് വേണ്ട വില നൽകാൻ പഠിക്കണം, അതിനായി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയണം. ഇപ്പോൾ കിട്ടുന്ന സമയം ഇനിയൊരിക്കലും നമ്മൾക്ക് കിട്ടില്ല. ഇന്നിന്റെ സമയത്തെ നഷ്ടപ്പെടുത്തിയിട്ട് നാളെകളിൽ ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
പരസ്പരം സഹായം ചെയ്യാൻ സന്നദ്ധതയുള്ള നല്ല മനുഷ്യർ ഈ ലോകത്തിൽ ഉള്ളതുകൊണ്ടാണ് പലരുടെയും ജീവിതങ്ങൾ സന്തോഷത്തിലും, സമാധാനത്തിലും, സുഖസൗകര്യത്തിലും മുന്നോട്ടു പോകുന്നത്.
നമ്മൾക്കു ഈ ലോകത്തിൽ വളരെ കുറഞ്ഞ സമയം മാത്രമേ ഉണ്ടാവുള്ളു. ഇനിയുള്ള കാലം കഴിവിനനുസരിച്ചു നല്ല കാര്യങ്ങൾ മറ്റുള്ളവർക്കായി ചെയ്യാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-117
ഒരാൾക്ക് എപ്പോഴാണ് ആപത്ത് ഉണ്ടാവുകയെന്ന് പറയാൻ കഴിയില്ല. ആപത്തിൽ നിന്നും നമ്മളെ പലപ്പോഴും സഹായിക്കുക നമ്മളെ പരിചയമില്ലാത്തവരായിരിക്കും.
Read More
ഈ ലോകത്തിൽ ഉള്ള ഏതൊരാൾക്കും ആപത്തുകൾ നേരിടേണ്ടി വന്നേക്കാം. ഏതൊരു ആപത്തും നമ്മളുടെ സന്തോഷങ്ങൾ ഇല്ലാതാക്കിയേക്കും.
ആപത്ത് ഉണ്ടാവാതിരിക്കാൻ നമ്മളുടെ ഭാഗത്തുനിന്നും നല്ലതുപോലെ ശ്രദ്ധ ആവശ്യമാണ്.
നമ്മൾക്ക് ഇന്നിപ്പോൾ ആപത്തുകൾ ഒന്നും സംഭവിച്ചില്ലായെന്നു കരുതി അഹങ്കരിക്കാതിരിക്കുക.
നമ്മുടെ ചുറ്റിലുമുള്ളവർക്ക് ആപത്തു സംഭവിക്കുമ്പോൾ കഴിവിനനുസരിച്ചു സഹായിക്കുക.
നല്ല മനുഷ്യർ നമ്മുടെ ചുറ്റിലും ഉള്ളതുകൊണ്ടാണ് പല ആപത്തു ഘട്ടത്തിലും പലർക്കും സഹായം കിട്ടിക്കൊണ്ടിരിക്കുന്നത്.
ആപത്തു ഘട്ടങ്ങളിൽ സഹായിച്ചവരെ നന്ദിയോടെ ഓർക്കുന്നവരും, തിരിച്ചു സഹായം ആവശ്യം വരുമ്പോൾ സഹായിക്കാത്തവരുമുണ്ട്.
ആപത്തിൽ സഹായിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുള്ളവരുണ്ടാകാം. ആപത്തിൽ സഹായിച്ചതിന്റെ പേരിൽ മുൻകാല ദുരനുഭവങ്ങൾ നേരിട്ടവർ വിണ്ടുമൊരു ആപത്ത് ഉണ്ടാവുമ്പോൾ സഹായിക്കുന്നതിനു ഒരുപക്ഷെ വിമുഖത കാണിച്ചേക്കാം.
മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ സ്വന്തം ജീവിതം നഷ്ടപ്പെട്ട ഒത്തിരി മനുഷ്യരുണ്ട്. സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനു വില നൽകികൊണ്ട് ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നവരുമുണ്ട്.
മറ്റുള്ളവരെ ആപത്തിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ വരെ അപകടത്തിലായാലും കുഴപ്പമില്ലാത്തവരുമുണ്ട്.
പല കാരണങ്ങൾ കൊണ്ടും ഒരാൾക്ക് ആപത്തുണ്ടാകാം, പക്ഷെ എങ്കിൽ യഥാർത്ഥ കാരണം അറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു പലപ്പോഴും ശരിയാവില്ല.
ഒരാളുടെ ഭാഗത്തുനിന്നുള്ള ചെറിയ അശ്രദ്ധ ആയിരിക്കാം വലിയ തിരിച്ചടികൾക്ക് കാരണം.
നമ്മളെകൊണ്ട് കഴിയുന്നതുപോലെ മറ്റുള്ളവരെ ആപത്തിൽ സഹായിക്കാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-116
നമ്മൾ ഇന്ന് ഈ നിമിഷത്തിൽ ആയിരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒത്തിരിയേറെ സന്തോഷങ്ങളും, ദുഃഖങ്ങളും നൽകിയ ഓർമ്മകൾ ധാരാളം കടന്നുവരും.
Read More
ഇന്നലെകൾ കടന്നുപോയെങ്കിൽ പോലും ഇന്നലെകളിലെ പലതും നമ്മൾക്ക് ഇന്നിപ്പോൾ പൂർണ്ണമായി മറക്കാൻ കഴിയുന്നുണ്ടാവില്ല.
ഇന്നലെകളിൽ നമ്മൾക്ക് ഒത്തിരിയേറെ പ്രയാസങ്ങളും, നഷ്ടങ്ങളും ഉണ്ടായിരുന്നിരിക്കാം അതെല്ലാം അതിജീവിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം.
ഇന്നലെകൾ കടന്നുപോയാൽ പോലും നമ്മൾ ആർക്കും തന്നെ ഇന്നലെകളിൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങൾ മറക്കാൻ സാധിക്കണമെന്നില്ല.
ഇന്നലെകളെപറ്റി ആലോചിച്ചുകൊണ്ട് നിരാശപ്പെട്ടിരുന്നാൽ നമ്മൾ ആർക്കും തന്നെ ഇന്നിന്റെ സമയത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.
നമ്മളുടെ പരിമിതികൾ നമ്മൾ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാവണം.
ഇന്നലെകൾ കടന്നുപോയിയെന്നുള്ള യാഥാർഥ്യം ഉൾകൊള്ളാൻ നമ്മളിൽ പലർക്കും പലപ്പോഴും കഴിഞ്ഞിട്ടില്ല.
ഇന്നലെകളിൽ നമ്മൾക്കുണ്ടായ വിഴ്ചകൾ തിരുത്താൻ നമ്മൾ തയ്യാറാവണം. നമ്മൾ ശ്രമിക്കാതെ നമ്മളിൽ നല്ല മാറ്റങ്ങൾ ഉണ്ടാവില്ല.
ഇന്നിന്റെ നിമിഷം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ വേണ്ട കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ചെയ്യുക.
ഇന്നലെകളെകുറിച്ച് നിരാശപ്പെട്ടുകൊണ്ട്, ഒന്നും ചെയ്യാതെ അലസരായിരിക്കുന്നതിൽ അർത്ഥമില്ല.
കിട്ടുന്ന അവസരങ്ങളെല്ലാം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് നാളെകളിൽ ഇന്നിനെക്കുറിച്ച് സങ്കടപ്പെടാതിരിക്കാൻ സാധിക്കുകയുള്ളു.
ഇന്നലെകൾ കടന്നുപോയി കൊണ്ടിരിക്കും. നമ്മൾ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഒത്തിരി നഷ്ടങ്ങളെയും, ലാഭങ്ങളെയും നമ്മൾക്ക് ഉണ്ടായേക്കാം.
