Choose your language
27 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-103
നമ്മൾക്ക് ചുറ്റിലും നല്ല സാഹചര്യങ്ങളും, മോശം സാഹചര്യങ്ങളും അനുഭവിക്കുന്ന മനുഷ്യരുണ്ട്.
ഇന്ന് നല്ല സാഹചര്യത്തിൽ കഴിയുന്നവരുടെ ഇന്നലെകൾ ഒരുപക്ഷെ മോശം സാഹചര്യം ആയിരുന്നിരിക്കാം.
ഇന്ന് മോശം സാഹചര്യത്തിൽ കഴിയുന്നവരുടെ നാളെകൾ ഒരുപക്ഷെ നല്ല സാഹചര്യം ആയേക്കാം.
നല്ല സാഹചര്യത്തിൽ കഴിയാമായിരുന്നിട്ടും മോശം സാഹചര്യത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
നല്ല സാഹചര്യത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മോശം സാഹചര്യത്തിലേക്ക് കടന്നുപോകുന്നതിന്റെ പിന്നിൽ ധാരാളം കാരണങ്ങൾ ഉണ്ടായേക്കാം.
മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി നല്ലതുപോലെ പരിശ്രമിക്കുകയും വേണം.
മോശം സാഹചര്യം നമ്മളിലേക്ക് വന്നു ചേരുന്നതിന്റെ പ്രധാന കാരണം നമ്മൾ ഒന്നും തന്നെ ചെയ്യാത്തതുകൊണ്ടാണ്.
നല്ല സാഹചര്യത്തിൽ കഴിയാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ട്, പക്ഷെ പലപ്പോഴും സാധിക്കാറില്ല.
നമ്മുടെ മോശം സാഹചര്യത്തെയോർത്തു ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ ഭാഗത്തു നിന്നും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നല്ല സാഹചര്യം നേടിയെടുക്കാൻ ആവശ്യമാണ്.
നമ്മളുടെ മാത്രം ആവശ്യമാണ് നല്ല സാഹചര്യത്തിൽ ജീവിക്കുകയെന്നത്. നല്ല സാഹചര്യം നേടാൻ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
നമ്മുടെ സാഹചര്യങ്ങൾ എത്ര മോശമായാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തിൽ നമ്മുടെ വേണ്ടപ്പെട്ട പലരും നമ്മളിൽ നിന്നും ഒരുപക്ഷെ അകന്നുപോയേക്കാം, അതോർത്തു വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
നാളെകളിൽ നമ്മൾ ആർക്കും തന്നെ മോശം സാഹചര്യം വന്നുചേരില്ലായെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
അവരവർക്കുണ്ടാകുന്ന വേദന അവരവർ തന്നെ അനുഭവിച്ചേ മതിയാകുള്ളൂ. നമ്മുടെ വേദന നമ്മൾക്ക് പകരമായി മറ്റൊരാൾക്ക് ഏറ്റെടുക്കാൻ കഴിയില്ല.
മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള നെഗറ്റീവ് വാക്കുകൾ, കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ കേൾക്കുന്നത് ഒരുപക്ഷെ നമ്മളെ തളർത്തിയേക്കാം.നമ്മൾ തളർന്നിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക.
എപ്പോഴും നല്ല സാഹചര്യത്തിലൂടെ മാത്രം ഏതൊരാൾക്കായാലും കടന്നുപോകാൻ കഴിയണമെന്നില്ല.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നമ്മളുടെ മുന്നോട്ടുള്ള സാഹചര്യങ്ങളെ വളരെയേറെ സ്വധിനിക്കുന്നുണ്ട്.
നല്ല സാഹചര്യം കിട്ടാതെ പോയതിൽ വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഉള്ള സാഹചര്യത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ മോശം സാഹചര്യത്തിൽ നിന്നും മോചനം നേടിയെടുക്കാൻ സാധിക്കുകയുള്ളു.
അലസത ഒഴിവാക്കിയാൽ മാത്രമേ നമ്മൾക്ക് മോശം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുള്ളു.
ഉയർച്ച നേടാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ആവശ്യമാണ്.ആരും നമ്മളെ സഹായിക്കാൻ എപ്പോഴും കൂടെ കണ്ടെന്നു വരില്ല, നമ്മളുടെ സാഹചര്യം മനസ്സിലാക്കി നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.
പരാജയങ്ങളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളിലേക്ക് ഏതു നിമിഷവും കടന്നുവന്നേക്കാം, അവയെ അതിജീവിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുക.
നല്ല സാഹചര്യം നമ്മളിലേക്ക് വന്നു ചേരുമെന്നുള്ള ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകുവാൻ സാധിക്കണം.
നമ്മളുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയണം.
നല്ല സാഹചര്യം മാത്രമായിരിക്കില്ല എല്ലായ്‌പോഴും നമ്മൾക്ക് ഉണ്ടാവുക എന്നത് തിരിച്ചറിയുക.
ഇനിയുള്ള കാലം നല്ല സാഹചര്യം നേടാനായി ഇപ്പൊഴത്തെ മോശം സാഹചര്യങ്ങൾക്കെതിരെ നല്ലതുപോലെ പോരാടുവാൻ നമ്മൾ ഏവർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.