Choose your language

25 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-90

നമ്മൾ ഓരോരുത്തരും പലപ്പോഴും സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാറില്ല. നമ്മുടെ ആരോഗ്യം പലപ്പോഴും മോശമാകുന്നതിനു കാരണം നമ്മൾ ആരും തന്നെ വേണ്ടത്ര ശ്രദ്ധ ആരോഗ്യം വേണ്ടതുപോലെ സംരക്ഷിക്കുന്നതിനു കൊടുക്കാത്തതുകൊണ്ടാണ്.

ജീവിതത്തിൽ നേട്ടങ്ങൾക്കായി നമ്മൾ ഓടുകയാണ്, ആ ഓട്ടത്തിനിടയിൽ ചെയ്യേണ്ട പല കാര്യങ്ങളും വിട്ടുപോകുന്നു.

സ്വന്തം ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ അവരവർ തന്നെ വിചാരിക്കണം.

നമ്മൾ പലപ്പോഴും നമ്മളെക്കാൾ കൂടുതൽ ശ്രദ്ധ മറ്റു പല കാര്യത്തിനുമാണ് കൊടുക്കുന്നത്. ലോകത്തിന്റെ മായാജാലത്തിൽ പെട്ട് നമ്മൾ, നമ്മൾക്ക് വേണ്ട പരിഗണന നൽകാതിരിക്കരുത്.

നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ട പരിഗണന നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും നൽകേണ്ടതുണ്ട്.

എന്തൊക്കെ നമ്മൾ ഈ ലോകത്തിൽ നേടിയാലും സ്വന്തം ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെട്ടാൽ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക.

സ്വന്തം കാര്യങ്ങൾ ചെയ്യാൻ വിട്ടുപോകാതിരിക്കുക. സ്വന്തം കാര്യത്തിനായി സമയം മാറ്റിവെക്കുക.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.

സ്വന്തം കാര്യത്തിൽ ഏതെല്ലാം രീതിയിൽ മെച്ചങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് നോക്കുക.

ചുറ്റിലുമുള്ള അനാവശ്യകാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക. ജീവിതത്തിൽ സന്തോഷം മാത്രമല്ല ഉണ്ടാവുക ദുഃഖങ്ങളും കടന്നുവരുമെന്നുള്ള യാഥാർഥ്യം തിരിച്ചറിയുക.

നമ്മുടെ മോശപ്പെട്ട സാഹചര്യത്തെപറ്റി ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലായെന്ന് മനസിലാക്കുക.മോശം സാഹചര്യത്തെ അതിജീവിക്കാൻ പരിശ്രമിക്കുക.

നമ്മൾ ദിവസേന കേൾക്കുന്ന, വായിക്കുന്ന, കാണുന്നവയിൽ നിന്നും നല്ലത് ഉൾകൊള്ളാൻ കഴിയണം.

എല്ലായ്‌പോഴും സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവരുടെ ആവശ്യം കൂടി മനസ്സിലാക്കികൊണ്ട് ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്.

മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ഒത്തിരി നാൾ കഴിയുമ്പോൾ നമ്മൾ ആർക്കും വേണ്ടാത്തവരായി ഒരുപക്ഷെ മാറിയേക്കാം, അപ്പോഴേക്കും നമ്മുടെ ശാരീരിക മാനസിക അവസ്ഥകൾ ഒരുപക്ഷെ വളരെയേറെ മോശപ്പെട്ടിട്ടുണ്ടാവാം.

നമ്മൾ ആർക്കും തന്നെ ഇന്നലെകളിലേക്ക് ഒരു തിരിച്ചുപോക്ക് ഇല്ല. നമ്മൾക്ക് ഇപ്പോൾ കിട്ടുന്ന സമയം മാത്രമാണ് എന്തെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുള്ളു.

നമ്മൾ എന്തു ചെയ്യുമ്പോഴും അവരവരുടെ സന്തോഷം, സംതൃപ്തി കൂടി പരിഗണിക്കാൻ ശ്രദ്ധിക്കണം.

സമൂഹത്തിന്റെ ഉയർച്ചക്കായി നമ്മുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നാളെകളിൽ നമ്മളെ പലരും ഒറ്റപ്പെടുത്തിയേക്കാം അപ്പോഴെല്ലാം തളരാതെ അവരവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്തു തീർക്കാൻ വളരെയേറെ ശ്രദ്ധിക്കുക.

തോൽവികളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളെ വളരെയേറെ നിരാശയിൽ കൊണ്ടെത്തിച്ചേക്കാം, അവിടെ നിന്നെല്ലാം നമ്മൾ അതിജീവിക്കാൻ പരിശ്രമിച്ചേ മതിയാകുള്ളൂ.

നമ്മുടെ ജീവിതത്തിൽ ഉയർച്ച, താഴ്ചകൾ മാറിമാറി കടന്നുവരും, അതെല്ലാം ധിരതയോടെ നേരിടാൻ, സ്വയം കരുത്താർജിച്ചുകൊണ്ട്, സ്വന്തം കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.