നമ്മൾക്ക് ഉണ്ടായിട്ടുള്ള പല നഷ്ടങ്ങളും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തതാണ്. നഷ്ടങ്ങളെ വേണ്ട വിധത്തിൽ ഉൾകൊണ്ട്, നഷ്ടസാധ്യതകൾ ഭാവിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം.
ഇന്നലെകൾ കടന്നുപോയി ഇനി നമുക്ക് ആർക്കും തന്നെ ഇന്നലെകളിലേക്ക് തിരിച്ചുപോക്ക് സാധ്യമല്ല.
ഇന്നലെകൾ കടന്നുപോയിയെന്നുള്ള യാഥാർഥ്യം മനസ്സിലാക്കികൊണ്ട് മുന്നേറാൻ സാധിക്കണം.
ഇന്നലെകളിലെ പോരായ്മകളെ തിരിച്ചറിഞ്ഞുകൊണ്ട്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
4 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-115
വിജയം നമ്മളിലേക്ക് എത്തണമെങ്കിൽ നമ്മുടെ ഭാഗത്ത് നിന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
Read More
നമ്മൾക്ക് എപ്പോഴും വിജയിക്കാൻ കഴിയണമെന്നില്ല. പരാജയങ്ങളെ ശരിയായ വിധത്തിൽ നേരിട്ടാൽ മാത്രമാണ് വിജയം സാധ്യമാവുകയുള്ളു.
നമ്മൾക്ക് ഉണ്ടാവുന്ന ഓരോ പരാജയവും വലിയ തിരിച്ചറിവുകളാണ്. പരാജയങ്ങളിൽ നിരാശപ്പെട്ടിരിക്കാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തരശ്രമങ്ങളാണ് നമ്മളെ വിജയത്തിലെത്തിക്കുക.
പരാജയങ്ങളിൽ നമ്മളെ മറ്റുള്ളവർ കളിയാക്കിയെന്നും, ഒറ്റപ്പെടുത്തിയെന്നും വന്നേക്കാം.
നമ്മളുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്. അലസത പൂർണ്ണമായി ഉപേക്ഷിക്കാൻ നമ്മൾക്ക് കഴിയണം.
അലസതയെ കൂട്ടുപിടിച്ചാൽ നമ്മൾക്ക് നഷ്ടങ്ങളായിരിക്കും കൂടുതലായിട്ട് ഉണ്ടാവുക.ദുഃശ്ശിലങ്ങൾ ഉപേക്ഷിക്കണം.
പണം നമ്മളിലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മൾ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.
നമ്മൾക്കു ചെയ്യാനുള്ള കാര്യങ്ങൾ ഈ ലോകത്തിൽ നമ്മൾക്ക് മാത്രമാണ് ചെയ്യാൻ സാധിക്കുള്ളു.
ഏതൊരു വിജയിക്കും ഉണ്ടാവേണ്ടത് തളരാതെ പോരാടാനുള്ള മനസ്സാണ്, ശക്തമായ ആഗ്രഹങ്ങളാണ്.
നമ്മൾ, നമ്മളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും ലക്ഷ്യം നേടിയെടുക്കാൻ കഴിയുക.
നഷ്ടങ്ങളും, ദുഃഖങ്ങളും, പ്രതിസന്ധികളുമൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം അവിടെയെല്ലാം ക്ഷമയോടെ വിജയത്തിനുവേണ്ടി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
വിജയിക്കാൻ ശക്തമായി ആഗ്രഹിക്കുവാനും അതിനുവേണ്ടി പരിശ്രമിക്കുവാനും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-114
ഓരോ നാളുകളിലും നമ്മൾക്കുണ്ടാകുന്ന ആഗ്രഹങ്ങൾ വ്യത്യസ്തങ്ങളാണ്. ഇന്ന് നമ്മൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതെല്ലാം ഒരുപക്ഷെ ഇന്നലെകളിലെ ആഗ്രഹങ്ങളായിരുന്നു.
Read More
ആഗ്രഹങ്ങൾ എല്ലാം നമ്മൾക്ക് എല്ലായ്‌പോഴും നേടാൻ സാധിച്ചെന്നു വരില്ല. ഓരോ ആഗ്രഹങ്ങളും നേടണമെങ്കിൽ നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
നമ്മളുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനു പലപ്പോഴും തടസ്സമായിട്ടുള്ളത് നമ്മുടെ അലസതയാണ്, നിരാശ ചിന്തകളാണ്.
എന്തു കാര്യവും ആഗ്രഹിക്കാൻ ആർക്കും എളുപ്പം കഴിഞ്ഞേക്കാം, പക്ഷെ എങ്കിൽ പ്രവർത്തികമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടുക തന്നെ വേണം.
കഷ്ടപ്പെടാനുള്ള മനസ്സിലെങ്കിൽ ആഗ്രഹങ്ങൾ, ആഗ്രഹങ്ങൾ മാത്രമായി പോകും.
ചെറുപ്പത്തിൽ നമ്മൾ ആഗ്രഹിച്ചതല്ല, ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. ചെറുപ്പത്തിൽ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിയാത്തതിന്റെ വിഷമം പിൽകാലത്ത് ആ ആഗ്രഹം നിറവേറ്റുന്നതിൽ നമ്മളിൽ പലരെയും കൊണ്ടെത്തിച്ചിട്ടുണ്ട്.
നമ്മൾ ആഗ്രഹിച്ചതെല്ലാം നേടാൻ സാധ്യമല്ല എല്ലായ്‌പോഴും. നമ്മുടെ ഉള്ളിൽ ആഗ്രഹങ്ങൾ കടന്നുവരുമ്പോൾ അതെല്ലാം നല്ല ആഗ്രഹങ്ങൾ തന്നെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മോശം ആഗ്രഹങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഒഴിവാക്കുക.
നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസ്സമായിട്ടുള്ളത് പണമാണ്. പണം നേരായ മാർഗത്തിലൂടെ സമ്പാദിക്കാൻ കഴിയേണ്ടതുണ്ട്.
പണത്തിന്റെ കുറവുകൊണ്ട് സങ്കടപ്പെട്ടിരുന്നാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല.
ആഗ്രഹങ്ങൾ എത്ര മാത്രം നമ്മുടെയുള്ളിൽ ശ്കതമാണോ അത്ര മാത്രം നമ്മൾക്ക് ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിലേക്ക് പരിശ്രമിക്കാൻ കഴിയും.
മറ്റുള്ളവരുടെ താല്പര്യങ്ങൾക്കോ, ആവശ്യങ്ങൾക്കോ അനുസരിച്ചല്ല നമ്മൾ ഓരോന്നും ആഗ്രഹിക്കേണ്ടത്.
നമ്മുടെ പരിമിതികൾ മനസ്സിലാക്കിവേണം ഓരോ കാര്യവും ആഗ്രഹിക്കാൻ.
നമ്മളുടെ ആഗ്രഹങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല.
ഏതു ആഗ്രഹം ആണെങ്കിലും അതെല്ലാം നേടാൻ പണത്തിന്റെ ആവശ്യം വേണ്ടി വന്നേക്കാം.
ആഗ്രഹിക്കുന്നതെല്ലാം എല്ലായ്‌പോഴും ശരിയാവണമെന്നില്ല. തെറ്റായ ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കഴിയണം.
തെറ്റായ ആഗ്രഹങ്ങൾക്ക് പിന്നാലെ പോയാൽ സമയനഷ്ടവും, നിരാശയുമായിരിക്കും ഫലം.
