Choose your language

27 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-102

നമ്മളിൽ പലർക്കും പലപ്പോഴായി വിഷമങ്ങൾ ഉണ്ടാവാറുണ്ട്. ഏതൊരു വിഷമത്തിന് പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടേക്കാം.

വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

എല്ലാ വിഷമങ്ങളും എളുപ്പം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല, ചിലപ്പോൾ ഒത്തിരി സമയം വേണ്ടി വന്നേക്കാം.

എല്ലാ മനുഷ്യർക്കും അവരുടേതായ പരിമിതികളുണ്ട്. നമ്മൾക്കുണ്ടായ പരിമിതിയിൽ വിഷമിച്ചിരിക്കാതെ, ആ പരിമിതികളെ വേണ്ട വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.

നമ്മൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആയിരിക്കാം ഒരുപക്ഷെ നമ്മൾ അനുഭവിക്കുന്ന വിഷമത്തിന് കാരണം ആയിട്ടുണ്ടാവുക.

വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്താൻ അതിന്റെതായ സമയം ആവശ്യമാണ്.

ചില വിഷമങ്ങൾ നമ്മൾ ശ്രമിക്കാതെ നമ്മളിൽ നിന്നും വിട്ടുപോകില്ല.

വിഷമങ്ങളെ അകറ്റാൻ നമ്മുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിലുള്ള പരിശ്രമങ്ങൾ ഉണ്ടാവട്ടെ.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് വളരെയേറെ വിഷമത്തിന് കാരണമായേക്കാം.

ചില വിഷമങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റിയെന്നു വരില്ല.

നമ്മളുടെ പരിമിതികൾ മനസ്സിലാക്കി കഴിഞ്ഞാൽ ഒരുവിധമുള്ള വിഷമങ്ങളെ നമ്മൾക്കു അകറ്റി നിർത്താൻ കഴിഞ്ഞേക്കാം.

സമയം വെറുതെ നഷ്ടപ്പെടുത്തി കളഞ്ഞിട്ട് അതേപറ്റി ആലോചിച്ചു വീണ്ടും വീണ്ടും വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.

പണവും സുഖസൗകര്യവും ഉണ്ടെന്ന് കരുതി വിഷമങ്ങൾ ഉണ്ടാവില്ല എന്നുറപ്പ് പറയാൻ കഴിയില്ല.പണം കൊണ്ട് എല്ലാ വിഷമങ്ങളും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല.

വേണ്ട രീതിയിൽ ആരോഗ്യത്തെയും നമ്മുടെ ചുറ്റുപാടുകളെയും കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ ഭാഗത്ത്‌ നിന്നുള്ള തെറ്റുകൾ മൂലം നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിക്കാതിരിക്കുക.

ചില വിഷമങ്ങൾ നമ്മൾക്ക് ഉണ്ടാകുന്നത് നല്ലതിനാണ്, നാളെകളിൽ നല്ലത് ചെയ്യാൻ ഒത്തിരി സഹായിക്കും.

വിഷമങ്ങൾ നേരിടാനുള്ള കരുത്ത് സ്വന്തമാക്കണം.

നമ്മൾ നേരിടുന്ന പല വിഷമങ്ങളും പരിഹരിക്കാൻ സമൂഹത്തിന്റെ പിന്തുണ ആവശ്യമായി വന്നേക്കാം.

നമ്മൾക്കുണ്ടാകുന്ന ഓരോ വിഷമങ്ങളും എന്തിന്റെയെല്ലാമോ പ്രതിഫലനങ്ങളാണ്. വിഷമങ്ങളെ തുടക്കത്തിൽ തന്നെ വേണ്ട രീതിയിൽ പരിഗണിക്കണം, ഇല്ലെങ്കിൽ നാളെകളിൽ വിഷമങ്ങൾ വർധിച്ചേക്കാം.

നമ്മുടെ ചുറ്റിലും ഒന്ന് അന്വേഷിച്ചാൽ പല മോശപ്പെട്ട സാഹചര്യം കൊണ്ട് വിഷമിക്കുന്ന ഒത്തിരിയേറെ മനുഷ്യരെ കാണാൻ കഴിഞ്ഞേക്കാം. 

ഇന്ന് എത്ര സുഖസൗകര്യം ഉണ്ടെങ്കിലും നാളെകളിൽ വിഷമങ്ങൾ നമ്മളിലേക്ക് കടന്നുവരില്ലായെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

ഇനിയുള്ള നാളുകളിൽ വിഷമങ്ങൾ ഒരു പരിധിവരെ തടയാൻ നമ്മുടെ ഭാഗത്തു നിന്നുള്ള കഠിനാധ്വാനം ആവശ്യമാണ്.

മറ്റുള്ളവരുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിന്റെ പേരിൽ പരിശ്രമിക്കാതിരുന്നാൽ ഭാവിയിൽ ഒത്തിരി വിഷമിക്കേണ്ടി വന്നേക്കാം.

ഓരോ വിഷമങ്ങളും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.

വിഷമങ്ങൾ അതു അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ആഴം തിരിച്ചറിയാൻ ഒരുപക്ഷെ കഴിയുള്ളു.

നമ്മുടെ വിഷമങ്ങൾ നമ്മൾ പറയാതെ മറ്റൊരാൾക്കും തിരിച്ചറിയാൻ എളുപ്പം കഴിയണമെന്നില്ല.

നമ്മൾക്കുണ്ടാകുന്ന വിഷമങ്ങളെ വേണ്ട വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.

പണം ഒരുവിധം വിഷമങ്ങളെ അകറ്റിയേക്കാം.

ഇന്നലെകളിൽ പലർക്കുമുണ്ടായ വിഷമങ്ങൾക്കുള്ള പരിഹാരമാണ് ഇന്നിപ്പോൾ നമ്മൾക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങൾ.

വിഷമങ്ങൾ വേണ്ട വിധത്തിൽ പരിഹരിക്കാൻ, വിഷമങ്ങൾക്കുള്ള യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.