നമ്മൾക്ക് എന്തെങ്കിലും ഭാവിയിൽ നേടണമെങ്കിൽ ഇപ്പോഴേ അതിനായി നല്ലതുപോലെ ആലോചിക്കാനും, പ്രവർത്തിക്കാനും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-113
ഏതൊരു നഷ്ടവും നമ്മൾക്ക് നൽകുക വളരെയേറെ ദുഃഖങ്ങളാണ്. ഓരോ നഷ്ടവും നമ്മൾക്ക് നൽകുന്ന പാഠങ്ങൾ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
Read More
നമ്മൾക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളിൽ പലതും നമ്മൾക്ക് പിന്നീടൊരിക്കലും വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
നഷ്ടങ്ങളെപറ്റി ചിന്തിച്ചുകൊണ്ട് തളർന്നിരിക്കാതെ നേട്ടങ്ങൾക്കുവേണ്ടി മുന്നേറാൻ കഴിയണം.
നമ്മുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് പലപ്പോഴും നഷ്ടങ്ങൾക്ക് കാരണമാവുക.
എല്ലാം നഷ്ടപ്പെട്ടവർക്ക് മുന്നോട്ടു നേട്ടങ്ങൾ നേടാൻ നമ്മുടെ ഭാഗത്തു നിന്നൊക്കെ വേണ്ട രീതിയിലുള്ള സഹകരണം ആവശ്യമാണ്.
ഇന്ന് നമ്മൾക്ക് എല്ലാം ഉണ്ടെന്ന് കരുതി അഹങ്കരിക്കാതിരിക്കുക. ഒരു നിമിഷം മതി വർഷങ്ങൾ കൊണ്ട് നേടിയതെല്ലാം നഷ്ടപ്പെടാൻ.
മറ്റുള്ളവരുടെ നഷ്ടത്തിൽ സന്തോഷിക്കരുത്. നമ്മൾക്കും നാളെകളിൽ നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.
നഷ്ടങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എല്ലാ നഷ്ടങ്ങളെയും തടയാൻ നമ്മൾക്ക് സാധിക്കില്ല.
നഷ്ടങ്ങൾ എപ്പോൾ ഉണ്ടാകുമെന്നു ആർക്കും തന്നെ മുൻകൂട്ടി പറയാൻ കഴിയില്ല.
പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പല നഷ്ടങ്ങളും ഓരോരുത്തർക്കും നേരിടേണ്ടി വരിക.
നഷ്ടങ്ങളും ലാഭങ്ങളും ജീവിതത്തിന്റെ ഭാഗങ്ങൾ തന്നെയാണ്.
നാളെകളിൽ നഷ്ടങ്ങൾ ഉണ്ടാവില്ലായെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
ഒന്ന് നഷ്ടപ്പെടുത്തിയാലാണ് മറ്റൊന്ന് നേടാൻ പലപ്പോഴും കഴിയുകയുള്ളു.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളുടെ വ്യാപ്തി അനുസരിച്ചു അതിന്റെ കുറവ് നികത്താൻ അതിന്റെതായ സമയം ആവശ്യമാണ്.
സമ്പാദ്യം, ആരോഗ്യം, ജോലി, ബിസിനസ്, ബന്ധങ്ങൾ തുടങ്ങി ഒത്തിരിയേറെ കാര്യങ്ങളിൽ നമ്മൾക്ക് നഷ്ടങ്ങൾ ഓരോ നിമിഷവും ഉണ്ടായേക്കാം.
മുന്നോട്ടുള്ള നഷ്ടങ്ങളെ വേണ്ട വിധത്തിൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-112
നമ്മളിലുള്ള ഭയങ്ങളാണ് മുന്നോട്ടു പല കാര്യങ്ങളും ചെയ്യുന്നതിൽ നിന്നും നമ്മളെയൊക്കെ പിന്തിരിപ്പിക്കുന്നത്.
Read More
പല തരത്തിലുള്ള ഭയങ്ങൾ നമ്മൾക്ക് പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്.
ഓരോ ഭയത്തിന്റെ പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും, അവയെ വേണ്ട വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
പരാജയങ്ങളെ ഉൾകൊള്ളാൻ പഠിക്കണം. പരാജയപ്പെട്ടുവെന്ന് കരുതി നിരാശപ്പെട്ടിരുന്നാൽ ഭാവിയിൽ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്നു വരില്ല.
ഓരോ പരാജയത്തിൽ നിന്നും തിരിച്ചറിവുകൾ നേടികൊണ്ട്, ആവശ്യമായ തിരുത്തലുകൾ വരുത്തികൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്.
നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരാജയഭയം അകറ്റിയെ മതിയാവുള്ളൂ.
പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ല, നമ്മൾ എത്രത്തോളം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ ഉണ്ടാവുക.
നമ്മുടെ പരിശ്രമങ്ങൾ ഒരുപക്ഷെ പരാജയപ്പെട്ടുവെന്ന് വരാം എങ്കിൽ പോലും തളരാതെ മുന്നേറാൻ കഴിയണം.
ഇന്നലെകളിൽ നമ്മൾ നേരിട്ട പരാജയത്തിൽ നിന്നും മനസ്സിലാക്കിയ തിരിച്ചറിവുകളാണ് പിന്നീട് നമ്മൾക്ക് നേട്ടങ്ങൾ നേടുന്നതിനു സഹായിച്ചിട്ടുള്ളത്.
നമ്മുടെ ഭാഗത്ത് നിന്നും എത്രത്തോളം പരിശ്രമമുണ്ടോ അത്രത്തോളമായിരിക്കും നമ്മൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ.
ഒന്നും ചെയ്യാതിരുന്നാൽ നേട്ടങ്ങൾ ഒന്നും തന്നെ സ്വന്തമാക്കാൻ കഴിയില്ല.
പരാജയഭയങ്ങളെ വേണ്ടതുപോലെ കൈകാര്യം ചെയ്യാൻ സാധിക്കണം.
നമ്മൾക്ക് ചുറ്റിലും ഭയം ഉളവാക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്, അതൊന്നും തന്നെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നവയല്ല.
ചില ആളുകൾക്കു ഉള്ള ഭയം ആയിരിക്കില്ല, മറ്റു ചില ആളുകൾക്ക് ഉണ്ടാവുക.
പരാജയഭയം കൊണ്ട് തളരാൻ സ്വന്തം ശരീരത്തെയും മനസ്സിനെയും അനുവദിക്കാതിരിക്കുക.
നമ്മളിലുള്ള ഭയത്തെ ഒരു കാരണവശാലും വളരാൻ അനുവദിച്ചുകൂടാ. ഭയം വളർന്നു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയാതെ നിരാശയിൽ ഒരുപക്ഷെ കഴിയേണ്ടി വന്നേക്കാം.
ഭയം ഒരു പരിധിവിട്ടുകഴിഞ്ഞാൽ ഒത്തിരി ദോഷം വരുത്തിവെച്ചേക്കാം.
ഭയത്തെ ശരിയായ വിധത്തിൽ ഒഴിവാക്കികൊണ്ട് മുന്നേറാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-111
നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കാത്തവരായിട്ട് ആരും തന്നെയില്ല. നേട്ടങ്ങൾ സ്വന്തമാക്കാൻ നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.
Read More
പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാറില്ല.
ഓരോ നേട്ടവും സ്വന്തമാക്കുന്നതിന് അതിന്റെതായ സമയം ആവശ്യമാണ്.
ഒത്തിരിയേറെ കളിയാക്കലുകളും, അപമാനങ്ങളും, പ്രതിസന്ധികളും, പരാജയങ്ങളും, നഷ്ടങ്ങളും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, എങ്കിൽ പോലും തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾക്ക് കഴിയണം.
നേട്ടങ്ങൾ എല്ലായ്‌പോഴും എളുപ്പം സാധ്യമാവണമെന്നില്ല.
നമ്മൾക്ക് ലഭിച്ച നേട്ടങ്ങൾ മുന്നോട്ട് കൂടുതൽ ആത്മവിശ്വാസം നൽകട്ടെ.
നേട്ടങ്ങൾ നേടാനുള്ള ആഗ്രഹം നമ്മളിൽ വളരെയേറെ ശക്തമായാൽ മാത്രമാണ് നമ്മൾ ഓരോരുത്തരും നല്ലതുപോലെ നേട്ടങ്ങൾക്കായി പരിശ്രമിക്കുകയുള്ളു.
ആദ്യചുവട് വെക്കുക എന്നതാണ് ഏതു നേട്ടത്തിന് വേണ്ടിയായാലും ആദ്യം ചെയ്യേണ്ടത്.
പരാജയങ്ങളെ നേരിടേണ്ടി വന്നാൽ പോലും തളരാതെ മുന്നേറാൻ കഴിയണം.
നമ്മൾക്ക് ലഭിക്കുന്ന ഓരോ നേട്ടവും നമ്മൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്.
നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരും നേട്ടങ്ങൾ സ്വന്തമാക്കിയത് നല്ലതുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണെന്ന് മനസിലാക്കുക.
തെറ്റായ മാർഗത്തിലൂടെ നേടുന്ന നേട്ടങ്ങൾക്കൊന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല.
നമ്മൾക്ക് കിട്ടിയ ഓരോ നേട്ടങ്ങളും, മുന്നോട്ടു കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനു കരുത്തു നൽകാൻ വളരെയേറെ സഹായിക്കും.
ഇപ്പോൾ ലഭിച്ച നേട്ടങ്ങളിൽ മതിമറക്കാതെ, മുന്നോട്ട് ഒത്തിരിയേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ പരിശ്രമിക്കേണ്ടതുണ്ട്.
കാലത്തിനു അനുസരിച്ചു നമ്മൾ ഓരോരുത്തർക്കും മുന്നേറാൻ നേട്ടങ്ങൾ സ്വന്തമാക്കിയേ കഴിയുള്ളു.
നമ്മൾ നേടുന്ന നേട്ടങ്ങൾ ഓരോന്നും നമ്മൾക്ക് മാത്രമല്ല, നമ്മൾക്കു ചുറ്റിലുമുള്ളവർക്ക് കൂടി പ്രചോദനം നൽകിയേക്കാം.
നമ്മൾ നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ മറ്റുള്ളവർക്ക് നേടാൻ കഴിഞ്ഞെന്ന് വരില്ല, അതുപോലെ മറ്റുള്ളവർ നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ നമ്മൾക്കും നേടാൻ കഴിഞ്ഞെന്ന് വരില്ല.
നമ്മുടെ പരിമിതികളും, കഴിവുകളും മനസ്സിലാക്കിയിട്ട് വേണം ഓരോ നേട്ടത്തിനുവേണ്ടി പരിശ്രമിക്കാനായിട്ട്.
നമ്മുടെ ചെറിയ നേട്ടങ്ങളിൽ പോലും മനസ്സു നിറഞ്ഞു ആഹ്ലാദിക്കാൻ കഴിയണം.
നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, താരതമ്യം ചെയ്യുന്നതുവഴി ഒരുപക്ഷെ നമ്മൾക്ക് നിരാശകൾ നൽകിയേക്കാം.
നേട്ടങ്ങൾക്കായി പരിശ്രമിക്കുമ്പോൾ നമ്മളിലേക്ക് പലതരത്തിലുള്ള നെഗറ്റീവ് ചിന്തകൾ കടന്നുവന്നേക്കാം അതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാവേണ്ടതുണ്ട്.
ഇനിയുള്ള കാലം നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടാൻ ഒരുങ്ങാം.
അലസതയെ ഉപേക്ഷിക്കാൻ തയ്യാറാകാം, തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാം.
ഭാവിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ശക്തമായ ആഗ്രഹങ്ങൾ ഉണ്ടാവട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-110
നമ്മളിൽ പലർക്കും പല തരത്തിലുള്ള തടസ്സങ്ങളെയും ദിവസേന നേരിടേണ്ടി വരാറുണ്ട്.
Read More
ഓരോ തടസ്സങ്ങളും നമ്മൾക്ക് വളരെയേറെ വേദനകൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകാറുള്ളത്.
തടസ്സങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
ഓരോ തടസ്സവും മാറാൻ, ഓരോ തടസ്സവും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.
ഏതു തടസ്സവും നമ്മളിൽ നിന്നും അകലാൻ നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.
ഇന്നലെകളിൽ പലർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായ തടസ്സങ്ങൾ ഓരോന്നും അവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി മാറ്റിയെടുക്കാൻ സാധിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ പല കാര്യത്തിലും അവരെല്ലാം നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.
തടസ്സങ്ങൾക്ക് മുന്നിൽ തളർന്നിരുന്നാൽ ആർക്കായാലും എവിടെയും എത്താൻ കഴിയില്ല.
തടസ്സങ്ങൾ നമ്മൾക്ക് മുൻപിൽ വരുമ്പോൾ മാത്രമാണ് നമ്മൾക്ക് പുതിയ വഴികൾ കണ്ടെത്തേണ്ടതായിട്ട് വരിക.
മുന്നിൽ തടസ്സങ്ങൾ എപ്പോൾ കടന്നുവരുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല.
ആർക്കും എപ്പോൾ വേണമെങ്കിലും തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഇന്നലെകളിലെ തടസ്സങ്ങൾ ആയിരിക്കില്ല ഇന്നിപ്പോൾ നമ്മൾക്ക് നേരിടേണ്ടി വരിക, ഓരോ ദിവസവും അതിന്റെതായ തടസ്സങ്ങളെയാണ് അഭിമുഖികരിക്കേണ്ടി വരിക.
ഏതൊരു തടസ്സവും അതു നേരിടുന്ന വ്യക്തിക്ക് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
ഏതൊരു തടസ്സവും മാറുന്നതിനു നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മളിൽ നിന്നും തടസ്സങ്ങൾ അകലുമെന്നുള്ള പ്രതിക്ഷ നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങൾക്കുള്ള കാരണങ്ങളെ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-109
ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മൾക്ക് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാറില്ല. ആരോഗ്യം നമ്മൾക്ക് നഷ്ടപ്പെടുമ്പോഴായിരിക്കും പലപ്പോഴും ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുക.
Read More
ഓരോ കാലഘട്ടത്തിലും പ്രകൃതി നമ്മളിൽ ഒത്തിരിയേറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ അന്തരീക്ഷം മലിനമായാൽ പല തരത്തിലുള്ള അസുഖങ്ങളും നമ്മൾക്ക് വളരെ പെട്ടെന്ന് തന്നെ ബാധിച്ചേക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണം മോശമെങ്കിൽ അതും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
പണം ആവശ്യത്തിനില്ലെങ്കിൽ അതിന്റെ പേരിൽ ഒത്തിരി അസ്വസ്ഥത നമ്മൾക്കു ഒരുപക്ഷെ ഉണ്ടായെന്നു വരാം, നമ്മുടെ ആരോഗ്യത്തെ മോശമായി സ്വാധിനിച്ചെന്നു വരാം.
തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ നമ്മൾക്ക് കഴിയണം. നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്നും വേണ്ടത്ര അകലം പാലിക്കണം.
ആരോഗ്യം എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ച് പഠിക്കണം.
വ്യായാമം ശീലമാക്കണം. ആരോഗ്യപരമായ ഭക്ഷണം ശീലമാക്കണം. വെള്ളം കൃത്യമായി കുടിക്കണം.
നമ്മുടെ ശരിരപ്രകൃതിയെപറ്റി നല്ലതുപോലെ മനസ്സിലാക്കണം. നമ്മളുടെ ശരിരപ്രകൃതിക്ക് ഇണങ്ങുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
തെറ്റായ വഴിയിലൂടെയുള്ള നിമിഷസുഖങ്ങൾക്ക് വേണ്ടി സ്വന്തം ശരീരത്തെ നശിപ്പിക്കാതിരിക്കുക.
സ്വന്തം ശരീരത്തെ സ്നേഹിക്കാൻ കഴിയണം.ആരോഗ്യം കാത്തു സൂക്ഷിക്കാൻ വേണ്ട കാര്യങ്ങൾക്കായി കൂടുതൽ ശ്രദ്ധ നൽകുക.
സ്വന്തം ആരോഗ്യം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവരവർക്കാണ്. മറ്റുള്ളവരുടെ വാക്കുകൾ കേട്ടുകൊണ്ട് സ്വന്തം ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു കാരണവശാലും ഏർപ്പെടാതിരിക്കുക.
ആരോഗ്യം നഷ്ടപ്പെട്ടാൽ അതിന്റെ വേദനകൾ അവരവർ തന്നെയാണ് അനുഭവിക്കേണ്ടി വരിക.
ആരോഗ്യം സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾക്കായി കൂടുതൽ ശ്രദ്ധ ചെലുത്താൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-108
വെറുപ്പ് നമ്മുടെയൊക്കെ ഉള്ളിൽ ആരോടെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ മനസ്സിനെ വളരെയേറെ അസ്വസ്ഥതപ്പെടുത്തും.
Read More
മറ്റുള്ളവർ നമ്മളോട് ചെയ്ത ദ്രോഹങ്ങൾ നമ്മളിൽ അവരോടു വെറുപ്പ് സൃഷ്ടിച്ചേക്കാം.
വർഷം എത്ര കഴിഞ്ഞാലും പലർക്കും ഉള്ളിലുള്ള വെറുപ്പ് ഒഴിവാക്കാൻ സാധിക്കാറില്ല.
നമ്മളുടെ സന്തോഷം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന കാരണം നമ്മൾ വെറുപ്പ് സൂക്ഷിക്കുന്നതുകൊണ്ടാണ്.
ഈ ലോകത്തിൽ നമ്മൾ ഓരോരുത്തർക്കും ഇഷ്ടം ഉള്ളതും കാണും, ഇഷ്ടമില്ലാത്തതും കാണും.
നമ്മൾക്ക് ഇഷ്ടമില്ലാത്തതിനെ നമ്മൾ ആർക്കും തന്നെ ഇഷ്ടത്തോടെ സ്വീകരിക്കാൻ കഴിയില്ലല്ലോ.
ചിലർക്ക് ചില ഭക്ഷണങ്ങളോട് വെറുപ്പ് തോന്നാം, അത്തരം ഭക്ഷണം അവർക്ക് ആസ്വദിച്ചു കഴിക്കാൻ കഴിയില്ല. അവർക്ക് ആ ഭക്ഷണം എന്നെങ്കിലും കഴിച്ചപ്പോൾ മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടാവാം, അതാവാം അവർക്ക് പിൽകാലത്ത് ആ ഭക്ഷണത്തെ വെറുക്കാൻ കാരണമായിട്ടുണ്ടാവുക.
കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ വെറുപ്പിനെ ഒരു പരിധി വരെയെങ്കിലും അകറ്റാൻ കഴിയുള്ളു.
നമ്മളുടെ ശരീരത്തിന് ദോഷകരമായവ ഉപേക്ഷിക്കാൻ നമ്മൾക്ക് ആ വസ്തുക്കളോട് വെറുപ്പ് ഉണ്ടാവേണ്ടി വന്നേക്കാം.
നമ്മൾ എടുക്കുന്ന തീരുമാനം എപ്പോഴും നല്ലതായിരിക്കണം. വെറുപ്പ് ആരോടും വെച്ചു പുലർത്താതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
വെറുപ്പ് ഉള്ളിടത്തോളം നമ്മളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയേറെ ദോഷകരമായി ബാധിച്ചേക്കാം.
വെറുപ്പിനെ അകറ്റാൻ നമ്മളിൽ ക്ഷമ ഉണ്ടാവണം.മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന ദ്രോഹങ്ങൾ ഒരുപക്ഷെ അവരുടെ നിസ്സഹായവസ്‌ഥ കൊണ്ടോ,അന്നേരത്തെ സാഹചര്യങ്ങൾ കൊണ്ടോ, അറിവില്ലായ്മകൊണ്ടൊക്കെ ആവാം.
നമ്മളെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ കഴിയുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല.നമ്മുടെ ഭാഗത്ത് നിന്നും നിരന്തരമായ ശ്രമങ്ങൾ വഴി നമ്മുടെ ഉള്ളിൽ നിന്നും വെറുപ്പിനെ അകറ്റാൻ കഴിയണം.
വെറുപ്പ് അകറ്റി കഴിഞ്ഞാൽ മാത്രമേ സ്നേഹം നൽകാൻ കഴിയു.
പലരുടെയും പിടിവാശിയാണ് ഇന്നിപ്പോൾ മോശപ്പെട്ട അവസ്ഥകളിൽ അവരവർക്ക് കഴിയേണ്ടി വരുന്നതിനു കാരണം.
വെറുപ്പുകൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ വളരെയേറെയാണ്.
മറ്റുള്ളവരുടെ വളർച്ചയിലും, നേട്ടത്തിലും നമ്മൾ അവരെ വെറുക്കുന്നത് നമ്മുടെ വൈകാരിക പക്വത ഇല്ലായ്മയാണ് കാണിക്കുന്നത്.
ഒരാളെ വെറുക്കാൻ വളരെ എളുപ്പം കഴിഞ്ഞേക്കാം. സ്നേഹിക്കാനും, ക്ഷമിക്കാനും അതിന്റെതായ ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്.
സത്യാവസ്ഥ മനസ്സിലാക്കാതെ മറ്റുള്ളവരെ വെറുക്കുന്നവരുണ്ട് നമ്മളുടെ ചുറ്റിലും. സത്യം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ മറ്റുള്ളവർ പറയുന്നതുമാത്രം വിശ്വസിച്ചുകൊണ്ട് വെറുക്കുന്നവരും ഉണ്ടായേക്കാം.
വെറുപ്പ് മൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും നികത്താൻ കഴിയണമെന്നില്ല.
നമ്മുടെ ഭാഗത്തുനിന്നുമുള്ള പ്രവർത്തികൾ മറ്റുള്ളവരെ വെറുപ്പിക്കുന്ന തരത്തിലാവരുത്.
ജീവിതം കൂടുതൽ ആസ്വദിക്കാൻ നമ്മൾക്ക് ദോഷകരമാകുന്ന വെറുപ്പിനെ അകറ്റി നിർത്താൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-107
നമ്മുടെ ചുറ്റിലും ധാരാളം ശരികൾ കണ്ടെത്താൻ സാധിക്കും.
Read More
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓരോന്നും ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്, എങ്കിൽ മാത്രമേ മുന്നോട്ടു വളർച്ച നേടാൻ കഴിയുള്ളു.
നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള വിഴ്ചകൾ ഓരോന്നും ശരിയായ വിധത്തിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്.
ശരികൾ ചെയ്യാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. ഒരാൾ ചെയ്യുന്ന ശരികൾ മറ്റൊരാൾക്ക് എല്ലായ്‌പോഴും ശരിയായികൊള്ളണമെന്നില്ല.
നിയമം അനുസരിക്കാനുള്ളതാണ്, നിയമങ്ങൾ അനുസരിക്കാത്തത് തെറ്റാണ്. ഇന്നലെകളിലെ ശരികൾ കാലത്തിന്റെ സഞ്ചാരത്തിൽ ഇന്നിപ്പോൾ തെറ്റുകളായി മാറിയിട്ടുണ്ടാവാം.ഇന്നിന്റെ തെറ്റുകൾ കാലത്തിന്റെ സഞ്ചാരത്തിൽ നാളെകളിൽ ശരികളായി മാറിയേക്കാം.
നമ്മൾ എല്ലാവരും പറയുന്നതും ചെയ്യുന്നതും എപ്പോഴും ശരിയാകണമെന്നില്ല.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശരിയാണെന്നു ഒരുപക്ഷെ കാലങ്ങൾ ഏറെ വേണ്ടി വന്നേക്കാം മറ്റുള്ളവർക്ക് മനസ്സിലാകാൻ.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നു ഒരുപക്ഷെ കാലങ്ങൾ ഏറെ വേണ്ടി വന്നേക്കാം നമ്മൾക്ക് തന്നെ മനസ്സിലാകാൻ.
നമ്മുടെ കണ്മുന്നിൽ തെറ്റുകൾ ചെയ്യുന്നവർക്ക് വലിയ വളർച്ചയും, ശരികൾ ചെയ്യുന്നവർക്ക് വളർച്ച ഒട്ടും തന്നെ ഇല്ലാത്ത അവസ്ഥയൊക്കെ ഒരുപക്ഷെ ഉണ്ടായെന്നു വരാം.
തെറ്റുകൾ വഴി നേടുന്ന വളർച്ചയൊക്കെ അധികം നാൾ നിലനിർത്താൻ ആർക്കും കഴിയില്ല.
തെറ്റുകൾ വഴി മറ്റുള്ളവർ നേടുന്ന നേട്ടങ്ങൾ നമ്മൾക്ക് ഒരുപക്ഷെ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചെന്ന് വന്നേക്കാം.
തെറ്റുകൾ വഴി നേടുന്ന നേട്ടങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ഒരുപക്ഷെ ഇല്ലാതായേക്കാം.
എത്ര ശ്രമിച്ചാലും ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് പൂർണ്ണതയിൽ ശരിയാവണമെന്നില്ല.
ശരികൾ കണ്ടെത്താൻ ആരുടെ ഭാഗത്ത് നിന്നായാലും അതിന്റെതായ ശ്രമങ്ങൾ ആവശ്യമാണ്.
തെറ്റുകൾ ഒരുനാൾ കണ്ടെത്തും, അന്നായിരിക്കും തെറ്റ് ചെയ്ത വ്യക്തി അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുക.
മറ്റൊരാൾ ചെയ്യുന്ന തെറ്റുകൾ കണ്ടുകൊണ്ട് ഒരുകാരണവശാലും അവരെ അനുകരിക്കാതിരിക്കുക.
എപ്പോഴും ശരികൾക്ക് പിന്നാലെ സഞ്ചരിക്കാൻ ശ്രമിക്കുക. നമ്മുടെയൊക്കെ സഞ്ചാരം ശരിയായ ദിശയിൽ അല്ലെങ്കിൽ നമ്മൾക്ക് ഒരിക്കലും നല്ല ലക്ഷ്യം നേടാൻ കഴിഞ്ഞെന്നു വരില്ല.
തെറ്റുകൾ ഒഴിവാക്കാൻ നമ്മൾക്ക് കഴിയണം.തെറ്റുകൾ തിരുത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ശരികൾ കണ്ടെത്താൻ കഴിയുള്ളു.
ഒത്തിരിയേറെ മനുഷ്യർ ശരികൾ ചെയ്തതുകൊണ്ടാണ്, നമ്മളിൽ പലർക്കും ഇന്നിപ്പോൾ സുഖസൗകര്യത്തിലും, സന്തോഷത്തിലും, സമാധാനത്തിലും കഴിയാൻ സാധിക്കുന്നത്.
ശരികൾക്ക് പിന്നാലെ സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-106
തെറ്റുകൾ നമ്മുടെ ഭാഗത്ത് നിന്നും പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മൾ ഇന്നലെകളിൽ ചെയ്ത തെറ്റിന്റെ ഫലങ്ങളാണ് ഇന്നിപ്പോൾ ഒരുപക്ഷേ അനുഭവിക്കുന്നത്.
Read More
ഇന്നിപ്പോൾ നമ്മൾ ചെയ്യുന്നതിൽ പലതും തെറ്റുകൾ ആവാം, ഒരുപക്ഷെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടാവാത്തതാവാം, അതല്ലെങ്കിൽ തെറ്റിൽ നിന്നും മോചനം എളുപ്പം സാധ്യമല്ലാത്താതാവാം തെറ്റുകളിൽ തന്നെ തുടരുന്നതിനു കാരണമായിട്ടുണ്ടാവുക.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ആവശ്യമാണ്. തെറ്റുകൾ ചെയ്യുക വഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും, സമാധാനവും, വിലപ്പെട്ട സമയവും നഷ്ടപ്പെട്ടേക്കാം.
തെറ്റും ശരിയും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
ഒരാൾ ചെയ്യുന്ന തെറ്റിന്റെ ദുഷ്യഫലം അനുഭവിക്കുക മറ്റു പലരുമായിരിക്കും.
തെറ്റുകളിൽ അടിമപ്പെട്ടാൽ എല്ലായ്പോഴും എളുപ്പം മോചനം സാധ്യമാവണമെന്നില്ല.
തെറ്റുകൊണ്ട് ഉണ്ടാവുന്ന അനന്തരഫലങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമ്മളിൽ പലർക്കും തെറ്റിൽ നിന്നും മോചനം നേടാൻ ഒരുപക്ഷെ കഴിഞ്ഞിരുന്നേനെ.
സ്വന്തം ശരീരത്തോട് ചെയ്യുന്ന തെറ്റിന്റെ ഫലം സ്വന്തം ശരീരത്തിൽ തന്നെ പ്രതിഫലിക്കും, അതിലുടെ ഉണ്ടാകുന്ന വേദന എത്രത്തോളമാണെങ്കിലും മറ്റാർക്കും ആ വേദനകളെ ഏറ്റെടുക്കാൻ കഴിയില്ല.
തെറ്റ് വഴി എത്ര നേടിയാലും അതൊന്നും സ്ഥിരമല്ല.
ആരൊക്കെ തെറ്റുകൾ എത്ര നാൾ മറച്ചു വെച്ചാലും ഒരുനാൾ വെളിപ്പെടുക തന്നെ ചെയ്യും.
തെറ്റുകൾ വരുത്തുന്നത് ആർക്കും നല്ലതല്ല.
തെറ്റുകളെ വേണ്ട വിധത്തിൽ നേരിട്ടാൽ മാത്രമേ ശരികളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.
തെറ്റിൽ നിന്നും പിന്തിരിയാൻ അവരവർ തന്നെ വിചാരിക്കണം.
പലരും നമ്മളെ തെറ്റിലേക്ക് നയിച്ചേക്കാം, അവിടെയെല്ലാം തെറ്റുകളെ അകറ്റി നിർത്താൻ നമ്മൾക്ക് സാധിക്കണം.
ചെറിയ തെറ്റുകളിൽ നിന്നും തുടങ്ങിയാണ് പലരും പിൽകാലത്ത് വലിയ തെറ്റുകളിലേക്ക് സഞ്ചരിക്കുന്നത്.
എത്ര വലിയ തെറ്റ് ചെയ്താൽ പോലും അതിലൊന്നും യാതൊരുവിധത്തിലുള്ള കുറ്റബോധം ഇല്ലാത്തവരും നമ്മൾക്കു ചുറ്റിലും കണ്ടേക്കാം.
പണത്തിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരുടെ സുഖസൗകര്യത്തിനോ, സമയത്തിനോ വേണ്ട പരിഗണന നൽകാതിരുന്നേക്കാം.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അതിനെയൊക്കെ സ്വയം ന്യായികരിക്കുന്ന ആളുകളും നമ്മൾക്ക് ചുറ്റിലും കണ്ടേക്കാം.
തെറ്റുകൾ ചുണ്ടി കാണിക്കുമ്പോൾ അതൊന്നും നേരായ വിധത്തിൽ ഉൾകൊള്ളാൻ കഴിയാത്തവരുമുണ്ട്.തെറ്റുകൾ ചുണ്ടി കാണിക്കുന്നവരെ ശത്രുക്കളായി കണ്ടെന്നിരിക്കാം.
തെറ്റുകൾ കണ്ടാൽ വേണ്ട വിധത്തിൽ പ്രതികരിക്കണം,പ്രതിരോധിക്കണം.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും തെറ്റുകൾ വരുത്താതെ നോക്കേണ്ടതുണ്ട്.
നമ്മൾ ഇന്നലെകളിൽ വരുത്തിയത് തെറ്റുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം അതെല്ലാം തിരുത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകണം.
നമ്മൾ വരുത്തിയ തെറ്റുകൾ ഓരോന്നും തിരുത്തിയാൽ മാത്രമേ വിജയം നമ്മളെ തേടി എത്തുകയുള്ളു.
ആർക്കും തെറ്റുകൾ ചെയ്യുന്നതിന് പ്രേരണ നൽകാതിരിക്കുക.
തെറ്റുകൾ മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ എല്ലാം തന്നെ എല്ലായ്‌പോഴും വീണ്ടെടുക്കാൻ കഴിയണമെന്നില്ല.
തെറ്റുകൾക്ക് തക്കതായ ശിക്ഷ കിട്ടാത്തതാണ് പലർക്കും തെറ്റുകളിൽ തന്നെ തുടരാനുള്ള സാഹചര്യം ഒരുക്കുന്നത്.
ശരിയായ അറിവുകൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നത്.
തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്നും മനഃപൂർവം അല്ലെങ്കിൽ കൂടി, നമ്മൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്ന നിമിഷം തെറ്റ് ചെയ്തവരോട് ക്ഷമ ചോദിക്കാൻ തയ്യാറാവുക.
ഈ ലോകത്ത് ചെറുതും വലുതുമായിട്ട് തെറ്റുകൾ ചെയ്യാത്ത മനുഷ്യരില്ല.
ഇനിയുള്ള നാളുകളിൽ നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ വരുത്താതിരിക്കാൻ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ നൽകുക.
തെറ്റുകൾ ഉണ്ടാവാം, തെറ്റുകൾ തിരുത്തി മുന്നേറിയാൽ മാത്രമേ കൂടുതൽ കൃത്യമായ അറിവുകൾ നമ്മൾക്ക് നേടാനും,നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയുകയുള്ളു.
എത്രയോക്കെ സാമ്പത്തിക, ഭൗതിക നേട്ടങ്ങൾ കിട്ടുമെന്ന് പറഞ്ഞാൽ പോലും തെറ്റുകളെ ഒരുകാരണവശാലും പിന്തുടരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-105
നമ്മൾ ഓരോരുത്തരും സന്തോഷിക്കുന്നതും, ദുഃഖിക്കുന്നതും നമ്മൾ ആരുമായിട്ടാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നതും അകറ്റുന്നതുമെന്നതിനെ ആശ്രയിച്ചിരിക്കും.
Read More
ബന്ധങ്ങളിലെ വിള്ളലുകൾ പലർക്കും താങ്ങാൻ കഴിയാത്ത വേദനയാണ് സമ്മാനിക്കുക.
നമ്മൾ ഈ ഭൂമിയിലേക്ക് വരണമെങ്കിൽ അവിടെ ബന്ധങ്ങൾ ഉണ്ടാവണം.
നമ്മൾക്ക് ഇപ്പോൾ ഒരുപക്ഷെ പലരുമായിട്ട് നല്ല ബന്ധങ്ങളും തെറ്റായ ബന്ധങ്ങളും ഉണ്ടായേക്കാം.
തെറ്റായ ബന്ധങ്ങൾ ഒരുപക്ഷെ ആദ്യമൊക്കെ ഒത്തിരി നേട്ടങ്ങളും, സന്തോഷങ്ങളും നൽകിയെന്ന് വന്നേക്കാം എന്നാൽ അതിനൊന്നും അധിക കാലം നില നിൽപ്പ് ഇല്ലായെന്ന് തിരിച്ചറിയുക.
ഇന്നലെകളിൽ നമ്മളുമായിട്ട് നല്ല ബന്ധങ്ങളിൽ ആയിരുന്നവർ ആയിരിക്കാം ഒരുപക്ഷെ ഇന്നിപ്പോൾ നമ്മളുമായി അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അകന്നു പോയിട്ടുണ്ടാവുക.
ഓരോ കാലഘട്ടത്തിലും ഓരോ ബന്ധങ്ങളും നമ്മളിലേക്ക് വരികയും നമ്മളിൽ നിന്നും വിട്ടകന്നു പോകുകയും ചെയ്തേക്കാം.
നമ്മൾ തുടർന്നുകൊണ്ടിരിക്കുന്നത് തെറ്റായ ബന്ധമാണെന്ന് തിരിച്ചറിയുന്ന നിമിഷം ആ ബന്ധത്തിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ അകലാൻ ശ്രമിക്കുക.
തെറ്റായ ബന്ധത്തിൽ തുടരുന്തോറും നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും, സമാധാനവും അകന്നു പോയേക്കാം.
ശരിയായ ബന്ധങ്ങളിൽ മാത്രം മുന്നോട്ടു പോകുക, എങ്കിൽ മാത്രമാണ് സന്തോഷവും, സമാധാനവും, നേട്ടങ്ങളും ഒരു പരിധിവരെയെങ്കിലും നേടാൻ കഴിയുകയുള്ളു.
ഇന്നിന്റെ തെറ്റായ ബന്ധങ്ങൾ നാളെകളിൽ നമ്മുടെ ജീവിതത്തെ വളരെയേറെ ദുഃഖത്തിലാക്കിയേക്കാം.
നമ്മുടെ ചുറ്റിലുമുള്ള ശരിയും തെറ്റും തിരിച്ചറിയാൻ ശ്രമിക്കുക. ഇന്ന് ശരിയായവ നാളെകളിൽ ശരിയാവണമെന്നില്ല.
മുന്നോട്ടു ഉയർച്ചകൾ സ്വന്തമാക്കണമെങ്കിൽ തെറ്റായ ബന്ധങ്ങൾ ഉപേക്ഷിച്ചേ മതിയാകുള്ളൂ.
ആരെയും തെറ്റായ ബന്ധങ്ങളിലേക്ക് വഴി തെറ്റിച്ചു വിടാതിരിക്കുക.
പണം, അധികാരം തുടങ്ങിയവ ഉപയോഗിച്ച് തെറ്റായ ബന്ധങ്ങൾക്ക് പിന്നാലെ പോകാതിരിക്കുവാൻ വളരെയേറെ ശ്രദ്ധിക്കുവാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-104
നല്ല ബന്ധങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടെങ്കിൽ സന്തോഷം, സമാധാനം നേടാനാവും.
Read More
നമ്മൾക്ക് വളരെയേറെ വേദനകൾ സൃഷ്ടിക്കുന്നതും, ജീവിതം ദുരിതത്തിലാക്കുന്നതും നമ്മൾക്കു അത്രമേൽ ഇഷ്ടപ്പെട്ട ബന്ധങ്ങൾ നഷ്ടപ്പെടുമ്പോഴാണ്.
വളരെ സ്നേഹത്തിൽ കഴിഞ്ഞവർ പിന്നീട് എന്തെങ്കിലും കാരണത്തിന്റെ പേരിൽ വേർപിരിഞ്ഞേക്കാം.
വേർപിരിഞ്ഞു ജീവിച്ചവർ പരസ്പരം മനസ്സിലാക്കി ഒരുപക്ഷെ ഒന്നിച്ചു ജീവിച്ചേക്കാം.
പരസ്പരം ഒത്തുചേരാൻ പറ്റാത്ത ബന്ധങ്ങൾ പരസ്പരധാരണയോടെ പിന്തിരിയുന്നതാണ് എപ്പോഴും നല്ലത്.
ഓരോ ബന്ധത്തിലും പരസ്പരം മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്. ഏതു ബന്ധങ്ങൾ ആയാലും കുറവുകളെ അംഗീകരിക്കാൻ, പരസ്പരം താങ്ങാകാൻ, വിട്ടുവിഴ്ച ചെയ്യാൻ, ക്ഷമിക്കാൻ, ക്ഷമ ചോദിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾക്ക് പറ്റുന്ന തരത്തിലുള്ള ബന്ധങ്ങൾ മാത്രമേ സ്വീകരിക്കാവു. മോശമായ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സന്തോഷവും, സമാധാനവുമെല്ലാം ഇല്ലാതാക്കിയേക്കാം.
തെറ്റിലേക്ക് നയിക്കുന്ന ബന്ധങ്ങൾ ഉപേക്ഷിക്കാൻ പഠിക്കണം.
നല്ലതല്ലാത്ത ബന്ധങ്ങളിൽ ഒരു കാരണവശാലും തുടരാതിരിക്കുക.
ബന്ധങ്ങൾ എല്ലായ്പോഴും സുഗമമായി കടന്നുപോകണമെന്നില്ല.
മറ്റുള്ളവരെ സഹായിക്കാൻ നമ്മൾക്ക് കഴിയണമെങ്കിൽ നമ്മൾക്ക് അവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാവണം.
മറ്റുള്ളവരെ ഉയർച്ചയിലേക്ക് നയിക്കുന്ന കാര്യങ്ങൾക്കായിരിക്കണം നമ്മൾ എപ്പോഴും സഹായിക്കേണ്ടത്.
നമ്മുടെ ബന്ധങ്ങൾ എപ്പോഴും നമ്മുടെ വളർച്ചക്ക് ഉചിതമായത് ആയിരിക്കണം.നല്ലതല്ലാത്ത ബന്ധങ്ങൾ ഒഴിവാക്കാൻ പഠിക്കുക.
തെറ്റായ ബന്ധമാണെങ്കിൽ അതിൽ നിന്നും പിന്തിരിയാൻ വേണ്ടപെട്ടവരുടെ സഹായം സ്വീകരിക്കുക.
തെറ്റായ ബന്ധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണം.തെറ്റായ ബന്ധങ്ങളിൽ തുടരുന്നത് നമ്മുടെ സന്തോഷത്തെയും, സമാധാനത്തെയും സാരമായി ബാധിക്കും.
പലരുടെയും ജീവിതവും ജീവനും നഷ്ടപ്പെട്ടതിന് കാരണം തെറ്റായ ബന്ധങ്ങളാണ്.
നല്ല ബന്ധങ്ങൾ വളർത്തികൊണ്ട് ജീവിതത്തിൽ നല്ലതായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ.
27 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-103
നമ്മൾക്ക് ചുറ്റിലും നല്ല സാഹചര്യങ്ങളും, മോശം സാഹചര്യങ്ങളും അനുഭവിക്കുന്ന മനുഷ്യരുണ്ട്.
Read More
ഇന്ന് നല്ല സാഹചര്യത്തിൽ കഴിയുന്നവരുടെ ഇന്നലെകൾ ഒരുപക്ഷെ മോശം സാഹചര്യം ആയിരുന്നിരിക്കാം.
ഇന്ന് മോശം സാഹചര്യത്തിൽ കഴിയുന്നവരുടെ നാളെകൾ ഒരുപക്ഷെ നല്ല സാഹചര്യം ആയേക്കാം.
നല്ല സാഹചര്യത്തിൽ കഴിയാമായിരുന്നിട്ടും മോശം സാഹചര്യത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
നല്ല സാഹചര്യത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മോശം സാഹചര്യത്തിലേക്ക് കടന്നുപോകുന്നതിന്റെ പിന്നിൽ ധാരാളം കാരണങ്ങൾ ഉണ്ടായേക്കാം.
മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി നല്ലതുപോലെ പരിശ്രമിക്കുകയും വേണം.
മോശം സാഹചര്യം നമ്മളിലേക്ക് വന്നു ചേരുന്നതിന്റെ പ്രധാന കാരണം നമ്മൾ ഒന്നും തന്നെ ചെയ്യാത്തതുകൊണ്ടാണ്.
നല്ല സാഹചര്യത്തിൽ കഴിയാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ട്, പക്ഷെ പലപ്പോഴും സാധിക്കാറില്ല.
നമ്മുടെ മോശം സാഹചര്യത്തെയോർത്തു ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ ഭാഗത്തു നിന്നും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നല്ല സാഹചര്യം നേടിയെടുക്കാൻ ആവശ്യമാണ്.
നമ്മളുടെ മാത്രം ആവശ്യമാണ് നല്ല സാഹചര്യത്തിൽ ജീവിക്കുകയെന്നത്. നല്ല സാഹചര്യം നേടാൻ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
നമ്മുടെ സാഹചര്യങ്ങൾ എത്ര മോശമായാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തിൽ നമ്മുടെ വേണ്ടപ്പെട്ട പലരും നമ്മളിൽ നിന്നും ഒരുപക്ഷെ അകന്നുപോയേക്കാം, അതോർത്തു വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
നാളെകളിൽ നമ്മൾ ആർക്കും തന്നെ മോശം സാഹചര്യം വന്നുചേരില്ലായെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
അവരവർക്കുണ്ടാകുന്ന വേദന അവരവർ തന്നെ അനുഭവിച്ചേ മതിയാകുള്ളൂ. നമ്മുടെ വേദന നമ്മൾക്ക് പകരമായി മറ്റൊരാൾക്ക് ഏറ്റെടുക്കാൻ കഴിയില്ല.
മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള നെഗറ്റീവ് വാക്കുകൾ, കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ കേൾക്കുന്നത് ഒരുപക്ഷെ നമ്മളെ തളർത്തിയേക്കാം.നമ്മൾ തളർന്നിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക.
എപ്പോഴും നല്ല സാഹചര്യത്തിലൂടെ മാത്രം ഏതൊരാൾക്കായാലും കടന്നുപോകാൻ കഴിയണമെന്നില്ല.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നമ്മളുടെ മുന്നോട്ടുള്ള സാഹചര്യങ്ങളെ വളരെയേറെ സ്വധിനിക്കുന്നുണ്ട്.
നല്ല സാഹചര്യം കിട്ടാതെ പോയതിൽ വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഉള്ള സാഹചര്യത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ മോശം സാഹചര്യത്തിൽ നിന്നും മോചനം നേടിയെടുക്കാൻ സാധിക്കുകയുള്ളു.
അലസത ഒഴിവാക്കിയാൽ മാത്രമേ നമ്മൾക്ക് മോശം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുള്ളു.
ഉയർച്ച നേടാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ആവശ്യമാണ്.ആരും നമ്മളെ സഹായിക്കാൻ എപ്പോഴും കൂടെ കണ്ടെന്നു വരില്ല, നമ്മളുടെ സാഹചര്യം മനസ്സിലാക്കി നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.
പരാജയങ്ങളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളിലേക്ക് ഏതു നിമിഷവും കടന്നുവന്നേക്കാം, അവയെ അതിജീവിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുക.
നല്ല സാഹചര്യം നമ്മളിലേക്ക് വന്നു ചേരുമെന്നുള്ള ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകുവാൻ സാധിക്കണം.
നമ്മളുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയണം.
നല്ല സാഹചര്യം മാത്രമായിരിക്കില്ല എല്ലായ്‌പോഴും നമ്മൾക്ക് ഉണ്ടാവുക എന്നത് തിരിച്ചറിയുക.
ഇനിയുള്ള കാലം നല്ല സാഹചര്യം നേടാനായി ഇപ്പൊഴത്തെ മോശം സാഹചര്യങ്ങൾക്കെതിരെ നല്ലതുപോലെ പോരാടുവാൻ നമ്മൾ ഏവർക്കും കഴിയട്ടെ.